Thursday, November 30, 2017

കൃത്യനിഷ്ട -ചെറുകഥ

(ചെറുകഥ)
-----------------------------------------
*ഈ കഥയിലെ കഥയും, കഥാപാത്രവും, കഥാതന്തുവും തികച്ചും സാങ്കൽപ്പികം മാത്രമാണ്. അഥവാ നിങ്ങൾക്ക് ആരുടേങ്കിലുമായി സാമ്യം തോന്നിയാൽ അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്. എന്റെ അല്ല.*
--------------------------------------
:-ജീവിതത്തിൽ സമയം പലപ്പൊഴും ഒരു ചിന്താവിഷയമാണ്.സമയമില്ല എന്ന് പറയുന്നവർക്ക് പോലും സമയമൊരുപാടുള്ള ഈ കാലത്ത് കപടമായ ന്യായം മാത്രമായി തീരുന്നു അത്.കൃത്യമായ സമയമില്ലെങ്കിൽ ജീവിതചര്യങ്ങൾ തന്നെ മാറിമറിയും. ഓരോരുത്തര്ക്കും അവരവരുടേതായ സമയമുണ്ട്. അത് ചിലപ്പോൾ ചിലർ ക്രിത്യനിഷ്ടയായി ജീവിതത്തിൽ പെരുമാറുന്നു. ഓരോ ജനവിഭാഗങ്ങളും ഓരോന്നിനും സമയം കണ്ടെത്തി, സമയത്തിനനുസരിച്ചു പ്രവർത്തികൾ ചെയ്യണം.:-

  *_കൃത്യനിഷ്ട _*
   (_ *KRITHYANISHTTA*_)
  *************************
       *WRITTEN BY*
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*
----------------------------------------
*കൃഷ്ണൻ*, മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായ ഒരു മനുഷ്യനാണ്. പാവം കല്ലുചെത്തുകാരൻ. ഓരോ മിനുറ്റും വിലപ്പെട്ടതാണ് ആ വിലപെട്ട സമയങ്ങളിൽ പോലും വെറുതെ ഇരിക്കില്ല. അങ്ങനെ വ്യത്യസ്തനായ കൃഷ്‌ണന്‌ വെത്യസ്തമായ ജീവിത പശ്ചാത്തലമാണുള്ളത്. അച്ഛൻ കിടപ്പിലാണ്, അമ്മക്ക് സുഖമില്ല, അനിയൻ മറുനാട്ടിൽ ജോലിചെയ്യുന്നു. ചിലപ്പോൾ വീട്ടിൽ നിന്നും ജോലിക്കുപോകും അല്ലെങ്കിൽ അവിടെ റൂമിൽ നിൽക്കും,പിന്നെ കൃഷ്ണനും. കൃഷ്ണനു ഒരു ചേച്ചി ഉണ്ടായിരുന്നു രാധിക. രാധിക ഉള്ളകാലത്ത് മീനും, പപ്പടവും കൂട്ടിയുള്ള ചോറ് സമയാസമയത്ത് കഞ്ഞി, അച്ഛനും, അമ്മയ്ക്കും, ഞങ്ങൾക്കും നല്ല സുഖമായിരുന്നു. അവളെ കെട്ടിച്ചയച്ചതുമുതൽ അടുക്കള കാലിയാണ്. പൊതുവേ അടുക്കളയിലേക്ക് കയറാൻ കൃഷ്ണന് മടിയാണ്.അനിയൻ വന്ന ദിവസങ്ങളിൽ അനിയൻ  അടുക്കളയിൽ കയറി പലപല സാധനങ്ങൾ വെക്കും അന്നുമാത്രം കുശാലാണ്. അല്ലെങ്കിൽ ചമ്മന്തി കൂട്ടി അസ്സല് കഞ്ഞി കുടിക്കും. കഞ്ഞിയാണ് ഇപ്പോൾ അമ്മയ്ക്കും, അച്ഛനും പതിവ്.
കല്ല് ചെത്തുകാരൻ കൃഷ്ണൻ ഒരുദിവസം 200 കല്ല് ചെത്തും. നാട്ടിൽ ഒരു ദിവസം 200 കല്ല് ചെത്തുന്ന വേറെ ആൾക്കാരില്ല. അതുകൊണ്ട് കൃഷ്ണന് എന്നും ഡിമാന്റും, പണിയുമാണ്. കല്ല് ചെത്തൽ മാത്രമല്ല കലാരംഗങ്ങളിൽ നാടകത്തിനും, പ്രച്ഛന്നവേഷത്തിനും, നാടൻ പാട്ടിനുമെല്ലാം മികവുറ്റ കഴിവ് തെളിയിച്ച ആളും കൂടിയാണ് കൃഷ്‍ണൻ.ജില്ലയും, സംസ്ഥാനവും വരെ എത്തിയിട്ടുണ്ട് പല ഐറ്റങ്ങളും. പിന്നെ പൂരസീസണായാൽ തെയ്യവും, കരിങ്കാളി കെട്ടലുമായങ്ങനെ ഒരു  സകലകാലാവല്ലഭൻ എന്ന് പറയാം.ഒരു ശീലവും കൂടിയുണ്ട്. ഓരോ ദിവസവും കിട്ടുന്ന കൂലികൊണ്ട് ലോട്ടറി എടുക്കും എന്നിട്ട് അതിന്റെ നമ്പർ കൂട്ടിയും കുറച്ചും അടുത്ത ലോട്ടറി എടുക്കും ടിക്കറ്റ്‌ നമ്പർ കൂട്ടാനും കുറയ്ക്കാനും ഇപ്പോൾ ഒരു ബുക്ക് വരെ ഉണ്ട്. അങ്ങനെ തിരക്കുകളുടെമേൽ തിരക്കുകളുള്ള ഒരു വ്യക്തിയാണ് കൃഷ്‍ണൻ.

കൃഷ്ണന്റെ ഒരു ദിവസത്തെ കാര്യങ്ങൾ എങ്ങനെയെന്നു നോക്കാം. പ്രഭാതത്തിൽ ഉച്ചത്തിലുള്ള മൊബൈൽ അലറാം കേട്ട് 5:00 മണിക്ക് എഴുന്നേൽക്കും.പലരുടെയും അലറാം ഇത് തന്നെയാണ്. 6:00 മണിക്ക്  വീട്ടിൽ നിന്നിറങ്ങും. പിന്നെ 8:00 മണിക്ക് വീട്ടിൽ തന്നെ തിരിച്ചെത്തും. പണിമുണ്ടും, പണിസാധനങ്ങളുമെടുത്ത് വീണ്ടും പണിക്ക് പോകും. വൈകുന്നേരം പണികഴിഞ്ഞുവരുന്നത് 6 മണിക്ക്. പിന്നെ 7മണിക്ക് വീട്ടിൽ നിന്നിറങ്ങും. പിന്നെ എപ്പോഴാ വരുന്നത് എന്ന് ആർക്കും നിശ്ചയമില്ല.
ഇതാണ് കൃഷ്‌ണന്റെ എല്ലാ ദിവസത്തെയും ദിനകാര്യങ്ങൾ. ഓരോ ദിവസവും കൃത്യനിഷ്ടയോടെ 5 മണിക്ക് എഴുന്നേറ്റ് 6 മണിക്ക് പോയി 8 മണിക്ക് വന്ന്‌ പിന്നെയും പോയി വൈകുന്നേരം 6 മണിക്ക് വന്ന്‌ 7 മണിക്ക് വീണ്ടും പോകുന്നു. ഈ കാര്യങ്ങൾ മുടങ്ങാതെ ചെയ്യും. ഈ സമയങ്ങളിൽ കുടുംബത്തിലോ, നാട്ടിലോ മരണമോ, കല്യാണത്തലേന്നാലോ, എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും കൃഷ്ണൻ പോകും വരും. കല്ല് ചെത്തി കിട്ടുന്ന പൈസക്ക് കുറച്ചു സാധനങ്ങൾ വീട്ടിലേക്ക് വാങ്ങികൊണ്ടുവരും. മറ്റു കല്യാണങ്ങൾക്ക് മോതിരം, സാധനങ്ങൾ അതുപോലുള്ള ചിലവിനു കൃഷ്‌ണന്റെ കയ്യിൽ നിന്നും പൈസ ഇന്നേവരെ ആ വീടിനു ലഭിച്ചിട്ടില്ല. ആ ചിലവോക്കെ വഹിക്കുന്നത് അനിയന്റെ ജോലിയിൽ നിന്നും കിട്ടുന്ന ശമ്പളം കൊണ്ടാണ്.
ഒരു ദിവസം കൃഷ്ണൻ പണിചെയ്തുകൊണ്ടിരിക്കുന്ന വീട്ടിൽ കള്ളൻ കയറി. അലമാരയിലും,പെട്ടിയിലും ഒളിപ്പിച്ചുവെച്ചിരുന്ന പൈസയും, സ്വർണവും കളവുപോയി. വീട്ടിലെ അലമാരക്കരികിലും, വീടിനു വെളിയിലുമായി കൃഷ്‌ണന്റെ പണിസാധനങ്ങൾ കിടക്കുന്നതുകണ്ട് പോലീസ് കൃഷ്ണനെ ചോദ്യം ചെയ്തു. വീട്ടുകാര്ക്ക് കൃഷ്ണനെ അത്രക്കും വിശ്വാസമുള്ള കാരണം പോലീസ് വെറുതെ വിട്ടു.ഭാഗ്യത്തിന് പിറ്റേദിവസം കള്ളനെ പൊക്കി. അടുത്തവീട്ടിലെ ഒരു പയ്യനായിരുന്നു.

