Tuesday, May 30, 2017

ഇലപൊഴിയും കാലം -ചെറുകഥ


(ചെറുകഥ)

 WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*


 *ഇലപൊഴിയും കാലം*
  ELAPOZHIYUM KAALAM
____________________________

*ഞാനീ ഭൂമിയിൽ പാറിനടക്കും, മരച്ചുവട്ടിലെ പൊഴിഞ്ഞു വീണ ഇലകളോട് സംസാരിക്കും, പൂക്കളിലെ തേൻ നുകരുന്ന വണ്ടുകളോടും, തന്റെ ഇണക്കിളികളോട് സല്ലപിക്കുന്ന കുഞ്ഞു കുരുവികളോടും, കൂടുകൂട്ടുന്ന പക്ഷികളോടും,കാട്ടിലെ ജീവജാലങ്ങളോടും ഞാൻ സമയം ചിലവഴിക്കും.അവരോടിന്നു ഞാൻ പറയും നാമുള്ള നമ്മുടെ ഭൂമി പിളരുകയാണ്, കൂടുകൂട്ടുന്ന മരങ്ങളും, ജീവനുള്ള വൃക്ഷങ്ങളും, നിലം പതിക്കുകയാണ്. പൊയ്ക്കൊള്ളുക, ജീവിക്കാൻ ഇനിയൊരു ആശയുണ്ടെങ്കിൽ പാറിപറക്കുക, അല്ലെങ്കിൽ നിങ്ങളും നിലംപതിക്കുന്ന ജീവന്റെ ഒപ്പം നിലംപതിച്ചേക്കാം*
 "ഇലപൊഴിയുന്ന കാലത്തിനായ് കാത്തിരിക്കവെ ഞാൻ, കാലം മുഴുവൻ ഇലകൾ  പൊഴിയുകയാണല്ലോ."


-വെക്കേഷനടുത്തു ഇനി കലാലയ ജീവിതത്തിൽ അവശേഷിക്കുന്നത് വെറും നാളുകൾ മാത്രം. കൂട്ടുകാരേ പിരിഞ്ഞിരിക്കുന്ന സങ്കടകരമായ മാസങ്ങൾ, എന്നാൽ അതിനപ്പുറം ഞാൻ കാത്തിരിക്കുന്ന ഓരോ വെക്കേഷനുകളുടെയും തുടർച്ചയായ ഒരു വെക്കേഷനുംകൂടി ഇങ്ങെത്തി.
കഴിഞ്ഞുപോയ വെക്കേഷനുകൾ ഓർമകളിൽ ഇടം പിടിച്ചിരുന്നു. രാവുകളിൽ കളിക്കാൻ ഓടിയെത്തുന്ന കൂട്ടുകാർ, പറങ്കി ചുട്ടും, മണ്ണപ്പം ഉണ്ടാക്കിയും, അച്ചോട്ടി കളിച്ചും, തീർക്കുന്ന പകലുകൾ.
കാട്ടിലെ വേട്ടയാടലും, കടപുഴകി വീണ മരത്തിലെ കളികളും, ഊഞ്ഞാലാട്ടവും, രാത്രിയിലെ മുത്തശ്ശി കഥകളും എല്ലാം...... എല്ലാം........ ഓരോ വെക്കേഷനുകളും മാറ്റുപകർന്നുകൊണ്ടിരുന്നു. ഒടുവിൽ പുതുമയോടെ കാത്തിരുന്ന അടുത്ത വെക്കേഷനും ഇങ്ങെത്തി.

എന്റെ വളർച്ച കണ്ട്‌ അമ്മയും, അച്ഛനും, ആശങ്കപ്പെട്ടിരുന്നു. ഞാൻ ഒരു പെൺകുട്ടി ആയതാവാം കാരണം. അമ്മയേക്കാൾ ഏറെ അച്ഛനായിരുന്നു എന്റെ ഹീറോ. ഏതൊരു കാര്യം വന്നാലും അച്ഛനോടാണ് തുറന്ന് പറയാറ്.
ഒരു ദിവസം  തലയിൽ കയ്യുവെച്ചു അച്ഛൻ  ഇരിക്കുന്നത് കണ്ട്‌ അടുത്തുപോയി ഇരുന്നു ചോദിച്ചു "എന്താ അച്ഛാ, ഇത്ര വിഷമം. "
   "ഒന്നുമില്ല, നിന്റെ ഭാവിയെ കുറിച്ച്, ഭാവിയിലെ ഓരോ കാര്യങ്ങൾ ഓർത്ത് അങ്ങനെ ഇരുന്നതാ."
     "ഇപ്പോൾ തന്നെ എന്തിനാ ഇതൊക്കെ ചിന്തിക്കുന്നത്, ഞാൻ ചെറിയ കുട്ടിയല്ലേ അച്ഛാ "

