Monday, July 31, 2017

ഉപജീവനം -കഥ

(കഥ)

 WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*


      *ഉപജീവനം*
 ( *UPAJEEVANAM*)

____________________________
*കുപ്പി........ പാട്ട........ വിൽക്കാനുണ്ടോ..................*

കുപ്പി, പാട്ട വിറ്റ് കിട്ടുന്ന തുച്ചമായ പൈസകൊണ്ടാണ് ഞാൻ കുടുംബം പോറ്റുന്നത്.ഓരോ വീടും കയറി ഇറങ്ങി, വിളിച്ചു കൂവി തൊണ്ടപൊട്ടും. പിന്നെ ഒരിറ്റുവെള്ളത്തിനു വേണ്ടിയായിരിക്കും അലറൽ.എല്ലാവർക്കും തമാശയാണ് ഞങ്ങളുടെ മേൽ, കേരളത്തിലെ ചെറിയ ഗ്രാമത്തിൽ സ്ഥിരമായി ചെല്ലാറുള്ള വീട്ടിലെ കൊച്ചുപയ്യൻ ഒരുദിവസം എന്റെ വീട്ടിലെ അവസ്ഥകൾ ചോദിച്ചു, അവന് കഥ എഴുതാൻ ആണത്രേ. ഞാൻ പറഞ്ഞു കൊടുത്തു. ആർക്കും അറിയാത്ത, ആരും ഇന്നെ വരെ ചോദിക്കാത്ത എന്റെ ജിവിത കഥ.

പാണ്ടിപട്ടണം എന്ന എന്റെ കൊച്ചു ഗ്രാമം. കൊച്ചു ഗ്രാമത്തിലെ കൊച്ചു വീട്ടിൽ ഞാനും മകൾ കല്യാണിയും തനിച്ചു.മോളുടെ അച്ഛൻ, എന്റെ ഭർത്താവ് മരിചിട്ട് വർഷങ്ങൾ ആയി. ഇപ്പോൾ കുപ്പി പാട്ട വിറ്റ് കിട്ടുന്ന പൈസ കൊണ്ടാണ് കുടുംബവും, മകളുടെ വിദ്യാഭ്യാസവും നോക്കുന്നത്. ഒരു ദിവസം നടന്നു പെറുക്കി കിട്ടുന്ന പൈസ വീട്ടാവശ്യങ്ങൾക്കു തന്നെ തികയുന്നില്ല. അതുകൊണ്ട് തന്നെ ഒരുപാട് കടങ്ങളുണ്ട്.

ഈ സമയത്താണ് എന്റെ ജീവിതത്തിലേക്ക് പ്രണയ, സ്നേഹ പുഷ്പ്പമായി ദേവേട്ടൻ കടന്നുവന്നത്.ഞങ്ങൾ കൂടുതൽ അടുത്തു പിരിയാനാവാത്ത വിധം. ഈ കാര്യം കല്യാണിയെ അറിയിച്ചപ്പോൾ ഉൾക്കൊള്ളാൻ കഴിയാതെ പുച്ഛവും, വിഷമവും ആയിരുന്നു അവൾക്കു. ദേവേട്ടന്റെ പ്രണയം ഇടക്കെപോഴോ എന്റെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി. പഠിത്തം, പ്രണയം, കൂട്ടുകാർ അങ്ങനെ ഓർമകളുടെ കുട്ടികാലം.

അമ്മ, അച്ഛൻ, വലിയൊരു കുടുംബത്തിലെ ദേവേട്ടൻ എന്നെപോലെ ഒരു അനാഥയെ കല്യാണം കഴിക്കുക എന്ന് പറഞ്ഞാൽ ഞാൻ ഭാഗ്യം ചെയ്യണം. അവരുടെ വീട്ടുകാര്ക്ക് പലർക്കും എതിർപ്പുകൾ ഉണ്ടായിരുന്നു, കല്യാണിയെ പറഞ്ഞു മനസ്സിലാക്കി, ആർഭാടമില്ലാത്ത ചെറുകല്യാണത്തിന് ഞങ്ങളുടെ പ്രണയം മനസ്സുകൊണ്ട് അറിഞ്ഞ എല്ലാവരും സാക്ഷ്യം വഹിച്ചു.
കല്യാണിയെ ദേവേട്ടന്റെ വീട്ടിലാക്കി ഞങ്ങൾ പുതിയവീട്ടിലേക്ക് കാലെടുത്തുവെച്ചു ബെഡ്റൂമിൽ മണിയറ ഒരുങ്ങിയിരുന്നു. മുല്ല പൂവിന്റെയും, അത്തറിന്റെയും, മണം മൂക്കിലേക്ക് കത്തിക്കയറി റൂമിലേക്ക്‌ അടുക്കാൻ തോന്നുന്നില്ല. മേശയുടെ മീതെ പാൽ വെച്ചു കിടക്കയിലേക്ക് ചെന്നു, ഇരുന്നു. ദേവേട്ടൻ കതകു കുറ്റിയിട്ടു ലൈറ്റ് അണച്ചു. എന്റെയും ദേവേട്ടന്റെയും ശരീരവും, മനസ്സും ഒന്നായി.

