Saturday, January 14, 2017

നാട്ടുകാഴ്ച്ച -ചെറുകഥ

http://ajaypallikkara.blogspot.in/?m=1

ചെറുകഥ:നാട്ടുകാഴ്ച്ച

രചന:
         അജയ് പള്ളിക്കര
       (AJAY PALLIKKARA)            

              *നാട്ടുകാഴ്ച്ച*
   -N-A-T-T-U-K-A-Z-H-C-H-A
   -----*--------------*-----------*------
സുരേഷ് ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനാണ്. നാട്ടും പുറത്തു ജനിച്ചുവളർന്നവൻ. പ്രത്യേക സാഹചര്യത്തിൽ ജോലി ആവശ്യത്തിന് പട്ടണത്തിലേക്ക് പോകേണ്ടിവന്നവൻ. നാല്  വർഷമായി പട്ടണത്തിൽ ജോലിചെയ്തു ജീവിക്കുന്നു. ഇന്നവൻ നാട്ടിലേക്ക് മടങ്ങുകയാണ്. അമ്മ, അച്ഛൻ, പെങ്ങൾ,-എത്രവർഷമായി ഇവരെ കണ്ടിട്ട്-.
നീണ്ട ലീവിന് അപ്ലെ ചെയ്തായിരുന്നു സുരേഷിന്റെ വരവ്. നീണ്ട യാത്രക്കൊടുവിൽ നാട്ടിലെത്തി.
-റോഡരികിലൂടെ നടന്നു വരുമ്പോൾ ദൂരെ എന്റെ വീട് കാണാമായിരുന്നു.
വീടിന്റെ മുന്നിൽ ആൾക്കൂട്ടം. പുറത്തും അകത്തുമായി ഒരുപാടു പേർ. ആളുകൾ ഇനിയും തടിച്ചുകൂടുന്നു. സ്ത്രീകളായിരുന്നു അതിലധികവും. വീടിന്റെ അടുത്തെത്തി. ആളുകൾ എന്തുചെയ്യും എന്നറിയാതെ പരക്കം പായുകയാണ്. വണ്ടികളെ നിയന്ത്രിക്കാൻ റോഡിൽ ഒരാൾ നിൽപ്പുണ്ട്. ആളുകൾ കൂടി, കൂടി വരുന്നു. ഞാൻ വീട്ടിലേക്ക് പടികൾ ചവിട്ടി ഇറങ്ങിച്ചെന്നു. ആളുകൾ എല്ലാവരും എന്നെയായി നോട്ടം. കാലിൽ കെട്ടിയ ഷൂ അഴിച്ചു അകത്തേക്ക് ചെന്നു. പെങ്ങൾ മീനാക്ഷി മാറി നിന്നു കരയുന്നുണ്ട്. റൂമിനുള്ളിലേക്ക് കടന്നു.
*ആ കാഴ്ച്ച കണ്ടമ്പരന്നു പോയി. റൂമിൽ വെള്ള പുതച്ചു കിടത്തിരിക്കുന്നു മരിച്ച ശ്രീധരന്റെ ഭാര്യ ജാനകി എന്റെ അമ്മ*-

"പട്ടണത്തിലെ നാല്  വർഷ , ജോലി,വേണ്ടപ്പെട്ടവരെ  കാണാതെയുള്ള ജീവിതം,  കഷ്ടപ്പാടുകൾ അനുഭവിച്ച സുരേഷ്. ഉത്സാഹത്തിനും, സന്തോഷത്തിനും, വേണ്ടി വർഷങ്ങൾക്കുശേഷം നാട്ടിലെക്കുവന്നു. നാട്ടിൽ അതിലും വലിയ വേദന സുരേഷിന് നൽകി."