(അച്ഛന്റെ ചിരി എന്നെ മയക്കി. )

വെക്കേഷൻ നാളുകൾ നീങ്ങിക്കൊണ്ടിരുന്നു. ആദ്യമെല്ലാം ഇങ്ങനെ തന്നെ. എല്ലാവരും മാമന്റെ വീട്ടിൽ പോകും. വിരുന്ന് കഴിഞ്ഞു തിരിച്ചെത്തിയാൽ പിന്നെയാണ് ഞങ്ങളുടെ വെക്കേഷൻ തുടങ്ങുന്നത് എന്ന് പറയാം.
ഞാനും പോയി മാമന്റെ വീട്ടിലേക്ക്. അവിടെയുമുണ്ട് എനിക്കെല്ലാം രാത്രി കഥ പറഞ്ഞുതരാൻ  അമൂമ്മ, കളിക്കാൻ കളിക്കോപ്പുകൾ, ഊഞ്ഞാലാട്ടാൻ നിറയെ കൂട്ടുകാർ, പിന്നെ ഒരു വലിയ കാടും. പടുകൂറ്റൻ മരങ്ങളുള്ള, ജീവജാലങ്ങളുള്ള വലിയ കാട്. ആ കാട്ടിൽ ആയിരുന്നു പകലുകളിലെ കളി. അവിടെ ഞങ്ങൾ അതിഥികളാണ്. കാട്ടിലെ ഓരോ ജീവന്റെയും അതിഥികൾ. ഞങ്ങളാണ് അവരുടെ കയ്യേറ്റക്കാർ -കായ്കനികൾ പറിച്ചും, മാങ്ങക്ക് കല്ലെറിഞ്ഞും,പറങ്കി മാങ്ങ പൊട്ടിച്ചും, അവരുടെ വീട്ടിൽ നിന്ന് ഓരോ ജീവനെയും അജീവനാക്കി ഭക്ഷിക്കുന്ന ക്രൂരർ.  പ്രതിക്ഷേധമായി കാറ്റുകൾ ആഞ്ഞുവീശും,പക്ഷികൾ ചിലക്കും, എന്നാൽ അതൊന്നും ഞങ്ങൾ കാര്യമാക്കിയില്ല.
                 ഓരോ ദിവസവും മൺമറഞ്ഞുപോയി. രാത്രികളിലെ അമൂമ്മയുടെ കഥ കേൾക്കാൻ ഞാൻ മാത്രമായിരുന്നില്ല -പാടത്തും, പറമ്പിലേയും, കളിയും കഴിഞ്ഞു കുളിച്ചു കഴിഞ്ഞു ഞങ്ങൾ കൂട്ടുകാർ എല്ലാവരും വന്നിരിക്കും. ഓരോ ദിവസവും ഓരോ കഥകളായിരുന്നു അമൂമ്മ പറഞ്ഞു തരാറു. ഇന്നലെ കട്ടുറുമ്പിന്റെ, മിനിഞ്ഞാന്ന് കാട്ടിലെ മരങ്ങൾ വേട്ടയാടാൻ വരുന്ന മനുഷ്യരുടെ. ഇന്ന് പറഞ്ഞത് എന്റെ മാമന്റെ കഥയായിരുന്നു. പട്ടാളക്കാരനായ മാമന്റെ കഥ. 'രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിക്കാൻ തയ്യാറായ ഒരുകൂട്ടം പട്ടാളക്കാരുടെ കഥ. അവന്റെ ആഗ്രഹമായിരുന്നു രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നു. അവസാനം പട്ടാളക്കാരനായതും, ലീവ് കിട്ടാതെ കിട്ടിയലീവിന് നാട്ടിലേക്കു വന്നുപോകുന്ന, ഏതുനിമിഷവും ഒരു യുദ്ധം പ്രതീക്ഷിക്കുന്ന മാമന്റെ കഥ മാത്രമായിരുന്നില്ല ഇത് നമ്മൾ ഇങ്ങനെ നിവർന്നിരിക്കാനും, സ്വാതന്ത്രമായി പാറിപറക്കാനും, ഉള്ള ചിറകുതരുന്ന അതിർത്തി കാക്കുന്ന ഓരോ പട്ടാളക്കാരന്റെയും കഥയായിരുന്നു അമൂമ്മ പറഞ്ഞത് '