കല്യാണിയെ പുതിയ വീട്ടിലേക്ക് കൊണ്ടുവന്നു. ദിവസവും, മാസങ്ങളും കടന്നുപോയി, രാത്രിയും, പകലും തള്ളിനീക്കി. കടങ്ങളെല്ലാം ദേവേട്ടൻ വീട്ടി.ചെറിയൊരു വീടുണ്ടായിരുന്നത് വിറ്റ് പല ബിസിനസ്‌ തുടങ്ങി. സന്തോഷവും, സമാധാനവും.

ആ ഇടയിലാണ് ദേവേട്ടന്റെ സ്വഭാവ മാറ്റങ്ങൾ ശ്രെദ്ധിച്ചത്. പെട്ടെന്ന് ദേഷ്യം വരുകയും, മകളെ അടിക്കുകയും, രാത്രി കള്ളുകുടിച്ചു വരുകയും അങ്ങനെ ദേവേട്ടൻ മാറുകയായിരുന്നു.എന്നിൽ നിന്നകലുന്ന പോലെ. മൂന്നു ദിവസം നേരം വൈകി രാത്രിയാണ്‌ വന്നിരുന്നത്. ഒരു ദിവസം കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ആരാ ചോദിച്ചപ്പോൾ
"ഇതൊ, ഇനി നമ്മുടെ ഒപ്പം ഉണ്ടാകും, എന്റെ രണ്ടാം ഭാര്യയായി. "
റൂമിൽ പോയി കതക് അടച്ചു ഉറക്കെ കരഞ്ഞു. ആവശ്യമുള്ള സാധനങ്ങളെല്ലാം പെട്ടിയിലാക്കി ഇറങ്ങാൻ തീരുമാനിച്ചു. "ഞങ്ങൾ ഇനി ഇവിടെ നില്ക്കില്ല. നിങ്ങൾ നീചനാണ്, ഞാൻ നിങ്ങളെ വിശ്വസിച്ചു അതെനിക്ക് പറ്റിയ തെറ്റ്. ഇപ്പോൾ ഞാൻ ഇത് ചെയ്തില്ലെങ്കിൽ രാജേട്ടന്റെ ആത്മാവ് "

"ദാ, ഈ പൈസ വെച്ചോ, " 100 ന്റെ കെട്ടുകൾ എന്റെ മുഖത്തേക്ക് എറിഞ്ഞു.
"ഈ പൈസ വാങ്ങാതിരിക്കേണ്ട, നിന്റെ ചരിദ്ര്യം നശിപ്പിച്ചതിന്റെ, നിന്റെ വീട് നഷ്ട്ടപെടുത്തിയതിന്റെ പ്രതിഫലമായി കൂട്ടിയാൽ മതി. "

മകളെയും കൂട്ടി പടിയിറങ്ങി. റോഡരികിലെ കടത്തിണ്ണയിൽ രാത്രി കഴിച്ചു കൂട്ടി.

പുതിയ ജീവിതത്തിന്റെ പ്രഭാതം. ലോഡ്ജിൽ കാലെടുത്തുവെച്ചു. മാസത്തിൽ 500 രൂപയും കൊടുത്തു. നല്ലൊരു വീട് ശരിയാകുന്നതുവരെ ഇങ്ങനെ പോയേ പറ്റു.മകളുടെ പഠിപ്പിന് ഒരു കുറവും വരുത്തിയില്ല. മാസങ്ങൾ വീട് അന്വേഷിച്ചു നടന്നു. എനിക്കും എന്റെ  കല്യാണിക്കും  മാത്രം താമസിക്കാനുള്ള കൊച്ചു വീട്. പല വീടുകൾ കണ്ടെങ്കിലും അവസാനം ഒരു വീട് എന്തുകൊണ്ടും യോജിച്ചു വന്നു.വാടകറൂമിൽ നിന്നും സ്വന്തമായി വെടിച്ച വീട്ടിലേക്ക് താമസം മാറി.വീട്ടിലേക്ക്  ആവശ്യമായ കുറച്ചു സാധനങ്ങൾ വാങ്ങി. അപ്പോഴാണ് റോഡിലൂടെ മൈക്കയിൽ നിന്ന് ശബ്ദമുയർന്നത്.

