Monday, July 31, 2017

ഉപജീവനം -കഥ

(കഥ)

 WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*


      *ഉപജീവനം*
 ( *UPAJEEVANAM*)

____________________________
*കുപ്പി........ പാട്ട........ വിൽക്കാനുണ്ടോ..................*

കുപ്പി, പാട്ട വിറ്റ് കിട്ടുന്ന തുച്ചമായ പൈസകൊണ്ടാണ് ഞാൻ കുടുംബം പോറ്റുന്നത്.ഓരോ വീടും കയറി ഇറങ്ങി, വിളിച്ചു കൂവി തൊണ്ടപൊട്ടും. പിന്നെ ഒരിറ്റുവെള്ളത്തിനു വേണ്ടിയായിരിക്കും അലറൽ.എല്ലാവർക്കും തമാശയാണ് ഞങ്ങളുടെ മേൽ, കേരളത്തിലെ ചെറിയ ഗ്രാമത്തിൽ സ്ഥിരമായി ചെല്ലാറുള്ള വീട്ടിലെ കൊച്ചുപയ്യൻ ഒരുദിവസം എന്റെ വീട്ടിലെ അവസ്ഥകൾ ചോദിച്ചു, അവന് കഥ എഴുതാൻ ആണത്രേ. ഞാൻ പറഞ്ഞു കൊടുത്തു. ആർക്കും അറിയാത്ത, ആരും ഇന്നെ വരെ ചോദിക്കാത്ത എന്റെ ജിവിത കഥ.

പാണ്ടിപട്ടണം എന്ന എന്റെ കൊച്ചു ഗ്രാമം. കൊച്ചു ഗ്രാമത്തിലെ കൊച്ചു വീട്ടിൽ ഞാനും മകൾ കല്യാണിയും തനിച്ചു.മോളുടെ അച്ഛൻ, എന്റെ ഭർത്താവ് മരിചിട്ട് വർഷങ്ങൾ ആയി. ഇപ്പോൾ കുപ്പി പാട്ട വിറ്റ് കിട്ടുന്ന പൈസ കൊണ്ടാണ് കുടുംബവും, മകളുടെ വിദ്യാഭ്യാസവും നോക്കുന്നത്. ഒരു ദിവസം നടന്നു പെറുക്കി കിട്ടുന്ന പൈസ വീട്ടാവശ്യങ്ങൾക്കു തന്നെ തികയുന്നില്ല. അതുകൊണ്ട് തന്നെ ഒരുപാട് കടങ്ങളുണ്ട്.

ഈ സമയത്താണ് എന്റെ ജീവിതത്തിലേക്ക് പ്രണയ, സ്നേഹ പുഷ്പ്പമായി ദേവേട്ടൻ കടന്നുവന്നത്.ഞങ്ങൾ കൂടുതൽ അടുത്തു പിരിയാനാവാത്ത വിധം. ഈ കാര്യം കല്യാണിയെ അറിയിച്ചപ്പോൾ ഉൾക്കൊള്ളാൻ കഴിയാതെ പുച്ഛവും, വിഷമവും ആയിരുന്നു അവൾക്കു. ദേവേട്ടന്റെ പ്രണയം ഇടക്കെപോഴോ എന്റെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി. പഠിത്തം, പ്രണയം, കൂട്ടുകാർ അങ്ങനെ ഓർമകളുടെ കുട്ടികാലം.

അമ്മ, അച്ഛൻ, വലിയൊരു കുടുംബത്തിലെ ദേവേട്ടൻ എന്നെപോലെ ഒരു അനാഥയെ കല്യാണം കഴിക്കുക എന്ന് പറഞ്ഞാൽ ഞാൻ ഭാഗ്യം ചെയ്യണം. അവരുടെ വീട്ടുകാര്ക്ക് പലർക്കും എതിർപ്പുകൾ ഉണ്ടായിരുന്നു, കല്യാണിയെ പറഞ്ഞു മനസ്സിലാക്കി, ആർഭാടമില്ലാത്ത ചെറുകല്യാണത്തിന് ഞങ്ങളുടെ പ്രണയം മനസ്സുകൊണ്ട് അറിഞ്ഞ എല്ലാവരും സാക്ഷ്യം വഹിച്ചു.
കല്യാണിയെ ദേവേട്ടന്റെ വീട്ടിലാക്കി ഞങ്ങൾ പുതിയവീട്ടിലേക്ക് കാലെടുത്തുവെച്ചു ബെഡ്റൂമിൽ മണിയറ ഒരുങ്ങിയിരുന്നു. മുല്ല പൂവിന്റെയും, അത്തറിന്റെയും, മണം മൂക്കിലേക്ക് കത്തിക്കയറി റൂമിലേക്ക്‌ അടുക്കാൻ തോന്നുന്നില്ല. മേശയുടെ മീതെ പാൽ വെച്ചു കിടക്കയിലേക്ക് ചെന്നു, ഇരുന്നു. ദേവേട്ടൻ കതകു കുറ്റിയിട്ടു ലൈറ്റ് അണച്ചു. എന്റെയും ദേവേട്ടന്റെയും ശരീരവും, മനസ്സും ഒന്നായി.