വെക്കേഷൻ എല്ലാവരെയും നാട്ടിലെത്തിച്ചു.ഒരുപാട് ദിവസം കാണാത്ത വിഷമത്തിൽ അച്ഛൻ കെട്ടിപിടിച്ചു, അമ്മ മുത്തം തന്നു.
ഇനിയാണ് ഞങ്ങളുടെ വെക്കേഷൻ തുടങ്ങുന്നത്. കൂട്ടുകാർ എല്ലാവരെയും വിളിച്ചു ഒത്തുകൂടി. പിന്നെ ഓരോ ദിവസവും കളികളുടെ പൂരം. കാട്ടിൽ പോയും,തെങ്ങിൽ കയറിയും, പാടത്തു പോയും, ചങ്ങാടം ഉണ്ടാക്കിയും,പുതിയ ഒരുപാട് കളികൾ കളിച്ചും പുതുമയാർന്ന ഒരുപാട് ഓർമകളുമായി ഈ വെക്കേഷനും കഴിഞ്ഞുപോയി.
ഇനി അടുത്ത അധ്യയന വർഷം തുറക്കപ്പെടുന്നു. ഇനി എല്ലാം പഴയതുപോലെ. 'കാർമേഘങ്ങൾ മൂടിക്കെട്ടി മഴക്കോള് ഉണ്ടെന്ന് തോന്നുന്നു. ഇന്ന് തന്നെ ഒരു കുട വാങ്ങണം. നാളെ സ്കൂളിൽ പോകുമ്പോൾ മഴ പെയ്താലോ. '

*വർഷങ്ങൾ കടന്നുള്ള ഒരു വെക്കേഷൻ*
---------------------------------------------
കഴിഞ്ഞുപോയ വെക്കേഷൻ രാവുകൾ. വർഷങ്ങൾക്കു ശേഷമുള്ള പുതുമയാർന്ന മറ്റൊരു വെക്കേഷൻ കാലം മുന്നിൽ എത്തിച്ചു. എനിക്ക് മാത്രമല്ല മാറ്റം സംഭവിച്ചത് ചുറ്റുമുള്ള പ്രകൃതിയും മാറിയിരിക്കുന്നു. ഇതൊരു കാലമായിരുന്നു. ഇലപൊഴിയും കാലം.
ഇന്ന് നാട്ടിൽ കളിക്കാൻ കൂട്ടുകാർ ഇല്ല. എല്ലാവരും നാലുചുവരിനുള്ളിലെ കൈവിരലിലാണ്.കളിക്കാൻ പാടങ്ങളില്ല, കടപുഴകിവീഴാൻ, ഊഞ്ഞാല് കെട്ടാൻ മരങ്ങളില്ല,കല്ലെറിയാൻ മാവില്ല, മണ്ണെപ്പം ചുടാൻ ചിരട്ടയില്ല, നാട്ടിലെ സ്ഥിതികണ്ടു ഞാൻ ഞെട്ടി. പേടിച്ചു മാമന്റെ വീട്ടിലേക്ക് യാത്രയായി. അവിടെയും അങ്ങനെതന്നെ ആയിരുന്നു. രാത്രി അമൂമ്മ എല്ലാവരെയും വിളിച്ചു. ഒരു കാര്യം പറഞ്ഞു.
               