ജീവിതം ഇങ്ങനെയൊക്കെയായിട്ടും കൃഷ്‌ണന്‌ കുറേ  കടങ്ങളുണ്ട്. കൃഷ്ണനെന്താ ഇങ്ങനെ ആയതെന്ന് കൃഷ്‍ണൻ പോലും ചിലദിവസങ്ങളിൽ മനസ്സിനോട്  ചോദിച്ചുപോകും. എന്നാലും കൃഷ്‍ണൻ രാവിലെ 6:30 ക്ക് പോകും 8 മണിക്ക് വരും തിരിച്ചു 6 മണിക്ക് വരും 7 മണിക്ക് പോകും. ഇതിനൊരു മാറ്റവും ഇല്ല. ഒരു ദിവസം വീട്ടിൽ കൃഷ്‌ണന്റെ കല്യാണക്കാര്യമായിരുന്നു ചർച്ച.
'എടാ കൃഷ്‌ണാ, നീ വേഗം പെണ്ണുകാണാൻപോയി കല്യാണം കഴിക്കാൻ നോക്കടാ, എന്നിട്ട് വേണം നിന്റെ അനിയനു കൂടി കല്യാണം കഴിക്കാൻ.'-കൃഷ്‌ണന്റെ അമ്മ പറഞ്ഞു.
"ഞാൻ ഇപ്പോഴൊന്നും കല്യാണം കഴിക്കുന്നില്ല, ഇങ്ങനെ എല്ലാവരും കൂടി എപ്പോഴും ചോദിച്ചാൽ ഇനി ഞാൻ കല്യാണവും കഴിക്കില്ല. "-കൃഷ്ണൻ ഉച്ചത്തിൽ പറഞ്ഞു.
അന്ന് രാത്രി കൃഷ്ണൻ ഉറങ്ങിയില്ല. എന്തോ ആലോചിച്ചു കിടക്കയിൽ അങ്ങനെ കിടന്നു. പിറ്റേ ദിവസം വൈകുന്നേരം കൃഷ്ണൻ പണിമാറ്റി വന്ന് 7 മണിക്ക് വീട്ടിൽ നിന്നിറങ്ങിയതാ. പിറ്റേ ദിവസം അതിരാവിലെ 3 മണിക്കാണ് പിന്നെ കൃഷ്‌ണന്റെ വരവ്. കൃഷ്‌ണന്റെ ഈ പോക്ക് വരവ് ഒരു ചർച്ചാവിഷയമായി കുടുംബത്തിലും നാട്ടിലും, അയൽ വാസികളുടെ വീടുകളിലും.പലരും അവനോടു ഈ സമയകാര്യങ്ങൾ നേരിട്ട് ചോദിച്ചപ്പോൾ നിഷേധിച്ചു മറികളയുകയായിരുന്നു കൃഷ്ണൻ.

കൃഷണന്റെ തൊട്ടടുത്ത വീട്ടിലെ കുടുംബനാഥനായിരുന്നു രാഘവൻ. രാഘവന് കൃഷ്‌ണന്റെ എന്നുമുള്ള  പോക്കിന് എന്തോ പന്തീകേട് ഉള്ളപോലെ തോന്നി. ഒരു ദിവസം പണിമാറ്റിവരുന്ന  കൃഷ്ണനെയും കാത്ത് രാഘവൻ 1 മണി 2 മണിവരെ ഇരുന്നു. പക്ഷെ കൃഷ്‍ണൻ വന്നില്ല രാഘവൻ ഉറക്കത്തിലേക്ക് വഴുതിവീണു. പിറ്റേദിവസം രാവിലെ 6 മണിക്ക് കൃഷ്‌ണന്റെ വീട്ടിൽ പോയപ്പോൾ കൃഷ്‍ണൻ കുളിക്കുകയായിരുന്നു. രാഘവന് സംശയം കൂടി. ഒരു ദിവസം കൃഷ്‌ണന്റെ പുറകെ പോകാൻ രാഘവൻ തീരുമാനിച്ചു. പിറ്റേദിവസം വൈകുന്നേരം കൃഷ്‍ണൻ 6 മണിക്ക് പണിമാറ്റി വന്നു കുളിച്ചു റെഡിയായി 7 മണിക്ക് വീട്ടിൽ നിന്നിറങ്ങിയതുമുതൽ രാഘവൻ കൂടെ ഇറങ്ങി. കൃഷ്‌ണനറിയാതെ കൃഷ്‌ണന്റെ പിന്നാലെ രാഘവൻ ഒളിഞ്ഞും പാത്തും കൂടെ പോകുന്നു. കൃഷ്‌ണന്റെ പിന്നാലെയുള്ള ഈ നടപ്പ് ആദ്യം റോഡിലൂടെയൊക്കെ യായിരുന്നുവെങ്കിലും പിന്നീടു കാടിലൂടെയും,ചെറിയ ഇടവഴികളിലൂടെയുമൊക്കെയായി. കൃഷ്‌ണന്റെ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു. രാഘവൻ കണ്ണിനിമവെട്ടാതെ കൃഷ്‌ണന്റെ പിന്നാലെ തന്നെ നടന്നുനീങ്ങി. ഒരു വലിയ പുഴയുടെ നെറുകെയുള്ള ചെറിയ പാലത്തിനുമീതെകൂടെ കുറുകെ അപ്പുറം ചാടി രണ്ടുപേരും. കുറച്ചുദൂരം പിന്നെയും നടന്നുനീങ്ങിയപ്പോഴുള്ള കാഴ്ച്ച കുറച്ചു മാറിനിന്നുകൊണ്ട് രാഘവൻ വീക്ഷിച്ചു. ആൾതാമസമില്ലാത്ത ഒഴിഞ്ഞൊരു പ്രദേശം ഒരു കൊച്ചു ഓലപ്പര. കൃഷ്‍ണൻ ആ ചെറിയ വീട് ലക്ഷ്യമാക്കി നടന്നു.വീടിന്റെ ഉമ്മറത്ത് 3 വയസ്സ് മാത്രം പ്രായമുള്ള കുട്ടി കളിപ്പാട്ടങ്ങൾ തട്ടി കളിക്കുന്നു. പോകുന്ന കൃഷ്‌ണനെ കണ്ടതും "അച്ഛാ...... അച്ഛാ.... "എന്ന് വിളിച്ചു കൃഷ്‌ണന്റെ അടുത്തേക്ക് കൊച്ചുകുരുന്നു ഓടിവന്നു. ഞാനാകെ ഞെട്ടി. കൃഷ്‌ണന്റെ കൊച്ചുമകളായിരുന്നു അത്. രാഘവന്റെ മനസ്സ് നീറി. കതക്‌തുറന്നു ഒരു ചെറുപ്പക്കാരി ഉമ്മറത്തേക്ക് പ്രവേശിച്ചു. കൃഷ്‍ണൻ അവന്റെ കയ്യിലുള്ള പൊതി ആ ചെറുപ്പക്കാരിക്കു നീട്ടി. കുട്ടിയേയും എടുത്തു മൂന്നുപേരും ആ കുടിലിന്റെ ഉള്ളിലേക്ക് കയറി. ആ ചെറുപ്പക്കാരി കൃഷ്‌ണന്റെ ഭാര്യയായിരിക്കണം. കൃഷ്‍ണൻ വീട്ടുകാരോട് ചെയ്ത ക്രുരത ആരുപൊറുക്കും, കണ്ട ദൃശ്യങ്ങളെല്ലാം ഞാനെങ്ങനെ കൃഷ്‌ണന്റെ വീട്ടിൽ പറയും, എന്റെ വീട്ടുകാരോട് തന്നെ ഞാൻ എങ്ങനെ പറയും. രാഘവൻ വീടിനു നേരെ തന്നെ നടന്നുനീങ്ങി.ഓലപെരയുടെ മുൻപിൽ ചെന്ന് "കൃഷ്‌ണാ, കൃഷ്‌ണാ " എന്ന് വിളിച്ചു. കൃഷ്ണൻ അകത്തു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ വിളികേട്ട് കൃഷ്ണൻ ഞെട്ടി. 'ആരാവും അത് ' കൃഷ്ണൻ കതക്‌തുറന്നതും  ഞെട്ടി. രാഘവനെ വിളിച്ചു അപ്പുറത്ത് മാറിനിന്നു കാര്യങ്ങൾ പറഞ്ഞു.
"എനിക്കൊരു കൈയബദ്ധം പറ്റിയതാണ്, അന്ന് എന്നെ വിശ്വസിച്ചു ഇറങ്ങിവന്നവളാണവൾ, വീട്ടിലും, കുടുംബത്തിലും ഒരു വലിയ പ്രശ്നവും, എന്റെ വെക്തിപരമായ കാര്യങ്ങളും കൊണ്ട് ആരും കാണത്ത ഈ ഒരിടത്ത് ഞാൻ ഇത്രയും കാലം താമസിപ്പിച്ചു. പിന്നെ എന്റെ മകൾ, പൈസചിലവ്, വീട്ടുചിലവ്, രാവിലെയും, രാത്രിയിലുമുള്ള എന്റെ ഈ വരവ് എന്റെ ഭാര്യയെയും, മകളെയും കാണാൻ വേണ്ടിയാണ്. എന്റെ ഈ കുടുംബത്തിനു വഹിക്കേണ്ടിവരുന്ന ചിലവു കാരണമാണ് വീട്ടിലെ മറ്റു ആവശ്യങ്ങൾക്ക് ഞാൻ പൈസ ചിലവാക്കാത്തത്. ഞാൻ മറ്റൊരു കല്യാണത്തെ കുറിച്ചുള്ള വീട്ടിലെ സംസാരങ്ങൾ മനഃപൂർവ്വം അവഹേളിക്കുന്നത്, കടങ്ങൾ ഒരുപാടുള്ളത്. പറാ ഞാൻ ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിൽ പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്. "
'മറിച്ചു പറയാൻ വാക്കുകളൊന്നുമില്ലാതെ കുട്ടിക്കു ഒരുമ്മയും കൊടുത്തു രാഘവൻ ഇറങ്ങാൻ വേണ്ടി നിന്നു. അതിനുമുൻപ്‌ കൃഷ്‍ണൻ ഒരു കാര്യം പറഞ്ഞു
"ആരോടും പറയരുത് ട്ടാ, !" '
"എത്ര കാലമാ ആരോടും പറയാതെ കൊണ്ടുനടക്കാൻ പറ്റുക. ?"
"ഇങ്ങനെ എത്രകാലം വരെ പോകാൻ പറ്റും അത്രവരെ. "
രാഘവൻ വീട്ടിൽ ചെന്ന് കൃഷ്‌ണന്റെ വീട്ടിലേക്ക് നോക്കി അനിയൻ ഇല്ല. അമ്മയും, അച്ഛനും കൃഷ്ണനെ കാത്ത് ഉമ്മറക്കോലായിൽ ഇരിക്കുന്നു. ഒരു വലിയ നെടുവീർപ്പ് ഇട്ടുകൊണ്ട്, വലിയൊരു സത്യം മറച്ചുവെച്ചു. ഞാൻ ഉറങ്ങി.