              BY
  *അജയ് പള്ളിക്കര*

Sunday, January 1, 2017

ഹാപ്പി ന്യൂ ഇയർ - കഥ

*കഥ*

   *അജയ് പളളിക്കര*
        *AJAy PalliKKARA*

  *ഹാപ്പി ന്യൂ ഇയർ*
      *HAppy NEധ yeaR*
----------------------------------------
രാത്രിയിലുള്ള ഈ യാത്ര വളരെ വിഷമം പിടിച്ച ഒന്നാണ്. രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അന്തരീക്ഷം മെച്ചപ്പെട്ടതായിരുന്നു. കാറ്റും, ഇടിയും, നിറഞ്ഞ ഈ അന്തരീക്ഷം വളരെ കുഴപ്പം പിടിച്ച ഒന്നാണ്.

*-രാവിലെ-*
------------------------
വെളുപ്പിന് തന്നെ യാത്ര തിരിച്ചു.വീട്ടിൽ നിന്ന് ഓരോ അടിയും മുന്നോട്ടു വെക്കുമ്പോഴും ഒരാഗ്രഹം സഫലമാകാൻ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. മുന്നിൽ നമ്മുടെ ചുറ്റും കാണുന്ന കാഴ്ച്ചകൾക്ക് അത്ര ഭംഗിയുണ്ടായിരുന്നില്ല.
*-റോഡിലെ നീണ്ടു നിവർന്ന ബ്ലോക്കിലെ ഒരു ബസിനുള്ളിൽ ഞാനും ഇരിപ്പുണ്ട്. ഏതോ തലവൻ റോഡിലൂടെ പോകുന്നതിന്റെ സുരക്ഷയാണ് ജനങ്ങളുടെ ഈ ബുന്ധിമുട്ടിനു കാരണം. വലിയ ജങ്ഷനിലെ ഈ ബ്ലോക്കിൽ എത്ര പേർ പല പ്രശ്നങ്ങളുമായി നിൽക്കുന്നു. അദ്ദേഹം ഒന്ന് വേഗം പോയിട്ടു വേണം എന്റെ യാത്ര തുടരാൻ. മണിക്കൂറുകൾക്കു ശേഷം വണ്ടി നീങ്ങിയപ്പോൾ പിന്നെ ആശ്വാസമല്ല ഉള്ളിൽ മരണവെപ്രാളമായിരുന്നു ഞാനടക്കം ബസിലുള്ള എല്ലാവർക്കും. ബസ്സ് കുതിച്ചു പായുകയാണ്, വേഗകുതിപ്പ്, മത്സര ഓട്ടം ചില്ലിലൂടെ കണ്ണനിമ വെട്ടാതെ നോക്കി നെഞ്ചിടിപ്പിക്കുകയാണ് ഞാനടക്കം എല്ലാവരുo-*

അടുത്ത സ്റ്റോപ്പിൽ ഞാനിറങ്ങി നിന്നു. ചുറ്റും കാഴ്ച്ചകൾ കണ്ടു.
*-നിശബ്ദമായ അന്തരീക്ഷം, കാണുന്ന ആളുകളുടെ മുഖത്ത് ഭയം ഉളവാക്കുന്നു. പെട്ടെന്ന് ജാഥയുടെ നിലവിളി, റോഡിന്റെ രണ്ടു ഭാഗത്തു നിന്നും എതിർപാർട്ടികൾ മുദ്രാവാക്യം വിളിച്ച് വരുന്നു,കുറച്ചു സമയം കഴിഞ്ഞ് സംഘർഷം, വാർത്താ ചാനലുകളുടെ ലൈവ് വീഡിയോ പിടുത്തം, പോലീസിന്റെ ലാത്തിവീശൽ, അതിനിടയിൽ ഒരു പാർട്ടിക്കാരന്റെ വെട്ട് നേരിൽ കണ്ട ഞാൻ കണ്ണുകൾ അടച്ചു.-*പിന്നെ അവിടെ നിന്നില്ല ആഗ്രഹം സഫലമാകാൻ നടന്നു നീങ്ങി.