      ""ഇത് ഇലപൊഴിയും കാലമാണ്. പക്ഷെ ഇവിടെ പൊഴിയാൻ ഇലകളില്ല, കളിക്കാൻ കാടുമില്ല, കൂടുകൂട്ടാൻ മരച്ചില്ലകളില്ല, കൊയ്യാൻ അരിവാൾ മാത്രം ബാക്കി. ഈ കാലം ഓരോ ജീവന്റെ ഓർമപെടുത്തൽ കൂടിയാണ്. നല്ലൊരു കാലം രാജ്യത്തിനുവേണ്ടി പൊരുതുന്ന പട്ടാളക്കാരനും, നമുക്ക് കഷ്ടപാടുകളിൽ നിന്ന് സന്തോഷത്തിലേക്ക് കരകയറ്റുന്ന രക്ഷിതാക്കളും എല്ലാം ഇലപൊഴിയുന്ന കാലത്തിന്റെ പ്രതീകമാണ്.ജീവനുള്ള മരത്തിൽ നിന്ന് ഇലകൾ പൊഴിയുന്ന പോലെ.  പൊഴിയുന്ന ഓരോ ഇലകളും മനുഷ്യന്റെ ആയുസ്സ് ആണ്.""-
   
   "മരച്ചില്ലയിൽ  നിന്ന് ഇലകൾ ഞെട്ടറ്റു വീഴുമ്പോൾ കാലം നമുക്ക് മുന്നിൽ കാട്ടിത്തരുന്നത് പ്രായം മറ്റുള്ളവർക്ക് വേണ്ടി ത്യജിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും കാലമാണ്.ഓരോ ഇലയും ഓരോ ജീവനാണ്. "
____________________________

                 *BY*
     *അജയ് പള്ളിക്കര*

Sunday, May 21, 2017

നാളെ -കവിത

*നാളെ*
------------------------------------------
ഞാനിന്നു മഴനനഞ്ഞു. നാളെ  നനയാൻ മഴ ഉണ്ടായില്ലെങ്കിലോ.

ഞാനിന്നു ചായക്കടയിൽ പോയി ചായ കുടിച്ചു. ജാതിയുടെയും, മതത്തിന്റെയും അതിരുകൾ ഇല്ലാത്ത ഒരേ ഒരു സ്ഥലമായ ചായക്കട നാളെ ഉണ്ടാവില്ലെങ്കിലോ.

ഞാനിന്നു രണ്ടു മരതൈ നാട്ടു. നാളെ തണലേകാൻ മരം കണ്ടില്ലെങ്കിലോ.

ഞാനിന്നു കുളത്തിൽ കുളിച്ചു, പാടത്ത് കളിച്ചു, ചെമ്പരത്തി പൊട്ടിച്ചു, ചിരട്ടയിൽ മണ്ണപ്പം ചുട്ടു, അണ്ടി പെറുക്കി പൊരിച്ചു കാരണം നാളെ ഇതെല്ലാം ഉണ്ടാവുമെന്ന് ആർക്കറിയാം.

ഞാൻ വെയിലിനെ തടഞ്ഞു, ഫ്ലാറ്റുകളെ കാർക്കിച്ചു തുപ്പി,കുന്നിടിക്കുന്ന  JCB യെ തെറി വിളിച്ചു.കമ്പനികളിൽ,ഫാക്ടറികളിൽ കയറി പുലബ്യം പറഞ്ഞു, കാരണം അവയെല്ലാമാണ്  നാളത്തെ വ്യാകുലതകൾ.

ഞാൻ എഴുന്നേറ്റു പല്ലുതേച്ചു, കുളിച്ചു, ഡ്രെസ്സുമാറ്റി, ചായകുടിച്ചു, സിനിമകണ്ടു, ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു, വൈകുന്നേരം ചായകുടിച്ചു, രാത്രി കുളിച്ചു, ഭക്ഷണം കഴിച്ചു ഉറങ്ങി. എന്താലെ മനുഷ്യരുടെ അവസ്ഥ ഈ പറഞ്ഞവ എന്നും ഉണ്ടായാൽ മതിയായിരുന്നു. ഇങ്ങനെ പോയാൽ ഇതിൽ നിന്നെല്ലാം മാറ്റം ഉടൻ അനിവാര്യമാകേണ്ടി വരും.വ്യാകുലതകളോടെ നാളത്തെ ചൊല്ലി ആശങ്ക പെടേണ്ടി വരും........

****************************
           BY
    അജയ് പള്ളിക്കര 

കൈ -കവിത

*കൈ*
------------------------------------------
കൈ കൊണ്ട് പൊറുതിമുട്ടി, കാൽകൊണ്ട് കളമെഴുതി.

നിപ്പും നടപ്പുമെല്ലാം നോക്കുന്നവർ മനുഷ്യൻ. നില്പ്പതോ കാലിൽ താങ്ങലോ കയ്യിൽ.