കല്യാണിയെ പുതിയ വീട്ടിലേക്ക് കൊണ്ടുവന്നു. ദിവസവും, മാസങ്ങളും കടന്നുപോയി, രാത്രിയും, പകലും തള്ളിനീക്കി. കടങ്ങളെല്ലാം ദേവേട്ടൻ വീട്ടി.ചെറിയൊരു വീടുണ്ടായിരുന്നത് വിറ്റ് പല ബിസിനസ്‌ തുടങ്ങി. സന്തോഷവും, സമാധാനവും.

ആ ഇടയിലാണ് ദേവേട്ടന്റെ സ്വഭാവ മാറ്റങ്ങൾ ശ്രെദ്ധിച്ചത്. പെട്ടെന്ന് ദേഷ്യം വരുകയും, മകളെ അടിക്കുകയും, രാത്രി കള്ളുകുടിച്ചു വരുകയും അങ്ങനെ ദേവേട്ടൻ മാറുകയായിരുന്നു.എന്നിൽ നിന്നകലുന്ന പോലെ. മൂന്നു ദിവസം നേരം വൈകി രാത്രിയാണ്‌ വന്നിരുന്നത്. ഒരു ദിവസം കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ആരാ ചോദിച്ചപ്പോൾ
"ഇതൊ, ഇനി നമ്മുടെ ഒപ്പം ഉണ്ടാകും, എന്റെ രണ്ടാം ഭാര്യയായി. "
റൂമിൽ പോയി കതക് അടച്ചു ഉറക്കെ കരഞ്ഞു. ആവശ്യമുള്ള സാധനങ്ങളെല്ലാം പെട്ടിയിലാക്കി ഇറങ്ങാൻ തീരുമാനിച്ചു. "ഞങ്ങൾ ഇനി ഇവിടെ നില്ക്കില്ല. നിങ്ങൾ നീചനാണ്, ഞാൻ നിങ്ങളെ വിശ്വസിച്ചു അതെനിക്ക് പറ്റിയ തെറ്റ്. ഇപ്പോൾ ഞാൻ ഇത് ചെയ്തില്ലെങ്കിൽ രാജേട്ടന്റെ ആത്മാവ് "

"ദാ, ഈ പൈസ വെച്ചോ, " 100 ന്റെ കെട്ടുകൾ എന്റെ മുഖത്തേക്ക് എറിഞ്ഞു.
"ഈ പൈസ വാങ്ങാതിരിക്കേണ്ട, നിന്റെ ചരിദ്ര്യം നശിപ്പിച്ചതിന്റെ, നിന്റെ വീട് നഷ്ട്ടപെടുത്തിയതിന്റെ പ്രതിഫലമായി കൂട്ടിയാൽ മതി. "

മകളെയും കൂട്ടി പടിയിറങ്ങി. റോഡരികിലെ കടത്തിണ്ണയിൽ രാത്രി കഴിച്ചു കൂട്ടി.

പുതിയ ജീവിതത്തിന്റെ പ്രഭാതം. ലോഡ്ജിൽ കാലെടുത്തുവെച്ചു. മാസത്തിൽ 500 രൂപയും കൊടുത്തു. നല്ലൊരു വീട് ശരിയാകുന്നതുവരെ ഇങ്ങനെ പോയേ പറ്റു.മകളുടെ പഠിപ്പിന് ഒരു കുറവും വരുത്തിയില്ല. മാസങ്ങൾ വീട് അന്വേഷിച്ചു നടന്നു. എനിക്കും എന്റെ  കല്യാണിക്കും  മാത്രം താമസിക്കാനുള്ള കൊച്ചു വീട്. പല വീടുകൾ കണ്ടെങ്കിലും അവസാനം ഒരു വീട് എന്തുകൊണ്ടും യോജിച്ചു വന്നു.വാടകറൂമിൽ നിന്നും സ്വന്തമായി വെടിച്ച വീട്ടിലേക്ക് താമസം മാറി.വീട്ടിലേക്ക്  ആവശ്യമായ കുറച്ചു സാധനങ്ങൾ വാങ്ങി. അപ്പോഴാണ് റോഡിലൂടെ മൈക്കയിൽ നിന്ന് ശബ്ദമുയർന്നത്.

"പ്രിയ നാട്ടുകാരെ, നമ്മുടെ സീതാമല്ലി ഗ്രാമപഞ്ചായത്ത് നിങ്ങളുടെ ആഗ്രഹങ്ങൾ പൂവണിയാൻ പോകുന്നു. Tv ഇല്ലാത്ത വീടുകളിൽ tv, ഗ്യാസില്ലാത്ത വീട്ടിൽ ഗ്യാസ്, ഉടനെ എത്തുന്നതായിരിക്കും. "

എന്തെന്നില്ലാത്ത സന്തോഷം. വെറുതെ കിട്ടുന്നതുകൊണ്ടാകും. ഞങ്ങളുടെ വീട്ടിലും, അടുത്തവീട്ടിലും ടി വി യും, ഗ്യാസും വന്നു. അടുത്തവീട്ടിൽ ഒരു വൃദ്ധ ആയിരുന്നു താമസം. അവരെ കണ്ടപ്പോൾ പാവം തോന്നി, മക്കൾ, ബന്ധുക്കൾ എല്ലാം ഉപേക്ഷിച്ചു പോയതാണ്. അവരുടെ ചിലവുകൾ ഒരനാഥാലയമാണ് വഹിക്കുന്നത്. ആ വൃദ്ധയെ അടുത്തു അറിഞ്ഞപ്പോഴാണ് മനസ്സിലായത്.ചീത്ത വിളിയുടെ പൂരമായിരുന്നു. ടി വി വെച്ചാൽ അപ്പൊ വഴക്ക് കേള്ക്കാം.

