Saturday, May 6, 2017

ലാബിലെ പ്രണയം -കവിത

*ലാബിലെ പ്രണയം*
   *LABILE PRANAYAM*
---------------------------------------------
(പ്രണയത്തിന്റെ മറ്റൊരു മുഖം )
---------------------------------------------
അവൾ പുഞ്ചിരിച്ചു മറുഭാഗത്ത് നിന്ന്‌ ഞാനും.

അവൾ തലയാട്ടി അവളോടൊപ്പം ഞാനും.

കണ്ണിനിമവെട്ടാതെ അവൾ നോക്കുമ്പോൾ കണ്ണിൽ കാണുന്നതെല്ലാം മായയാണെന്നു ഞാൻ വിചാരിച്ചു.

അവളുടെ ഓരോ നോട്ടവും, പിന്നീട് പലപ്പോഴുമുള്ള പുഞ്ചിരിയും അസഹ്യമായി തോന്നിയപ്പോൾ കണ്ടഭാവം നടിച്ചില്ല.

ദിവസങ്ങൾ കടന്നുള്ള സായാഹ്നത്തിൽ അവളുടെ നോട്ടം, പുഞ്ചിരി കൂടാൻ തുടങ്ങി. ഞാനറിയാതെ എന്നിൽ അവളുടെ പുഞ്ചിരി ചേർന്നു കഴിഞ്ഞു.

അവളുടെ നോട്ടം ഇല്ലാതെ ദിവസങ്ങൾ നീക്കാൻ പറ്റാതായി, അവളുടെ ഒച്ചയല്ലാതെ  കാതുകൾക്ക് മറ്റൊരു ശബ്ദവും കേൾക്കാതെയായി.
ഞങ്ങളുടെ മനസ്സിൽ പ്രണയം തുടിക്കുന്നുണ്ടെങ്കിലും ആദ്യമാരുപറയും എന്ന വാശിയായി പിന്നീട്, എന്നാലും നിശബ്ദമല്ലായിരുന്നു ദിവസങ്ങൾ.

ലാബിലെ ഒരു മൂലയിൽ പറഞ്ഞ പ്രണയം ക്ലാസ്സിലെ വരാന്തയിലും, കോളേജിലെ പല സ്ഥലങ്ങളിലും ആരുമില്ലാ സംസാരത്തിനു വരെ ഇടയാക്കി. പിന്നീടങ്ങോട്ട് പ്രണയമഴയായിരുന്നു.

കണ്ണു-കണ്ണാൽ,പുഞ്ചിരി-പുഞ്ചിരിയാൽ ഞങ്ങൾ ലോകം തീർത്തു. ഭാവിയുടെ പടികൾ കെട്ടി പടുത്തു. ജാതിയുടെയും,മതത്തിന്റെയും, പ്രായത്തിന്റെയും മതിലുകൾ തകർത്ത് ജീവിക്കാനായി ഞങ്ങൾ ഇന്നും പ്രണയം തുടരുന്നു.
____________________________
       
                 *BY*
     *അജയ് പള്ളിക്കര*

No comments:

Post a Comment