നിവർന്നങ്ങു നിന്നാലയോ കൈയെന്തു ചെയ്യും, ചെരിഞ്ഞങ്ങു നിന്നാലോ കൈയെന്തു ചെയ്യും, സംസാരിപ്പതു നേർക്കുനേർ കൈയെന്തു ചെയ്യും, കൺകണ്ട് നിന്നലിപ്പതു കൈയെന്തു ചെയ്യും.

കൈ നേരെ വെക്കണോ, ആട്ടിരിക്കണോ, കൂട്ടിവെക്കണോ,ചെരിച്ചു വെക്കണോ,  തലയിൽ വെക്കണോ, നെഞ്ചിൽ ചുരുട്ടി കൂട്ടണോ, എന്ത് ചെയ്യണമെന്നറിയാതെ, ഏതു നേരത്ത് ഏതു രീതിയിൽ വെക്കണമെന്നറിയാതെ നിവർന്നങ്ങു നില്പതീ കൈ.
കൈ വേപ്പതു ഫാഷനാകണം,കാൽ നില്പതു അതും ഫാഷനാകണം, മുടി ഉണ്ടേൽ അത് മാനത്താകണം, ഡ്രെസ്സുണ്ടെൽ അരക്കു താഴെ,

കയ്യും, കാലും കൊണ്ട് പൊറുതിമുട്ടുമീ മനുഷ്യൻ എന്ത് ചെയ്യണം, എങ്ങനെ വെക്കണം, ഏതു രീതിയിലായിരിക്കണം എന്നറിയാതെ മാറ്റി മാറ്റി വെക്കുന്നു ഞാൻ പോലും..............

***************************
                 BY
           അജയ് പള്ളിക്കര

വിശപ്പ് -ചെറുകഥ


*ചെറുകഥ*
       
          *വിശപ്പ്*      
---------------------------------------------
റോഡിലൂടെ നടന്നകലുമ്പോൾ  മുന്നിൽ കവറിൽ  ഭക്ഷണഅവിശിഷ്ടങ്ങൾ വന്നു വീണു. ചുറ്റും തിരഞ്ഞു ആ നീചനെ കാണാൻ.  മതിലിനപ്പുറം രണ്ടു കൈയ്യുകൾ ഉള്ളിലേക്ക് വലിയുന്നതു കണ്ടു. ഞാൻ ആ ഭക്ഷണവിശിഷ്ടങ്ങൾ അടങ്ങിയ കവർ കയ്യിലെടുത്തു. മതിലിനപുറത്തെ വീട്ടിലേക്കു ഗെയ്റ്റും തുറന്നു കടന്നു ചെന്നു. പുറത്തേക്ക് വലിച്ചെറിഞ്ഞതു സ്ത്രീയായിരിക്കണം വീടിനു പുറത്തെ  പൈപ്പിൽ നിന്നും കയ്യു കഴുകുന്നു. കവറുമായി ചെന്നതും സ്ത്രീക്ക് ആശങ്ക. ഞാൻ പറഞ്ഞു. "ഇത് നിങ്ങൾ റോഡിലേക്ക് എറിഞ്ഞ വേസ്റ്റ്‌ ആണ്. നിങ്ങൾ മാത്രമല്ല നിങ്ങളെ പോലുള്ള ആളുകൾ വെസ്റ്റ് മറ്റുള്ളവന്റെ പറമ്പിലോ, റോഡിലോ കളയുന്നു. അത് പോട്ടെ എന്ന് വെക്കാം. പക്ഷെ  ഭക്ഷണം. ഒരുനേരത്തെ അന്നം കിട്ടാത്ത എത്രയോ കുട്ടികൾ,കളിമൺ ആഹാരമാക്കുന്ന  ജനങ്ങൾ അവരെ ഓർത്തെങ്കിലും ഇതൊക്കെ
 " അവർ പിറുപിറുത്തത് ഞാൻ കേൾക്കാനിടയായി "പിന്നെ ഈ ഭക്ഷണം എന്ത് ചെയ്യും, ഓരോരുത്തന്മാര് വന്നോളും "   എന്റെ ചെവികൾ കൂട്ടിൽ  കുരക്കുന്ന പട്ടിയിലേക്കായി, എന്റെ കണ്ണുകൾ അവയുടെ മുകളിലേക്ക് ചെന്നു പതിച്ചു. ഞാൻ സ്ത്രീയോട് പറഞ്ഞു "നിങ്ങളുടെ കൂട്ടിൽ രണ്ടു പട്ടികളുണ്ട്. അവയുടെ നിൽപ്പും, പരവേശവും, കുരയുമെല്ലാം എന്റെ കയ്യിലുള്ള ബിരിയാണി കവർ കണ്ടിട്ടാണ്. നിങ്ങൾ ഇത് റോഡിലേക്ക് വലിച്ചെറിയാൻ പോകുമ്പോൾ തുടങ്ങി  കുരച്ചുകൊണ്ടിരിക്കുന്നുണ്ടാവും  ഒരു പക്ഷെ.വിശക്കുന്നവർ നമ്മെ വിളിക്കില്ല നമ്മൾ അവരിലേക്ക്‌ ഇറങ്ങി ചെല്ലണം, ഇത് വിളിച്ചിട്ടും ഇതേ അവസ്ഥയാണെങ്കിൽ. "
    ഞാൻ പട്ടിക്കൂടിന്റെ അടുത്തു ചെന്നു.കൂടിന്റ ചങ്ങല അഴിച്ചു തുറന്നു അകത്തെ പാത്രത്തിൽ ബിരിയാണി ഇട്ടു. അടച്ചു. അവ ആർത്തിയോടെ തിന്നു എന്റെ മുഖത്തുനോക്കി.മനുഷ്യന്മാർക്കുപോലും ഇത്രയും കരുണ ഉണ്ടാവില്ല.  ഞാൻ സ്ത്രീയെ നോക്കി കൊണ്ട്  അവരുടെ ഗേറ്റ് അടച്ചു. റോഡിലൂടെ നടന്നകന്നു...........

