Monday, June 26, 2017

നഷ്ട്ടസുഗന്ധം -കവിത

*നഷ്ടസുഗന്ധം*
******************
 എന്നേ വിരിഞ്ഞു നീയെന്നുള്ളിൽ
അറിയാതെ പോയ പ്രണയം
പറയാതെ പറഞ്ഞെൻ കണ്ണിമകൾ,
അറിയാതെ പോയെൻ മനം പോലും

ആഴത്തിൽ വേരോടിയ
നിന്നോർമ്മകൾ...
എന്നിലെ എന്നിലെന്നും നീ മാത്രം
നിൻ മിഴിമുനതൻ കൂർത്ത
ചുംബനങ്ങൾ
ആരും കാണാ സ്പർശങ്ങൾ...

നിന്റെ ഓർമ്മത്തണലിൽ
ഞാൻ നിഴൽപോലുമില്ലാത്തവൻ
നിന്റെ നിഴലിനെപ്പോലും
പ്രണയിച്ച ഞാൻ കണ്ടതോ..
ഒരുകുട മറവിൽ, കോർത്തിണക്കിയ
രണ്ടുകൈകൾ...

ഞാൻ നെയ്തുകൂട്ടിയ സ്വപ്‌നങ്ങൾ, വാനോളമുയർന്നൊരാ
പ്രതീക്ഷതൻ സൗധങ്ങൾ
എല്ലാമൊരു ചെറു പുഞ്ചിരിയിൽ
ഒടുക്കി യാത്രയാകുന്നു ഞാൻ
ദൂരേയ്ക്ക്...
ഇനി വരില്ലെന്ന് മണ്ണിന്റെ മാറിൽ
അവസാന കുറിപ്പെഴുതി......
________________________
              *BY*
   *അജയ് പള്ളിക്കര*

Wednesday, June 14, 2017

മരണം -ചെറുകഥ

(ചെറുകഥ)

 WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*

           *മരണം*
        *MARANAM*
      -------------------------
മേടമാസത്തിലെ ആശുപത്രിയിൽ 12-ാം നമ്പർ മുറിയിൽ ഞാൻ അവശനായി കിടക്കുമ്പോൾ ചുറ്റും തീരാ ദുഃഖത്തിന്റെ വേദന അനുഭവിക്കുന്ന രോഗികളാൽ നിറഞ്ഞിരുന്നു. ഒരായുസ്സിന്റെ കണക്കെടുപ്പ് പര്യവസാനമായി എന്ന് ഒരു രോഗത്തിന്റെ നിഴലിൽ നിന്ന് എനിക്ക് മനസ്സിലായി.
      പുലർച്ചെ ബാങ്കു വിളി കേട്ട് എഴുന്നേറ്റ് സ്തംഭനായി ചുറ്റിലും നോക്കി, കൈയാമം വെച്ചുനിൽക്കുന്ന പുലരിയുടെ കിരണത്തിനിടയിൽ സർവ്വശേഷിയുമായി നിൽക്കുന്ന എന്റെ ജീവിക്കുന്ന നിഴൽ എന്നോട് :-
       *നിന്റെ ജനനത്തിന് എന്നെ വളർത്താനായപ്പോൾ നീ വഴിയിലെവിടെയോ വെച്ച് ആശയത്തിന്റെ വളമായ മനസ്സിനെ മലിനപ്പെടുത്തി,ദാഹിച്ചപ്പോൾ കാണാൻ മറന്നുപോയ എന്റെ കണ്ണുകൾ പതുക്കെ അടഞ്ഞു*.......
_________________________
              BY
      അജയ് പള്ളിക്കര

Saturday, June 3, 2017

ദൂരം -കവിത

--------------------------------------------
*ദൂരം*
      *DHOORAM*
  ----------------------------------
ദൂരമധികമില്ലെങ്കിലും ഇനിയുമുണ്ടൊരുപാട് ദൂരം,
കാഴ്ച്ചകൾ കാണുവാനാകില്ലെങ്കിലും കുന്നോളമുണ്ട് ഓർക്കുവാൻ,

രാത്രിയിൽ മാനത്തുദിക്കുന്ന നേരത്ത് ചാരത്തുമാരില്ലെങ്കിലും, കണ്ണീരിൻ കഥപറയും ഒരുപാട് പേരുണ്ടിന്നെനിക്കു ചുറ്റും, കഴിഞ്ഞുപോയ കാലങ്ങൾ, ദുഃഖങ്ങൾ തന്നൊരീ കുടുംബമിന്നെനിക്കനാഥമായ്, അനാഥമായവരൊന്നിച്ചൊരു കുടുംബമായ് ഇന്നവരുടെ കൂടെ ഞാനും ഒരംഗമായി തുടരുന്നു,.

മുടിയുടെ ജഡം പോൽ ഛിന്നഭിന്ന മാകുമീ ഒരറ്റമില്ലാ കൂട്ടുകുടുംബം, കുടുംബമേ നീ എന്നിൽ നിന്നകന്നാലും ദൈവമേ ഞങ്ങൾ തൻ കരങ്ങൾ പരസ്പരം ചേർത്തു വെക്കുക,.

കാർകൂന്തലിനഴകുപോലുള്ളൊരു കുടുംബത്തെ അണുകുടുംബമാക്കി തീർത്തില്ലേ, ഭൂമിയിലിനിയൊരു ജന്മമുണ്ടാകില്ലെന്നറിഞ്ഞിട്ടും കലഹമല്ലേ റൂമിനകത്തും, പുറത്തും, എന്തിനീ ദേഷ്യം, അമർഷം, വെറുപ്പ്, സ്നേഹിക്കാനറിയില്ലെങ്കിലും പുറംമോടിയായ് കാട്ടിക്കൊള്ളുക, ആരുമില്ലാതൊറ്റക്ക് ജീവിക്കാമെന്ന വിചാരം കൊണ്ടല്ലേ കുടുംബത്തെ അണുകുടുംബമാക്കി തീർത്തത്, അതും പിരിച്ചയക്കുന്നുവോ മനുഷ്യൻ.

ഞാനൊരു കുട്ടിയായിരുന്നു, പിന്നെ സമൂഹത്തിലെ സ്ത്രീയും, പുരുഷനുമായ്  മാറി, പിന്നീട് വിവാഹം കഴിഞ്ഞു,അമ്മയും, അച്ഛനുമായി,  മക്കൾതൻ മക്കളുടെ അമൂമ്മയും, അച്ഛാച്ചനുമായി, പിന്നെ ഭാരമെല്ലാം ഇറക്കിവെച്ചു, ഇറക്കിവെപ്പിച്ചെന്നമട്ടിൽ, പലർക്കും ബാധിതയായ് വൃദ്ധസദനത്തിലേക്ക് ദൂരമധികമില്ലെങ്കിലും താണ്ടിയെത്തി ഉള്ളിൽ കയറുമ്പോൾ അവിടെ ഞങ്ങൾ മാത്രമല്ല ബാധിധരായ ഒരുപാട് ഒരുപാട് പേർ ദൂരം താണ്ടി എത്തിട്ടുണ്ട്. ദൂരമധികമുണ്ടെങ്കിലും അധികമില്ല അടുത്താണ്.
____________________________
               *BY*
   *അജയ് പള്ളിക്കര*