Friday, July 21, 2017

കലികാലം -കഥ

(കഥ)

 WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*


      *കലികാലം*
    ( *KALI KALAM*)

____________________________
ഇന്നൊരു ഞായറാഴ്ച്ചയായിരുന്നു. സ്കൂളും, പണിയുമില്ല.വീടിനോടും, വീട്ടുകാരോടും വിടപറഞ്ഞു രാവിലെ തന്നെ എവിടേക്കെന്നില്ലാതെ ഇറങ്ങി തിരിച്ചു. ക്ലാസ്സില്ലാത്ത സമയത്ത് പണിക്കുപോകുന്നതിനാൽ കയ്യിൽ പൈസ ഉണ്ട്.

നേരെ ക്ലബ്ബിലേക്ക്. വഴിയിൽ വെച്ചു ഫോൺ റിങ് ചെയ്തു. പ്രശാന്തായിരുന്നു.

    "ഹലോ രവി, നീ എവിടെ, ഫ്രീയാണോ ?സിനിമയ്ക്കു പോകാം "

വേറൊരു പണിയില്ലാത്തതുകൊണ്ട് വേഗം ആ പറഞ്ഞു. ക്ലബ്ബിലേക്ക് എത്തുന്നതിനു മുൻപ് വണ്ടികൊണ്ട് അവൻ വന്നു ക്ലബിന് മുന്നിലൂടെ പോകുമ്പോൾ ക്ലബ്ബിലേക്കൊന്നു നോക്കി ഉള്ളിൽ  ആളുകളുണ്ട്.
തിയേറ്ററിലേക്ക് പോകുന്നതിനുമുമ്പ് ആദ്യം  ബിവറേജിൽ പോയി ഒരു പൈന്റ് മേടിച്ചു, സെവനെപ്പിന്റ ബോട്ടിലിൽ മിക്സ് ആക്കി, 2 പാക്കറ്റ് ഫിൽട്ടറും, ഒരുപാക്കറ്റ് ഹാൻസും വേടിച്ചു പോക്കറ്റിലിട്ടു.
നേരെ തിയറ്ററിലേക്ക് സ്പിരിറ്റ്‌ എന്ന സിനിമ കാണാൻ.

തിരക്ക് കുറവായിരുന്നു.
തിയേറ്ററിലെ കാഴ്ച്ച മൊത്തം സ്പിരിറ്റ്‌ ആയതുകൊണ്ട് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. അരയിൽ നിന്ന് കുപ്പിയും, പോക്കറ്റിൽ നിന്ന് ഫിൽട്ടറും, ഹാൻസും ഓരോന്നായി പൊട്ടിക്കാനും വലിക്കാനും അടിക്കാനും തുടങ്ങി. പടത്തിലെ പോലെ അവസാനം അടിയും വലിയും നിർത്താനൊന്നും ഞങ്ങളെ കൊണ്ട് പറ്റില്ല, അതൊക്കെ സിനിമയിലെ നടക്കു. പടം കഴിഞ്ഞു നേരെ ഹോട്ടലിലേക്ക്. പൊരിച്ച കോഴിയും,ബിരിയാണിയും വയറുനിറച്ചു കഴിച്ചു.ഒഴിഞ്ഞ സ്ഥലത്തുപോയി വലിയും വലിച്ചു കൂട്ടുകാരനായ പ്രശാന്തിനെ പറഞ്ഞയച്ചു. ഞാൻ പിന്നെയും കറങ്ങി, അവന് തിരക്കുള്ളകാരണമാണ് പോയത്. പുഴയുടെ സൗന്ദര്യവും, പാർക്കിന്റെ സല്ലാപവും ഒപ്പം ലഹരിയുടെ മണവും എല്ലാം എല്ലാം ആസ്വദിച്ചു.