:-അങ്ങനെ സമയത്തിനുമപ്പുറം ജീവിതത്തിന്റെ കൃത്യനിഷ്ടയുണ്ട്. എന്നും കൃഷ്‍ണൻ ഭാര്യയെയും, മകളെയും കാണാൻ പുഴകടന്നു അക്കരെ പോകും. രാഘവൻ സത്യം മറച്ചുവെച്ചു നടക്കുന്നു. കൃഷ്‌ണന്റെ വീട്ടുകാർ കൃഷ്‌ണനെ കൊണ്ട് കല്യാണം കഴിപ്പിക്കാനുള്ള തന്ത്രപ്പാടിലാണ്. ഒരിക്കൽ അത് പൊട്ടിത്തെറിക്കും. ആ വലിയ സത്യം. സത്യം പുറത്തുവരുന്നതുവരെ കൃഷ്‌ണന്റെ കൃത്യനിഷ്ട തുടർന്നുകൊണ്ടെ ഇരിക്കും.:-
_________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

Saturday, November 18, 2017

വിസ -ചെറുകഥ

(ചെറുകഥ)
   
            _ *വിസ*_
              - *VISA*-
       ----------------------------

ജീവിതം ഒരു ലക്ഷ്യബോധമില്ലാത്തതായിരുന്നു.
അർത്ഥമില്ലാത്ത പഠനം പ്രായങ്ങൾ തള്ളി നീക്കി.
ഉമ്മാക്കും, ഉപ്പാക്കും വയ്യസ്സേറെയായാപ്പോൾ ശകാരവും നിർത്തി.
താത്തയുടെ കല്യാണം കഴിഞ്ഞു വർഷങ്ങളായി ഇപ്പോൾ മൂന്ന് കുട്ടികളുണ്ട്.
ഇക്കാക്ക എന്നോട് സംസാരിച്ചിട്ടു, എന്റെ കണ്ണുകളിലേക്ക് നോക്കിയിട്ട് വർഷങ്ങൾ പിന്നിടുന്നു.
ഇക്കാന്റെ ഭാര്യയുടെ 'വിശേഷം' അറിഞ്ഞത് പോലും മറ്റുള്ളവരുടെ കേട്ടുകേൾവിയിൽ നിന്നാണ്.
എന്നിട്ടും ഇക്കാന്റെ കടകളിൽ പണി ചെയ്യുന്നു. സമയമില്ലാത്ത സമയങ്ങളിൽ പോലും രാത്രി എന്നില്ലാതെ നിൽക്കുന്നു.അതെന്നിലെ രക്തബന്ധമാണെന്നറിയാം എങ്കിലും,
രാത്രികളിലും, പകലുകളിലെയും ഒളിപ്പോരിൽ ഇക്കാന്റെ ബുള്ളറ്റിന്റെ ശബ്ദം എന്നും
പേടിയായിരുന്നു.
പുറമേക്ക് ഭയങ്ങൾ എല്ലാം കാണിച്ചില്ലെങ്കിലും ജീവിതമെന്ന ഓർമപ്പെടുത്തൽ എന്നെ എപ്പോഴും പേടിപ്പിക്കും.
അവൻ പോയിട്ടുണ്ട് വിദേശത്തേക്ക് എന്റെ പാസ്‌പോർട്ടും, ഫോട്ടോയും എടുത്തു.
തിരിച്ചുവരുമ്പോൾ എനിക്കുമുളള വിസയുമായി വരും എന്നുറപ്പ് പറഞ്ഞു.
ആ ധൈര്യത്തിലാണെന്റെ ഇപ്പോഴുള്ള ദിനരാത്രങ്ങൾ ഞാൻ തള്ളിനീക്കുന്നത്.
_________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

Wednesday, November 15, 2017

ചോറുരുള -കവിത

(കവിത)
   
     _ *ചോറുരുള*_
     - *CHORURULA*-
      -----------------------------
അത്താഴ പാത്രത്തി-
ലവസാനവറ്റുകളി-
ലവസാനുരളകൾ
കുഴച്ചു, തിരുമ്മി, ഉരുട്ടി,
വായിലേക്കിടുമ്പോൾ
എനിക്ക് വയസ്സമ്പത്...

അമ്പതുവയസ്സിലിന്നിവിടെ-
യീയാശുപത്രിക്കിടക്കയി-
ലമർന്നു കിടന്നൊരൊരുള-
യിറക്കുമ്പോൾ അടുത്ത്
മകനും അവന്റെ അമ്മയും...

മകനൊരു ബാദ്ധ്യതയായ്
ഞാനും, എന്നെ മേലേക്കു
കെട്ടിയെടുക്കുന്നതു കാത്ത്‌
നേരമെണ്ണി അവന്റെ അമ്മയും...

അന്നൊരു കുട്ടിക്കാലത്തിലമ്മതൻ
സമ്മാനമായ ചോറ്റുപാത്രത്തിലാണവർ
ഇവിടെനിക്കെന്റെ അവസാനവറ്റുകൾ കൂട്ടിച്ചേർത്തൊരുരുളയിന്നേ ബലിയിട്ടത്...
_________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

Saturday, November 11, 2017

ഞാൻ -ഗദ്യ കവിത

(ഗദ്യ കവിത)
       
           _ *ഞാൻ*_
             - *NJAN*-
        --------------------------
ബീഡി വലിച്ചാലേ ഞാൻ കവിയാകു എന്നുണ്ടെങ്കിൽ ഞാനൊരു കവിയല്ല.

ചായയും, പരിപ്പുവടയും കഴിച്ചാലെ ഞാനൊരു സഖാവ് ആകുമെങ്കിൽ ഞാൻ സഖാവുമല്ല.

അമ്പലത്തിലും, പള്ളികളിലും പോയാലെ വിശ്വാസിയാകു എന്നുണ്ടെങ്കിൽ ഞാൻ വിശ്വാസിയുമല്ല.

കഴിവുകൾ തെളിയിക്കാൻ എല്ലാം അവതരിപ്പിച്ചു കാണിക്കണമെങ്കിൽ എനിക്ക് കഴിവുകളുമില്ല.

പണക്കാരനാകാൻ കയ്യിലും, കഴുത്തിലും സ്വർണം വേണമെങ്കിൽ ഞാൻ പണക്കാരനുമല്ല.


കയ്യിൽ തഴമ്പ് ഉണ്ടെങ്കിലേ പണിക്കാരനാകു എങ്കിൽ ഞാൻ പണിക്കാരനുമല്ല.

കയ്യിൽ രാഗിയും, തലയിൽ ചുവപ്പും, വസ്ത്രം ഖദറുമെല്ലാം അണിഞ്ഞാലേ ഞാൻ പാർട്ടിക്കാരനാകു എങ്കിൽ ഞാൻ പാർട്ടിക്കാരനുമല്ല.

നെറ്റിയിലിട്ട കുറിയും, തലയിലിട്ട തൊപ്പിയും, കഴുത്തിലിട്ട കുരിശും എന്റെ മതം തിരിച്ചറിയാനുള്ളതാണെങ്കിൽ എനിക്ക് മതവുമില്ല.