*- ബസ്സ്റ്റോപ്പിൽ ബസ്സു കാത്തു നിൽക്കുമ്പോൾ എതിരെ ബാങ്കിൽ നീണ്ട ക്യൂവായിരുന്നു. ആദ്യത്തെ കാഴ്ച്ചയിൽ ഞാൻ പലതുമാണെന്ന് വിചാരിച്ചു. ബീവറേജാണോ? അമ്പലമാണോ? എന്നൊക്കെ.പക്ഷെ അത് സാധാരണക്കാരാണ്. ഒരു നേരത്തെ അന്നത്തിന് പൈസയില്ലാതെ, ചില്ലറയില്ലാതെ, നോട്ടുകൾ മാറാൻ പൊരിവെയിലത്ത് ക്യൂ നിൽക്കുന്ന പാവം അമ്മമാരും,അച്ഛന്മാരും.-*

*-ഉച്ച -*
---------------
സമയം 2 മണിയോടടുക്കുന്നു. വിശപ്പ് കൂടി വന്നുകൊണ്ടിരിക്കുന്നു, മുന്നിൽ പൊരിവെയില ത്തു നിൽക്കുന്നവരെയാണ്  പാവം തോന്നുന്നത്. വിശപ്പോടെ ഞാൻ അടുത്ത വണ്ടിക്ക് കൈകാട്ടി അതിൽ കയറി. ഒരു KSRTC ആയിരുന്നു അത്. ഓരോ ബസ്സും കയറി ഇറങ്ങുമ്പോഴും മുന്നോട്ടുള്ള കുതിപ്പ് കൂടിക്കൊണ്ടിരുന്നു. ജീവിതത്തിലെ ഒരാഗ്രഹം ഇന്ന് നിറവേറാൻ പോകുകയല്ലേ.
    (അടുത്ത സ്റ്റോപ്പിൽ ഞാനിറങ്ങി)
ചുറ്റും നോക്കി ഒരു ഹോട്ടൽ പോലും കാണുന്നില്ല. കുറച്ചു ദൂരം റോഡിലൂടെ നടന്നു..........
*-ആരുമില്ലാ റോഡിൽ ഒരു കാർ കിടപ്പുണ്ടായിരുന്നു. അടുത്തേക്ക് ചെന്നു, അതിനുള്ളിലെ കാഴ്ച്ച കണ്ട് മുഖം തിരിച്ചു -ഒരാണും, പെണ്ണും തമ്മിൽ അനാശ്യാസം നടക്കുന്നു. മനസ്സാകെ ഇളകിമറിഞ്ഞു- എന്തു ചെയ്യണമെന്നറിയാതെ. റോഡിലേക്ക് നേരെ നോക്കിയാപ്പോൾ "പോലീസ് സ്റ്റേഷൻ" ബോർഡ്. പറയാൻ തന്നെ തീരുമാനിച്ചു, പോലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് നടന്നു നീങ്ങി. ഓഫീസിനടുത്തു ഒരു പോലീസുകാരൻ -വെള്ള ഷർട്ടും, മുണ്ടും ഇട്ട യുവാവ് -പാർട്ടി ക്കാരനാണെന്നു തോന്നുന്നു, അയാൾക്ക് പൈസ നീട്ടുന്നു. പോലീസുകാരൻ അത് വാങ്ങി പോക്കറ്റിലിട്ട് പുറത്തു കിടക്കുന്ന കാറിലേക്ക് കാമമായ നോട്ടം. ഞാനും കാറിലേക്ക് നോക്കി -അതിനുള്ളിൽ പാതി വസ്ത്രം അണിഞ്ഞ കണ്ടാൽ വേശ്യ യുടെ പോലത്തെ ഒരു പെണ്ണ് ഇരിക്കുന്നു. കാര്യം മനസ്സിലായതോടെ ഞാൻ പോലീസ് സ്റ്റേഷന്റെ ഉള്ളിൽ നിന്ന് ഇറങ്ങി. ഈ കാമ അധികാരിയുടെ കയ്യിലേക്കാണോ അവരെ പിച്ചിചീന്താൻ കൊടുക്കുന്നത്, അതിലും നല്ലത് കണ്ടില്ലന്നു നടിക്കുകതന്നെയെന്നു എന്റെ മനസ്സ് പറഞ്ഞു-*
കാഴ്ച്ച കണ്ട് കണ്ണിലാകെ ഇരുട്ടായി. നടത്തത്തിനൊടുവിൽഹോട്ടൽ കണ്ടുപിടിച്ചു വിശപ്പകറ്റി..