ഇരുട്ടു കയ്യേറും മുൻപ് വേഗം അടുത്ത ബസ്സ്‌ കയറണം.ബസ്റ്റാന്റിൽ പോയി ബസ്സിൽ കയറി ഇരുന്നു.കവലയിൽ ബസ്സ്‌ നിർത്തി  ഇറങ്ങിയപ്പോൾ മൊത്തമായും ഇരുട്ടു കയ്യേറിയിരുന്നു.  കടകളിൽ ലൈറ്റ് ഇട്ടു.
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഒരു  പിച്ചക്കാരൻ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നു അപ്പോഴാണ് എനിക്ക്  അച്ഛനെയും, അമ്മയെയും,അനിയത്തിയേയും,  ഓർമവന്നത്. നേരെ ഒരു ഫോൺ കടയിൽ കയറി പുതിയ ഓഫറിൽ സിമ്മും, മൊബൈൽ കാർഡും, ഹെഡ്സെറ്റും, വാങ്ങി വീട്ടിലെത്തി. ഞാൻ വരുന്നതും കാത്തിരിക്കുകയായിരുന്നു അച്ഛനും, അമ്മയും, അനിയത്തിയും. കേബിൾ ഇല്ലാത്തതുകൊണ്ട് സീരിയൽ വെച്ചിട്ടില്ല- ഭാഗ്യം.
അകത്തേക്ക് കയറിയതും അനിയത്തി വന്നു കവർ തട്ടി പറിച്ചു വേടിച്ചു അമ്മക്ക് സിമ്മും, അച്ഛനു കൂപ്പണും കൊടുത്തു അവൾക്കു വേണ്ട ഹെഡ്സെറ്റും എടുത്തു കവർ എനിക്ക് തന്നെ നീട്ടി അത് വേടിച്ചു കവറിന്റെ അടിയിൽ കിടക്കുന്ന പൊതിയെടുത്തു എല്ലാവരെയും നോക്കി.  അത് കടലയായിരുന്നു. -പണ്ട് അച്ഛൻ വൈകുന്നേരം സമയങ്ങളിൽ പണി കഴിഞ്ഞു വരുമ്പോൾ  വരുമ്പോൾ ഞാനും അനുജത്തിയും എപ്പോഴും ചോദിക്കും കടല കൊണ്ടുവന്നിട്ടുണ്ടോ എന്ന് പലപ്പൊഴും ഇല്ല എന്നായിരുന്നു അച്ഛൻ പറഞ്ഞിരുന്നത്. പിന്നീട് കടല തിന്നുന്ന  പ്രായം കഴിഞ്ഞതോടെ ചോദിക്കാറുമില്ല,-
 ഇന്ന് ഞാൻ കടല വാങ്ങിയത് പഴയകാല ഓർമക്കുവേണ്ടിയായിരുന്നു. ഓർമ്മകൾ അയവിറക്കാൻ ഞാനും, എന്റെ ലഹരിയും  മാത്രം ബാക്കി.

പിന്നീടു  നിശബ്ദമായിരുന്നു വീട് അമ്മ സിം ഇട്ടു ആർക്കോ കാൾ ചെയ്യുന്നു, അച്ഛൻ കൂപ്പൺ കയറ്റുന്ന തിരക്കിൽ,  അനുജത്തി ഉലാത്തികൊണ്ട് പാട്ടുകേൾക്കുന്നു. ഞാൻ നേരെ റൂമിൽ പോയി കടല തുറന്ന് മേശക്കുമുകളിൽ തുറന്ന് വെച്ചു, ഒരു സിഗരറ്റ് കത്തിച്ചു ചുണ്ടിൽ വെച്ചു. കീശയിലെ ഫോൺ എടുത്തു നെറ്റ് ഓൺ ചെയ്തു. ഇനി നോക്കണ്ട ഇന്നത്തെ ദിവസത്തെ വാട്ട്സപ്പ് ഫേസ്ബുക്ക് നോക്കണം അതിനുമുൻപ്‌ എല്ലാം ലോഡ് ആകണം എന്നിട്ട് വേണം അച്ഛനും, അമ്മയും അനിയത്തിയും അടങ്ങുന്ന വാട്ട്സപ്പ് ഗ്രൂപ്പിൽ എനിക്കൊരു പാട്ട് പാടാൻ.

*യുവത്വം വളരെ രസകരമാണ്, സ്വഭാവവും, പ്രവര്ത്തിയും എല്ലാം തന്നെ. യുവത്വത്തിനൊപ്പം വളർന്നിരിക്കുന്നു മാതാപിതാക്കളും. പണ്ട്  ഒരുവീട്ടിലെ മാതാപിതാക്കൾ എങ്ങനെയാണോ അങ്ങനെ ആയിരുന്നു മക്കൾ, ഇപ്പോൾ മക്കൾ എങ്ങനെയാണോ അങ്ങനെയായിരിക്കുന്നു മാതാപിതാക്കളും.കാലത്തിനൊപ്പം കോലം മാറണം -കോലത്തിനൊപ്പം കാലവും മാറേണ്ടിവരുമോ*
____________________________

                 *BY*
     *അജയ് പള്ളിക്കര*

No comments:

Post a Comment