"പ്രിയ നാട്ടുകാരെ, നമ്മുടെ സീതാമല്ലി ഗ്രാമപഞ്ചായത്ത് നിങ്ങളുടെ ആഗ്രഹങ്ങൾ പൂവണിയാൻ പോകുന്നു. Tv ഇല്ലാത്ത വീടുകളിൽ tv, ഗ്യാസില്ലാത്ത വീട്ടിൽ ഗ്യാസ്, ഉടനെ എത്തുന്നതായിരിക്കും. "

എന്തെന്നില്ലാത്ത സന്തോഷം. വെറുതെ കിട്ടുന്നതുകൊണ്ടാകും. ഞങ്ങളുടെ വീട്ടിലും, അടുത്തവീട്ടിലും ടി വി യും, ഗ്യാസും വന്നു. അടുത്തവീട്ടിൽ ഒരു വൃദ്ധ ആയിരുന്നു താമസം. അവരെ കണ്ടപ്പോൾ പാവം തോന്നി, മക്കൾ, ബന്ധുക്കൾ എല്ലാം ഉപേക്ഷിച്ചു പോയതാണ്. അവരുടെ ചിലവുകൾ ഒരനാഥാലയമാണ് വഹിക്കുന്നത്. ആ വൃദ്ധയെ അടുത്തു അറിഞ്ഞപ്പോഴാണ് മനസ്സിലായത്.ചീത്ത വിളിയുടെ പൂരമായിരുന്നു. ടി വി വെച്ചാൽ അപ്പൊ വഴക്ക് കേള്ക്കാം.

കാർമേഘങ്ങൾ ഉരുണ്ടുകൂടി. ഇടിയുടെ ശബ്ദം ഉയർന്നു. മഴ പെയ്യാൻ തുടങ്ങി. മുറ്റത്താകെ ചെളിവെള്ളം നിറഞ്ഞു. കയ്യിലുണ്ടായിരുന്ന പൈസ കൊണ്ട് പൈപ്പ് വേടിച്ച് ഓടിനോട് ചേർന്ന് നീളത്തിൽ ഇട്ടു, വെള്ളം വീഴാതിരിക്കാൻ. ദിവസവും മഴ തകർത്തുപെയ്യാൻ തുടങ്ങി. ഓടിലൂടെ ഒലിച്ചുപോകുന്ന വെള്ളമെല്ലാം വൃദ്ധയുടെ വീട്ടിന്റെ സൈടിലേക്കായിരുന്നു. പിന്നേ ചീത്തവിളിയുടെ പൊടിപൂരവും, തുടങ്ങിയാൽ പിന്നേ നിർത്തുകയുമില്ല. അതിൽ നിന്നു രക്ഷനേടാൻ വാതിലടച്ചു ഉറക്കെ പാട്ടുകേൾക്കും. അപ്പോൾ പറച്ചിലിന്റെ കനം കൂടും. പിന്നേ അങ്ങോട്ട്‌ മഴയായിരുന്നു, മഴയോട് മഴ, ഒപ്പം അപ്പുറത്തെ വൃദ്ധയുടെ ലഹളയും.

മകൾ ക്ലാസ്സുകഴിഞ്ഞു വരുന്ന നേരമായി, പണിയില്ലാതെ വീട്ടിലിരുന്നിട്ട് ആരു കുടുംബം പോറ്റും,ഞാനും എന്റെ കല്യാണിയും മാത്രം. എല്ലാ ചുമതലകളും വീണ്ടും എന്റെ ചുമലിലേക്ക് വന്നു. ഇനി വീണ്ടും പഴയ പണിക്ക് ഇറങ്ങണം. ഇവിടെ ശരിയാവില്ല കേരളത്തിൽ പോകണം. അങ്ങനെ മാസങ്ങൾ കഴിഞ്ഞു കേരളത്തിലേക്ക് വന്നു,മകളെ ഇവിടെ സ്കൂളിൽ ചേർത്തു, ഞാൻ പഴയ പണിക്ക് ഇറങ്ങി.

ഞാൻ പോട്ടെ മോനെ നേരം ഒരുപാടായി, പൈസ ഒന്നും കിട്ടിയില്ല, ഇന്ന് വീടിന്റെ വാടക കൊടുക്കാനുള്ള ദിവസമാണ്. കാണാം

*കുപ്പി........ പാട്ട.......... ഉണ്ടോ.......... കുപ്പി........ പാട്ട...... പെറുക്കാനുണ്ടോ........*


____________________________

                 *BY*
     *അജയ് പള്ളിക്കര*

No comments:

Post a Comment