*-വൈകുന്നേരം -*
------------------------------------
സമയം അതിക്രമിച്ചിരിക്കുന്നു. ആഗ്രഹം സഫലമാക്കാനുള്ള ദൂരം കുറച്ചു മാത്രമേ ഉള്ളൂ. സമയം 5 മണിയോടടുത്തു. മറ്റൊരു ബസ്സിൽ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ് ഞാൻ. (കുട്ടിബസ്സ്,ചെറുവണ്ടി)ആയ കാരണമാകാം മെല്ലെയാണ് വണ്ടിയുടെ നീക്കം.
ഒരു വൃദ്ധസദനത്തിനു മുന്നിൽ വെച്ചു വണ്ടി ബ്രേക്ക് ഡൗൺ ആയി. വണ്ടിയുടെ പെട്ടെന്നുള്ള നിൽപ്പ് ആളുകൾ മുന്നോട്ടു കുതിക്കാനിടയായി. എല്ലാവരും വണ്ടിയിൽ നിന്ന് പുറത്തേക്കിറങ്ങി ഞാനടക്കം. റിപ്പയർ ചെയ്യാൻ ആളു വരുന്നതുവരെ ആ വൃദ്ധസദനത്തിലെ കാഴ്ച്ചകൾ കണ്ടു നിന്നു.
*-അമ്മയും, അച്ഛനും ഇല്ലാത്ത, ആരാന്ന് അറിയാത്ത കുട്ടികൾ ഒരു ഭാഗത്തു സന്തോഷത്തോടെ കളിക്കുന്നു., മറുഭാഗത്തു അംഗവൈകല്യമുള്ളവർ,സംസാരിക്കാൻ കഴിവില്ലാത്തവർ, മന്ദബുദ്ധികൾ- കൂട്ടം കൂടി കണ്ണിലൂടെ സംസാരിക്കുന്നു., മക്കളും, കുടുംബക്കാരും ഉണ്ടായിട്ടും വൃദ്ധസദനത്തിൽ അകപ്പെട്ട അമ്മമാരും, അച്ഛന്മാരും- അവരുടെ വിശേഷങ്ങൾ, ദുരിതങ്ങൾ പങ്കുവെച്ചുകൊണ്ടിരിക്കുന്നു. ഗേറ്റിനുമുന്നിൽ ഒരു കാർ വന്നു നിന്നു. അമ്മയെയും, അച്ഛനെയും താങ്ങിപ്പിടിച്ചു രണ്ടുപേർ-മക്കളാണോ ?ഭാര്യയും ഭർത്താവുമാണോ എന്നറിയില്ല-കണ്ണീർ തോർന്ന മുഖത്തോടെ അകത്തേക്ക് കയറുകയും ചെയ്തു. കുറച്ചുനേരം കഴിഞ്ഞു പുറത്തേക്കു വന്നു. പക്ഷെ ആ അമ്മയും, അച്ഛനും ഉണ്ടായിരുന്നില്ല. കൊണ്ടാക്കിയവരുടെ മുഖം സന്തോഷത്തിലായിരുന്നു. കാറിൽ കയറി ശൃങ്കാരിച്ചു, സന്തോഷത്തോടെ ഒരു ഭാരം ഒഴിഞ്ഞപോലെ, ഇവരുടെ ഇടയിലുള്ള വലിയ മതിൽ ഒഴിവാക്കിയ സന്തോഷത്തോടെ അവർ പോയി അമ്മയെയും അച്ഛനെയും തിരിഞ്ഞു നോക്കാതെ.  ഉള്ളിൽ ഇവരെയും നോക്കി അവർ നിൽപ്പുണ്ടായിരുന്നു അമ്മയും, അച്ഛനും-*
പെട്ടെന്ന് ബസ്സ് സ്റ്റാർട്ടായ ശബ്ദം, പുറത്തു നിന്ന എല്ലാവരും അകത്തേക്ക് കയറി. ഇരുട്ടുമൂടി, ഇടിയുടെ ശബ്ദം, നല്ല തണുത്ത കാറ്റ്, ഞാൻ അവസാനം ഉള്ളിൽ കയറി വിന്റോ സീറ്റിൽ ഇരുന്നു. മഴയെ പേടിച്ച ഞാൻ ഷട്ടർ ഇട്ടു. വണ്ടി മുന്നോട്ടു നീങ്ങി.