കാർമേഘങ്ങൾ ഉരുണ്ടുകൂടി. ഇടിയുടെ ശബ്ദം ഉയർന്നു. മഴ പെയ്യാൻ തുടങ്ങി. മുറ്റത്താകെ ചെളിവെള്ളം നിറഞ്ഞു. കയ്യിലുണ്ടായിരുന്ന പൈസ കൊണ്ട് പൈപ്പ് വേടിച്ച് ഓടിനോട് ചേർന്ന് നീളത്തിൽ ഇട്ടു, വെള്ളം വീഴാതിരിക്കാൻ. ദിവസവും മഴ തകർത്തുപെയ്യാൻ തുടങ്ങി. ഓടിലൂടെ ഒലിച്ചുപോകുന്ന വെള്ളമെല്ലാം വൃദ്ധയുടെ വീട്ടിന്റെ സൈടിലേക്കായിരുന്നു. പിന്നേ ചീത്തവിളിയുടെ പൊടിപൂരവും, തുടങ്ങിയാൽ പിന്നേ നിർത്തുകയുമില്ല. അതിൽ നിന്നു രക്ഷനേടാൻ വാതിലടച്ചു ഉറക്കെ പാട്ടുകേൾക്കും. അപ്പോൾ പറച്ചിലിന്റെ കനം കൂടും. പിന്നേ അങ്ങോട്ട്‌ മഴയായിരുന്നു, മഴയോട് മഴ, ഒപ്പം അപ്പുറത്തെ വൃദ്ധയുടെ ലഹളയും.

മകൾ ക്ലാസ്സുകഴിഞ്ഞു വരുന്ന നേരമായി, പണിയില്ലാതെ വീട്ടിലിരുന്നിട്ട് ആരു കുടുംബം പോറ്റും,ഞാനും എന്റെ കല്യാണിയും മാത്രം. എല്ലാ ചുമതലകളും വീണ്ടും എന്റെ ചുമലിലേക്ക് വന്നു. ഇനി വീണ്ടും പഴയ പണിക്ക് ഇറങ്ങണം. ഇവിടെ ശരിയാവില്ല കേരളത്തിൽ പോകണം. അങ്ങനെ മാസങ്ങൾ കഴിഞ്ഞു കേരളത്തിലേക്ക് വന്നു,മകളെ ഇവിടെ സ്കൂളിൽ ചേർത്തു, ഞാൻ പഴയ പണിക്ക് ഇറങ്ങി.

ഞാൻ പോട്ടെ മോനെ നേരം ഒരുപാടായി, പൈസ ഒന്നും കിട്ടിയില്ല, ഇന്ന് വീടിന്റെ വാടക കൊടുക്കാനുള്ള ദിവസമാണ്. കാണാം

*കുപ്പി........ പാട്ട.......... ഉണ്ടോ.......... കുപ്പി........ പാട്ട...... പെറുക്കാനുണ്ടോ........*


____________________________

                 *BY*
     *അജയ് പള്ളിക്കര*

Friday, July 21, 2017

കലികാലം -കഥ

(കഥ)

 WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*


      *കലികാലം*
    ( *KALI KALAM*)

____________________________
ഇന്നൊരു ഞായറാഴ്ച്ചയായിരുന്നു. സ്കൂളും, പണിയുമില്ല.വീടിനോടും, വീട്ടുകാരോടും വിടപറഞ്ഞു രാവിലെ തന്നെ എവിടേക്കെന്നില്ലാതെ ഇറങ്ങി തിരിച്ചു. ക്ലാസ്സില്ലാത്ത സമയത്ത് പണിക്കുപോകുന്നതിനാൽ കയ്യിൽ പൈസ ഉണ്ട്.

നേരെ ക്ലബ്ബിലേക്ക്. വഴിയിൽ വെച്ചു ഫോൺ റിങ് ചെയ്തു. പ്രശാന്തായിരുന്നു.

    "ഹലോ രവി, നീ എവിടെ, ഫ്രീയാണോ ?സിനിമയ്ക്കു പോകാം "

വേറൊരു പണിയില്ലാത്തതുകൊണ്ട് വേഗം ആ പറഞ്ഞു. ക്ലബ്ബിലേക്ക് എത്തുന്നതിനു മുൻപ് വണ്ടികൊണ്ട് അവൻ വന്നു ക്ലബിന് മുന്നിലൂടെ പോകുമ്പോൾ ക്ലബ്ബിലേക്കൊന്നു നോക്കി ഉള്ളിൽ  ആളുകളുണ്ട്.
തിയേറ്ററിലേക്ക് പോകുന്നതിനുമുമ്പ് ആദ്യം  ബിവറേജിൽ പോയി ഒരു പൈന്റ് മേടിച്ചു, സെവനെപ്പിന്റ ബോട്ടിലിൽ മിക്സ് ആക്കി, 2 പാക്കറ്റ് ഫിൽട്ടറും, ഒരുപാക്കറ്റ് ഹാൻസും വേടിച്ചു പോക്കറ്റിലിട്ടു.
നേരെ തിയറ്ററിലേക്ക് സ്പിരിറ്റ്‌ എന്ന സിനിമ കാണാൻ.

