( *ചെറുകഥ*)
--------------------------------------------
*ട്രൌസർ*
*TROUSAR*
----------------------------------
കൂട്ടിവെച്ചോരാ
മൺകുടമിന്നുടച്ചു. ആവശ്യങ്ങളൊരുപാടുണ്ടെങ്കിലും ആശിച്ചൊരു ട്രൗസർ വാങ്ങി, റൂമിൽ കൊണ്ടുവന്ന് തുറന്ന് ഇടാൻ തുടങ്ങുന്നതിനു മുൻപ് പുറകിൽ നിന്നൊരു വിളി,
വാ കഞ്ഞി കുടിക്കാൻ സമയം ആയി. പൊതിഞ്ഞൊരാ ട്രൗസർ പെട്ടികുള്ളിൽ എടുത്തുവെച്ചു കഞ്ഞി കുടിച്ചു.
മാസങ്ങൾ കഴിഞ്ഞു ശ്രെദ്ധിക്കാതെപോയ ട്രൗസർ ഇടാനായി തിരയാത്ത ഇടങ്ങളില്ല.
കൂട്ടി, കിഴിച്ചു നാളുകൾ കടന്നുപോകവെ ഒരിക്കൽ അപ്പുറത്തെ സീനിയെർസിന്റർ റൂമിലേക്ക് പോകേണ്ടിവന്നു.
ഞാൻ അവനെ കണ്ടു, നിലത്ത് തുടക്കാനിട്ടിരിക്കുന്ന അന്ന് മണം മാറാതെ പൊതിഞ്ഞു പെട്ടിക്കുള്ളിൽ വെച്ച എന്റെ ട്രൗസറിനെ. ആകെ മാറിയിരിക്കുന്നു മുഷിഞ്ഞു, അവശനായ രീതിയിൽ.
അവൻ എന്റേതാണെന്നു ബഹളം വെക്കാനൊരുങ്ങി, വൻ ബഹളമുണ്ടാക്കേണ്ട എന്ന് കരുതി ആരോടും പറയാതെ കണ്ടഭാവം നടിക്കാതെ നിന്നു, അവന്റെ അലറൽ എന്റെ ചെവിയിൽ മുഴങ്ങി കേൾക്കാമായിരുന്നു.
പിന്നീട് ഓരോ അപ്പുറത്തെ പോക്കിനും ഞാൻ അവനെ അടിമുടി ഒന്ന് നോക്കും,ഒന്ന് തലോടും.അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു എനിക്കവനെ. അതെന്റേതാണെന്ന സത്യം ആരും അറിയരുത് ഞാനും എന്റെ ട്രൗസറും അല്ലാതെ.
പക്ഷെ ഇന്നെനിക്ക് എന്റെ നിരവരാധിത്യം തെളിയിക്കാൻ പലരോടും പറയേണ്ടതായി വന്നു. പക്ഷെ തെളിവിനായ് കാണിച്ചുകൊടുക്കാൻ ഇന്നവൻ ജീവിച്ചിരിപ്പില്ല. കൊന്നതാണോ, അതോ സ്വയം രക്ഷപെട്ടു പോയതാണോ എന്നറിയില്ല.അപ്പുറത്തെ സീനിയർസിന്റെ റൂമിൽ ഇന്നവനില്ല.
____________________________
*BY*
*അജയ് പള്ളിക്കര*

No comments:
Post a Comment