*-രാത്രി -*
-------------------
*-രാത്രിയിലുള്ള ഈ യാത്ര വളരെ വിഷമം പിടിച്ചതാണ്. വീട്ടിൽ നിന്നിറങ്ങുമ്പോൾ അന്തരീക്ഷം മെച്ചപ്പെട്ടതായിരുന്നു, കാറ്റും, ഇടിയും നിറഞ്ഞ ഈ അന്തരീക്ഷം വളരെ കുഴപ്പം പിടിച്ച ഒന്നാണ്-*

കുണ്ടും, കുഴിയും നിറഞ്ഞ റോഡിലൂടെ വണ്ടി നീങ്ങുമ്പോൾ കുലുക്കത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. ഷട്ടറിന്റെ നേരിയ വിടവിലൂടെ തണുത്ത കാറ്റ് അടിക്കുന്നുണ്ടെങ്കിലും ഞാൻ അത് കാര്യമാക്കിയെടുത്തില്ല.  കുറച്ചു ദൂരത്തെ യാത്രക്കൊടുവിൽ മഴക്കോളുപോയി, ഒപ്പം ബസ്സിൽ നിന്നു റോഡിലേക്കുള്ള എന്റെ കാൽവെപ്പും .
*-ഒരു തുള്ളി മദ്യത്തിനു വേണ്ടി തെണ്ടുന്ന നീചന്മാരായ മനുഷ്യരെ ഞാൻ ആ ബീവറേജിന്‌ മുന്നിൽ കണ്ടു. ഒപ്പം അപ്പുറത്തെ ബിരിയാണിയുടെ മണം അടിക്കുന്ന ഹോട്ടലിന്റെ ശോചനീയാവസ്ഥയും., വേസ്റ്റ് കൂമ്പാരത്തിൽ നിന്ന് ഒരു നേരത്തെ അന്നം യാചിക്കുന്ന ഒരു വൃദ്ധനെയും. ഇരുട്ടിൻ  മറവിലെ ഈ ചുവന്ന രക്തം കാണാൻ എന്നെപ്പോലുള്ള മനുഷ്യരും -*
അടുത്ത വണ്ടിക്കു സമയമായി. *7:00*. തണുത്തുവിറച്ച ശരീരത്തോടെ ഞാൻ സീറ്റിൽ സ്ഥാനം ഉറപ്പിച്ചു. നീങ്ങാനുള്ള സമയമായിട്ടും ബസ്സിന്‌ ഒരു കുലുക്കവും ഇല്ല.
*-പെട്ടെന്ന് ബസ്സിൽ നിന്നിരുന്ന ഒരു വൃദ്ധയുടെ പേഴ്സും തട്ടിപ്പറിച്ചു ഒരു ചെറുപ്പക്കാരൻ പായുന്നത് കണ്ടു. ഒപ്പം പുറകിൽ നല്ലവരായ ആളുകളും. ബസ്സിൽ നിന്നെഴുന്നേറ്റ് ഞാൻ വൃദ്ധയെ ആശ്വാസിപ്പിച്ചു അത് വഴി പോയിരുന്ന വണ്ടിക്കു കൈകാട്ടി അതിൽ കയറിയിരുന്നു. ആ യുവാവിനെ കുറിച്ചോർത്തു സങ്കടപെടുകയായിരുന്നു ഞാൻ. എന്റെ വേണ്ടപ്പെട്ടവരുടെ അതേ പ്രായം. മോഷണത്തിന് പ്രായവും, പക്വതയും എന്തിനു. -*
മനസ്സ് ശാന്തമാക്കി യാത്ര തുടർന്നു. എന്റെ ആഗ്രഹസഫലത്തിനു ഇനി 1 ബസ്സ് കയറി ഇറങ്ങണം. ആളുകളുടെ തിരക്ക് വർധിക്കാൻ തുടങ്ങിയപ്പോഴേക്കും എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തി. ഇരുട്ടിൻ വെളിച്ചത്തിലെ ബസ്റ്റോപ്പിൽ ഞാൻ ഇറങ്ങി. ഇനി അങ്ങ് ബസ്സ്റ്റാന്റ് വരെ നടക്കണം.
*-ഇരുട്ടിലൂടെയുള്ള എന്റെ നടപ്പിൽ എനിക്ക് തന്നെ പേടിയായിരുന്നു. ചെറുപ്പക്കാരുടെ ഒരു കൂട്ടം സംഗമം ഞാൻ നടവഴിയിൽ കണ്ടു. സൂചിമുനമ്പിൽ ഞെരമ്പിനെ തളർത്തി സുഖം കണ്ടെത്തുന്ന തലവൻ., ഹാൻസ്, ബോംബെ, മദ്യം, അങ്ങനെ ചെറുപ്പക്കാരുടെ ഈ രാത്രി മരണത്തിലേക്കുള്ള കാൽവെപ്പാണെന്നു അവർ പോലും അറിയുന്നില്ല.*-