ജോലി ഉണ്ടെങ്കിലേ ജീവിച്ചിട്ട് കാര്യമുള്ളൂ എങ്കിൽ എനിക്ക് നല്ലൊരു ജീവിതവുമില്ല.

ശ്വാസം നിലച്ചാലേ മരിക്കൂ എന്നുണ്ടെങ്കിൽ ഞാൻ മരിച്ചിട്ടുമില്ല.
_________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

Thursday, November 9, 2017

ഭ്രാന്തിലേക്ക് ഒരു വഴി ദൂരം -ചെറുകഥ

(ചെറുകഥ)

  *_ഭ്രാന്തിലേക്ക് ഒരു വഴി ദൂരം _*
   (_ *BRANTHILEKK ORU VAZHI DHOORAM*_)
  *************************
       *WRITTEN BY*
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*
----------------------------------------
കുറ്റിബീഡിയും വലിച്ചു, ജുബ്ബയും ഇട്ട് മുടിയും നീട്ടി വളർത്തി വീടിന്റെ ഒരു മൂലയിൽ എന്നും ഇരിപ്പുണ്ടാകും. കയ്യിൽ ഒരു പേനയും ഒരു ബോർഡുമായി. എന്ന് അവന്റെ വീട്ടിൽ പോയോ അന്നൊക്കെ ഒരു മൂലയിൽ ഒറ്റ ഇരിപ്പാണദ്ദേഹം.
പലപ്പൊഴും സംസാരിക്കാൻ വേണ്ടി അടുത്തു ചെന്നപ്പോഴൊക്കെ അസഭ്യം പറഞ്ഞു ആട്ടി വിടും. അല്ലെങ്കിലേ മുടിയും,ഡ്രെസ്സിന്റെയും  മണവും കാരണം അടുത്തേക്ക്‌ പോലും പോകാൻ തോന്നില്ല.
ഒരുദിവസം സുഹൃത്തിനോട് തന്നെ ചോദിച്ചു അതാരാണ് എന്ന്. അവൻ പറഞ്ഞു

'അതെന്റെ അച്ഛനാണെന്ന് '

ഞാൻ ഒന്ന് ഞെട്ടി. അന്ന് രാത്രി പലതവണ അയ്യാളെ സ്വപ്‍നം കണ്ട്‌ ഞെട്ടിയുണർന്നു.എവിടെയോ കണ്ടു മറന്ന മുഖം പോലെ. പിറ്റേ ദിവസം രാവിലെ പോയപ്പോൾ അയ്യാൾ ആ മൂലയിൽ ഉണ്ടായിരുന്നില്ല. പേനയും, ബോർഡും, പേപ്പറും ഒന്നും തന്നെയില്ല. സുഹൃത്ത് അകത്തുനിന്നും പുറത്തേക്ക് വന്നു. ഞാൻ ചോദിച്ചു

 "അച്ഛൻ എവിടെ ?"

അവൻ മറുപടി പറഞ്ഞു

'അച്ഛനെ വൃദ്ധ സദനത്തിലേക്ക്‌ ആളുകൾ വന്ന് കൂട്ടികൊണ്ടുപോയി. '

"അപ്പോൾ നിന്റെ അമ്മ ഒന്നും പറഞ്ഞില്ലേ ?"

'പറഞ്ഞു, അച്ഛന് കൂട്ടായി അവിടെ അച്ഛമ്മ ഉണ്ട് അതുകൊണ്ട് പേടിക്കേണ്ട എന്ന്. '

"ശരിക്കും എന്താ അച്ഛന് ?"

'അത്, അച്ഛൻ ഒരു സാഹിത്യകാരനായിരുന്നു.സ്നേഹപൂർവ്വം മോഹനൻ എന്ന് കേട്ടിട്ടുണ്ടോ ?'

"ആ വലിയ സാഹിത്യകാരൻ, ഒരുപാട് അവാർഡുകൾ ഒക്കെ കിട്ടിയിട്ടുള്ള "

'അതെ, അത് എന്റെ അച്ഛനാണ്.എഴുത്തിന്റെ ആദ്യകാലങ്ങളിൽ പേരും, പ്രസകതിയും, ചാനലുകാരുടെ ഇന്റർവ്യൂ, പബ്ലിഷേർ,ആരാധകർ  എല്ലാം ഉണ്ടായിരുന്നു. കാലം മാറിയപ്പോൾ അച്ഛന് കൂട്ടായി ഒരുപാട് പേനകളും, വൈറ്റ് പേപ്പറും, വാക്കുകളും മാത്രമായി. സമൂഹം ഭ്രാന്തനെന്ന്‌ മുദ്രകുത്തിയപ്പോൾ അമ്മ അച്ഛനെ ഭ്രാന്തനാക്കി മാറ്റി. നീ കൈവെച്ച പെട്ടി നിറയെ അച്ഛൻ എഴുതിയ ബുക്കുകൾ ആണ്, ആ കാണുന്ന സെൽഫ് നിറയെ അച്ഛന് കിട്ടിയ പുരസ്കാരങ്ങളും. '

"പിന്നെ അതൊക്കെ ഓരോന്നായി എവിടെക്കാ കൊണ്ടുപോകുന്നത് ?"

'ഇനി അച്ഛൻ അച്ഛമ്മയോടൊപ്പം വൃദ്ധസദനത്തിലല്ലേ അച്ഛന്റേതായ എല്ലാ സാധനങ്ങളും കൊണ്ടുപോകുവാൻ  അമ്മ ഏൽപ്പിച്ചതാ.'

"അപ്പൊ ഇനി അച്ഛൻ തിരിച്ചുവരില്ല അല്ലേ, പക്ഷെ ഈ അടുത്ത കാലത്ത് അച്ഛന്റെ പേരിൽ ഒരു രചന പബ്ലിഷ് ആയല്ലോ, വാരാന്ത്യപതിപ്പിൽ. "

'അച്ഛൻ അവസാനമായിട്ട് എഴുതിയത് എത്രയോ വർഷങ്ങൾക്കു മുൻപാണ്‌.ഭ്രാന്തൻ എന്ന് മുദ്രകുത്തിയതിൽ പിന്നെ അച്ഛൻ എഴുതിയിട്ടുമില്ല, അച്ഛന്റെ രചനകൾ തിരഞ്ഞു ആരും വന്നതുമില്ല. പിന്നെ അച്ഛന്റെ എഴുത്ത് എനിക്കും കിട്ടിയിട്ടുണ്ട്. ഞാനാണ്‌ അച്ഛന്റെ പേരിൽ മാസികകളിലേക്കും മറ്റും അയച്ചുകൊടുക്കുന്നത്. ചിലതൊക്കെ വരും, ചിലത് മരിക്കും.എനിക്ക് സ്വന്തമായി ഒരു പേര് വന്നതുപോലും അച്ഛനിൽ നിന്നുംകിട്ടിയ ഈ കഴിവ് കൊണ്ടാണ്. അച്ഛന് ഭ്രാന്തില്ല. ഭ്രാന്താണെന്ന് പറയുന്ന സമൂഹത്തിനും, അമ്മക്കുമാണ് ശരിക്കും ഭ്രാന്ത്. '

"ഞാൻ എന്നും കാണുമ്പോൾ കുത്തിക്കുറിക്കാറുണ്ടല്ലോ അച്ഛൻ, ആ പേപ്പർ അതും കൊണ്ടുപോയോ. ?"

'ഞാനും ആദ്യമൊക്കെ അച്ഛൻ ചുമ്മാ എഴുത്തുകയാണെന്നാ വിചാരിച്ചേ, ഒരു പേപ്പറിൽ എഴുതും എന്നിട്ട് ചുരുട്ടി ദൂരേക്കെറിയും അമ്മ അത് അടുപ്പിൽ കത്തിക്കും. ഒരു ദിവസം ചുരുട്ടി കൂട്ടിയിട്ട പേപ്പർ അടുപ്പിലേക്ക് എത്തുന്നതിനുമുമ്പ് ഞാൻ എടുത്തു വായിച്ചു നോക്കിയപ്പോൾ അസ്സല് കവിത. പിന്നെ ഓരോ ദിവസത്തെ ചുരുട്ടികൂട്ടലും ഞാൻ സൂക്ഷിച്ചു.അച്ഛന്റെ പേരിൽ ഒരു ബുക്കും കൂടി പബ്ലിഷ് ചെയ്യണം. ഭ്രാന്താണെന്ന് പറഞ്ഞവരെകൊണ്ട് തിരുത്തി പറയിപ്പിക്കണം. അച്ഛൻ അവസാനമായി എഴുതിയ പേപ്പർ എനിക്ക് തന്നിട്ടാണ് അച്ഛനെ അവർ കൊണ്ടുപോയത്.അച്ഛൻ പോയതിനുശേഷം അത് അമ്മക്ക് കൊടുക്കാൻ വേണ്ടി പറഞ്ഞു.2 മാസം മുൻപ് ഇങ്ങനെയൊരു കഥ അച്ഛൻ എന്നോട് പറഞ്ഞു, അതെന്തിനാ അച്ഛനെ കൊണ്ടുപോകാൻ ആളുകൾ വരുന്നത് എന്ന് അന്ന് ചോദിച്ച ചോദ്യത്തിനു ഇന്നാണ് എനിക്ക് ഉത്തരം കിട്ടിയത് .'