****************************
               BY
       അജയ് പള്ളിക്കര

ഞാനും നീയും -ചെറു കുറിപ്പ്

*ഞാനും നീയും*
------------------------------------------
ഞാൻ പോകും പാതകൾ തിരിഞ്ഞു നോക്കാറില്ല.
കടന്നുപോയ വഴികൾ പിന്നീട് ഓർക്കാറുമില്ല.
മുന്നോട്ടുള്ള പാതകളെ, കടന്നുപോകേണ്ട പാതകളെ കുറിച്ച് ഓർക്കാറാണ് പതിവ്.
     പിന്നിട്ട വഴികളിലെ വിജയമാധുര്യം ഇപ്പോഴും ഓർത്ത് ആത്മാഭിമാനിക്കാറില്ല മറിച്ചു തോൽവികളെ, വീഴ്ചകളെ, ഓർമിക്കാറുണ്ട്. അവ എന്നും ഓർത്തുവെക്കാറുണ്ട് കാരണം അതെല്ലാമാണ് ജീവിതത്തിന്റെ യാത്രക്ക് ഊർജം പകരുന്നത്.
____________________________

ഞാൻ പോയ പാതകൾ തിരിഞ്ഞു നോക്കാറുണ്ട്.അതെ സമയം മുന്നോട്ടുള്ള പാതയെ കുറിച്ച് ചിന്തിക്കാറുമുണ്ട്. പിന്നിട്ട വഴികളിൽ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാകാത്തത് കൊണ്ട് ആത്മാഭിമാനത്തെകുറിച്ച് വ്യാകുലപെടേണ്ടി വന്നിട്ടില്ല. ചെറിയ വിജയത്തിലും മാതാപിതാക്കളുടെ മനസ്സ് നിറയുന്നതും കണ്ട്‌ സന്തോഷം തോന്നിട്ടുണ്ട്. പക്ഷെ അതാ നിമിഷത്തേക്ക് മാത്രം. തോല്പിച്ചവരല്ല തോൽവികൾ തന്നെയാണ് മുന്നോട്ടുള്ള പ്രേരണ......

****************************
           BY
  അജയ് പള്ളിക്കര 

Sunday, May 14, 2017

തിരിച്ചറിവ് -കവിത

*തിരിച്ചറിവ്*
        *THIRICHARIVU*
___________________________
"ജനനം മരണം ഇതിനിടയിൽ ഇത്തിരിനാൽ അത് ജീവിതം. "

ഭൂമിയിൽ ജീവിക്കുന്നത് മനുഷ്യനാണോ അതോ മനുഷ്യൻ എന്ന് പേരുള്ള മൃഗങ്ങളോ.