നടപ്പിലുള്ള വേഗത കൂട്ടിയെങ്കിലും ചെറുപ്പക്കാരുടെ മുഖം മനസ്സിൽ നിന്നുമായുന്നില്ല. സമയം *10:00*. വണ്ടിയിൽ ചെന്നുകയറാൻ തിടുക്കമായി. ചവിട്ടുപടികൾ കയറി ബേക്ക് സീറ്റിൽ അങ്ങേയറ്റത്ത് ഇരുപ്പുറപ്പിച്ചു.
ചെറുപ്പത്തിലെ ആ വലിയ ആഗ്രഹം നിറവേറാൻ പോകുന്നു. വണ്ടി പുകമറവിൽ മുന്നോട്ടു നീങ്ങി. സമയം *11:00*. തിരിവുകൾ കടന്നു വണ്ടി കുതിച്ചു. ഇനി
2,3 സ്റ്റോപ്പ് കഴിഞ്ഞാൽ എനിക്ക് ഇറങ്ങാനുള്ള സ്ഥലം എത്തും.
*-ഒഴിഞ്ഞ പ്രദേശത്തെ ഒരു തിരിവിൽ നിന്നും സുന്ദരിയായ പെൺകുട്ടി ബസ്സിലേക്ക് കയറിനിന്നു. എല്ലാവരുടെയും കണ്ണുകൾ പെൺകുട്ടിയുടെ ശരീരത്തിലേക്കും, വേഷവിധാനത്തിലേക്കുമായിരുന്നു. അടുത്ത തിരിവിൽ തന്നെ അവൾ ഇറങ്ങി. ഇനിയുള്ള തിരിവുകൾ എനിക്കു വേണ്ടിയായിരുന്നു. ബസ്സ് മുന്നോട്ടെടുത്തു. ഗ്ലാസിന്റെ ചില്ലിലൂടെ അവളെ ഞാൻ നോക്കി. കുറച്ചു ചെറുപ്പക്കാർ അവളെ ചുറ്റി, പറ്റി നിൽക്കുന്നു. പിന്നെ അവളെ ആക്രമിക്കുന്ന ചിത്രമാണ് ഞാൻ അവിടെ കണ്ടത്. "ഇല്ല ഇനി എനിക്ക് സമൂഹത്തോട് വിളിച്ചുപറയാതിരിക്കാനാകില്ല., എല്ലാത്തിനെയും മനസ്സിൽ ഒതുക്കാൻ വയ്യ, ഞാൻ അലറി പറഞ്ഞു "-'ഏയ്, ആ പെൺകുട്ടിയെ അവിടെ'- ബസ്സ് നിർത്തി. എല്ലാവരും അവളുടെ അടുത്തേക്കോടി. അവരെ പിടികൂടി ഞാൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു. പക്ഷെ അവൾ മരണമടഞ്ഞിരുന്നു. അടുത്ത തിരിവിലേക്ക് ഞാൻ നടന്നു.അവളുടെ ച്ചോരയുടെ ഗന്ധം വിട്ടുപോകുന്നില്ല.തല കല്ലിൽ അടിച്ച ആ ചിത്രം എത്ര മറക്കാൻ ശ്രെമിച്ചിട്ടും മായുന്നില്ല*.
ഞാൻ നടന്നു.എന്റെ ആഗ്രഹം സഫലമാകാൻ പോകുന്നു.  സമയം *11:55*. ആ വിചനമായ കടപ്പുറത്തു എല്ലാവരും ഉണ്ടായിരുന്നു.അവരുടെ കൂടെ ഞാനും കൂടി.  നിലാവിന്റെ വെളിച്ചത്തിൽ തിരയെ കാണാൻ നല്ല ചേലുണ്ട്.ക്രിസ്തുമസ് ബൊമ്മ കത്തിക്കാനായി തീക്കനൽ ചൂട്ട് അടുത്തേക്കുവരുന്നു. ഈ ഒരു നിമിഷം കാണാനായിരുന്നു, ഏഷ്യയിലെ ഏറ്റവും വലിയ കാർണിവൽ 'കൊച്ചിൻ കാർണിവൽ കാണുക എന്നായിരുന്നു എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹം. എല്ലാവരും കാണാൻ കൊതിക്കുന്ന ഒന്നാണ് ഈ രാത്രിയിലെ തീക്കനൽ ചൂടിൽ എരിയുന്ന നീളം കൂടിയ ക്രിസ്തുമസ് പപ്പായയേയും, dj പാർട്ടിയും.
*10, 9, 8, 7, 6, 5, 4, 3, 2, 1, 0,* സമയം *12:00*
  *ഹാപ്പി ന്യൂ ഇയർ*
പടക്കവും, വർണങ്ങളും നിറഞ്ഞ ആകാശം. വെളിച്ചവും, സന്തോഷവും നിറഞ്ഞ ഭൂമി. എരിഞ്ഞമരുന്ന ക്രിസ്തുമസ് പപ്പ.പുതിയൊരു വർഷത്തിലേക്ക് നമ്മൾ കാലെടുത്തു വെച്ചിരിക്കുന്നു.