"നോക്കട്ടെ ആ പേപ്പർ "

*കുറ്റി ബീഡിയും വലിച്ചു, ജുബ്ബയും ഇട്ടു, മുടിയും നീട്ടി വളർത്തി വീടിന്റെ ഒരു മൂലയിലിരുന്ന് വര്ഷങ്ങളോളം ആലോചിക്കുന്ന എന്നെ നിങ്ങൾ ഭ്രാന്താണെന്ന് മുദ്രകുത്തി.വർഷങ്ങൾക്കു മുൻപ് കവിയായിരുന്ന കാലം. ഇന്ന്‌ കവികളുടെ മേൽ കവികളുള്ള കാലത്ത് കാലപ്രസക്തി നഷ്ട്ടപെട്ടു. ഇന്ന്‌ ചിന്തിക്കുന്നവർ ഭ്രാന്തന്മാർ, പോട്ടന്മാർ, ഒരുപണിയുമില്ലാത്തവർ, അങ്ങനെ വിശേഷണങ്ങളേറെ.എങ്കിലും സഹോദരി നമ്മുടെ കല്യാണം എങ്ങനെയെന്നു ഒരുക്കുന്നുണ്ടോ. നിന്നെ ഭ്രാന്താശുപത്രിയിൽ നിന്നും കൊണ്ടുവന്നതിന്റെ ഒരാഴ്ച്ചകഴിഞ്ഞു ഞാൻ നിന്നെ കെട്ടി. എല്ലാവരും നീ ഒരു ഭ്രാന്തിയാണ് എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സ് നിന്റെ അനാഥയെയും, നിന്റെ ജീവിതത്തിലേക്കും കൊണ്ടെത്തിച്ചത് കൊണ്ടാണ് നിന്നെ ഞാൻ കെട്ടിയത്. എന്നിട്ടും നീ എന്നെ ഭ്രാന്തനാക്കിയില്ലേ. നീ അവസാനമായി  ഒന്നോർക്കുക നിന്റെ മകൻ നിന്നെയും എന്റെ കൂടാരത്തിലേക്ക് കൊണ്ടുവരും.അത് നിന്നെ ഭ്രാന്തെന്ന് മുദ്രകുത്തി ആയിരിക്കില്ല. എന്നാലും അന്ന് ഞാനും എന്റെ അമ്മയും ജീവിച്ചിരിപ്പുണ്ടെങ്കിൽ കാണാം.*
_________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

വിവാഹം -സന്തോഷം, സങ്കടം

(കഥ )

  *_വിവാഹം* -
  ( *സന്തോഷം, സങ്കടം*)
   (_ *VIVAHAM*_
      *SANTHOSHAM,SANGADAM*)
  *************************
       *WRITTEN BY*
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*
----------------------------------------
കുടുംബബന്ധങ്ങളുടെയും, സുഹൃത്തുക്കളുടെയും, നാട്ടുകാരുടെയും വില മനസ്സിലായത് കല്യാണം അടുത്തപ്പോഴായിരുന്നു. ഏറെ നാളത്തെ അമ്മയുടെ ആഗ്രഹമായിരുന്നു കല്യാണം എന്നുള്ളത്.
അമ്മക്ക് പ്രായമേറി വരുകയാണ്. പണ്ടത്തെ പോലെ പണിചെയ്യാൻ വയ്യ. തണ്ടലുവേദന, നടുവേദന, അങ്ങനെ അമ്മക്ക് ഇല്ലാത്ത അസുഖങ്ങളൊന്നും ഇല്ല.
 പൈസക്കാത്താവശ്യം വന്നപ്പോൾ ഇവരൊക്കെ ഉണ്ടായിരുന്നുള്ളു. കല്യാണം ഉറച്ചമട്ടിലായിരുന്നു. എന്റെ വീട്ടുകാർക്കും, പെണ്ണിന്റെ വീട്ടുകാർക്കും പൂര്ണസമ്മതം. പെണ്ണിന്റെ പേര് സ്വപ്ന. കുഴപ്പമില്ല എനിക്ക് ചേർച്ചയുണ്ട്. പിന്നെ ഒന്നും നോക്കിയില്ല കണിയാന്റെ അടുത്ത് ചെന്നു നല്ലൊരു  മുഹൂർത്തം നോക്കി. *മാർച്ച്‌ -25 10 To 11* നല്ലൊരു ഡേറ്റും സമയവും കുറിച്ചു തന്നു. ദക്ഷിണ വെച്ചിറങ്ങി.

 ചെറുപ്പം,യൗവ്വനം  വളരെ രസകരമായിരുന്നു. കല്യാണം അടുത്തപ്പോഴാണ് ജീവിതത്തിനു ഗൗരവം വന്നപോലെ തോന്നിയത്. കല്യാണത്തിരക്കുകാരണം മാസങ്ങളും, ദിവസങ്ങളും കടന്നുപോയി. പന്തൽ, കല്യാണവണ്ടി, ക്ഷണക്കത്ത്, കല്യാണപറച്ചിൽ പിന്നെ അല്ലറചില്ലറ പണിയും കൂടി ബാക്കി ഉള്ളു. ഇതിനൊക്കെ നടക്കാൻ ഞാനും എന്റെ കൂട്ടുകാരൻ മനോജും. പെങ്ങളെ കെട്ടിയ അളിയനുണ്ട് ഭാസ്കരൻ.ഒരേട്ടന്റെ സ്ഥാനത്തുനിന്ന് എന്റെ ഒപ്പം എല്ലാകാര്യങ്ങൾക്കും വരേണ്ട ആളാ, വീട്ടിലെ കാര്യങ്ങൾ അളിയൻ നോക്കുന്നുണ്ട് കല്യാണം പറയാൻ പോകാൻ അളിയൻ കൂടെ വരാഞ്ഞിട്ടല്ല ഞാൻ വരണ്ട എന്ന് പറഞ്ഞിട്ടാണ്. ബൈക്കില്ലാതെ എന്ത് കാര്യം. മനോജിനു പുതുപുത്തൻ ബൈക്കുണ്ടായിരുന്നു.

 *മാർച്ച്‌ 24-(കല്യാണ തലേന്നാൾ*
----------------------------------------
ഫ്ലെക്സ് കിട്ടി വീടിന്റെ മുന്നിൽ തന്നെ വെച്ചു.
നാളെ പുതിയ ജീവിതത്തിലേക്കും, ശുഭ മുഹൂർത്തത്തിലേക്കും വഴി തെളിക്കുകയാണ്. നാളത്തെ ഒരൊറ്റ ദിവസം കൊണ്ട് എന്റെ കഷ്ടപ്പാടുകളും, ദുരിതങ്ങളും മാറും. ഇന്നാണ് തലേദിവസം. കൂട്ടുകാരുടെ വക ഗാനമേള ഉണ്ടായിരുന്നു. കൂട്ടുകാരന്മാരും, വീട്ടുകാരും, നാട്ടുകാരുമാണ് തലേന്നാൾ നിയന്ത്രിച്ചിരുന്നത്. ഏതൊരു വീട്ടിലും എന്തെങ്കിലും വിശേഷം വരുമ്പോൾ മാത്രമേ വീട് നന്നാവുകയും, മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുകയുള്ളൂ. അതുതന്നെ എന്റെ വീടിനും സംഭവിച്ചിട്ടുള്ളു. കല്യാണം പ്രമാണിച്ച് വീടിനു നന്നായി മാറ്റം വന്നു.
ഇന്ന് നെയ്ച്ചോറായിരുന്നു. നാളെ ബിരിയാണിയും. ഇന്നത്തെ ഭക്ഷണം അടിപൊളിയായി. വേപ്പ് നമ്മുടെ അസറുകയാണ്. പെണ്ണിന്റെ വീട്ടിൽ പോകാൻ 2 ബസ്സും, 1 ട്രാവലറും ഏർപ്പാടാക്കി. വീട്ടിൽ ഇനിയൊരു കല്യാണം ഇല്ല. ഇനി ഉണ്ടാവണമെങ്കിൽ എനിക്ക് കുട്ടികളുണ്ടാവണം. അതുകൊണ്ട് തന്നെ കല്യാണം അടിച്ചുപൊളിക്കുകയായിരുന്നു. ഇന്ന് ഇനി ഉറക്കമില്ല. നാളത്തെ ശുഭമുഹൂർത്തതിന് വേണ്ടി കാത്തിരിക്കും കൂട്ടുകാരുടെയും കുടുംബക്കാരുടെയും ഒപ്പം.
മറ്റൊരു പരിഭ്രമം ഇതൊന്നുമല്ല. എന്റെ അയൽവാസികളെയും, നാടിനെയും, വീട്ടുകാരെയും എന്റെ അമ്മയെയും പെണ്ണിന്  ഇഷ്ടപ്പെടുമോ എന്ന പരിഭ്രമം. പെണ്ണ് കാണാൻ പോകുമ്പോഴും, നിശ്ചയത്തിനും, സ്വപ്നയുടെ മുഖം ഞാൻ പലപ്പോഴുമായി നോക്കിയിരുന്നു എന്തോ വിമമിഷ്ട്ടം പോലെ. കല്യാണത്തിന് എതിർപ്പുണ്ടോ എന്നൊരു തോന്നൽ. അത് എന്റെ മാത്രം തോന്നലായിരിക്കാം.പ്രശ്നങ്ങളും, ചിന്തകളും എല്ലാം മാറ്റിവെച്ചുള്ള ജീവിതം നാളെ കുറിക്കുകയാണ്.

