*നാളെ*
------------------------------------------
ഞാനിന്നു മഴനനഞ്ഞു. നാളെ നനയാൻ മഴ ഉണ്ടായില്ലെങ്കിലോ.
ഞാനിന്നു ചായക്കടയിൽ പോയി ചായ കുടിച്ചു. ജാതിയുടെയും, മതത്തിന്റെയും അതിരുകൾ ഇല്ലാത്ത ഒരേ ഒരു സ്ഥലമായ ചായക്കട നാളെ ഉണ്ടാവില്ലെങ്കിലോ.
ഞാനിന്നു രണ്ടു മരതൈ നാട്ടു. നാളെ തണലേകാൻ മരം കണ്ടില്ലെങ്കിലോ.
ഞാനിന്നു കുളത്തിൽ കുളിച്ചു, പാടത്ത് കളിച്ചു, ചെമ്പരത്തി പൊട്ടിച്ചു, ചിരട്ടയിൽ മണ്ണപ്പം ചുട്ടു, അണ്ടി പെറുക്കി പൊരിച്ചു കാരണം നാളെ ഇതെല്ലാം ഉണ്ടാവുമെന്ന് ആർക്കറിയാം.
ഞാൻ വെയിലിനെ തടഞ്ഞു, ഫ്ലാറ്റുകളെ കാർക്കിച്ചു തുപ്പി,കുന്നിടിക്കുന്ന JCB യെ തെറി വിളിച്ചു.കമ്പനികളിൽ,ഫാക്ടറികളിൽ കയറി പുലബ്യം പറഞ്ഞു, കാരണം അവയെല്ലാമാണ് നാളത്തെ വ്യാകുലതകൾ.
ഞാൻ എഴുന്നേറ്റു പല്ലുതേച്ചു, കുളിച്ചു, ഡ്രെസ്സുമാറ്റി, ചായകുടിച്ചു, സിനിമകണ്ടു, ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു, വൈകുന്നേരം ചായകുടിച്ചു, രാത്രി കുളിച്ചു, ഭക്ഷണം കഴിച്ചു ഉറങ്ങി. എന്താലെ മനുഷ്യരുടെ അവസ്ഥ ഈ പറഞ്ഞവ എന്നും ഉണ്ടായാൽ മതിയായിരുന്നു. ഇങ്ങനെ പോയാൽ ഇതിൽ നിന്നെല്ലാം മാറ്റം ഉടൻ അനിവാര്യമാകേണ്ടി വരും.വ്യാകുലതകളോടെ നാളത്തെ ചൊല്ലി ആശങ്ക പെടേണ്ടി വരും........
****************************
BY
അജയ് പള്ളിക്കര

No comments:
Post a Comment