*ചെറുകഥ*
*വിശപ്പ്*
---------------------------------------------
റോഡിലൂടെ നടന്നകലുമ്പോൾ മുന്നിൽ കവറിൽ ഭക്ഷണഅവിശിഷ്ടങ്ങൾ വന്നു വീണു. ചുറ്റും തിരഞ്ഞു ആ നീചനെ കാണാൻ. മതിലിനപ്പുറം രണ്ടു കൈയ്യുകൾ ഉള്ളിലേക്ക് വലിയുന്നതു കണ്ടു. ഞാൻ ആ ഭക്ഷണവിശിഷ്ടങ്ങൾ അടങ്ങിയ കവർ കയ്യിലെടുത്തു. മതിലിനപുറത്തെ വീട്ടിലേക്കു ഗെയ്റ്റും തുറന്നു കടന്നു ചെന്നു. പുറത്തേക്ക് വലിച്ചെറിഞ്ഞതു സ്ത്രീയായിരിക്കണം വീടിനു പുറത്തെ പൈപ്പിൽ നിന്നും കയ്യു കഴുകുന്നു. കവറുമായി ചെന്നതും സ്ത്രീക്ക് ആശങ്ക. ഞാൻ പറഞ്ഞു. "ഇത് നിങ്ങൾ റോഡിലേക്ക് എറിഞ്ഞ വേസ്റ്റ് ആണ്. നിങ്ങൾ മാത്രമല്ല നിങ്ങളെ പോലുള്ള ആളുകൾ വെസ്റ്റ് മറ്റുള്ളവന്റെ പറമ്പിലോ, റോഡിലോ കളയുന്നു. അത് പോട്ടെ എന്ന് വെക്കാം. പക്ഷെ ഭക്ഷണം. ഒരുനേരത്തെ അന്നം കിട്ടാത്ത എത്രയോ കുട്ടികൾ,കളിമൺ ആഹാരമാക്കുന്ന ജനങ്ങൾ അവരെ ഓർത്തെങ്കിലും ഇതൊക്കെ
" അവർ പിറുപിറുത്തത് ഞാൻ കേൾക്കാനിടയായി "പിന്നെ ഈ ഭക്ഷണം എന്ത് ചെയ്യും, ഓരോരുത്തന്മാര് വന്നോളും " എന്റെ ചെവികൾ കൂട്ടിൽ കുരക്കുന്ന പട്ടിയിലേക്കായി, എന്റെ കണ്ണുകൾ അവയുടെ മുകളിലേക്ക് ചെന്നു പതിച്ചു. ഞാൻ സ്ത്രീയോട് പറഞ്ഞു "നിങ്ങളുടെ കൂട്ടിൽ രണ്ടു പട്ടികളുണ്ട്. അവയുടെ നിൽപ്പും, പരവേശവും, കുരയുമെല്ലാം എന്റെ കയ്യിലുള്ള ബിരിയാണി കവർ കണ്ടിട്ടാണ്. നിങ്ങൾ ഇത് റോഡിലേക്ക് വലിച്ചെറിയാൻ പോകുമ്പോൾ തുടങ്ങി കുരച്ചുകൊണ്ടിരിക്കുന്നുണ്ടാവും ഒരു പക്ഷെ.വിശക്കുന്നവർ നമ്മെ വിളിക്കില്ല നമ്മൾ അവരിലേക്ക് ഇറങ്ങി ചെല്ലണം, ഇത് വിളിച്ചിട്ടും ഇതേ അവസ്ഥയാണെങ്കിൽ. "
ഞാൻ പട്ടിക്കൂടിന്റെ അടുത്തു ചെന്നു.കൂടിന്റ ചങ്ങല അഴിച്ചു തുറന്നു അകത്തെ പാത്രത്തിൽ ബിരിയാണി ഇട്ടു. അടച്ചു. അവ ആർത്തിയോടെ തിന്നു എന്റെ മുഖത്തുനോക്കി.മനുഷ്യന്മാർക്കുപോലും ഇത്രയും കരുണ ഉണ്ടാവില്ല. ഞാൻ സ്ത്രീയെ നോക്കി കൊണ്ട് അവരുടെ ഗേറ്റ് അടച്ചു. റോഡിലൂടെ നടന്നകന്നു...........
****************************
BY
അജയ് പള്ളിക്കര
No comments:
Post a Comment