തിരക്ക് കുറവായിരുന്നു.
തിയേറ്ററിലെ കാഴ്ച്ച മൊത്തം സ്പിരിറ്റ്‌ ആയതുകൊണ്ട് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. അരയിൽ നിന്ന് കുപ്പിയും, പോക്കറ്റിൽ നിന്ന് ഫിൽട്ടറും, ഹാൻസും ഓരോന്നായി പൊട്ടിക്കാനും വലിക്കാനും അടിക്കാനും തുടങ്ങി. പടത്തിലെ പോലെ അവസാനം അടിയും വലിയും നിർത്താനൊന്നും ഞങ്ങളെ കൊണ്ട് പറ്റില്ല, അതൊക്കെ സിനിമയിലെ നടക്കു. പടം കഴിഞ്ഞു നേരെ ഹോട്ടലിലേക്ക്. പൊരിച്ച കോഴിയും,ബിരിയാണിയും വയറുനിറച്ചു കഴിച്ചു.ഒഴിഞ്ഞ സ്ഥലത്തുപോയി വലിയും വലിച്ചു കൂട്ടുകാരനായ പ്രശാന്തിനെ പറഞ്ഞയച്ചു. ഞാൻ പിന്നെയും കറങ്ങി, അവന് തിരക്കുള്ളകാരണമാണ് പോയത്. പുഴയുടെ സൗന്ദര്യവും, പാർക്കിന്റെ സല്ലാപവും ഒപ്പം ലഹരിയുടെ മണവും എല്ലാം എല്ലാം ആസ്വദിച്ചു.

ഇരുട്ടു കയ്യേറും മുൻപ് വേഗം അടുത്ത ബസ്സ്‌ കയറണം.ബസ്റ്റാന്റിൽ പോയി ബസ്സിൽ കയറി ഇരുന്നു.കവലയിൽ ബസ്സ്‌ നിർത്തി  ഇറങ്ങിയപ്പോൾ മൊത്തമായും ഇരുട്ടു കയ്യേറിയിരുന്നു.  കടകളിൽ ലൈറ്റ് ഇട്ടു.
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഒരു  പിച്ചക്കാരൻ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നു അപ്പോഴാണ് എനിക്ക്  അച്ഛനെയും, അമ്മയെയും,അനിയത്തിയേയും,  ഓർമവന്നത്. നേരെ ഒരു ഫോൺ കടയിൽ കയറി പുതിയ ഓഫറിൽ സിമ്മും, മൊബൈൽ കാർഡും, ഹെഡ്സെറ്റും, വാങ്ങി വീട്ടിലെത്തി. ഞാൻ വരുന്നതും കാത്തിരിക്കുകയായിരുന്നു അച്ഛനും, അമ്മയും, അനിയത്തിയും. കേബിൾ ഇല്ലാത്തതുകൊണ്ട് സീരിയൽ വെച്ചിട്ടില്ല- ഭാഗ്യം.
അകത്തേക്ക് കയറിയതും അനിയത്തി വന്നു കവർ തട്ടി പറിച്ചു വേടിച്ചു അമ്മക്ക് സിമ്മും, അച്ഛനു കൂപ്പണും കൊടുത്തു അവൾക്കു വേണ്ട ഹെഡ്സെറ്റും എടുത്തു കവർ എനിക്ക് തന്നെ നീട്ടി അത് വേടിച്ചു കവറിന്റെ അടിയിൽ കിടക്കുന്ന പൊതിയെടുത്തു എല്ലാവരെയും നോക്കി.  അത് കടലയായിരുന്നു. -പണ്ട് അച്ഛൻ വൈകുന്നേരം സമയങ്ങളിൽ പണി കഴിഞ്ഞു വരുമ്പോൾ  വരുമ്പോൾ ഞാനും അനുജത്തിയും എപ്പോഴും ചോദിക്കും കടല കൊണ്ടുവന്നിട്ടുണ്ടോ എന്ന് പലപ്പൊഴും ഇല്ല എന്നായിരുന്നു അച്ഛൻ പറഞ്ഞിരുന്നത്. പിന്നീട് കടല തിന്നുന്ന  പ്രായം കഴിഞ്ഞതോടെ ചോദിക്കാറുമില്ല,-
 ഇന്ന് ഞാൻ കടല വാങ്ങിയത് പഴയകാല ഓർമക്കുവേണ്ടിയായിരുന്നു. ഓർമ്മകൾ അയവിറക്കാൻ ഞാനും, എന്റെ ലഹരിയും  മാത്രം ബാക്കി.

പിന്നീടു  നിശബ്ദമായിരുന്നു വീട് അമ്മ സിം ഇട്ടു ആർക്കോ കാൾ ചെയ്യുന്നു, അച്ഛൻ കൂപ്പൺ കയറ്റുന്ന തിരക്കിൽ,  അനുജത്തി ഉലാത്തികൊണ്ട് പാട്ടുകേൾക്കുന്നു. ഞാൻ നേരെ റൂമിൽ പോയി കടല തുറന്ന് മേശക്കുമുകളിൽ തുറന്ന് വെച്ചു, ഒരു സിഗരറ്റ് കത്തിച്ചു ചുണ്ടിൽ വെച്ചു. കീശയിലെ ഫോൺ എടുത്തു നെറ്റ് ഓൺ ചെയ്തു. ഇനി നോക്കണ്ട ഇന്നത്തെ ദിവസത്തെ വാട്ട്സപ്പ് ഫേസ്ബുക്ക് നോക്കണം അതിനുമുൻപ്‌ എല്ലാം ലോഡ് ആകണം എന്നിട്ട് വേണം അച്ഛനും, അമ്മയും അനിയത്തിയും അടങ്ങുന്ന വാട്ട്സപ്പ് ഗ്രൂപ്പിൽ എനിക്കൊരു പാട്ട് പാടാൻ.