മരണത്തെ കണ്ട്‌ ഭയന്ന ഞാൻ ഇന്ന് നരഗതുല്യമായ ഭൂമിയെ കണ്ടു ഭയക്കുന്നു.

മനുഷ്യനായി ജനിച്ചതിനപ്പുറം വെറുപ്പും, ഭയവും തോന്നിത്തുടങ്ങി.

നന്മയും, തിന്മയും വിഭജിച്ചുകണ്ട മനുഷ്യൻ തിന്മയെ ഇഷ്ട്ടപെട്ടു തുടങ്ങിയിരിക്കുന്നു.

മനുഷ്യൻ എന്ന രൂപത്തിൽ പൊതിഞ്ഞു കെട്ടിയ ജീവൻ ഇല്ലാതാവുമ്പോൾ ചെയ്തപാപങ്ങൾ എന്താവും,
പൊതിഞ്ഞു കെട്ടിയില്ലെങ്കിൽ ചെയ്യാൻപോകുന്ന പാപങ്ങൾ എന്താവും.

മരണം ഈ നരഗത്തിൽ നിന്നുള്ള മോചനം എന്നെന്റെ തിരിച്ചറിവ്.
___________________________
         *BY*
     *അജയ് പള്ളിക്കര*

Saturday, May 6, 2017

ലാബിലെ പ്രണയം -കവിത

*ലാബിലെ പ്രണയം*
   *LABILE PRANAYAM*
---------------------------------------------
(പ്രണയത്തിന്റെ മറ്റൊരു മുഖം )
---------------------------------------------
അവൾ പുഞ്ചിരിച്ചു മറുഭാഗത്ത് നിന്ന്‌ ഞാനും.

അവൾ തലയാട്ടി അവളോടൊപ്പം ഞാനും.

കണ്ണിനിമവെട്ടാതെ അവൾ നോക്കുമ്പോൾ കണ്ണിൽ കാണുന്നതെല്ലാം മായയാണെന്നു ഞാൻ വിചാരിച്ചു.

അവളുടെ ഓരോ നോട്ടവും, പിന്നീട് പലപ്പോഴുമുള്ള പുഞ്ചിരിയും അസഹ്യമായി തോന്നിയപ്പോൾ കണ്ടഭാവം നടിച്ചില്ല.

ദിവസങ്ങൾ കടന്നുള്ള സായാഹ്നത്തിൽ അവളുടെ നോട്ടം, പുഞ്ചിരി കൂടാൻ തുടങ്ങി. ഞാനറിയാതെ എന്നിൽ അവളുടെ പുഞ്ചിരി ചേർന്നു കഴിഞ്ഞു.

അവളുടെ നോട്ടം ഇല്ലാതെ ദിവസങ്ങൾ നീക്കാൻ പറ്റാതായി, അവളുടെ ഒച്ചയല്ലാതെ  കാതുകൾക്ക് മറ്റൊരു ശബ്ദവും കേൾക്കാതെയായി.
ഞങ്ങളുടെ മനസ്സിൽ പ്രണയം തുടിക്കുന്നുണ്ടെങ്കിലും ആദ്യമാരുപറയും എന്ന വാശിയായി പിന്നീട്, എന്നാലും നിശബ്ദമല്ലായിരുന്നു ദിവസങ്ങൾ.

ലാബിലെ ഒരു മൂലയിൽ പറഞ്ഞ പ്രണയം ക്ലാസ്സിലെ വരാന്തയിലും, കോളേജിലെ പല സ്ഥലങ്ങളിലും ആരുമില്ലാ സംസാരത്തിനു വരെ ഇടയാക്കി. പിന്നീടങ്ങോട്ട് പ്രണയമഴയായിരുന്നു.

കണ്ണു-കണ്ണാൽ,പുഞ്ചിരി-പുഞ്ചിരിയാൽ ഞങ്ങൾ ലോകം തീർത്തു. ഭാവിയുടെ പടികൾ കെട്ടി പടുത്തു. ജാതിയുടെയും,മതത്തിന്റെയും, പ്രായത്തിന്റെയും മതിലുകൾ തകർത്ത് ജീവിക്കാനായി ഞങ്ങൾ ഇന്നും പ്രണയം തുടരുന്നു.
____________________________
       
                 *BY*
     *അജയ് പള്ളിക്കര*