*ഞാനും നീയും*
------------------------------------------
ഞാൻ പോകും പാതകൾ തിരിഞ്ഞു നോക്കാറില്ല.
കടന്നുപോയ വഴികൾ പിന്നീട് ഓർക്കാറുമില്ല.
മുന്നോട്ടുള്ള പാതകളെ, കടന്നുപോകേണ്ട പാതകളെ കുറിച്ച് ഓർക്കാറാണ് പതിവ്.
പിന്നിട്ട വഴികളിലെ വിജയമാധുര്യം ഇപ്പോഴും ഓർത്ത് ആത്മാഭിമാനിക്കാറില്ല മറിച്ചു തോൽവികളെ, വീഴ്ചകളെ, ഓർമിക്കാറുണ്ട്. അവ എന്നും ഓർത്തുവെക്കാറുണ്ട് കാരണം അതെല്ലാമാണ് ജീവിതത്തിന്റെ യാത്രക്ക് ഊർജം പകരുന്നത്.
____________________________
ഞാൻ പോയ പാതകൾ തിരിഞ്ഞു നോക്കാറുണ്ട്.അതെ സമയം മുന്നോട്ടുള്ള പാതയെ കുറിച്ച് ചിന്തിക്കാറുമുണ്ട്. പിന്നിട്ട വഴികളിൽ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാകാത്തത് കൊണ്ട് ആത്മാഭിമാനത്തെകുറിച്ച് വ്യാകുലപെടേണ്ടി വന്നിട്ടില്ല. ചെറിയ വിജയത്തിലും മാതാപിതാക്കളുടെ മനസ്സ് നിറയുന്നതും കണ്ട് സന്തോഷം തോന്നിട്ടുണ്ട്. പക്ഷെ അതാ നിമിഷത്തേക്ക് മാത്രം. തോല്പിച്ചവരല്ല തോൽവികൾ തന്നെയാണ് മുന്നോട്ടുള്ള പ്രേരണ......
****************************
BY
അജയ് പള്ളിക്കര

No comments:
Post a Comment