*യുവത്വം വളരെ രസകരമാണ്, സ്വഭാവവും, പ്രവര്ത്തിയും എല്ലാം തന്നെ. യുവത്വത്തിനൊപ്പം വളർന്നിരിക്കുന്നു മാതാപിതാക്കളും. പണ്ട്  ഒരുവീട്ടിലെ മാതാപിതാക്കൾ എങ്ങനെയാണോ അങ്ങനെ ആയിരുന്നു മക്കൾ, ഇപ്പോൾ മക്കൾ എങ്ങനെയാണോ അങ്ങനെയായിരിക്കുന്നു മാതാപിതാക്കളും.കാലത്തിനൊപ്പം കോലം മാറണം -കോലത്തിനൊപ്പം കാലവും മാറേണ്ടിവരുമോ*
____________________________

                 *BY*
     *അജയ് പള്ളിക്കര*

Thursday, July 20, 2017

ട്രൗസർ -ചെറുകഥ

( *ചെറുകഥ*)
--------------------------------------------
*ട്രൌസർ*
      *TROUSAR*
  ----------------------------------
കൂട്ടിവെച്ചോരാ
മൺകുടമിന്നുടച്ചു. ആവശ്യങ്ങളൊരുപാടുണ്ടെങ്കിലും ആശിച്ചൊരു ട്രൗസർ വാങ്ങി, റൂമിൽ കൊണ്ടുവന്ന്‌ തുറന്ന് ഇടാൻ തുടങ്ങുന്നതിനു മുൻപ് പുറകിൽ നിന്നൊരു വിളി,
വാ കഞ്ഞി കുടിക്കാൻ സമയം ആയി. പൊതിഞ്ഞൊരാ ട്രൗസർ പെട്ടികുള്ളിൽ എടുത്തുവെച്ചു കഞ്ഞി കുടിച്ചു.

മാസങ്ങൾ കഴിഞ്ഞു ശ്രെദ്ധിക്കാതെപോയ ട്രൗസർ ഇടാനായി തിരയാത്ത ഇടങ്ങളില്ല.
കൂട്ടി, കിഴിച്ചു നാളുകൾ കടന്നുപോകവെ ഒരിക്കൽ അപ്പുറത്തെ സീനിയെർസിന്റർ റൂമിലേക്ക്‌ പോകേണ്ടിവന്നു.
ഞാൻ അവനെ കണ്ടു, നിലത്ത് തുടക്കാനിട്ടിരിക്കുന്ന അന്ന് മണം മാറാതെ  പൊതിഞ്ഞു പെട്ടിക്കുള്ളിൽ വെച്ച എന്റെ ട്രൗസറിനെ. ആകെ മാറിയിരിക്കുന്നു മുഷിഞ്ഞു, അവശനായ രീതിയിൽ.
അവൻ എന്റേതാണെന്നു ബഹളം വെക്കാനൊരുങ്ങി, വൻ ബഹളമുണ്ടാക്കേണ്ട എന്ന് കരുതി ആരോടും പറയാതെ കണ്ടഭാവം നടിക്കാതെ നിന്നു, അവന്റെ അലറൽ എന്റെ ചെവിയിൽ മുഴങ്ങി കേൾക്കാമായിരുന്നു.

പിന്നീട് ഓരോ അപ്പുറത്തെ പോക്കിനും ഞാൻ അവനെ അടിമുടി ഒന്ന്  നോക്കും,ഒന്ന് തലോടും.അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു എനിക്കവനെ.  അതെന്റേതാണെന്ന സത്യം ആരും അറിയരുത് ഞാനും എന്റെ ട്രൗസറും അല്ലാതെ.

പക്ഷെ ഇന്നെനിക്ക് എന്റെ നിരവരാധിത്യം തെളിയിക്കാൻ പലരോടും പറയേണ്ടതായി വന്നു. പക്ഷെ തെളിവിനായ് കാണിച്ചുകൊടുക്കാൻ ഇന്നവൻ ജീവിച്ചിരിപ്പില്ല. കൊന്നതാണോ, അതോ സ്വയം രക്ഷപെട്ടു പോയതാണോ എന്നറിയില്ല.അപ്പുറത്തെ സീനിയർസിന്റെ റൂമിൽ ഇന്നവനില്ല.
____________________________
               *BY*
   *അജയ് പള്ളിക്കര*

Saturday, July 15, 2017

നേർക്കാഴ്ച്ച -ചെറുകഥ

-------------------------------------------
(ചെറുകഥ)

 WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*

        *നേർക്കാഴ്ച്ച*
        *NERKAZHCHA*
-----------------------------------------
ഇനി ഒരിക്കലും നിറയാത്ത ജലാശയങ്ങൾ, തുടച്ചു നീക്കപ്പെടുന്ന ഹരിത നാളങ്ങൾ, തകർക്കപ്പെടുന്ന മണ്ണിന്റെ ദുരവസ്ഥ, ആഴങ്ങളിലെ ഉറവറ്റുന്ന മനുഷ്യബന്ധങ്ങൾ, സ്നേഹങ്ങൾ

*************************

അവന്റെ തൂലിക നിശ്ചലമാകുന്നില്ല. അവന് എഴുതാനുള്ളതെല്ലാം നഷ്ടത്തിന്റെ യാഥാർഥ്യങ്ങൾ മാത്രം. ചില സൃഷ്ട്ടികൾ അവനെനിക്ക് വായിക്കാൻ തന്നിരുന്നു. ദാഹജലത്തിന്റെ തേങ്ങലുകൾ, ചിറകില്ലാതെ പിടയുന്ന ഭൂമി, -ഞാൻ വായിച്ചു. എന്റെ നിർദ്ദേശ പ്രകാരം പല സൃഷ്ടികളും, പല മാസികകളിലേക്ക് ഞാൻ തന്നെ അയച്ചു.