 *മാർച്ച്‌ 25-(കല്യാണം)*
------------------------------------
2011 മാർച്ച്‌ 25ആം തിയ്യതി. ഇന്നാണ് എന്റെ കല്യാണം. 'ജീവിതത്തിൽ ആദ്യമായും അവസാനമായും നടക്കുന്ന ഒന്നല്ല കല്യാണം എന്ന് അച്ഛൻ കുട്ടികാലത്ത് പറഞ്ഞു തന്നിട്ടുണ്ട്. 'എന്റെ കല്യാണം കാണാൻ അച്ഛനില്ലാതെ പോയല്ലോ എന്ന വിഷമം ഉണ്ട്.
 കല്യാണം അതിഗംഭീരമായി നടന്നു.ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു കല്യാണം. വീട്ടിൽ ഒരസൗകര്യമായി തോന്നി.അവളുടെ കഴുത്തിൽ താലി കെട്ടി സ്വപ്നയുടെ വീട്ടിലേക്ക് യാത്രയായി.
അളിയന്മാരും, കുഞ്ഞുങ്ങളും, മാമനും, ഏട്ടന്മാരും, അച്ഛനും, അമ്മയും എല്ലാം നിറഞ്ഞുനിന്നിരുന്നു അവിടെ. മണിയറ മുല്ലപ്പൂകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. മണിയറയിലേക്ക് പ്രവേശിക്കുന്നതിനുമുന്പ് നാട്ടിലെ ചെക്കന്മാരുടെ വിളി, ഞാനതു കട്ടാക്കി ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു.ലൈറ്റും അണച്ചു അവളോടൊപ്പം കിടന്നു.
 ഇന്നത്തെ പുലരി തൊട്ട് ജീവിതം ഒടുങ്ങുന്ന പുലരി വരെ എന്നോടൊപ്പം ഒരാളും കൂടി സ്വപ്ന. രാവിലെ സ്വപ്നയുടെ വീട്ടിൽ നിന്നും നേരെ എന്റെ വീട്ടിലേക്ക്.
ചെന്നപാടെ കൂട്ടുകാർ ഇന്നലെ ഫോൺ എടുക്കാത്തതിലും, തുടർന്നുള്ള ക്ലേശകരമായ സംസാരത്തിലും ഞാൻ ഖേദം പ്രകടിപ്പിച്ചു. സ്വപ്‍നയെ വീട്ടിലെ സ്ത്രീ പടകൾ കൊണ്ടുപോയി ചോദ്യം ചെയ്തു. ഒന്ന് തണുത്തപ്പോൾ ഞാനും സ്വപ്നയും കൂടി നേരെ പാടത്തേക്ക് നടന്നുനീങ്ങി. പച്ചപ്പിൽ നിന്നാവട്ടെ നല്ലൊരു തുടക്കം.
 ഒഴിഞ്ഞ പാടത്ത് കൈകോർത്തു നടന്നു, പാടത്തെ കിണറിനരിലേക്കിലെ ചെറിയ കുന്നു പോലെയുള്ള സ്ഥലത്ത് ഇരുന്നു കുശലം പറയവേ നടന്നു വന്നു കയറിയ തോടിനവിടെ നിന്നും കുട്ടികളുടെ ശബ്ദം ഉച്ചത്തിലില്ലെങ്കിലും കേൾക്കാമായിരുന്നു.
"എടാ, വാടാ... അവിടെ പാടത്ത് ബാബുപാപ്പനും, സ്വപ്ന ചേച്ചിയും ഉണ്ട്, അവരവിടെ തൊട്ട് തലോടി ഇരിക്കുവാ, വേഗം നടക്ക്, "
ഒരുകൂട്ടം കുട്ടിപ്പട്ടാളത്തിന് മുൻപിൽ ഒന്നാമനായി വിഷ്ണു. വിഷ്ണു ഉറ്റചങ്ങാതി മനോജിന്റെ മകനാണ്.അവർ ഒളിഞ്ഞുനോക്കുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു. സ്വപ്‍നയെ ഓരോരുത്തരെയും പരിചയപ്പെടുത്തി കൊടുത്തു.ഞങ്ങൾ കണ്ടു എന്നു തോന്നിയത് കൊണ്ടാണെന്ന് തോന്നുന്നു അവർ ഓടി. ഞങ്ങളും വീട്ടിലേക്ക് പോയി ഇരുട്ട് കൂടാൻ തുടങ്ങിയിരുന്നു.

 (സ്വപ്ന ആ വീട്ടിലെ പലതരം വേഷങ്ങളണിഞ്ഞു മകളായി, ഭാര്യയായി.കുട്ടികളെയും, വീട്ടുകാരെയും, അയൽവാസികളെയും, നാട്ടുകാരെയും എല്ലാവരെയും കൂടുതൽ അടുത്തറിഞ്ഞു. )

*ഇനി ഞാൻ കഥ പറയുന്നില്ല എന്റെ കഥ ഞാൻ തന്നെ പറയുന്നതിൽ എന്താ രസം. നിങ്ങൾ തന്നെ കാണു.*
 *മാസങ്ങൾക്കുശേഷം*
--------------------------------------
ബാബു പണിക്കുപോകുന്നു. വൈകുന്നേരം വീട്ടിൽ വരുന്നു. ദിനം പ്രതി ഇതുതന്നെ അവർത്തിച്ചുകൊണ്ടിരിക്കവേ.
ബാബു സ്വപ്നയെ അങ്ങാടിയിലുള്ള ഒരു ഫോൺ കടയിൽ കൊണ്ടുപോയി ആക്കി. സ്വപനയുടെ ഇഷ്ട്ടപ്രകാരവും, സമ്മർദപ്രകാരവും.
 (സ്വപ്ന മുടങ്ങാതെ കടയിൽ പോകുന്നു. വൈകുന്നേരം നേരെത്തെ വന്ന് വീട്ടുപണികൾ ചെയ്യുന്നു, ബാബു പണിക്ക് പോയി വരുന്നു. വീട്ടിൽ അമ്മ വയ്യാതെ കിടപ്പിലാണ്. )
 സ്വപ്ന "ഏട്ടാ വിലക്കുറവിൽ ഒരു ഫോണുണ്ട്, ചെറിയതാ,ഇന്നലെ കടയിൽ വന്നതാ  ഞാനതു വാങ്ങട്ടെ. "

ബാബു "വേണ്ട, എന്താ ഫോണിന്റെ ആവശ്യം വിളിക്കാനുണ്ടെങ്കിൽ എന്റെ ഫോണിൽ നിന്നും വിളിച്ചോ. കടയിൽ പോകുക വരുക,പണി ചെയ്യുക  ഫോണിന്റെ ആവശ്യം എന്താ ?"
(ഇതെല്ലാം പറഞ്ഞു ബാബു സാധനങ്ങൾ വാങ്ങാൻ പീടികയിലേക്ക് പോയി. സ്വപ്ന ദേഷ്യ മുഖഭാവത്തോടെ അടുക്കളയിലോട്ടും. )

 പിറ്റേദിവസം കടയിൽ നിന്നും  വരുമ്പോൾ സ്വപ്നയുടെ കയ്യിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. ബാബു പണിമാറ്റി വരുമ്പോൾ മുറ്റത്ത്‌ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു സ്വപ്ന. ബാബുവിന്റെ വരുന്ന ഒരുനോട്ടം കണ്ടപ്പോൾ തന്നെ സ്വപ്ന അകത്തേക്ക് ഓടി കയറി. 'ചോദ്യങ്ങളും, ഉത്തരങ്ങളും, ദേഷ്യവും, സങ്കടവും, കൊണ്ട് ആ രാത്രി മാറി. ഒടുവിൽ ബാബുവിന് സമ്മതിക്കേണ്ടി വന്നു. ഇതെല്ലാം നോക്കിക്കണ്ടു അമ്മ കട്ടിലിൽ കിടപ്പുണ്ടായിരുന്നു.
വീട് ശാന്തമായി. സന്തോഷവും, സമാധാനവും നിറഞ്ഞു. സ്വപ്ന മൊബൈലും കയ്യിലേന്തി കടയിൽ പോകുന്നു, നടക്കുന്നു. ബാബു പണിക്കുപോകുന്നു. അമ്മ സുഖമില്ലാതെ കട്ടിലിൽ കിടപ്പ് തുടരുന്നു.