*എല്ലാവരുടെയും ആഘോഷത്തിനിടയിൽ ഇന്നത്തെ ദിവസത്തെ കാര്യം ഓർത്തുപോയി. -ഈ ഒരു പകൽ, രാത്രി ഇങ്ങനെയാണെങ്കിൽ ഇനിയുള്ള രാത്രികൾ, പകലുകൾ എങ്ങനെയാകും, ഇതുവരെ എങ്ങനെയായിരിക്കും.കൊഴൽപ്പണം, കൊലപാതകം, നോട്ടുപ്രശ്‍നം,അനാശാസ്യം, കൈക്കൂലി, പാർട്ടി സംഘർഷം, മോഷണം,റോഡിലെ ശോചനീയാവസ്ഥ, ഭിക്ഷക്കാർ, പീഡനം, ഇനിയുള്ള കാലങ്ങൾ, ഇനിയുള്ള ദിവസങ്ങൾ, രാത്രി, പകൽ ഇങ്ങനെയൊക്കെയാണെങ്കിൽ പെൺകുട്ടികൾ,ജനങ്ങൾ, എങ്ങനെ ഈ ലോകത്തു ജീവിക്കും. ഇനി എന്തൊക്കെ കാണേണ്ടിവരും.ഇതൊന്നുമില്ലാത്ത പുതുമയുടെ ന്യൂ ഇയർ തന്നെയാവട്ടെ എന്ന് വിശ്വസിക്കാം.

എല്ലാ വീണ്ടു വിചാരങ്ങളും മാറ്റിവെച്ചു, പുതുമയുടെ, ആവേശത്തിന്റെ മറ്റൊരു വർഷത്തെ സന്തോഷത്തോടെയും, ആഹ്ലാദത്തോടെയും  സ്വാഗതം ചെയ്യാം,വരവേൽക്കാം.

*എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ*
 
  *By*
   *അജയ്പള്ളിക്കര*
       *AJAY PALLIKKARA*