അങ്ങനെ ഇരിക്കെ അമ്മാവന്റെ മകന്റെ കൂടെ കുറച്ചു വർഷം എനിക്ക് മദ്രാസിലേക്ക് ക്ഷണം കിട്ടി. അവിടുത്തെ ജീവിതത്തിനിടയിൽ ഞാൻ സിനിമാപ്രവർത്തകരുമായി പരിചയപെട്ടു. എന്റെ നാട്ടിലെ കൂട്ടുകാരനെ കുറിച്ച് അവരോട് പറഞ്ഞു, അവർക്ക് എന്തെന്നില്ലാത്ത താല്പര്യം ഒരു സിനിമയ്ക്ക്‌, ഡോക്യൂമെന്ററിക്ക്,

നിറചിരിയോടെ ഒരുപാട് സ്വപ്നങ്ങളോടെ ഞാൻ നാട്ടിലേക്ക്‌ തിരിച്ചെത്തി ഞാൻ കാണുന്നത് അവന്റെ വാർദ്ധക്യം നിറഞ്ഞ ജീവിതമായിരുന്നു.
_________________________
              BY
      അജയ് പള്ളിക്കര

Tuesday, July 11, 2017

കുട്ടി കള്ളൻ -കഥ

(കഥ)

 WRITTEN BY
*അജയ് പള്ളിക്കര*
  *(AJAY PALLIKKARA)*

        *കുട്ടി കള്ളൻ*
      *(KUTTI KALLAN)*
_________________________
ജീവിതം ചിന്തയുടെ വഴിവക്കിലാണ്.മനുഷ്യൻ  ജീവിതത്തിൽ എപ്പോഴാണ് ചിന്തിക്കാത്തത്. ചിന്ത അത് എപ്പോ വന്നു പോകും എന്നറിയില്ല. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കണമെങ്കിൽ അവിടെ ചിന്തയുടെ കഴിവുണ്ട്.
സാഹചര്യമുണ്ടെങ്കിൽ ആഗ്രഹമുണ്ടാകും, ആഗ്രഹമുണ്ടായാൽ ചിന്തയുണ്ടാകും -ആഗ്രഹം എങ്ങനെ സഫലമാകാം എന്ന ചിന്ത. അത് തെറ്റായ വഴിക്ക് തിരിച്ചേക്കാം, ചിലപ്പോൾ നേർ വഴിയുമാകാം. ഒരാൾ വേണമെന്ന് വെച്ചിട്ടല്ല ഒന്നിലേക്ക് വഴുതി വീഴുന്നത് അത് അവരുടെ സാഹചര്യമാണ്.

2 മാസം തുറങ്കിലകപ്പെട്ടപോലെ യായിരുന്നു ഞാൻ. കളിക്കേണ്ട പ്രായത്തിൽ കളിക്കാതെ, ഏതു നേരവും പഠിത്തം.  സ്കൂൾ പൂട്ടി അതാ കുഴപ്പം. എല്ലാവർക്കും സ്കൂൾ പൂട്ടിയാലാ സന്തോഷം എനിക്ക് സ്കൂൾ തുറന്നാലാ.
മറ്റുള്ളവരുടെ കളിയും, ചിരിയും കാണുമ്പോൾ കൊതിയാവുന്നു, കളിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല ആഗ്രഹം സാധ്യമാവില്ല എന്നറിഞ്ഞിട്ടാ. ബുക്കിലേക്ക് കണ്ണുതുറന്നാൽ മറ്റു പലതും ഓർമ്മവരും. രണ്ടുമാസമായിരുന്നു അവധി. 1 മാസം കഷ്ട്ടിച്ചുപോയി. തുറങ്കിലകപ്പെട്ട ജീവിതം എന്തിനാണ്. ഞാനിനി ജീവിച്ചിട്ടെന്തുകാര്യം. ഭാവിയെ കുറിച്ചോർക്കുമ്പോൾ കൊതിയാവുന്നു.

2 മാസം കണ്ണീരൊഴുക്കി പോയി.
സ്ക്കൂൾ തുറന്നു. തുടര്ച്ചയായി പഠിച്ചിട്ടും പഠിപ്പ്  പോര എന്ന് പറഞ്ഞു ട്യൂഷൻ ചേർത്തു. അത് അടുത്ത വെല്ലുവിളിയായിരുന്നു. ആലോചനയിലായിരുന്നു നാളുകൾ, എങ്ങനെ ട്യൂഷൻ കട്ടുചെയ്യാം. ആലോചിചിട്ട് ഒരെത്തും പിടിയുമില്ല. നേരിടാം തന്നെയായിരുന്നു മനസ്സിന്റെ തീരുമാനം. കൂട്ടുകാർക്കൊപ്പം കളിച്ചും, രസിച്ചും ദിവസങ്ങൾ പോയി.
ആർട്സിന്റെ വരവ് അപ്രത്യക്ഷമായിരുന്നു -ഭാഗ്യം കാരണം അതിന്റെ പേരിൽ 5, 6 ദിവസം ട്യൂഷൻ പോയി. പിന്നെ ഓരോ കാരണങ്ങളാൽ സ്കൂളും.

ക്ലാസ്സിലെ കുട്ടികളെല്ലാം ക്യാഷ് ഉള്ള കൂട്ടത്തിലാണ്, അതിൽ ഞാനും, കുറച്ചുപേരും മാത്രമേ മോശപ്പെട്ട അവസ്ഥയിൽ നിന്നും വന്നിട്ടൊള്ളൂ. കുട്ടികൾ കാന്റീനിൽ പോയി ഓരോ സാധനം വാങ്ങുമ്പോഴും ഞങ്ങൾ ആഗ്രഹിച്ചു അതുപോലെ വാങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്.
ആലോചിച്ചു പിന്നെയും പിന്നെയും ആലോചിച്ചു പൈസ എങ്ങനെ ഉണ്ടാക്കാം. മോഷണം അല്ലാതെ എളുപ്പത്തിൽ കിട്ടുന്ന മറ്റൊരു വഴി ഞാൻ കണ്ടില്ല. പിന്നെ പ്രാർത്ഥനായിരുന്നു ഓരോ കല്യാണങ്ങൾക്കും, വിശേഷങ്ങൾക്കും ബേഗും, പേഴ്സും കണ്ടാൽ അപ്പൊ ക്യാഷ് എടുത്തു പോക്കറ്റിലിടും.പിന്നെ കടകളിലെ അവസരം കിട്ടുമ്പോൾ അവിടെയും കയ്യിട്ടു മോഷ്ട്ടിക്കും ഞാനൊരു കള്ളനാണോ എന്നുതന്നെ ഞാൻ ചിന്തിച്ചു. എന്റെ കള്ളത്തരം ചെറുപ്പത്തിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ തൊട്ട് തുടങ്ങിയതാ,  ക്യാഷ് കൊടുക്കാതെ ചുറ്റും നോക്കി  ഇറങ്ങി വരും.  അന്ന് തുടങ്ങിയതാണീ കള്ളത്തരം പിന്നീട് ഇപ്പോൾ അത് വലിയൊരു കള്ളത്തരത്തിലേക്ക് മാറി.

ആദ്യം ആദ്യം മറ്റുള്ളവരുടെയായിരുന്നു എന്നാൽ തക്കം പത്തുനിന്നു മടുത്തു, കല്യാണങ്ങളൊന്നും ഈ അടുത്തില്ല. ഞാൻ എന്നെ തന്നെ നോക്കി, വീടിനെ നോക്കി അച്ഛനെ നോക്കി അതെ അച്ഛൻ. ചില്ലറ തുട്ടുകൾക്ക് വേണ്ടി ആദ്യമായി ആരുമറിയാതെ ഒരു  രാത്രി കീശയിൽ കയ്യിട്ടു. കിട്ടിയത് 50 ന്റ നോട്ട് ആദ്യം ഒളിപ്പിച്ചു വെച്ചു ഒരന്വേഷണമിക്കാതെ പെട്ടെന്ന് ചിലവാക്കി ആരോരുമറിയാതെ.
കീശയിലെ കണക്കുകൾ കൂട്ടാതെ തിരക്കുകൾ വഴി പോകുന്ന അച്ഛൻ, തിരക്കുകൾ കൊണ്ട് തിരക്കേറി എന്നെ ലാളിക്കാത്ത അമ്മ.

ജൂസും, ബേക്കറികളും തിന്നു മടുത്തു.ക്യാഷ് കൊണ്ട് അടുത്ത പരിപാടി എന്താണെന്നു ആലോചിക്കുമ്പോഴാ കുട്ടികളുടെ സംസാരത്തിനിടയിൽ നിന്നും ഒന്ന് കേട്ടത് ഇന്റർനെറ്റ്‌ റഫെ, അത് എന്താണെന്നും, എന്താണ് കാര്യമെന്നും തിരക്കി ദിവസങ്ങൾ അലഞ്ഞു. കൂടുതൽ വിവരങ്ങൾ കിട്ടി.
ട്യൂഷൻ കട്ടുചെയ്യാനുള്ള അടുത്ത വഴിയായിരുന്നു റഫെ. നോട്ടുകൾക്കുവേണ്ടി പോക്കറ്റിൽ കയ്യിട്ടു 20 രൂപ, നേരെ ഇന്റർനെറ്റ്‌ റഫയിലേക്ക്. കുറേ കമ്പ്യൂട്ടറുകളും, കുറേ ആളുകളും, കുട്ടികളും. അതൊരു വേറെ ലോകമായിരുന്നു. ക്യാഷ് കൊടുത്തു ഗെയിം കളിച്ചു ടൈം കഴിഞ്ഞു കൊതിതീരാതെ മറ്റൊരു ദിവസം വീണ്ടും  എന്റെ കൈ പോക്കറ്റിനു നേരെ,
ദിവസങ്ങളിൽ ലീവ് ഉള്ളപ്പോൾ ഒക്കെ  കളിക്കാൻ തുടങ്ങി.
ഒരു ദിവസം. ക്ലാസ്സുള്ള സമയത്ത്  ട്യൂഷൻ കട്ട് ചെയ്തു ഇന്റർനെറ്റ്‌ റഫയിൽ പോയി ഗെയിം കളിച്ചത്  ടീച്ചർ പിടിച്ചു വീട്ടിൽ നിന്നും ടൂഷനിലേക്ക്  ആളുകൾ വന്നു.

പിന്നെയും നിർത്തിയില്ല കട്ട് ചെയ്യാതെ കളിച്ചു, അച്ഛന്റെ പോക്കറ്റിലെ ക്യാഷ് കുറഞ്ഞു വരുന്നു. മനസ്സിലായോ എന്നൊരു തോന്നൽ. കളി മടുത്തപ്പോൾ എന്തോ, ഇനി എന്ത് ചെയ്യും എന്നായി. ചിന്തിച്ചു, ആലോചിച്ചു, ചിന്തകളെ മൂർച്ച കൂട്ടി.

സിനിമ. കാഴ്ചകൾക്കും, സംസ്കാരത്തിനുമപ്പുറമുള്ള സിനിമാ ലോകം. ആദ്യ സിനിമ കാണാൻ വേണ്ടി കയ്യിട്ടു കിട്ടിയത് 30 രൂപ, വീണ്ടും തിരഞ്ഞു ഇല്ല അതിൽ വേറെ ഒന്നും ഉണ്ടായിരുന്നില്ല. അതെടുത്താൽ സംശയം തോന്നും അവിടെ തന്നെ വെച്ചു.വഴി മുട്ടി എന്ന് വിചാരിച്ചു. എന്റെ കളി ഇതോടെ അവസാനിച്ചു.   അമ്മ,  അടുക്കളയിലെ അമ്മയുടെ തൊണ്ട് ആരുമില്ലാത്ത നേരത്ത് കൈക്കലാക്കി ഈർക്കിൽ കൊണ്ട് ചുഴന്നെടുത്തു ആവശ്യത്തിനുള്ളത് എടുത്തു സിനിമ കണ്ടു.

തൊണ്ടിലെ ചില്ലറത്തുട്ടുകൾ തീരാറായി. അച്ഛന്റെ പോക്കറ്റിലെ ക്യാഷ് ദിനം കൂടി വരുന്നു. കൊതിതീരാത്ത ആഗ്രഹങ്ങളും പേറി സഫലമാക്കാനുള്ള കള്ളത്തരവും തുടർന്ന് പിടിക്കപെടാതെ തുടരുന്നു.ഒരു പക്ഷെ പിടിക്കപ്പെട്ടാൽ ഇതുവരെ യുള്ള അച്ഛന്റെയും, അമ്മയുടെയും സംശയങ്ങൾക്കും, കുടുംബക്കാരുടെ സംശയങ്ങൾക്കും ഉത്തരം കിട്ടും ഞാനൊരു കള്ളൻ എന്ന് മുദ്രകുത്തും, നാണം കെടും ഈ അവസ്ഥക്ക് ഇടം കൊടുക്കാതെ ഫുൾ പ്ലാനിങ്ങിലാണ് എന്റെ മുന്നോട്ടുള്ള ചുവടുവെപ്പ്.

മനുഷ്യന്റെ ആഗ്രഹം തീരുന്നില്ല. ഓരോ ദിവസം കൂടും തോറും കൂടിവരുന്നു. ഈ ഒരു കള്ളത്തരം, മോഷണം, നുണ പറച്ചിൽ എത്രയും പെട്ടെന്ന് പിടിക്കട്ടെ. ഇല്ലെങ്കിൽ ചിലപ്പോൾ ഇതിലും ആരോഗ്യം മോശപരമായ കാര്യങ്ങളിലേക്കു കടന്നെന്നു വരാം. സാഹചര്യമാണ് അവനെ കള്ളനാക്കുന്നത്.ഒരു തെറ്റ് അത്  മോഷണം ആണെങ്കിൽ പോലും  ആ തെറ്റ് വീണ്ടും ആവർത്തിക്കുമ്പോഴാണ് അയ്യാൾ തെറ്റുക്കാരനാകുന്നത്,  കള്ളനാകുന്നത്.
വിപണിയിൽ പുതിയ സാധനങ്ങൾ വരും തോറും മനുഷ്യന്റെ ആഗ്രഹങ്ങൾ കൂടി വരുന്നു.
മനുഷ്യന്റെ ഒന്നിനോടുള്ള ആക്രാന്തം, അമർഷം തീരുന്നില്ല തുടർന്നുകൊണ്ടേ ഇരിക്കുന്നു.....

*പൈസക്ക് ആവശ്യം വന്നപ്പോൾ അമ്മയുടെ ശുപാര്ശയോടെ അച്ഛന്റെ മുൻപിൽ പറഞ്ഞു*

*പക്ഷെ അനുകൂലമായ പ്രതികരണം കിട്ടിയില്ല*

*നാളെ പൈസ കൊണ്ട് ചെല്ലാതിരുന്നാൽ ക്രിക്കറ്റ് കളിക്കാൻ കൂട്ടുകാർ ചേർക്കില്ല. ഉറക്കം വാരാതെ ഞാൻ തിരിഞ്ഞും, മറിഞ്ഞും കിടന്നു*

*അപ്പോഴാണ് എന്നിലെ കള്ളൻ ഉണർന്നത്*
_________________________
            *BY*
  *അജയ് പള്ളിക്കര*