 *6മാസം കഴിഞ്ഞു*
---------------------------------------
ഹോസ്പിറ്റലിന്റെ വരാന്തയിൽ തിരക്കുകൾക്കിടയിൽ കസേരയിൽ ഇരിക്കുന്നു ബാബുവും, സ്വപനയും. അവർ ഡോക്ടറിന്റെ റൂമിന്റെ ഉള്ളിലേക്ക് നീങ്ങി. വാതിൽ പതുക്കെ അടച്ചു.
ഡോക്ടർ "സോറി നിങ്ങൾക്ക് ഒരു അച്ഛനോ, അമ്മയോ ആകാൻ സാധിക്കില്ല, എന്തായാലും ഞാൻ കുറച്ചു മരുന്ന് എഴുതിത്തരാം ബാബു കഴിക്കണം. "
വീട്ടിലേക്ക് വരുമ്പോൾ രണ്ടുപേരുടെയും മുഖത്ത് വിഷമമായിരുന്നു.
 *1 മാസം പിന്നിട്ടു*
----------------------------------
അമ്മയാകാത്ത വിഷമം കൂടുതൽ നാൾ സ്വപനയുടെ മുഖത്തുണ്ടായില്ല. ഉത്സാഹവും, സന്തോഷവും മാത്രം. അതെന്താ അങ്ങനെ എന്ന് ബാബു ചിന്തിച്ചപ്പോൾ ഒരുത്തരമേ കിട്ടിയിട്ടൊള്ളു ചുറ്റി കളി.
'അന്ന് സ്വപ്ന ആദ്യമായി മൊബൈൽ വാങ്ങിയ സമയത്ത് വീട്ടിലേക്ക് വരുമ്പോൾ ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു. പിന്നെ പലപല വട്ടവും അവളറിയാതെ സംസാരിക്കുന്നത് ബാബുവിന്റെ ശ്രെദ്ധയിൽ പെട്ടിട്ടുണ്ട്. 'പിന്നെ ഒന്നും നോക്കിയില്ല ആരാണ്, എന്താണെന്നു അറിയുവാനായി ഒരു കളവുകളി.
'രാത്രി സ്വപ്‍നയും, അമ്മയും നല്ല ഉറക്കം. സ്വപ്നയുടെ ഫോണിലെ സിം കാർഡ് ബാബുവിന്റെ ഫോണിലേക്ക് മാറ്റി. മറ്റൊരു സിം സ്വപ്നയുടെ ഫോണിലും ഇട്ടു. അന്ന് ബാബുവിന് ഉറക്കം ഉണ്ടായിരുന്നില്ല. '
 *പിറ്റേ ദിവസം രാവിലെ*
----------------------------------
"ഏട്ടാ ഞാൻ കടയിൽ പോകുകയാ " എന്നും പറഞ്ഞു സ്വപ്ന പോയി. ബാബു വേഗം എഴുന്നേറ്റു മൊബൈൽ നോക്കി. 5 മിസ്സ്‌ കാൾ. ഒക്കെ ബട്ടൺ അമർത്തിയപ്പോൾ ഫൈസൽ എന്ന പേര്. ബാബുവിന് അറിയാവുന്ന ചെക്കനായിരുന്നു. സ്വപ്നയുടെ കടയുടെ അപ്പുറത്തെ കോഴിക്കടയിലെ ചെക്കൻ ഫൈസൽ.
 അന്ന് ബാബു പണിക്ക് പോയില്ല. ചുറ്റിക്കളി മനസ്സിലായ സ്ഥിതിക്ക് ഉച്ചയോട് കൂടി സ്വപ്നയുടെ കടയിലേക്ക് പോയി.
റോഡ് ക്രോസ് ചെയ്തു കടയുടെ അടുത്ത് എത്തിയപ്പോൾ കടയ്ക്കുള്ളിൽ ഫൈസലും, സ്വപ്നയും എന്തോ പറയുന്നു. ബാബുവിനെ കണ്ട ഉടനെ ഫൈസൽ കടയിലേക്ക് പോയി. ബാബു ഫോൺ കടയിലേക്ക് ചെന്നു.
"നിന്റെ ചുറ്റിക്കളി എല്ലാം മനസ്സിലായി, നീയും ഫൈസലും തമ്മിലുള്ള ബന്ധം അറിയാം, നിന്നെ ശരിയാക്കി തരാം വീട്ടിലേക്ക് വായോ, എങ്ങനെ ധൈര്യം വന്നടി നിനക്ക്. സ്നേഹം എന്താണെന്നു നിനക്കൊക്കെ അറിയുമോ, ഇതാ നിന്റെ സിം രാത്രി വീട്ടിലേക്ക് വാ ബാക്കി അവിടുന്ന്. "
 സ്വപ്ന ഒരക്ഷരം മിണ്ടാതെ നിന്നു. മുഖത്ത് വിഷമം ഇല്ല. സന്തോഷം പൊടുന്നനെ സ്വപ്ന അന്ന് രാത്രി വീട്ടിലേക്ക് വന്നില്ല. കാമുകനായ ഫൈസലിന്റെ ഒപ്പം ഒളിച്ചോടി, നാടുവിട്ടു പോയത് വൈകിയാണെങ്കിലും ബാബു അറിഞ്ഞു. പോലീസിൽ പരാതി നൽകി. ബാബുവിന്റെ രീതിയിലും അന്വേഷിച്ചു. കോഴിക്കടയിൽ പോയി, രണ്ടുപേർക്കും വിളിച്ചു, ഫൈസലിന്റെ, സ്വപ്നയുടെ വീട്ടിൽ അങ്ങനെ തിരച്ചിലോടു തിരച്ചിൽ.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഓരോ കേട്ടുകേൾവി ഏറണാകുളംതൃശ്ശൂർ ഉണ്ട്,  പൊന്നാനിയിൽ വന്ന് മതം മാറി, അങ്ങനെ അങ്ങനെ പോകുന്നു കേട്ടുകേള്വികൾ.

ഒടുവിൽ വീണ്ടും  ബാബുവിന്റെ വീട് ശാന്തം ബാബുവും, അമ്മയും വീണ്ടും ആ വീട്ടിൽ തനിച്ചായി. ബാബുവിന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണ് വന്നുകേറുമെന്ന പ്രതീക്ഷ ആർക്കുമില്ല.വീണ്ടും അടുക്കളയിലേക്ക്.
        ഒടുവിൽ ഇല്ലാത്ത ശീലങ്ങളൊക്കെ തുടങ്ങി വെച്ചു
 ഓരോദിവസവും മദ്യം കഴിച്ചു വരും വീട്ടിൽ വന്ന് ഓരോന്നും വിളിച്ചു പറയും, പാട്ട് പാടും. മറ്റു അടുത്തുള്ള വീട്ടുകാര്ക്ക് ശല്യമാകുന്ന തരത്തിൽ. ഓരോ ദിവസവും കൂടുംതോറും മദ്യകുപ്പികളുടെയും, സിഗരറ്റ് പാക്കറ്റുകളുടെയും എണ്ണം കൂടിവരുകയാണ്. പാതിരാത്രിയിൽ ഉറക്കെ പാട്ട് വെച്ചു കിടക്കും. അമ്മ ഇടക്കിടെ ചീത്തപറയാറുണ്ടായിരുന്നു അതൊന്നും ബാബു മൈന്റ് ചെയ്യില്ല. പാട്ടും,മദ്യവും, സിഗരറ്റും കൊണ്ട് ഇപ്പോൾ ജീവിതം മുന്നോട്ടു നീങ്ങുന്നു.
 *4 മാസം കഴിഞ്ഞു*
--------------------------------------
എന്റെ ജീവിതം മദ്യവും, മയക്കുമരുന്നും കൊണ്ട് തീർക്കാനുള്ളതല്ല. എന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണും കൂടി കടന്നുവരണം ബാബുവിന്റെ മനസ്സ് പറഞ്ഞു.

പെണ്ണ് കാണൽ ആരംഭിക്കുന്നു. ചായ കുടിച്ചത് മിച്ചം. രണ്ടാം കെട്ടിന് ആരും അത്രപെട്ടെന്ന് സമ്മതം കൊടുത്തില്ല.
പല വീടുകളിൽ കയറി ഇറങ്ങി അവസാനം ബാബുവിനെ അറിയുന്ന ഒരു യുവാവ്‌ പറഞ്ഞ പ്രകാരം ഒരു കുട്ടിയെ കണ്ടു. അവൾക്കു ഇഷ്ട്ടപെട്ടു പിന്നെ ഒന്നും നോക്കിയില്ല ആരുടെ അഭിപ്രായങ്ങളും, നിർദേശങ്ങളും ബാബു ചെവികൊണ്ടില്ല. കല്യാണ തിയ്യതി കുറിച്ചു *2012 മാർച്ച്‌ 25*സ്വപ്നയുടെയും എന്റെയും കല്യാണം നടന്ന ദിവസം.
കല്യാണത്തിന്റെ ദിവസങ്ങൾ ഒരുങ്ങി, ഒരുക്കങ്ങൾ തുടങ്ങി, കൂട്ടുകാരും, വേണ്ടപെട്ട കുടുംബക്കാരും അടങ്ങുന്ന ഒരു കൊച്ചു കല്യാണത്തിന് ബാബുവും നിഷയും സാക്ഷ്യം വഹിച്ചുകൊണ്ട് മണിയറ ഒരുങ്ങി.

അവരുടെ കുടുംബജീവിതം സുഖകരമായി മുന്നോട്ടു പോകുന്നു. പ്രസ്നങ്ങളും, ആശങ്കകളും, സങ്കടങ്ങളുമില്ലാതെ സന്തോഷവും സമാധാനവും ഉള്ള സന്തുഷ്ടകുടുംബം. സ്വപ്നയെ കല്യാണം കഴിച്ചപ്പോഴുള്ള ആദ്യ ദിനരാത്രികൾ ഇങ്ങനെ തന്നെയായിരിന്നു. നിഷയോട് സംഭവങ്ങളും, നടന്നകാര്യങ്ങളും എല്ലാം കുമ്പസാര കൂട്ടിൽ ഇരുന്നു പറയുന്നതുപോലെ എല്ലാം പറഞ്ഞു കൊടുത്തു.
*3 മാസം കഴിഞ്ഞു*
------------------------------------
(ഒരു പകൽ )
ബാബുവിന്റെ വീടിനു മുന്നിൽ ഒരാൾക്കൂട്ടം. കുടുംബക്കാരും, കുട്ടികളും, നാട്ടുകാരും എല്ലാവരും നിറഞ്ഞിരുന്നു. കരച്ചിലും, സങ്കടവും ഉച്ചത്തിൽ കേൾക്കുന്നുണ്ട്. ബാബു തീക്കനൽ ചൂട്ടുമായി പോകുന്നു.കത്തിക്കാൻ പോകുന്ന മരത്തിനടിയിൽ ബാബുവിന്റെ അമ്മ. അമ്മ അഗ്നിനാളം കൊണ്ട് പുകഞ്ഞു.
*5 മാസം കഴിഞ്ഞു*
-------------------------------
(ഒരു ഹോസ്പിറ്റലിൽ)
ബാബു വരാന്തയിൽ കസേരയിൽ ഇരിക്കുന്നു. റൂമിൽ നിന്ന് നേഴ്‌സ് ഒരു പിഞ്ചുകുഞ്ഞിനെ കയ്യിൽ താങ്ങി കൊണ്ട് വന്ന് പറഞ്ഞു "നിഷയുടെ ആരാ, ആൺകുട്ടിയാണ്."
നിഷയെ റൂമിലേക്ക്‌ മാറ്റി. ബാബുവിനും, നിഷക്കും സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. അന്ന് ഞാനും, സ്വപ്നയും ആദ്യമായി ആശുപത്രിയിലേക്ക് വന്നത് കുഞ്ഞിക്കാലുകാണാൻ ബാഗ്യമില്ല എന്ന് കേൾക്കാനായിരുന്നു. ഇപ്പോൾ ആൺകുട്ടിയെ തന്നുകൊണ്ട്.

       കുട്ടിക്കു അവർ അശ്വിൻ എന്ന് പേരിട്ടു. ജീവിതം സന്തോഷവും, ആനന്ദവും നല്കികൊണ്ടിരിക്കുമ്പോൾ ആ വിവരം ബാബുവിന്റെ കാതുകളിൽ മുഴങ്ങി "സ്വപ്ന ഇവിടെ നാട്ടിൽ എത്തി, കയ്യിൽ കുട്ടിയുമായാണ് കണ്ടത് "
അവൾ ഇനി വരില്ല എന്ന് വിചാരിച്ചാ എല്ലാവർക്കും ഒരു തിരിച്ചടിയും, പകരങ്ങൾ വീട്ടാൻ ഒരു അവസരവുമായി. നാട്ടിൽ വന്ന സ്ഥിതിക്ക് വീട്ടിലേക്ക് വരുമെന്ന ബാബുവിന്റെ ചിന്ത. അവർ സ്വപ്നക്കു വേണ്ടി ദിവസങ്ങൾ കാത്തുനിന്നു.
ഒരുദിവസം കോണിങ് ബെൽ മുഴങ്ങി ബാബു കതക്  തുറന്നപ്പോൾ സ്വപ്നയായിരുന്നു. അകത്തുനിന്നു കുട്ടിയേയും പിടിച്ചു നിഷയും പുറത്തേക്ക് വന്നു.
നിഷ "സ്വപ്ന അല്ലേ, ഫൈസൽ എവിടെ "
സ്വപ്ന "ഇവിടേക്ക് വരണമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചതല്ല. സാഹചര്യമാണ് എന്നെ നിങ്ങളുടെ മുന്നിൽ എത്തിച്ചത്. ഫൈസൽ എന്നെ പറ്റിക്കുകയായിരുന്നു എന്ന് മനസ്സിലാക്കാൻ എന്റെ കയ്യിലുള്ള കുഞ്ഞു ജനിക്കുംവരെ എനിക്ക് സമയം എടുകേണ്ടി വന്നു. ആരോടും പറയാതെ ഫൈസൽ പോയപ്പോൾ എന്റെ വിഷമങ്ങളും, സങ്കടങ്ങളും പറയാൻ ആരുമില്ലാതായി. ദിവസവും പള്ളിയിൽ പോകും പ്രാർത്ഥിക്കും. എന്റെ പേര് വരെ മാറ്റി. മകൻ എപ്പോഴും ഉപ്പാനെ ചോദിക്കും എന്നിട്ടും ഫൈസൽ. എല്ലാം എന്റെ തെറ്റാണു. ബാബു ഏട്ടന്റെ സ്നേഹം തിരിച്ചറിയാതെ പോയ കാലങ്ങൾ, ഇനി വീണ്ടും തിരിച്ചുകിട്ടിലല്ലോ. മാപ്പ് ഒരായിരം മാപ്പ്. "
ബാബു "നിന്നെ കാണുമ്പോൾ രണ്ടു പൊട്ടിക്കണം എന്ന് കരുതി ഇരിക്കുകയായിരുന്നു. പക്ഷെ ഈ ഒരു സാഹചര്യത്തിൽ കാണുമെന്നു കരുതിയില്ല. ഞാനും നീയും നമ്മളെല്ലാവരും തെറ്റുകൾ ചെയ്തിട്ടുണ്ട്. ആ തെറ്റുകൾ തിരുത്തപെടാൻ അവസരം വരുമ്പോൾ തിരുത്തണം അല്ലെങ്കിൽ ദേഷ്യവും വൈരാഗ്യവും കൂടും. യഥാർത്ഥ സ്നേഹം നീ മനസ്സിലാക്കിയില്ല, നിനക്ക് മനസ്സിലാക്കാൻ കഴിയുകയുമില്ല. "
സ്വപ്ന "ഞാൻ പോകട്ടെ "
ബാബു "എവിടെക്കാ ഈ കുഞ്ഞിനേയും കൊണ്ട്, നീ വന്നത് വീട്ടിൽ അറിഞ്ഞോ ?, ഇവിടെ നിൽക്ക് ഇപ്പൊ വരാം "
സ്വപ്ന "ഞാൻ എവിടെ പോയി ജീവിക്കാനാ, എല്ലാവരും എന്നെ തഴഞ്ഞതിൽ പിന്നെ ഞാൻ എവിടെ പോകും, എനിക്കരാ ഉള്ളത്. "

(ബാബു അകത്തേക്ക് പോയി 10 മിനുറ്റ് കഴിഞ്ഞു വന്നു)

ബാബു "നീ എവിടെയും പോകേണ്ട നിന്നെ കാണാൻ നിന്റെ വീട്ടുകാർ ഇപ്പൊ വരും, ദാ എത്തിയല്ലോ. "

അവർ വന്നപാടെ സ്വപ്ന അവരുടെ അടുത്തേക്ക് ഓടി കാൽക്കൽ വീണു കരഞ്ഞു.
അമ്മ "ബാബു എല്ലാം പറഞ്ഞു, ഇത് നിന്റെ മകനല്ലേ വായോ എടുക്കട്ടെ. "
നിഷ "ബാബു ഏട്ടാ എല്ലാം മംഗളമായി അവസാനിച്ചില്ലേ. "
അമ്മ "ഇനി മുതൽ ഞങ്ങളുടെ മകളായി സ്വപ്ന വീട്ടിൽ ഉണ്ടാവും, ഞങ്ങൾ പോകുന്നു. ഇതുവരെ ചെയ്ത തെറ്റുകള്ക്ക് എല്ലാം മാപ്പ് പറഞ്ഞുകൊണ്ട്. " സ്വപനയെയും കൂട്ടി അവർ പോയി. നിഷയും, ബാബുവും അകത്തേക്ക് പോയി വാതിലടച്ചു.

സ്വപനയെയും കൂട്ടി അവർ പോയി. നിഷയും, ബാബുവും അകത്തേക്ക് പോയി വാതിലടച്ചു.

_________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

*യഥാർത്ഥത്തിൽ*:
-------------------------------------
സ്വപ്ന ഇതുവരെ തിരിച്ചുവന്നിട്ടില്ല, പല കേൾവികൾ, ഇപ്പോഴും കടയിൽ പോകുന്നു, ഗൾഫിൽ പോയി, രണ്ടു കുട്ടികളുണ്ട്, മതം മാറിയത് ശരിയാണ്,അടുത്ത് സ്ഥലത്ത് വന്നിരുന്നു അങ്ങനെ സ്വപ്നയെ കുറിച്ച് ഒരുപാട് കേൾവികൾ.
ബാബു നിഷയെ കല്യാണം കഴിച്ചു എന്നാൽ ഇതുവരെ കുട്ടികൾ ഉണ്ടായിട്ടില്ല. പ്രശ്നങ്ങൾ ഒരുപാട്. ബാബു പണിക്ക് പോകുന്നു, നിഷ ഇപ്പോൾ അടുത്തു വീട്ടിൽ പണിക്ക് പോകുന്നു. ഇതാണ് ബാബുവിന്റെ ജീവിതത്തിൽ ഉണ്ടായതും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും.