Sunday, December 30, 2018

ഞാൻ മരിച്ചില്ലല്ലോ -കവിത

(കവിത)
-----------------------------------------
     _ ഞാൻ മരിച്ചില്ലല്ലോ _
    - NJAN MARICHILALLO-  
-----------------------------------------                                      
മരണത്തെ ഞാൻ ഇന്നലെ
രാത്രി അടുത്തറിഞ്ഞു
ശരീരം മൊത്തം തണുത്തു
കയ്യുകൾ വിയർത്തു ചോരച്ചു
മുഖം ചുവന്നു തുടുത്തു
കണ്ണുകൾ പുറത്തേക്ക് തള്ളി
ശ്വാസം കിട്ടാതെ അനങ്ങാതെ നിന്നു
കണ്ണുകളിൽ ഇരുട്ട് പടർന്നു
നെഞ്ച് കിടന്നു ഇടിച്ചു
ഒരു തുള്ളി ശ്വാസം അകത്തേക്ക്
വലിക്കാൻ പ്രയാസപ്പെട്ടു
ഓർമ്മകൾ മരണമായി
നാളെ എന്നത്‌ ശേഷിപ്പുകളായി
കുഴിമാടം തുറന്നു കിടന്നു
അവസാന മണ്ണും വാരിയെറിഞ്ഞു
ഇരുട്ട് പടർന്ന്‌ നിശ്ചലമായി
ഒരു നിമിഷ നേരത്തേക്ക്
പെട്ടെന്ന് ശ്വാസം മേലേക്ക്
വലിച്ചു പുറത്തേക്ക് വിട്ടു
പൊടുന്നനെ ഒരാശ്വാസം
കണ്ണുകളിൽ ഇരുട്ടിനെ വെല്ലുന്ന ഇരുട്ടായിരുന്നു
വീണ്ടും ശ്വാസം വലിക്കാൻ വീർപ്പുമുട്ടി
ഇരുട്ട് മെല്ലെ പോയി
ശ്വാസം പതിയെ വന്നു തുടങ്ങി
കണ്ണുകൾ ഉള്ളിലേക്ക് ഉൾവലിഞ്ഞു
ചുവന്നതെല്ലാം ചവർപ്പായി
കുഴിമാടം അടഞ്ഞു കിടന്നു
മരണത്തിൽ നിന്നും പുറത്തിറങ്ങി
എങ്കിലും ഒരു സങ്കടം
ഞാൻ മരിച്ചില്ലല്ലോ
__________________________________________
                             BY
                അജയ് പള്ളിക്കര
    

ഫോൺ വിളി -കവിത

(കവിത)
-----------------------------------------
     _ ഫോൺ വിളി  _
       - PHONE VILI-  
-----------------------------------------                                       രാത്രിയുടെ ഇരുട്ടിൽ
വെളിച്ചങ്ങൾ പലതാണ്
ഒരുപാട് വെളിച്ചങ്ങളുടെ
നടുവിലൂടെ നടന്നു നീങ്ങിയപ്പോൾ
ശബ്ദങ്ങളും പലതാണ്
അവരുടെ
ചെവിടുകളിൽ ഫോണുകളായിരുന്നു
മുഖത്ത് ചിരികളായിരുന്നു
ഹൃദയത്തിൽ വേദനയായിരുന്നു
ശബ്ദം ദേഷ്യമായിരുന്നു

വെളിച്ചമില്ലാത്ത ഒരുപാട്
മനുഷ്യരും ഉണ്ടായിരുന്നു
രാത്രിയുടെ ഇരുട്ടിലേക്ക്
കണ്ണും നട്ട് നോക്കി നിൽക്കുന്നവർ
അവരുടെ കൈകളിലും ഉണ്ടായിരുന്നു
വെളിച്ചമില്ലാത്ത ഫോണുകൾ
അവർ
വെളിച്ചത്തേക്കാൾ കൂടുതൽ
രാത്രിയുടെ
സംസാരത്തെ സ്നേഹിക്കുന്നവരായിരുന്നു

__________________________________________
                             BY
                അജയ് പള്ളിക്കര
    

Saturday, December 1, 2018

ശവം -കവിത

(കവിത)
-----------------------------------------
          _ ശവം _
       - SHAVAM-    
-----------------------------------------                                        
നിന്റെ ജീവിതത്തിന്
എന്റെ മരണത്തെ താങ്ങാനാവുമെങ്കിൽ
നീ എന്നോടൊപ്പം വരുക

എന്റെ ശവം
പ്രദർശന വസ്തുവായിരിക്കുമ്പോൾ
നീ കരയാതെ എന്റെ മുന്നിൽ വരിക

കൂട്ടി കെട്ടിയ കാൽ വിരലുകളെ സ്പർശിക്കുക
പുതച്ചു മൂടിയ വെള്ളക്കുപ്പായവും
മൂക്കിൽ വെച്ച പഞ്ഞിയും നോക്കി ചിരിക്കുക
എന്നെ ഞാനാക്കിയ പലരും കരയുന്നുണ്ടാകും
അവരെയും നോക്കി പുഞ്ചിരിക്കുക

നമ്മുടെ മക്കളെ സന്തോഷത്തോടെ
വിളിച്ചു എന്റെ അടുത്തിരുത്തുക
അച്ഛൻ അവസാനമായി കെട്ടിയ
പ്രച്ഛന്നവേഷം കാട്ടി കൊടുക്കുക
കൊതി തീരും വരെ കാണുക

കുഴിച്ചു മൂടുവാൻ നാലുപേർ
പൊക്കുമ്പോൾ അതിന്റെ ഒരറ്റം നീ പിടിക്കുക
എന്റെ തണുപ്പേറ്റ ശരീരഭാരം
നീയറിയുക

കുഴിയിലേക്ക് വെക്കും നേരം
എന്റെ കവിളത്ത് ഒരു മുത്തം തരുക
കുഴിമാടത്തിൽ ചെന്ന് ചിതൽ പുറ്റുകളോട് എനിക്ക് പറയണം
മറ്റു അവയവങ്ങൾ ഭക്ഷിച്ച് വിശപ്പകറ്റിയാലും എന്റെ കവിൾ
ബാക്കി വെക്കുവാൻ
അത് രുചിയേറെയുള്ളതാണെന്നും
മണ്ണോടലിയണമെന്നും

ശവം മൂടി കഴിഞ്ഞു
വിരുന്നുകാർ സങ്കടത്തോടെ പിരിയുമ്പോൾ
സന്തോഷത്തോടെ യാത്രയാക്കണം
രാത്രി അവശേഷിക്കുന്ന ദുഃഖ ബാധിതർക്ക് അലമാരയിലെ തോൾ സഞ്ചിയിൽ നിന്നും അവശേഷിക്കുന്ന മധുരം എടുത്ത് കൊടുക്കണം
സങ്കടത്തോടെയാണെങ്കിലും അവർ  കഴിക്കുന്നത്‌ നോക്കി നിൽക്കണം

ഒരു മധുരം എന്നെ കുഴിച്ചിട്ടതിന്റെ ഹൃദയഭാഗത്തായി വെക്കണം
ഉറുമ്പുകൾ വന്ന് കഴിച്ചു പോകും വരെ കാത്തിരിക്കണം
വരിവരിയായി വന്ന് കഴിക്കുമ്പോൾ
എന്റെ മുഖത്തെ ചിരി നീ ഓർക്കണം
അന്നേരം നിനക്ക് കരയാം
ഉറക്കെ കരയാം, പൊട്ടി പൊട്ടി കരയാം

എന്റെ ചിരി
നിന്റെ കണ്ണുനീരായി മാറണം
വൈകാതെ നീ പോയി കഴിയുമ്പോൾ
ഞാൻ ഏകാകിയാകും
മധുരം കഴിച്ച ഉറുമ്പുകൾ നിന്റെ കണ്ണുനീർ കൊണ്ട് നനഞ്ഞു കാണും
ആ ഉറുമ്പുകൾ എന്റെ അടുത്ത് വന്ന്
നിന്റെ കണ്ണുനീർ പൊഴിച്ച മധുരം
എനിക്ക് തരും
അപ്പോൾ ഞാൻ മരണത്തിനായ് കാതോർത്തിരിക്കും

ചിതൽ പുറ്റുകൾ എന്നെ തേടി വരും
എന്റെ ശരീരം ചുറ്റും വളയും
കൂട്ടി കെട്ടിയ കയ്യുകളെ ഞാൻ വേർപ്പെടുത്തി ഇരു കയ്യും വിടർത്തി
ഒരു കവിൾ മറക്കും

അവസാനം മൗനം വെടിയും
ഞാൻ എന്റെ ശവം
അവർക്കായ് വിട്ട് കൊടുക്കും

__________________________________________
                             BY
                അജയ് പള്ളിക്കര
    

Thursday, November 8, 2018

കാരണം -കവിത

(കവിത)
-----------------------------------------
         _ *കാരണം*_
       - *KAARANAM*-      
-----------------------------------------                                          അവളുടെ കൈ പിടിക്കാൻ പേടിയായിരുന്നു
                -കാരണം-
കൈകൾക്ക് സൗന്ദര്യം കൂടുതലായിരുന്നു

അവളോട്‌ സംസാരിക്കാൻ ഭയമായിരുന്നു
                -കാരണം-
ശബ്ദത്തിനു ദേഷ്യം കൂടുതലായിരുന്നു

അവളോട്‌ കൂടുതൽ അടുക്കാൻ കൊതിയായിരുന്നു
                -കാരണം-
എന്നിൽ നിന്നുമവൾ മാറി നടക്കുമായിരുന്നു

അവളുടെ കണ്ണുകളിൽ നോക്കാൻ രസമായിരുന്നു
                -കാരണം-
കണ്ണുകൾ എന്നോട് കഥകൾ പറയുമായിരുന്നു

അവളുടെ സാന്നിധ്യം ഞാൻ കൊതിച്ചിരുന്നു
                -കാരണം-
അവൾ എന്നെ ഞാനാക്കുമായിരുന്നു

അവളുടെ ശബ്ദം കേൾക്കാൻ വിളിക്കുമായിരുന്നു
                -കാരണം-
ശബ്ദത്തിൽ ഞാനവളെ കാണുമായിരുന്നു

അവൾ കൂടുതൽ സമയം എന്നോട് സംസാരിക്കില്ലായിരുന്നു
                -കാരണം-
അവൾ എന്നെ ഇഷ്ട്ടപെടുമെന്ന് അവൾക്കറിയായിരുന്നു

അവളെ ഞാൻ എപ്പോഴും
ഓർത്തിരുന്നു
               -കാരണം-
കണ്ണടച്ചാൽ അവളുടെ മുഖം കാണുമായിരുന്നു

അവൾക്കെന്നെ ഇഷ്ട്ടമാണെന്നു വിചാരിച്ചിരുന്നു
               -കാരണം-
അവളെന്നോടു മാത്രമായിരുന്നു പിണങ്ങിയിരുന്നത്

അവളെന്നെ കൂടുതൽ വെറുക്കപ്പെട്ടിരുന്നു
              -കാരണം-
ആ വെറുപ്പിൽ എന്നെ അവൾ ഓർക്കുമായിരുന്നു

എന്റെ പ്രണയം സത്യമായിരുന്നു
              -കാരണം-
അവളുടെ ശബ്ദം ഇടക്കിടെ ഇടറിയിരുന്നു

അവളെ ഞാൻ കൂടുതൽ ഇഷ്ട്ടപ്പെട്ടിരുന്നു
             -കാരണം-
അവൾക്കെന്നെ ഇഷ്ട്ടമല്ലായിരുന്നു

അവളെ ഞാൻ കല്യാണം കഴിക്കണമെന്നാശിച്ചിരുന്നു
            -കാരണം-
അവളെ ഞാൻ അത്രയ്ക്ക് സ്നേഹിച്ചിരുന്നു

-കാരണം- കാരണം- കാരണം-

കാരണങ്ങൾ ഒരുപാട് ഉണ്ടായിരുന്നു
           -കാരണം-
അവൾ ഇഷ്ട്ടമാണെന്നു ഇതുവരെ പറഞ്ഞിട്ടില്ലായിരുന്നു.

__________________________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

Monday, October 29, 2018

ബീഡി -ചെറുകഥ

(ചെറുകഥ )
_______________________________________
                     ബീഡി
                     'BEEDI'
                  ---------------
പ്രണയമായിരുന്നു ബീഡിയോട് അവൾക്കു എന്നെയും.
ഓരോ കണ്ടുമുട്ടലുകളിലും ഒരുപാട് കഥകൾ പറയും,എന്നും അവളെ കാണാതെ, സംസാരിക്കാതെ എനിക്ക് ഉറക്കമില്ലായിരുന്നു.
ഓരോ രാത്രികളിലും, പകലുകളിലും ഞങ്ങൾ ചുണ്ടുകൾ തമ്മിൽ കോർത്തിണക്കും അത്രമേൽ സുഖം മറ്റൊരു പ്രണയത്തിനു മില്ലായിരുന്നു. ഒരാളോട് മാത്രമായിരുന്നില്ല അവളെ പോലെ ഒരുപാട് പേർ ഉണ്ടായിരുന്നു. എന്നാലും മാറി മാറി ഓരോ രാത്രികളിലും അവൾ വരുമ്പോൾ എനിക്ക് എല്ലാം ഒരുവൾ തന്നെയായിരുന്നു ബീഡി.
അവളെ കത്തിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടുപോലും ഞാൻ അഗ്നി അവളിൽ സ്ഫുടം ചെയ്യുമായിരുന്നു,
കുത്തി കെടുത്താൻ ഇഷ്ടമില്ലാതെ അവളെ വെള്ളം ഒഴിച്ചു കെടുത്തുമായിരുന്നു,
എറിഞ്ഞു കളയാൻ ഇഷ്ടമില്ലാതെ അവളെ സൂക്ഷിച്ചു വെക്കുമായിരുന്നു. എനിക്ക് അവളെ ജീവനും അതിലുപരി അവൾക്കു എന്നെയും ഒരുപാട് ജീവനായിരുന്നു എന്ന് കഥകൾ പറയുമ്പോൾ അവൾ പറയുമായിരുന്നു.
അവളെ ഉപേക്ഷിക്കണമെന്നുണ്ട് പക്ഷെ അത് അവളോട്‌ ചെയ്യുന്ന ചതിയാകും, ഇത്രയും കാലം പ്രണയിച്ചു, തമ്മിൽ പരസ്പരം അറിഞ്ഞു, ചുണ്ടുകൾ കൈമാറി. ഇല്ല ഞാനവളെ ഉപേക്ഷിക്കില്ല. അവളെ ഞാൻ മറക്കാൻ ശ്രെമിച്ചാലും അവൾ എന്നെ വിട്ട് പോകുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് ജീവനാണ് അവൾക്കു എന്നെ എനിക്ക് അവളെയും.
ഇനിയും കൊതിതീരാതെ  ഞങ്ങൾ പ്രണയിക്കും,ചുണ്ടുകൾ കൈമാറും, വായ്തോരാതെ കഥകൾ പറയും. നിലക്കാതെ കഥകൾ തുടർന്നു കൊണ്ടിരിക്കും.
ബീഡി അവൾ പ്രണയിക്കാനറിയാത്തവരെ പോലും പ്രണയം എന്താണെന്നു കാണിച്ചു തരുന്നവൾ.
_______________________________________
                           BY
             അജയ് പള്ളിക്കര

Saturday, October 27, 2018

അവൾ എന്റെ അനിയത്തിയായിരുന്നു -ഗദ്യ കവിത

(ഗദ്യ കവിത )
-----------------------
എന്റെ തേങ്ങൽ മനസ്സിനുള്ളിലാണ്
എന്റെ ദുഃഖം നെഞ്ചിനകത്താണ്
മുഖം എപ്പോഴും സന്തോഷത്തിലാണ്
ശരീരം ഊര്ജത്തിലാണ്
അകം അതിനുള്ളിലാണ് പ്രശ്നം മുഴുവനും
ആരെയും കാണിക്കാനും, അറിയിക്കാനും താല്പര്യമില്ല
ആരോടും പറയാനും,ബോധിപ്പിക്കാനും
താല്പര്യമില്ല.
എല്ലാം തുറന്നുപറയാൻ, സംസാരിക്കാൻ നല്ല ഒരു അനിയത്തിയായി ഒരാളെ കൂടെ കൂട്ടണമെന്നുണ്ടായിരുന്നു പക്ഷെ പലരെയും തിരഞ്ഞു, എനിക്ക് പറ്റിയ ഒരാളെ ഇതുവരെ കിട്ടിയില്ല. കിട്ടുമെന്നും തോന്നുന്നില്ല.
പക്ഷെ കിട്ടിയിരുന്നു, അവളെ കൂടെ കൂട്ടിയിരുന്നു, കൂടുതൽ സ്നേഹിച്ചിരുന്നു, കൂടുതൽ അടുത്തിരുന്നു അതാണ് ഞാൻ ചെയ്ത തെറ്റ്. ഞാൻ അവളെ മനസ്സിലാക്കിയെങ്കിലും അവൾ എന്നെ മനസ്സിലാക്കിയില്ല.
മാറുന്ന ചിന്താഗതി, ബോധം അവളെ എവിടെ കൊണ്ടെത്തിക്കും എന്നറിയില്ല. മാറ്റാൻ ശ്രെമിച്ചാലും അവൾ മാറുമെന്നു തോന്നുന്നില്ല. എനിക്ക് തോന്നുന്നു അവൾ എന്നെ മനസ്സിലാക്കാനുള്ള സമയം കഴിഞ്ഞു എന്ന്.

------------------------------------------------------------------
അവൾ എന്റെ അനിയത്തി ആയിരുന്നു
------------------------------------------------------------------
എനിക്കറിയില്ലായിരുന്നു നമുക്കിടയിൽ
അതിർവരമ്പുകൾ ഉണ്ടാവുമെന്ന്
ഞാനറിഞ്ഞില്ലായിരുന്നു
അവൾ ചുറ്റും നോക്കുന്നുണ്ടെന്ന്
ഞാനാഗ്രഹിച്ചിരുന്നു അവൾ
കേട്ടുകേൾവികൾ കേൾക്കരുതെന്ന്
ഞാൻ വിചാരിച്ചിരുന്നു എന്നെ മനസ്സിലാക്കണമെന്ന്
പ്രശ്നങ്ങൾ പറഞ്ഞു തീർക്കണമെന്ന്
ഞാനാശിച്ചിരുന്നു അവൾ
എന്നിൽ നിന്നും അകലരുതെന്ന്
അവൾ എന്നിൽ നിന്നും അത്
കൊതിച്ചു പോയെങ്കിൽ
ഞാനെന്തിനു അധികപ്പറ്റായ് നിൽക്കണം
എന്നെ മനപൂർവ്വം ഒഴിവാക്കാൻ അവൾക്കു കഴിയുന്നില്ലെങ്കിൽ
ഞാൻ സ്വയം ഒഴിഞ്ഞു മാറില്ലേ,
പറയരുത് ഇങ്ങനെയൊക്കെ മുഖത്തുനോക്കി
ഞാൻ പൊയ്ക്കൊള്ളാം, ഒഴിഞ്ഞു മാറാം
നീയറിയാതെ, ഞാൻ പോലുമറിയാതെ
___________________________________________
                    BY
          അജയ് പള്ളിക്കര

Tuesday, October 23, 2018

എന്നെ ഞാനാക്കിയ അവൾ -ചെറുകഥ

(ചെറുകഥ )
------------------------------------------------
എന്നെ ഞാനാക്കിയ അവൾ
------------------------------------------------
കടത്തിണ്ണയിൽ വിശന്നു കിടന്നപ്പോഴും കവിതകൾ എന്റെ കൂട്ടിനെത്തി.ഒപ്പം അവളും.

പ്രണയം തലയ്ക്കു പിടിച്ച കാലത്തും കവിതകളുടെ പേമാരി ആയിരുന്നു. പിന്നീടത് വിരഹ കവിതകളും,ദുഖ കവിതകളുമായി മാറി.
കോളേജിലെ രാഷ്‌ട്രീയ ഇറങ്ങലിൽ ഒരുപാട് വിപ്ലവ കവിതകൾ എഴുതി കൂട്ടി. സൗഹൃദ വലയങ്ങൾ കൂടിയപ്പോൾ പിന്നെ അതായിരുന്നു.
അവസാനം ഈ കടത്തിണ്ണയിൽ ഞാനും വിശപ്പും എന്റെ പ്രണയവും മാത്രം ബാക്കി.

അവൾ എന്നെ വിട്ട് പോകില്ലെന്ന് ഉറപ്പിച്ചു. എനിക്ക് അവളെ കൂടെ കൂട്ടാൻ താല്പര്യമില്ലായിരുന്നു. അവൾ എന്നോടുപോലും ചോദിക്കാതെ ഇറങ്ങി വന്നു. ഇപ്പോൾ എനിക്ക് അവൾക്കു കൊടുക്കാൻ എന്റെ കയ്യിൽ ആകെ ഉള്ളത് വിശപ്പാണ്. അതവൾക്ക് ഇഷ്ടപ്പെടുമോ എന്നെനിക്കറിയില്ല.
അഞ്ചു വർഷങ്ങളായി വീടു വിട്ട് ഞാൻ ഇറങ്ങി വന്നിട്ട്. അന്നേ എന്റെ കൈ അവൾ വിടാതെ മുറുകെ പിടിച്ചിരുന്നു. കയ്യിലുള്ള കുറച്ചു പൈസക്ക് ലോഡ്ജുകൾ കയറി ഇറങ്ങി, കുറച്ചു ഭക്ഷണങ്ങൾ കഴിച്ചു. പിന്നെ എല്ലാം സ്വപ്നങ്ങളായിരുന്നു, ആഗ്രഹങ്ങളായിരുന്നു.
കുറച്ചുകാലം
ഹോസ്റ്റലുകളിൽ തങ്ങി, അവർക്ക് ഒരു ശല്യമാകാതെ വേഗം യാത്ര പറഞ്ഞു.
ഇനി എന്റെ കയ്യിൽ ആകെ ഉള്ളത് ഒരു ഭാണ്ഡമായിരുന്നു അതിൽ ഒരുപാട് ബുക്കുകൾ ഉണ്ടായിരുന്നു. അവളുടെ നിർദ്ദേശപ്രകാരം ബസ്‌ സ്റ്റാന്റുകളിലും, റെയിൽവേ സ്റ്റേഷനുകളിലും എന്റെ കവിതകൾ ഉറക്കെ ചൊല്ലി ബുക്കുകൾ വിറ്റു. ഒരു കോപ്പി എടുത്ത് വെച്ചു ബാക്കി എല്ലാം വിറ്റു. ഭാണ്ഡം വീണ്ടും കാലിയായി. ഇനി അതിൽ കുറച്ചു വെള്ള പേപ്പറുകളും, ഒരു പേനയുമുണ്ട്.
ഞാൻ ഇവളെയും കൊണ്ട് എവിടെ പോകും. അവളുടെ കണ്ണുകളിലേക്ക് ഞാൻ നോക്കികൊണ്ടിരുന്നു. കണ്ണിൽ തളർച്ചയും, തകർച്ചയും കാണാമായിരുന്നു.
രാത്രികളിൽ കടത്തിണ്ണയിൽ അന്തിയുറങ്ങി. പകലുകളിൽ കടലുകളിലെ തിരകൾ എണി, പാർക്കുകളിലെ പ്രണയങ്ങൾ കണ്ട്‌ ഇരുട്ടിപ്പിക്കും. ബുക്കുകൾ വിറ്റ് കിട്ടിയ കുറച്ചു ചില്ലറകൾ കൊണ്ട് പകലുകളിലെയും, രാത്രിയിലെയും വയറിന് കുറച്ചാശ്വാസം വരുത്തും. കടത്തിണ്ണയിൽ ആകാശവും നോക്കി കവിതയും ചൊല്ലി കിടക്കുമ്പോൾ കൊതിച്ചുപോയ ജീവിതങ്ങൾ, നെയ്തുകൂട്ടിയ ആഗ്രഹങ്ങൾ ഓർത്ത്‌ ഉറങ്ങും.
അവൾ പിന്നെയും പറഞ്ഞു തുടങ്ങി ഇനിയും എഴുതാൻ. ഒരിക്കൽ അവൾക്കുവേണ്ടി നിർത്തിയതാണ് എന്റെ എഴുത്ത്. വീണ്ടും അവൾക്കു തന്നെ വേണ്ടി എഴുത്ത് തുടരുന്നു.
പിന്നീടുള്ള പകലുകളും, രാത്രികളിലും എഴുത്ത് എന്നെ വന്നു മൂടി. ഇപ്പോൾ ശരിക്കും ഒറ്റപെട്ടത് അവളാണ്. എങ്കിലും അവൾ എന്റെ കൈ മുറുകെ പിടിച്ചു അടുത്തിരിക്കും.
കയ്യുകൾ ക്ഷീണിച്ചു, വാക്കുകൾ പുറം തള്ളി. പേന നിലത്തുവെച്ചു. പേപ്പറുകൾ അവൾ ഓരോന്നും അടുക്കി.
പകൽ ഞങ്ങൾ ഒരു യാത്ര പോയി അതൊരു പബ്ലിഷർ ഓഫീസ് ആയിരുന്നു. ഗേറ്റിലെ വാച്ച് മാൻ ഞങ്ങളെ കണ്ടപ്പോൾ ഒരു നോട്ടം നോക്കി. പേപ്പർ അയ്യാൾക്ക് കൊടുത്തു അയ്യാൾ അത് ഉള്ളിൽ കൊണ്ടുപോയി കൊടുത്തു. അവർ ഞങ്ങളോട് ഉള്ളിലേക്ക് വരാൻ പറഞ്ഞു. കയറി ചെന്നു. ഞങ്ങളുടെ മുഷിഞ്ഞ ഗന്ധം ഞങ്ങൾക്ക് തന്നെ സഹിക്കാൻ വയ്യ. അതുകൊണ്ട് അവരിൽ നിന്ന് കുറച്ചകലം പാലിച്ചു.
"നിങ്ങൾ എഴുതിയതാണോ, കൊള്ളാം, ഞങ്ങൾക്ക് ഇഷ്ട്ടപെട്ടു, ഒരു ബുക്ക് ആക്കാൻ താല്പര്യമുണ്ട്. "

പൈസയുടെ കാര്യം ചോദിച്ചപ്പോൾ ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി. എഴുന്നേറ്റ് പോകാൻ മനസ്സ് തീരുമാനിച്ചു കഴിഞ്ഞു. ഞാൻ പറയാൻ ആഗ്രഹിക്കാത്ത കാര്യം അവൾ പറയാൻ തുടങ്ങി. ജീവിതം തുടങ്ങിയതു മുതൽ ഇവിടെ ഈ ഓഫീസിൽ എത്തി നിൽക്കുന്നതുവരെയുള്ള കഥകൾ.
അവർ ബുക്ക് ഇറക്കാം എന്ന് പറഞ്ഞു. എന്റെ കൂടെ ഒരു നിശ്ചല ദൃശ്യവും എടുത്തു.
വീണ്ടും തിരികെ കടത്തിണ്ണയിലേക്ക് പോകാൻ ഒരുങ്ങവെ അദ്ദേഹം പറഞ്ഞു നിങ്ങൾക്ക് ഒരു റൂം എടുത്തിട്ടുണ്ട് അവിടെ താമസിക്കാം, അവിടെ റൂമിൽ നിറയെ പേപ്പറുകളും, ഒരുപാട് പേനയും ഇരിപ്പുണ്ട്. എഴുതാം ഇനി മുതൽ അവിടെ ഇരുന്ന് എഴുതാം. നിങ്ങളുടെ എഴുത്തുകൾ എല്ലാം ഇനി ഞങ്ങൾ ബുക്ക്‌ ആക്കും. അതിൽ നിന്നും കിട്ടുന്ന വിഹിതം നിങ്ങള്ക്കും തരും. ഇതാ അഡ്വാൻസ്‌ തുക. കണ്ണുകൾ തുളുമ്പി. ഞാൻ അവളുടെ കണ്ണിലേക്കു നോക്കി അവളുടെ സന്തോഷം ഒരുപാട് നാളുകൾക്ക് ശേഷം കണ്ടു.
ഞങ്ങൾ ഫ്ളാറ്റിലെ റൂമിലേക്ക്‌ നടന്നു.
പഴകിയ ഡ്രസ്സ്‌ മാറ്റി പുതിയത് അണിഞ്ഞു.
ഞാൻ എഴുത്ത് തുടങ്ങി. ജനലിന്റെ അപ്പുറത്തുള്ള കാഴ്ച്ചകളെ തേടി എന്റെ തൂലിക അലിയാൻ തുടങ്ങി അന്ന് മുതൽ.
ഒരുപാട് ഒരുപാട് എഴുതി, ഒരുപാട് ബുക്ക് അവർ എനിക്ക് വേണ്ടി പബ്ലിഷ് ചെയ്തു, നിശ്ചിത തുക അവർ എനിക്ക് തന്നു. ഞാൻ എഴുതി കൊണ്ടേ ഇരുന്നു. പലർക്കും വേണ്ടി പൈസക്ക് എഴുതാൻ തുടങ്ങി.
ഫ്ളാറ്റിലെ റൂം എന്നത്തേക്കുമായി വിട പറഞ്ഞു ഒരു കൊച്ചു വീട് വാടകയ്ക്ക് സ്വന്തമായി എടുത്തു. അവൾ ആ വീട്ടിൽ എനിക്ക് ആദ്യ ചായ ഉണ്ടാക്കി തന്നു. വീട്ടിലെ ഒരു റൂം എഴുത്തിനു വേണ്ടി ഞാൻ സ്വന്തമാക്കി.
അവൾ ഇപ്പോൾ സന്തോഷത്തിലാണ്. അവളുടെ കണ്ണുകളിൽ ഞാനതു കാണുന്നു. അവളുടെ ഇഷ്ട്ടങ്ങൾ, സ്വപ്‌നങ്ങൾ പൂവണിയാൻ പോകുന്നതിന്റെ സന്തോഷത്തിലാണെന്നു തോന്നുന്നു.
വീട്ടിലേക്ക് പലരും തിരക്കി വരാൻ തുടങ്ങി, പല ഫങ്ക്ഷനും അതിഥിയായി പലരും വിളിക്കാൻ തുടങ്ങി. എന്റെ ആഗ്രഹങ്ങളും, സ്വപനങ്ങളും പൂവണിയാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഞാനും.
പുതിയ ഫോണിൽ ഇപ്പോഴും അദ്ദേഹത്തെ വിളിക്കാറുണ്ട്, എന്നെ ഞാനാക്കിയ അദ്ദേഹത്തെ. പിന്നെ തെരുവിൽ അന്ന് എന്നെപോലെ അലഞ്ഞിരുന്ന പലരെയും വിളിക്കും, സംസാരിക്കും.
ഇടക്ക് സമയം കിട്ടുമ്പോഴെല്ലാം അവളുടെ കയ്യും പിടിച്ചു പഴയ ഓർമ്മകൾ തേടി പോകും കടത്തിണ്ണയിൽ പോയി ഇരിക്കും, കടലിൽ തിരകളെ നോക്കിയിരിക്കും,കടലിനെ ശരിക്കും കാണും,  പാർക്കുകളുടെ സൗന്ദര്യം അറിയും,

അന്ന് ഞാൻ വിളിക്കാതെ അവൾ എന്റെ കൂടെ ഇറങ്ങി വന്നു. അന്ന് എന്റെ ജീവിതത്തിനു അർഥങ്ങൾ ഇല്ലായിരുന്നു, തുടക്കവും, ഒടുക്കവും ഇല്ലായിരുന്നു. ഇപ്പോൾ എല്ലാം ഉണ്ട്. ഇന്നവൾ,ഇപ്പോൾ  എന്റെ കൂടെ ഇല്ലായിരുന്നുവെങ്കിൽ എനിക്ക് വേണ്ടി അവൾ വീട്ടിൽ കാത്തിരിക്കുന്നുണ്ടാകും. ഞാൻ പോകുമായിരുന്നു അവളുടെ വീട്ടിലേക്ക് അവളെ വിളിച്ചു കൊണ്ടു വന്നിരുന്നു. പക്ഷെ അതുപോലൊരു രംഗത്തിനു അവൾ എന്നെ ക്ഷണിച്ചില്ല. അതിനു മുൻപേ അവൾ എന്നെ മനസ്സിലാക്കി ആ സാഹചര്യത്തിലും ഇറങ്ങി വന്നു. എന്റെ കൂടെ നിന്നു. നിർത്തിയ എഴുത്ത് തുടങ്ങി, രചനകൾ കൊടുക്കാൻ പ്രേരിപ്പിച്ചു. അതെല്ലാം അവൾ കാരണമാണ്.
ഇപ്പോൾ
എന്നെ ഞാനാക്കി, ജീവിതം ജീവിതമാക്കിതീർത്തു.
____________________________________________
                             BY  
               അജയ് പള്ളിക്കര

Monday, October 22, 2018

വിശപ്പ് -കവിത

(കവിത)
-----------------------------------------  
       _ *വിശപ്പ്*_
       - *VISAPP*-        
------------------------------                                          
കലങ്ങിയ കണ്ണുകൾ നിറഞ്ഞു പിന്നെയും
രാത്രിയുടെ ഇരുട്ടിന് നല്ല വിശപ്പാണ്
ഇന്നും വിശപ്പിൻ തേങ്ങൽ അവൻ തുടങ്ങി,

കഞ്ഞിയില്ലമ്മേ രാത്രിയിൽ
വിശക്കുന്ന വയറിനു പശിപ്പു മാറ്റാൻ
കഞ്ഞിതാ അമ്മേ,
കലമിന്നു കാലിയാണമ്മേ
അടുപ്പങ്ങു തണുപ്പാണമ്മേ
വിറകെല്ലാം കൊള്ളിയാണമ്മേ
കഞ്ഞിതാ അമ്മേ, വിശക്കുന്ന വയറിന്
വിശപ്പുമാറ്റാൻ കഞ്ഞിതാ അമ്മേ,

അച്ഛനിന്നും വരുവോ അമ്മേ
കലിപിടിച്ചു, കള്ളും കുടിച്ചു, വാളുവെക്കാൻ
അച്ഛനിന്നും വരുവോ അമ്മേ,
പേടിയുണ്ടോ അമ്മേ, ഇപ്പോൾ വിശക്കുന്നില്ലേ അമ്മേ
പേടിക്ക് വിശപ്പകറ്റാൻ കഴിയുമെങ്കിൽ
കുറച്ചു പേടിതാ അമ്മേ,

പൈസ തീർന്നോ അമ്മേ
റേഷൻ തുറന്നില്ലേ അമ്മേ
കടകൾ രാത്രി അടവിലാണമ്മേ
അച്ഛന് എന്നും വിശപ്പില്ലേ അമ്മേ,

അയ്യോ, കതകാരോ മുട്ടുന്നമ്മേ
അച്ഛൻ വരാൻ സമയമായമ്മേ
പേടിയാകുന്നു അമ്മേ
വിശപ്പെല്ലാം പോകുന്നു അമ്മേ
കതകു തുറക്കല്ലേ, ഞാനൊന്നുറങ്ങിക്കോട്ടെ
വിശക്കുന്നമ്മേ......... വിശക്കുന്നമ്മേ
വിശക്കുന്ന വയറിന്നും ഉറങ്ങുകയാണമ്മേ,

കതകു തുറന്നു, കലങ്ങിയ കണ്ണുകൾ
നിറഞ്ഞൊഴുകി പിന്നെയും
രാത്രിയുടെ ഇരുട്ടിന് വിശപ്പെന്ന ഭാവം മാറി
പേടിയെന്ന ഭാവം വന്നിരിക്കുന്നു.
__________________________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

Saturday, October 20, 2018

പ്രണയം ശബ്ദം -കവിത

(കവിത)
-----------------------------------------  
       _ *പ്രണയ ശബ്ദം*_
  - *PRANAYA SABDHAM*-    
  -----------------------------------------
തിരഞ്ഞു നിന്നെ ഞാൻ
നടന്നു പിന്നെയും
രാത്രിയിൽ നിന്നെ ഞാൻ
വിളിച്ച തൊട്ടേ,

കരഞ്ഞു നിന്നു ഞാൻ
കേണു നിന്നിൽ ഞാൻ
നിൻ പ്രണയ ശബ്ദം കേൾക്കുവാനായ്,

മറ്റൊരു രാത്രിയിൽ
പിണക്കം തീർന്ന പിൻപെ
പറഞ്ഞു നിന്നു നീ
അറിഞ്ഞു നിന്നെ ഞാൻ,

പറഞ്ഞു പിന്നെ നീ
സ്നേഹിച്ചു തമ്മിൽ നാം
അറിഞ്ഞു തമ്മിൽ പരസ്പരം,

നടന്നു തമ്മിൽ നാം
കൊതിച്ചു തമ്മിൽ നാം
പറന്നു വാനിൽ നാം,

പിന്നെയും നടന്നു പിന്നെയും
രാത്രികളിൽ വിളിച്ച തൊട്ടേ
വീണ്ടും കേൾക്കാനാശിച്ചു ഞാൻ
നിൻ പ്രണയ ശബ്ദം.
__________________________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

Saturday, October 6, 2018

നഗ്ന സത്യം -കവിത

(കവിത)
-----------------------------------------    
          _ *നഗ്ന സത്യം*_
     - *NAGNA SATHYAM*-                                -----------------------------------------
എന്തിനു നീ എന്നെ
ഇത്രമേൽ നോക്കുന്നതിങ്ങനെ
അത്രമേൽ നീ എന്നെ
സ്നേഹിക്കുന്നുവോ

കാമം മൂത്ത കണ്ണുകളെപ്പോഴോ
പാഞ്ഞു പോകുമീ ദേഹത്തിൽ
നിൻ കണ്ണുകൾ തിരയുന്നു എപ്പോഴും
കാമമാണോ അതോ സ്നേഹമാണോ

പേടിയാകുന്നു ഇപ്പോഴും, എപ്പോഴും
കണ്ടില്ലെന്നു നടിക്കുന്ന രാവിതിൽ

കാലങ്ങൾ നീളുന്നു പിന്നെയും
കണ്ണുകൾ തിരയുന്നു പിന്നെയും
ചടുലമാം ശരീരമിങ്ങനെ
ജീർണിച്ചു കിടക്കുന്ന രാത്രിയിൽ

ഊറ്റികുടിച്ച ശരീരത്തിൽ പിന്നെയും
കൂകി വന്ന തീവണ്ടി കയറീടും ചോരയിൽ
ഇനി കാണാൻ ബാക്കിയില്ലെങ്കിലും എന്നെ
ഓർമിക്കുക എന്ന വാക്ക് മാത്രം

നോക്കുന്നതിപ്പോഴും നിൻ കണ്ണുകൾ
കാമത്തിൻ വെറിയോ, പ്രണയത്തിൻ കണ്ണുനീരോ
കേൾക്കാൻ കൊതിക്കുന്നു എൻ രക്തകറകൾ

അറിയില്ലെൻ ഇപ്പോഴും നിൻ ചിന്തകൾ
അറിയാൻ കൊതിക്കുന്ന ഈ രാത്രിയിൽ കേൾക്കില്ലെങ്കിലും കേൾക്കേ
പറയൂ നിൻ കണ്ണിന്റെ 'നഗ്ന സത്യം'.
__________________________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

തേപ്പ് -ചെറുകഥ

(ചെറുകഥ)
------------------
   തേപ്പ്
-----------------
രാവിലെ 9 മണിക്ക് തുടങ്ങിയ ക്ലാസ്സ്‌ വൈകീട്ട് 4 മണിക്കാണ് തീരുന്നത്. അതുവരെയും അവളോട്‌ സംസാരിച്ചും,നോക്കിയിരുന്നും,  അവളുടെ അടുത്തിരുന്നും, ഒരു മിച്ചു കളിച്ചും സമയം പോകുന്നത് അറിയില്ല.
രാത്രിയിൽ വീണ്ടും അവളെ വിളിക്കും, സംസാരിക്കും, പകലുകളിൽ കാണുന്നത് മതിയാകാതെ അവളുടെ ശബ്ദം കേൾക്കുമ്പോൾ വീണ്ടും അവളെ കാണാൻ കൊതിക്കും.
ഫോൺ കട്ട് ചെയ്യാതെ വണ്ടിയും എടുത്ത് സംസാരിച്ചു അവളുടെ വീട്ടിലേക്ക് പോകും. ടെറസിൽ എന്നെയും കാത്ത് അവൾ കാത്തു നില്ക്കുന്നുണ്ടാകും. റോഡിൽ വണ്ടി സ്റ്റാന്റ് ഇട്ടു നിർത്തി അതിൽ കയറി അവളെയും നോക്കി സംസാരിക്കും. രാത്രി 9 മണി വരെ തുടരും.

ഇതേ അവസ്ഥ ഒരുപാട് നാളുകൾ തുടർന്നു. മാസങ്ങൾ കടന്നു.
ഒരു ദിവസം പകൽ ക്ലാസ്സ്‌ കഴിഞ്ഞു രാത്രി അവളെ വിളിച്ചപ്പോൾ ആദ്യം ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു, പിന്നെയും വിളിച്ചു, വിളിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് റിങ് ചെയ്തു, പിന്നെ വിളിച്ചപ്പോൾ ബിസി. ഞാനാകെ വെപ്രാളപ്പെട്ടു.
അവളെ വിളിച്ചു കൊണ്ട് വണ്ടി എടുത്ത് അവളുടെ വീട്ടിലേക്ക് പോയി. ടെറസിൽ അവൾ ഇല്ലായിരുന്നു. വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നു.
നേരെ അടുത്തു വീട്ടിലേക്ക് ചെന്നു. കതകു തട്ടി ചോദിച്ചു "അപ്പുറത്തെ വീട്ടിലെ താമസക്കാർ എവിടെ "

"അവർ വൈകിട്ട് പോയല്ലോ "

"എവിടേക്ക് "

"അറിയില്ല, ഇനി വരില്ലെന്ന് തോന്നുന്നു "

"ആരാ ?"

"ഒന്നുമില്ല "

ഞാനാകെ ഇല്ലാതായി. വണ്ടി എടുത്ത് തിരിച്ചു വീട്ടിലേക്ക് പോയി. ഫോണെടുത്ത് അവളെ വിളിച്ചു ഇപ്പോഴും സ്വിച്ച് ഓഫ്‌ തന്നെ.
രാത്രി ഉറങ്ങാതെ അവളെയും ഓർത്ത്‌, അവളുടെ ഫോട്ടോയും നോക്കി കിടന്നു.

പിറ്റേ ദിവസം ക്ലാസ്സിൽ എത്തി. ഓഫീസിൽ അവളുടെ അച്ഛൻ ഇരിപ്പുണ്ടായിരുന്നു. ഞങ്ങളുടെ പ്രണയം എല്ലാവർക്കും അറിയുന്നത് കൊണ്ട് എല്ലാവരും എന്റെ അടുത്ത് വന്നു ചോദിച്ചു "അവൾ നിർത്തി പോകുകയാണല്ലോ, ഇനി വരില്ലല്ലോ, നിന്നോട് കാര്യം ഒന്നും പറഞ്ഞില്ലേ "
എനിക്ക് ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല. അവളുടെ അച്ഛൻ ഓഫീസിൽ നിന്നും പല ഡോക്യുമെന്റ് കയ്യിൽ പിടിച്ചു ഇറങ്ങി പോയി. ഞാൻ നേരെ പ്രിൻസിപ്പലിന്റെ റൂമിലേക്ക്‌ കയറി ചെന്ന് ചോദിച്ചു "അവൾ നിർത്തി പോകുകയാണോ സാറെ "
"അതെ " എന്നുള്ള സാറിന്റെ മറുപടി എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.
ആ ദിവസവും എങ്ങനെ ക്ലാസ്സിൽ ഇരുന്നു എന്നെനിക്കറിയില്ല.
ഇനിയുള്ള ദിവസങ്ങൾ എങ്ങനെ അവളില്ലാതെ ഇരിക്കുമെന്നും എനിക്കറിയില്ല.
രാത്രിയിൽ എത്ര വിളിച്ചിട്ടും അവൾ ഫോൺ എടുക്കുന്നില്ല. റിങ് ചെയ്യുന്നുണ്ട്. പല രാത്രികൾ കഴിഞ്ഞു പോയി. ഓരോ രാത്രിയും അവളുടെ വീടിന്റെ റോഡിൽ പോയി ടെറസിൽ പോയി നോക്കും അവൾ അവിടെ ഉണ്ടെങ്കിലോ എന്ന് വിചാരിച്ചു.

അവൾക്കു വിളിച്ചു വിളിച്ചു ഭ്രാന്തായി. അവളെ ഇനി കണ്ടില്ലെങ്കിൽ ഞാൻ ചിലപ്പോൾ.
ഒരു ദിവസം അവളുടെ അച്ഛന് വിളിച്ചു അവൾക്കു കൊടുക്കാൻ പറഞ്ഞു അവളോട്‌ ഞാൻ സംസാരിച്ചതും ഫോൺ കട്ടാക്കി. പിന്നെ അച്ഛന് വിളിച്ചിട്ടും എടുക്കുന്നില്ല.

എല്ലാം ഒതുങ്ങി ചേർന്ന ദിവസം. വിളികളെല്ലാം അവസാനിപ്പിച്ചു. വിദ്യാർത്ഥികൾ എല്ലാം എന്നെ  തേപ്പുകാരനാക്കി. എന്റെ ഉള്ളിൽ അപ്പോഴും ചെറിയൊരു ആശ്വാസം ഉണ്ടായിരുന്നു അവൾ എന്നെങ്കിലും എന്നെ കാണാൻ വരുമെന്ന്.
ഒരു രാത്രി അവൾ എന്റെ ഫോണിലേക്ക് വിളിച്ചു. ഞാൻ സന്തോഷിച്ചു. കട്ടാക്കി തിരിച്ചു വിളിച്ചു. ഒരുപാട് വഴക്ക് പറഞ്ഞു ഞാനവളെ, പക്ഷെ അവൾ ഒന്നും മിണ്ടിയില്ല. അവസാനം പറഞ്ഞു.

"നീ എന്നോട് ക്ഷമിക്കണം, നീ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എനിക്കറിയാം. പക്ഷെ ആ സ്നേഹം എനിക്ക് തിരിച്ചു തരാൻ കഴിഞ്ഞിരുന്നില്ല. ഇനി കഴിയുമെന്നു തോന്നുന്നില്ല. നമ്മുടെ ബന്ധം ഇതോടെ കൂടി തീർന്നു. ഇനി എന്നെ വിളിക്കരുത്, എന്നെ ഓർക്കരുത്, ശല്യം ചെയ്യരുത്. എന്നെ മറക്കുക. എനിക്ക് ഒന്നും ഇനി പറയാനില്ല. എനിക്ക് ചെയ്ത എല്ലാ ഉപകാരത്തിനും നന്ദി "

പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.പിന്നെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌. അവൾ എന്നെ നൈസ് ആയി ഒഴിവാക്കി. അവൾക്കു എന്നെ ഇപ്പോഴും ഇഷ്ട്ടമാണെങ്കിൽ അവൾ എവിടെ ഉണ്ടെങ്കിലും ഞാൻ പോയി വിളിച്ചു കൊണ്ടു വന്നേനെ. പക്ഷെ അവൾക്കെന്നെ ഇഷ്ട്ടമല്ലല്ലോ. അവൾ എന്നെ അവളുടെ ആവശ്യങ്ങൾക്ക് ഉപയോഗിച്ച് നൈസ് ആയി തേച്ചിട്ട് പോയി. അന്ന്‌ തൊട്ടേ എനിക്ക്  സ്ത്രീകളോടുള്ള മതിപ്പ് പോയി. പ്രണയത്തോടും പുച്ഛമായി. തേപ്പിന്റെ രുചിയറിഞ ഞാൻ ഒരു തേപ്പ് കാരനായി. എന്നെ അവൾ ആക്കി.
___________________________________________
                                       BY
                       അജയ് പള്ളിക്കര

Friday, September 28, 2018

പ്രണയത്തെ ചതിച്ച കാമം -ചെറുകഥ

ചെറുകഥ
-----------------
പ്രണയത്തെ ചതിച്ച കാമം
----------------------------------------------
പ്രണയം പ്രണയത്തിനോട്‌ തന്നെ ചോദിച്ചു നിനക്ക് എന്നെ ഇഷ്ട്ടമാണോ എന്ന്. പ്രണയം പ്രണയം പറയുന്നതുപോലെ ആദ്യം ഇഷ്ട്ടമല്ല എന്ന് പറഞ്ഞു. പ്രണയം പ്രണയത്തിന്റെ പിന്നാലെ അലഞ്ഞു,നടന്നു, എന്നിട്ടും പ്രണയം പ്രണയമാണെന്ന് പ്രണയത്തോട് പറയുന്നില്ല. ഒടുവിൽ പ്രണയം  കാമത്തെ കൂട്ടു പിടിച്ചു പ്രണയത്തെ ചതിച്ചു. പ്രണയം ഒറ്റപ്പെട്ടു. കാമം സന്തോഷിച്ചു പ്രണയത്തെ കിട്ടിയതിൽ. അവസാനം പ്രണയവും കാമവും ഒരുമിച്ചപ്പോൾ, അവർ പരസ്പരം  സന്തോഷിച്ചപ്പോൾ,വാരി പുണർന്നപ്പോൾ,  ഒരു മിച്ചു നടന്നപ്പോൾ,രാത്രികളിൽ കിന്നരിച്ചപ്പോൾ  പ്രണയത്തിനു സഹിക്കാൻ പറ്റാതായി.
ഒടുവിൽ പ്രണയം ആത്മഹത്യ ചെയ്തു.
പ്രണയത്തെ സ്നേഹിച്ച കാമം എന്ന് മരിക്കുന്നുവോ അന്ന് വീണ്ടും തിരിച്ചു വരുമെന്ന അവസാന വാക്കോടെ.
-------------------------------
അജയ് പള്ളിക്കര

Tuesday, August 28, 2018

കവിതക്കൊടുവിൽ മരണം -ഗദ്യ കവിത

----------------------------------------------
കവിതക്കൊടുവിൽ മരണം
----------------------------------------------
      അജയ് പള്ളിക്കര
----------------------------------------------
നിനക്ക് എഴുതാം
എന്തും എഴുതാം
നിന്റെ പേന നിന്റെ കടലാസ്
നിന്റെ ചിന്തകൾ നിന്റെ ഭാവന
പക്ഷെ,
എഴുതാൻ ആശയങ്ങളിനിയില്ല
പഴകിയ ജീവിതമില്ല,
വിലപിക്കുന്ന ഹൃദയങ്ങളില്ല,
തെരുവിലലയുന്ന മനുഷ്യരില്ല,
ജീവിക്കുന്ന കർഷകരില്ല,
പഴയ ജീവിതമൊന്നുമില്ല,
സങ്കടത്തിനൊരുതുള്ളിയില്ല.

പിന്നെ നിനക്കെഴുതാം
മാറിയ കവിതയ്ക്ക്, പഴമയുടെ പോയ കവിതയ്ക്ക് മറുപുറമായി ഒരു പുതിയ കവിത.
പുതിയ ജീവിതം, പുതിയ ജോലി, മാറിയ തെരുവ്, പുതിയ ഭിക്ഷാടകർ.
മാറിയ മനുഷ്യർ.

പ്രകൃതികൾ മാറുമ്പോൾ മനുഷ്യർ മാറുമ്പോൾ പഴയ കവിതകൾ, കഥകൾ മരിക്കുകയാണ്.
പുതിയ കാഴ്ചകളും, ജീവിതങ്ങളും, അനുഭവങ്ങളും പേറി പുതിയ കവിതകൾ ഉടലെടുക്കുമ്പോൾ കാലങ്ങൾ നീളുമ്പോൾ ഒടുക്കം അതും മാറും.

മാറി മാറി കവിതകൾ വെട്ടി ചുരുങ്ങുമ്പോൾ അക്ഷരങ്ങൾ വിരലിലെണ്ണാവുന്നത്രെ ചെറുതാകും അന്ന് മുതൽ കവിത മരിക്കും.
അവസാനം ചെറുവരികളിൽ ഒതുങ്ങി കൂടുമ്പോൾ ശ്വാസം വലിച്ചു മരിക്കും.
കവിത കവിതയിൽ ഒതുങ്ങി ചേരും.
________________________________

Saturday, July 28, 2018

ഒളിക്യാമറ -ചെറുകഥ

------------------
(ചെറുകഥ)
------------------

  *_ഒളിക്യാമറ _*
   (_ *OLICAMARA*_)
  *************************
       *WRITTEN BY*
  *AJAY PALLIKKARA*
----------------------------------------
ഭർത്താവ് രാവിലെ തന്നെ ജോലിക്ക് പോയി.മകനും രാവിലെ തന്നെ പോയിട്ടുണ്ട്. പഠിത്തം കഴിഞ്ഞു കുറചേറേയായി അവൻ  വെറുതെ ഇരിക്കുന്നു. എന്തെങ്കിലും ഭാവി കാര്യങ്ങൾ നോക്കാൻ പറഞ്ഞാൽ 'സമയം ആയിട്ടില്ല, നോക്കുന്നുണ്ട് ' എന്നൊക്കെ പറയും. ഒരാഴ്ച്ച ഫോണിൽ കളിച്ചു ഇരിപ്പായിരുന്നു വീട്ടിൽ.  ഇന്ന് രാവിലെ പുറത്തേക്ക് പോയിട്ടുണ്ട്.

എല്ലാവരും പോയാൽ പിന്നെ ഞാൻ വീട്ടിൽ തനിച്ചാണ്. ഞാനും വീടും മാത്രം.
പത്രം വായിക്കണമെന്നുണ്ട്. പക്ഷെ അക്രമം, പീഡനം, മരണവർത്തകൾ, രാഷ്‌ട്രീയം, പ്രാദേശികം, സ്പോർട്സ്, ആർട്സ്  എല്ലാം ഊഹിച്ചാൽ പിന്നെ പത്രം വായിക്കണമെന്നില്ല.
ടി വി കാണണമെന്നുണ്ട് സീരിയൽ അലർജിയായ കാരണം ഒരു ചാനലും വെക്കാൻ പറ്റുന്നില്ല. സീരിയലുകളുടെ റിപീറ്റ് ആണ് പ്രമുഖ ചാനലുകളിൽ. മറ്റു ചാനലുകളിൽ കണ്ട സിനിമകളുടെ നിരയും, കുറച്ചു അലമ്പ് പരിപാടികളും.
മനസ്സ് അങ്ങനെ ശാന്തമാണ്. മുന്നോട്ടോടിക്കുന്ന ചിന്തകളുടെ ഒഴുക്കിന്റെ വലിയൊരു ശാന്തത. അതുകൊണ്ട് തന്നെ ഭയങ്കര ആശ്വാസവും ഉണ്ട്.

മോൻ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എത്തി.
"ഡാ നീ ഇനിയും പഠിക്കുന്നുണ്ടോ, അതോ ജോലിക്ക് നോക്കുകയാ ചെയ്യുന്നത് "

അവൻ ഒന്നും മിണ്ടിയില്ല. ചെവിയിൽ ഹെഡ്സെറ്റ് വെച്ചത് ഞാൻ ഒട്ടും അറിഞ്ഞുമില്ല.
ഭക്ഷണം കഴിച്ചു മൊബൈൽ ഫോണും കൊണ്ട് അവന്റെ റൂമിലേക്ക്‌ കയറി വാതിലടച്ചു. ഇനി രാത്രി ഭക്ഷണം കഴിക്കുമ്പോഴേ തുറക്കു.എന്നും ഇങ്ങനെ തന്നെയാണ്.  അവൻ വീട്ടിൽ ഉണ്ടോ എന്നുപോലും സംശയമാണ്.
'എന്നെ ആക്രമിക്കാൻ ആരെങ്കിലും വന്നാൽ പോലും അവൻ ഒന്നും അറിയില്ല. '
വൈകുന്നേരം ജോലി കഴിഞ്ഞു 'ഏട്ടൻ ' വന്നു. സർക്കാർ സ്ഥാപനത്തിലെ ക്ലർക്ക് ആയിരുന്നു അദ്ദേഹം.

"മീനാക്ഷി..... മീനാക്ഷി.... "
ഒരു ദിവസം വിളികേട്ട് പേടിച്ചു  ഉമ്മറത്തേക്ക് ചെന്നപ്പോൾ അപ്പുറത്തെ വീട്ടിലെ രാധിക ആയിരുന്നു.
"ചേച്ചി ഫ്രീയാണോ, ഞാനൊന്നു കുളിക്കാൻ പോയിട്ട് വരാം കുട്ടിയെ ഒന്ന് നോക്കുമോ "
ഞാൻ ശ്വാസം വിട്ടു.

ഞാൻ അവളുടെ വീട്ടിലേക്ക് പോയി കുട്ടിയെ പേടിയോടെ  കളിപ്പിച്ചു,ചിരിപ്പിച്ചു. അവൾ കുളിക്കാനും പോയി.  കുളി കഴിഞ്ഞു വന്നപ്പോൾ ഞാൻ ശ്വാസം വിട്ടു.
തിരിച്ചു ഞാൻ വീട്ടിലേക്ക് വന്നു.  പെട്ടെന്ന് മോന്റെ റൂമിന്റെ വാതിൽ  അടഞ്ഞു. ഞാൻ റൂമിന്റെ അടുത്തേക്ക് ചെന്നു, റൂമിൽ തട്ടി. അവൻ പെട്ടെന്ന് തുറന്നു. അവന്റെ മുഖം ആകെ വിയർത്തിരുന്നു, കയ്യിൽ ഫോണിന്റെ ക്യാമറ ഓൺ ചെയ്തത് ശ്രദ്ധയിൽ പെട്ടു, ഞാൻ മറ്റൊന്നും ചോദിക്കാൻ നിന്നില്ല. 'ചായ വേണോ ചോദിച്ചു. '

റൂമിന്റെ കതക് തുറന്നപ്പോൾ എന്നും കാണാത്ത മുഖഭാവമായിരുന്നു അവന്. രാത്രി ഏട്ടൻ വന്ന്‌ ഭക്ഷണം കഴിച്ചു നേരത്തേ കിടന്നു. പക്ഷെ അവന്റെ പേടിയുള്ള മുഖം, മൊബൈൽ പിടിച്ച കൈ വിറ, കണ്ണിലെ സുഖം എത്രതന്നെ ആലോചിച്ചിട്ടും എന്തെന്ന് മനസ്സിലാവുന്നില്ല. അവൻ വീണ്ടും ..........................

പിന്നീട് അവനെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. അവന്റെ ഓരോ കാര്യങ്ങളും ഞാൻ നിരീക്ഷിച്ചു.

ഒരു ദിവസം ബെഡ്‌റൂമിൽ നിന്നും കതകടച്ചു നേരെ ബാത്റൂമിലേക്ക് അവൻ പോയപ്പോൾ അവന്റെ റൂമാകെ ഞാൻ പരിശോധിച്ചു. പക്ഷെ ഞാൻ വിചാരിച്ച ഒന്നും കിട്ടിയില്ല. അവന്റെ ഫോൺ പരിശോധിക്കാനായി ഒരുപാട് തിരഞ്ഞു. ഫോൺ കാണാനില്ല.
ബാത്റൂമിന്റെ പുറത്ത് അവന് വേണ്ടി കാത്തു നിന്നു. അവൻ പുറത്തേക്ക് ഇറങ്ങിയതും എന്നെ കണ്ട്‌ അവൻ ഞെട്ടി.  ആകെ വിയർത്തിരുന്നു ശരീരം, കൈ വിറക്കുന്നുണ്ട്, കണ്ണ് അന്ന് കണ്ട അതെ സ്വഭാവം.
"നിന്റെ ഫോൺ എവിടെ ?
'അത്, റൂമിലാ '
കള്ളം പറയുകയാണെന്ന് മനസ്സിലായി. അവന്റെ പോക്കറ്റ് തപ്പി, ഇല്ല. അര തപ്പിയപ്പോൾ ഫോൺ ഉണ്ടായിരുന്നു. അത് എടുത്തു. അവൻ ആകെ വിയർക്കുന്നു.
ഫോണിന്റെ ലോക്ക് തുറക്കാൻ പറഞ്ഞപ്പോൾ ആദ്യം വിമമിഷ്ട്ടം കാണിച്ചെങ്കിലും അവസാനം തുറന്ന് അവൻ റൂമിലേക്ക്‌ ഓടി. അവന്റെ ഗാലറി തുറന്നപ്പോൾ കാണാൻ പാടില്ലാത്ത പലതും കണ്ടു, ഒന്നല്ല ഒരുപാട്,ഒരുപാട്.  എല്ലാം ഡിലീറ്റ് ആക്കി. മോനെ ഓർത്ത്‌ ഞാൻ അല്പസമയം കരഞ്ഞു,എന്റെയും തല ചുറ്റുന്നു.
ഫോൺ മേശപ്പുറത്ത് വെച്ചു തല കുനിച്ചു ഞാൻ ഇരുന്നു. അവൻ റൂമിൽ നിന്നും പുറത്തേക്ക് വന്നു എന്റെ അടുത്ത് വന്നിരുന്നു കരഞ്ഞു
'ഇനി ഉണ്ടാവില്ല, അത് വാട്ട്സപ്പിൽ നിന്നും കയറുന്നതാണ്, '
അങ്ങനെ ഒരുപാട് നുണയും, കുറച്ചു സത്യങ്ങളും പറഞ്ഞു അവൻ കരഞ്ഞു.
"മോനെ നീ തെറ്റുകൾ ഇനിയും അവർത്തിക്കുകയാണല്ലോ "

രാത്രി എല്ലാവരും കൂടി മേശപ്പുറത്ത് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഏട്ടനോട് കാര്യം പറയണമെന്ന് തോന്നി. മോന്റെ മുഖം, കണ്ണീരുകലർന്ന കണ്ണ്,പണ്ട് നടന്ന പലതിന്റെയും ചുരുളുകൾ ഒന്നും  പറയാൻ തോന്നിയില്ല.

പിറ്റേദിവസം ഏട്ടനെ യാത്രയച്ചു അകത്തേക്ക് കടന്നപ്പോൾ പേപ്പറിലെ വാർത്ത‍ വല്ലാതെ ആകർഷിച്ചു.
•'"മകൻ സ്വന്തം അമ്മയുടെ കുളിക്കുന്ന ദൃശ്യം ഫോണിലൂടെ പ്രചരിപ്പിച്ചു •'"
എന്നതായിരുന്നു വാർത്ത‍. പേപ്പർ മറിക്കാൻ എന്നെ കൂടുതൽ പ്രേരിപ്പിച്ചു.

•"അച്ഛൻ മകളെ പീഡിപ്പിച്ചു. •"
•"മക്കൾക്കു വിഷം കൊടുത്തു അമ്മ കൊലയാളി •"

അങ്ങനെ ഒരുപാട് മെയിൻ വാർത്തകൾ കണ്ട്‌ ഞെട്ടി.
പണികൾ എല്ലാം കഴിഞ്ഞു, തിരുമ്പി കുളിക്കാൻ കുളിമുറിയിലേക്ക് കയറിയപ്പോൾ ചുറ്റും നോക്കി. ഒരമ്മയും സ്വന്തം മകനെ വിചാരിക്കാൻ പാടില്ലാത്ത തരത്തിൽ ഞാൻ ചിന്തിച്ചു. എന്നെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് സമൂഹം. ഒളിക്യാമറകൾ ഇല്ല എന്നുറപ്പുവരുത്തി ഞാൻ കുളിച്ചു. എന്റെ മകനെ ഞാൻ...............
സംശയിക്കുകയാണല്ലോ കൂടുതൽ കൂടുതൽ. അവന്റെ നിഷ്കളങ്കമായ മുഖം എന്റെ മനസ്സിൽ നിന്നും ആകെ പോയിരിക്കുന്നു.
രണ്ടുവർഷം മുൻപ് നടന്ന സംഭവം എന്നെ, എന്റെ മനസ്സിനെ, ചിന്തയെ വല്ലാതെ അലട്ടി നോവിപ്പിച്ചു.

മഴയുള്ള ആ ദിവസം. ഏട്ടൻ രാവിലെ കൊട്ടും ഇട്ടു ജോലിക്ക് ഇറങ്ങി. മോൻ ഫോണിൽ കളിച്ചു റൂമിൽ തന്നെ ഉണ്ടെന്ന് തോന്നുന്നു. ഹാളിലും, വരാന്തയിലെങ്ങും കാണാനില്ല.
ഞാൻ അടുക്കളയിൽ പോയി പണികൾ ആരംഭിച്ചു ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എവിടെ നിന്നോ ഒരലർച്ച കേട്ടു
  ' ഓടി വാ.... കള്ളൻ.... കള്ളൻ......... '
ഞാൻ ആകെ പേടിച്ചു.
മോനെ വിളിക്കാൻ റൂം തുറന്നപ്പോൾ അവൻ അവിടെ ഇല്ലായിരുന്നു.  ഉമ്മറത്തേക്ക് ചെന്നപ്പോൾ രാധിക പിന്നാമ്പുറത്തുനിന്നും മുറ്റത്തേക്ക് പേടിച്ചു ഓടി വന്നു.
" എന്താ രാധികേ ? "
  'ടാങ്കിൽ വെള്ളമില്ല, പുറത്തേ കുളിമുറിയിൽ നിന്നും വെള്ളം കോരി കുളിച്ചു കൊണ്ടിരിക്കുമ്പോൾ ഓടിന്റെ അടിയിലെ ചുമരിൽ ഒരു ഫോൺ, ഫോൺ എടുക്കാൻ നോക്കിയപ്പോൾ അപ്പുറത്ത് രണ്ടു കയ്യുകളും ഉണ്ടായിരുന്നു. പെട്ടെന്ന് കൈ രണ്ടു വലിഞ്ഞു. അവൻ എന്റെ വീഡിയോ എടുത്തിട്ടുണ്ടാകും. അവനെ പിന്നെ കാണാനില്ല. '

"ആരോടാ ഇപ്പോൾ പറയുക, ഗോപാലേട്ടനെ വിളിച്ചാലോ, അതോ രമേശനെ വിളിക്കണോ. എന്റെ മോനെ അവിടെ എങ്ങും കാണുന്നില്ല. "

'ആരോടും പറയണ്ട, അത് ചിലപ്പോൾ........ '

രാധിക പേടിയോടെ അകത്തേക്ക് പോയി. ഞാനും ആകെ പേടിച്ചു. ഉമ്മറത്തെ കതക് കുറ്റിയിട്ടു ഉള്ളിലേക്ക് ചെന്നപ്പോൾ മോന്റെ റൂം അടച്ചിരിക്കുന്നു. ഞാൻ തുറന്നണല്ലോ പോയത്. കതക് മുട്ടിയപ്പോൾ മോൻ തുറന്നു.
"നീ എവിടെ ആയിരുന്നു, എത്ര തിരക്കി. അപ്പുറത്തെ രാധിക ചേച്ചിയുടെ വീട്ടിൽ കള്ളൻ കയറി. "

സീരിയസ് കാര്യം പറഞ്ഞിട്ടും അവൻ ഒന്നും മിണ്ടിയില്ല. വേഗം കതകടച്ചു.
വീണ്ടും അടുക്കളയിലെ പണികൾ ചെയ്യാൻ തുടങ്ങിയെങ്കിലും മനസ്സിന് ആകെ ഭയം. കള്ളൻ, വീഡിയോ.
വിളികേട്ട് പോകുമ്പോൾ മോൻ ഉണ്ടായിരുന്നില്ല, വന്നപ്പോൾ ഉണ്ടായിരുന്നു. അവൻ എവിടെ ആയിരുന്നു.
കതക് തുറന്നപ്പോൾ അവൻ ആകെ നനഞ്ഞിരുന്നു. എന്റെ മനസ്സാകെ വിങ്ങി പൊട്ടി. അവന്റെ റൂമിലേക്ക്‌ ചെന്നു. കതക് മുട്ടി. അവൻ തുറന്നു.
"നിന്റെ ഫോൺ നോക്കട്ടെ "
'ഫോണിൽ ഒരു കാര്യം ചെയ്യുകയാ, ഇപ്പോൾ തരാൻ പറ്റില്ല. '
"കാര്യം പിന്നെ ചെയ്യാം,ഫോൺ താ. "

പിടിയും വലിയും കൂടി ഫോൺ വാങ്ങി തുറന്നപ്പോൾ അപ്പുറത്തെ രാധികയുടെ വീഡിയോ. അവനെ അടിച്ചു,പറയാത്ത വഴക്കില്ല, അവനും കരഞ്ഞു, കാല് പിടിച്ചു കരഞ്ഞു.
വീഡിയോ എല്ലാം ഡിലീറ്റ് ആക്കി. ആരോടും ഒന്നും പറയാതെ സത്യങ്ങൾ എല്ലാം മറച്ചുവെച്ചു. ഒരു വലിയ തെറ്റ് ഉള്ളിൽ ഒതുക്കി അന്ന് ഞാനും, അവനും.

ഇന്ന് അവൻ വീണ്ടും പഴയതുപോലെ ആകുകയാണോ. പേടിയാണ് പത്രത്തിൽ ഓരോ വാർത്തകൾ വരുമ്പോഴും അടുത്തത് എന്റെ മകൻ ആവരുത് എന്ന പ്രാർഥന എന്നും ഉണ്ട്. അപ്പുറത്തെ രാധിക ഓരോ തവണ കുളിക്കാൻ പോകുമ്പോഴും ഉള്ളിൽ പേടിയാണ്. മകനെ നന്നായി വളർത്താഞ്ഞിട്ടാണോ ഇത്. ഒരു സർക്കാർ ജോലിക്കാരന്റെ മകൻ ഇങ്ങനെയൊക്കെ. അന്ന് ആ സത്യം മറച്ചു വെച്ചില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ അവന്റെ ജീവിതം.
എങ്ങനെ ആലോചിച്ചാലും ഞാൻ ചെയ്തത് തന്നെയാണ് ശരി. ഒരുപക്ഷേ തെറ്റാകാം എന്നിരുന്നാലും.

മാസങ്ങൾ കടന്നു പോയി.
ചേട്ടൻ ജോലിക്ക് പോകുന്നു. മകൻ ഫോൺ ഉപേക്ഷിക്കാൻ തോന്നുന്ന മട്ടിലാണ്, ജോലി ഒക്കെ തിരക്കുന്നുണ്ട്. പത്രം സ്ഥിരം വരുന്നുണ്ടെങ്കിലും ചേട്ടൻ മാത്രമേ വായിക്കാറുള്ളു. ടി വി ഓൺ ചെയ്ത കുറച്ചായി. രാധികയുടെ ഭർത്താവിന് ട്രാൻസ്ഫർ കിട്ടി അവളും കുട്ടികളും വീട് മാറി പോയി.
ഇപ്പോൾ എന്റെ മനസ്സ് ആശ്വാസമാണ്. മുന്നിലുള്ള ദുരന്തം വഴിതിരിച്ചു വിട്ടതിന്റെ വലിയൊരു ആശ്വാസം.

..............ശുഭം...................
_________________________
              *BY*
   *അജയ് പള്ളിക്കര*

Sunday, June 3, 2018

ചട്ട

---------------------------------------
          ✍🏻 *ചട്ട* ]📝
----------------------------------------    
   *അജയ് പള്ളിക്കര*
----------------------------------------
 ദേഹത്ത് പേപ്പർ കൊണ്ട് മൂടി
പേന കൊണ്ട് കുത്തി നോവിപ്പിച്ചു
കുത്തും, കോമയും, അടിവരയുമിട്ട്
ഇടക്കിടെ ചോര തൂറ്റിച്ചു അവസാനം മുകളിൽ മറ്റൊരു പേപ്പർ വെച്ചു ഭാരം കൂട്ടി
കവി എഴുത്ത് തുടരുമ്പോൾ
നോവേറ്റ ഹൃദയം വേദന കൊണ്ട് പിടയാത്തത്
എഴുതുന്ന വരികളിലെവിടെയൊക്കെയോ
സന്തോഷത്തിന്റെ സ്വാന്തനം ഉള്ളതുകൊണ്ടാണ്
__________________________________

Friday, May 18, 2018

ഒരു ചോദ്യം

----------------------------------------
  !" *ഒരു ചോദ്യം ?*!"
-----------------------------------------
    അജയ് പള്ളിക്കര
-----------------------------------------
' പെണ്ണേ നീ ഇങ്ങു അടുത്തുവാ ചോദിക്കട്ടെ,
നിനക്ക് എന്നോട് പ്രണയമായിരുന്നില്ലേ,
എന്നെക്കാൾ നീ എന്നെ പ്രണയിച്ചില്ലേ,
ആ പ്രണയം വീട്ടിൽ പറഞ്ഞു സമ്മതിപ്പിച്ചു നമ്മൾ കണ്ട സ്വപ്‌നങ്ങൾ പൂവണിയാൻ കല്യാണം കഴിച്ചില്ലേ,
പിന്നെ എവിടെയാണ് പെണ്ണേ നിനക്കെന്നെ വെറുപ്പായത്, ഇഷ്ട്ടമല്ലാതായത്, നീ എന്നെ വേണ്ട എന്ന ഭാവം നടിച്ചത്,
പറ പെണ്ണേ ! '

" ഇഷ്ട്ടമായിരുന്നു ഒരുപാട്.
മനസ്സിനെ ഒരുപാട് തവണ പിടിച്ചു നിർത്തിയിട്ടുണ്ട്.
വേലികൾ പൊട്ടിപ്പോകാതെ സത്യങ്ങൾ ഉള്ളിലൊതുക്കി വിങ്ങി പൊട്ടി കരഞ്ഞിട്ടുണ്ട്.

നിന്നെ പ്രണയിക്കുന്നതിനു മുൻപ് അവനെ ഞാൻ പ്രണയിച്ചിരുന്നു. എന്നേക്കാൾ നന്നായി അവൻ എന്നെ പ്രണയിച്ചിരുന്നു.
കാതിൽ സംഗീതം മുഴങ്ങുമ്പോൾ അവൻ അടുത്തുണ്ടാകും,
കാലിൽ ചിലങ്ക കെട്ടുമ്പോൾ അവൻ കാർക്കൂന്തലിൽ മുല്ലപ്പൂ ചൂടി തരും,
അവന്റെ തൂലിക ചലിക്കുമ്പോൾ ഞാൻ അടുത്തിരിക്കും,
അവനെക്കാൾ നന്നായി അവന്റെ അക്ഷരങ്ങൾ എന്നെ പ്രണയിച്ചു, എന്റെ കലകളെല്ലാം അക്ഷരങ്ങളെ ഓരോ രാത്രിയും വാരി പുണർന്നു.
എന്റെ അഴകു വിടർന്ന മുഖ ഭംഗിയേയും, മേനി അഴകിനെയും തൂലികയാൽ വർണിക്കാത്ത ദിവസങ്ങളില്ല.
ഞങ്ങളുടെ പ്രണയം മൊട്ടിട്ടപ്പോഴായിരുന്നു അവൻ ശരിക്കും പ്രേമ സാഹിത്യക്കാരനായത്. കഥകൾ തേടിയുള്ള അവന്റെ യാത്രയിൽ ഞാനും പോകുമായിരുന്നു.
രാത്രികളുടെ നിലാവെളിച്ചം പരക്കുമ്പോൾ ലോഡ്ജിന്റെ ജനാലകൾക്കുള്ളിൽ നിന്നു കവിതകൾ ചൊല്ലുമായിരുന്നു.
ആരും കാണാതെ കൈമാറിയ ലൗ ലെറ്ററിന്റെ മണത്തിനു പുതിയ നോട്ടു ബുക്കുകളുടെ മണം മാറാത്ത ഗന്ധമുണ്ടായിരുന്നു.
അമ്പലത്തിലെ താലമെടുക്കലിൽ മുന്നിൽ എന്നെയും നോക്കി അങ്ങനെ നിൽക്കും, ഞാൻ ഉണ്ടെങ്കിലേ അവൻ ബുള്ളറ്റ് എടുക്കു,
പ്രണയിക്കാനറിയാത്ത എന്നെ പോലും അവൻ പ്രണയിക്കാൻ പഠിപ്പിച്ചു.
ആ അവനെ മനസ്സിന്റെ കൂട്ടിൽ ഒരുപാട് സത്യങ്ങൾക്കുമൊപ്പം മറച്ചുവെക്കുന്നത് ശരിയാണോ, ഓർക്കുന്നുണ്ട് ഓർക്കാതെ പറ്റുന്നില്ല. "

' എന്റെ ഒരു ചോദ്യത്തിനു ഇത്രയും നീളം ഉത്തരം തന്ന നീ ഇനിയും എന്റെ ചോദ്യങ്ങൾക്ക് നീ എത്രത്തോളം ഉത്തരങ്ങൾ പറയും.

അറിയില്ല എനിക്ക് കവിത എഴുതാൻ, കഥ എഴുതാൻ, കവിത ചൊല്ലാൻ,
അറിയില്ല എനിക്കവനോളം  പ്രണയിക്കാൻ, പ്രണയം പഠിപ്പിച്ചു തരാൻ, പക്ഷെ ചതിക്കില്ല എന്ന വിശ്വാസമുണ്ടായിരുന്നു. പറയാമായിരുന്നില്ലേ പെണ്ണേ, നിനക്ക് എന്നേക്കാൾ ഇഷ്ട്ടമുള്ള അവനെ പറ്റി. '

"പറയണമെന്നുണ്ടായിരുന്നു. മഴപെയ്തു തോർന്ന രാത്രിയിൽ കവിതകളുടെ ലഹരിയിൽ ജീവിതം തീർത്ത അവന് ഞാനെന്ന ചിന്തകളുമായി ഭൂമിയോടലിഞ്ഞു. തിരക്കി ഒരുപാട്. കരണമറിയാതെ കണ്ണുകൾ നിറഞ്ഞു, മരവിച്ച ശവശരീരത്തിന്റെ മുൻപിൽ വെച്ചും, ചെവിട്ടിൽ ചെന്ന് ചോദിച്ചതാ കാരണം എന്നിട്ടും അവൻ ഒന്നും മിണ്ടിയില്ല.
ഉറക്കെ കരയണമെന്നുണ്ടായിരുന്നു കവിതകൾ എന്നെ കരയാൻ സമ്മതിച്ചില്ല. പ്രാണ ഹൃദയം പകത്തു തന്ന അവന്റെ ഹൃദയം മരവിച്ചു തണുത്തു വിറച്ചു.
മായുന്നില്ല കാഴ്ച്ച. ഓർമ്മിപ്പിക്കാതിരിക്കാൻ പറ്റാതെ മനസ്സിന്റെ നിലതെറ്റിയിട്ടുണ്ട് ഒരുപാട് തവണ. "

'കരയല്ലേ പെണ്ണേ, നിന്റെ സങ്കടം കാണാൻ എനിക്ക് വയ്യ, ഇങ്ങു അടുത്ത് ചേർന്നിരിക്കു ഞാനൊരു മുത്തം തന്നോട്ടെ നെറ്റിയിൽ. ഇനി ചോദ്യമില്ല. ഉത്തരങ്ങൾ പറയാൻ നീ ഇനി ബുന്ധിമുട്ടണം എന്നില്ല. മറക്കാൻ പറയുന്നില്ല.
എങ്കിലും ആ ഓർമകളുടെ കൂടെ ഇടക്കെപ്പോഴോ എന്നെ ഓർക്കുക, അവന്റെ അത്ര പ്രണയം തരാൻ കഴിഞ്ഞില്ലെങ്കിലും, ഓർക്കുവാൻ ഒരുപാടൊന്നുമില്ലെങ്കിലും മറന്നില്ലെങ്കിൽ ഓർക്കുക നമ്മൾ പ്രണയിച്ച നാളുകൾ. രണ്ടാം പ്രണയമാണെങ്കിലും മധുരം നുകർന്ന് കഴിഞ്ഞില്ലെങ്കിൽ നുകരാം പെണ്ണേ. '
_________________________________

Saturday, May 12, 2018

50-മിനികഥകൾ

Blog: http://ajaypallikkara.blogspot.in/?m=1
Fb: https://www.facebook.com/ajay.pallikkara.9

Mob:8943332400

---------------------------------------

✍🏻 *മിനിക്കഥകൾ* 📝

---------------------------------------

കിനാവിന്റെ കഥകൾ

ചിതലെടുത്ത ജീവന്റെ കഥകൾ

ആത്മാവിന്റെ സപർശനമേറ്റ് വ്യത്യസ്തമായ ജീവിത കഥകൾ.

     *201 മിനികഥകൾ*

                 *2018* _________________________

📝 *അജയ് പള്ളിക്കര*✍🏻


---------------------------------------

✍🏻 *മിനിക്കഥ* [ *1* ]📝

-----------------------------------------

നടന്ന കാലുകൾക്ക്

ക്ഷതമേറ്റപ്പോൾ ഒരു മൂലയിൽ ഇരുന്ന്‌ മനുഷ്യർക്ക്‌ നേരെ കൈ നീട്ടി,

ഓരോ തുട്ടും സ്വർണങ്ങളാണ് സ്വർണമല്ലാത്തത് മനുഷ്യനിൽ നിന്നും വരുന്ന വാക്കുകളായിരുന്നു.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *2* ]📝

-----------------------------------------

ഇന്നത്തെ കാത്തിരിപ്പിന് ഇന്നലകളിലെ ഓർമ്മകൾ ഉണ്ടായിരുന്നു,

പത്രം വായിച്ചിരുന്ന കാലം, വികസനങ്ങളുടെ നാട്, കാടുകൾ നിരത്തി ഫ്ലാറ്റുകൾ, പാടങ്ങൾ നിരത്തി പ്ലാറ്റ്ഫോമുകൾ,

അന്ന് ആ പത്രകുറിപ്പിൽ ഒന്നും കൂടി ഉണ്ടായിരുന്നു വിമാനയാത്ര. ആ യാത്ര ക്കുവേണ്ടിയുള്ള കാത്തിരിപ്പാണിത്. ബസ്സിലും, തീവണ്ടിയിലും യാത്രചെയ്തിരുന്ന മനുഷ്യനു തുശ്ചയമായ പൈസകൊണ്ടുള്ള വിമാനയാത്ര. കാത്തിരിപ്പിനൊടുവിൽ അതും സഫലമായി.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *3* ]📝

-----------------------------------------

ക്ഷതമേറ്റ കാലുകൾ കൊണ്ടെന്നെ കിടപ്പിലാക്കി, കിടപ്പിലായ എന്നെ ഉയർത്തെഴുന്നേൽപ്പിക്കാൻ ആരും വരാതായപ്പോൾ മണ്ണിനടിയിൽ കിടപ്പിലാക്കി.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *4* ]📝

-----------------------------------------

പടം കഴിഞ്ഞു പുറത്തിറങ്ങി, എന്തോ പടം അത്രയ്ക്ക് പോരാ.കയറുമ്പോൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇറങ്ങുമ്പോൾ അതിനുതാഴെ പടത്തിനെ കുറിച്ച് നാലുവാക്കെഴുതി. നാട്ടിലെ കറങ്ങലിൽ സുഹൃത്തുക്കളായ പലരും പടത്തിനെ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ഫേസ്ബുക്കിൽ റിവ്യൂ ഇട്ടിട്ടുണ്ടെന്ന്.   _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *5* ]📝

-----------------------------------------

പാരമ്പര്യമായി പണക്കുടുംബത്തിൽ അംഗമായ ഞാനും പണക്കാരനായിരുന്നു. മറ്റുള്ളവർക്ക് ഉപകാരം ചെയ്ത്, ചെയ്ത് എന്നെ സംരക്ഷിക്കാൻ മറ്റൊരു പണകുടുംബത്തിലെ പണക്കാരനെ ആവശ്യമുള്ള അവസ്ഥയായി.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *6* ]📝

-----------------------------------------

ഞാൻ ജീവിക്കുന്നത് എന്റെ സന്തോഷത്തിനാണ് അല്ലാതെ നാട്ടുകാരുടെയും, സമൂഹത്തിന്റെയും സ്വഭാവ സർട്ടിഫിക്കറ്റിനൊന്നും അല്ല.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *7* ]📝

-----------------------------------------

കുട്ടിയായ്,പുരുഷനായ് വളർന്ന്, വളർന്ന് ജോലിയില്ലാത്തവനായ് എല്ലാവരും നോക്കികാണുമ്പോൾ, കല്യാണവും കഴിക്കാതെ എല്ലാവരുടെയും ശകാരങ്ങളും കേട്ട് അവസാനം മരണത്തിലാവുമെന്ന് വിചാരിച്ചില്ല.   _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *8* ]📝

-----------------------------------------

ഓർമകളുടെ കലവറയാണെന്റെ ലോക്കർ.

കരിമണി മാലയുണ്ടതിൽ- നാലാംക്ലാസ്സുകാരിയുടെ,

ചെവിയിലിടുന്ന കടുക്കനുണ്ട് -അത് സ്കൂളിലെ വില്ലന്റെത്, പത്താം ക്ലാസ്സിൽ ചൂരലുകൊണ്ട് നടക്കുന്ന -ടീച്ചറുടെ ചൂരലുണ്ട്,

കണ്ണുകാണാത്ത മൂസമാഷ് സമയം നോക്കുന്ന -വാച്ചുണ്ട്, വിടപറയും നേരം അക്ഷരങ്ങൾ പതിഞ്ഞ-ഓട്ടോഗ്രാഫും,

അവസാനമായ് ഞാൻ ആ ലോക്കറിൽ വെച്ചത് രണ്ടു സാധനങ്ങളായിരുന്നു. ഒന്ന് -അഞ്ഞൂറിന്റെയും, ആയിരത്തിന്റെയും നോട്ടുകളും,

പിന്നെ ഒന്ന് -പാതിവഴിയിൽ കോളേജിൽ നിന്നും വിടപറഞ്ഞ സുഹൃത്തിന്റെ ഓർമക്കായി വെച്ച നോട്ടുബുക്കും.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *9* ]📝

-----------------------------------------

കല്യാണം കഴിഞ്ഞ നാൾമുതൽ പിന്നങ്ങോട്ട് സന്തോഷമായിരുന്നു, സന്തോഷത്തിൽ മതിമറന്ന് ജീവിച്ചുതീർത്ത നാളുകൾ ഓർക്കാൻ പറ്റാതെയായി.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *10* ]📝

-----------------------------------------

തലയിൽ മൊത്തം കഥകളും, കവിതകളും, അതിനെ പറ്റിയുള്ള ചിന്തകളുമായിരുന്നു. ഓരോ സെക്കന്റും പുതിയ ജീവിതത്തെ, ജീവിത കഥകളെ, പുതിയ ആശയങ്ങളെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. ഞാൻ സത്യത്തിൽ ഇവിടെയാണെങ്കിലും എന്റെ ചിന്തകളെല്ലാം സാഹിത്യങ്ങളെ തേടി അലഞ്ഞുകൊണ്ടിരിക്കും. കയ്യിൽ ഒരു ബുക്കും വെക്കും പുതിയ ആശയങ്ങളെ പറത്തിവിടാതെ പകർത്തി എഴുതാൻ.  _____________________________
---------------------------------------

✍🏻 *മിനിക്കഥ* [ *11* ]📝

-----------------------------------------

തിരമാലകൾ ആഞ്ഞടിക്കുന്നു, മണലിൻ തീരത്ത് കിടക്കുന്ന വഞ്ചിയെടുത്ത് കടലിലേക്കിറക്കി തുഴഞ്ഞു പോകുമ്പോൾ തിരിഞ്ഞുനോക്കി, കൂരയിൽ വിശപ്പടക്കാൻ കാത്തിരിക്കുന്ന ഭാര്യയുടെയും, മകളുടെയും രണ്ടുവയറുകൾ കരിയുന്ന മണം മൂക്കിലടിക്കുന്നു.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *12* ]📝

-----------------------------------------

ഇന്ന് ഞാൻ സ്വപ്നത്തിൽ ഈശ്വരനെ കണ്ടു തൊട്ടപ്പുറത്ത് കാലനും. സ്വർഗം വേണോ,നരഗം വേണോ രണ്ടുപേരും ചോദിച്ചു.

നീ എന്നും അമ്പലത്തിൽ പോകു,എന്നെ പ്രാർത്ഥിക്കു,ദിവസവും എന്നെ ആലോചിച്ചു തിരികൊളുത്തു, ദേവാലയങ്ങളിൽ പോയി പൈസ മുടക്കി വഴിപാടുകൾ നടത്തു,നിന്നെ ഞാൻ സ്വർഗത്തിലേക്ക് നയിക്കാം.' ഈശ്വരൻ പറഞ്ഞു'.

നീ ഭൂമിയിൽ പാറിനടക്ക്,നിനക്കിഷ്ടമുള്ളത് ചെയ്യ്, നിനക്ക് എന്ത് തോന്നുന്നോ അങ്ങനെ പ്രവർത്തിക്കു,ആരെയും പേടിക്കാതെ നിനക്ക് അർഹതയുള്ളത് എന്തും നേടിയെടുത്ത്, എല്ലാം വെട്ടിത്തുറന്ന് പറഞ്ഞു ജീവിക്കു.നിനക്ക് നരഗവാതിൽ ഞാൻ തുറന്നിടാം.

[ഈശ്വരൻ കാലനായി വന്നതാണോ, കാലൻ ഈശ്വരനായി വന്നതോ]


ഞാൻ സ്വർഗ്ഗത്തിലേക്കാണോ? നരഗത്തിലേക്കാണോ? പോകേണ്ടത്. നിങ്ങൾ തന്നെ പറയു.

 _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *13* ]📝

-----------------------------------------

പത്താംക്ലാസ് കഴിഞ്ഞു പ്ലസ്‌ടു പഠനം,

പിന്നെ ഐ ടി ഐ പഠനം കഴിഞ്ഞു കമ്പനിയിൽ ജോലിക്ക് കയറി, മാസം ശമ്പളം വാങ്ങുമ്പോൾ ഓർത്തില്ല ജീവിതം ഇത്രയും പെട്ടെന്ന് തീരുമെന്നും, മധുരമുള്ള കാലം തിരികെ കിട്ടില്ലെന്നും, ഗൗരവകരമായ ജീവിതം ഇനി ഉണ്ടാവുമെന്നതും.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *14* ]📝

-----------------------------------------

എന്നെ നോക്കി സമൂഹം പരിഹാസത്തോടെ ചിരിക്കുന്നു ഞാൻ വെത്യസ്ഥനാണെത്രെ, ഞാൻ അവരെയും നോക്കി ചിരിച്ചു കാരണം അവരെല്ലാവരും ഒരേ പോലെയാണ്.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *15* ]📝

-----------------------------------------

നാലുചുവരിനുള്ളിൽ ജനിച്ചതാണോ, ആരോ ഇവിടെ കൊണ്ടുവന്നാക്കിയതാണോ,അറിയില്ല. ചുറ്റുമുള്ള വൃദ്ധർ -അമ്മയും, അച്ഛനും,

കുട്ടികൾ -അനുജത്തിയും, അനുജന്മാരും,

മുതിർന്നവർ - ജേഷ്ടന്മാരുമാണ്, ഇത്രെയും നാൾവരെയും ഇനി അങ്ങോട്ടും.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *16* ]📝

-----------------------------------------

ജാതിയുടെയും, മതത്തിന്റെയും ഇടയിൽ ജനിച്ചുവീണ ഞാൻ ജീവിക്കാൻ വീർപ്പുമുട്ടുകയാണ് -ഞാനായി ജീവിക്കാൻ.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ പെറ്റിട്ട അമ്മയുടെയും, അച്ഛന്റെയും, ഇഷ്ട്ടാനിഷ്ടങ്ങളെയും എന്റെ താല്പര്യങ്ങളെയും സമൂഹം നിയന്ത്രിക്കുകയാണ്. ഞാൻ ജീവിക്കുന്ന അല്ല നിയന്ത്രിപ്പിച്ചു ജീവിപ്പിക്കുന്ന ഈ സമൂഹം.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *17* ]📝

-----------------------------------------

പ്രേമമെന്നത് വ്യാധിയോ, ഭ്രാന്തോ, അതോ ഒരുതരം ആക്രാന്തമോ, അമർഷമോ. പെണ്ണിട്ടേച്ചും പോയാപ്പോൾ മലമുകളിൽ പോയി ചാടുന്നതിനു മുൻപ് വീട്ടിലെ ബാത്‌റൂമിൽ വെച്ചു കൈ മുറിച്ചിരുന്നു, ആശുപത്രിക്കിടക്കയിൽ വെച്ചു കണ്ണുതുറന്നപ്പോൾ ചെവിയിൽ പതിച്ച ശകാരങ്ങൾ കേട്ട് ഓടിയതാണീ മലമുകളിലേക്ക്. ചാടിയ ചാട്ടം ആഴത്തിലേക്ക് പിന്നെ നേരെ മുകളിലേക്ക്.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *18* ]📝

-----------------------------------------

സമൂഹം എന്നെ കുറ്റപ്പെടുത്തുന്നു, പഴിചാരുന്നു, വിമർശിക്കുന്നു, ഉപദേശിക്കുന്നു, അവരിൽ ഒരാളാകാൻ. ഞാൻ എന്നിൽ നിന്നും മാറി അവരിൽ ഒരാളാകാൻ.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *19* ]📝

-----------------------------------------

സിനിമ മോഹവുമായി ചെന്നൈ, ബാഗ്ലൂർ, പൂണെ, ബോംബെ, പല പട്ടണങ്ങളിൽ കറങ്ങി, കറങ്ങി,

വീട്ടിൽ തിരിച്ചെത്തിയും കറങ്ങി,

കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ജീവിതവും കറങ്ങി.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *20* ]📝

-----------------------------------------

ഇന്ന് എന്റെ പ്രവാസ ജീവിതത്തിന്റെ മൂന്നാം വാർഷികമാണ്. ഒട്ടനവധി മോഹങ്ങൾ പൂവണിഞ്ഞു എങ്കിലും ഒത്തിരി മോഹങ്ങൾ ബാക്കിയായി തുടരുന്നു ഇനി എത്ര നാൾ എന്നറിയാതെ.  _____________________________
---------------------------------------

✍🏻 *മിനിക്കഥ* [ *21* ]📝

-----------------------------------------

ചുറ്റുമുള്ളവർ നോക്കുന്നു,അതെ എന്നെ തന്നെയാണ്.

ഇന്ന് ഞാനൊരു സെലിബ്രിറ്റിയാണ് ലോകം അറിയപ്പെടുന്ന ഒരു സിനിമ നടി.

എന്റെ ജീവിതമോ മനോഹരം, ഉള്ളിൽ സന്തോഷം അഥവാ സങ്കടങ്ങൾ വന്നാൽ സന്തോഷിക്കാനായ് കാര്യങ്ങൾ ഒരുപാടൊരുപാട്.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *22* ]📝

-----------------------------------------

നിന്റെ നാട് ഇപ്പോഴും സൂര്യൻ ഉദിക്കാത്ത ഒരു നാടാണല്ലേ, ?


ആ അത് നീ പറഞ്ഞത് ശരിയാ, എന്റെ നാട്ടിൽ ഇനിയും ഒരുപാട് സൂര്യൻ ഉദിക്കാനുണ്ട്. പക്ഷെ നിന്റെ നാട്ടിൽ ഉദിച്ച സൂര്യൻ ഒരുപാട് കാലങ്ങൾക്ക് മുൻപ് എന്റെ നാട്ടിൽ അസ്തമിച്ചു പോയതാണ്.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *23* ]📝

-----------------------------------------

പ്ലസ്‌ടു പാതിവഴിയിൽ പലകാരണങ്ങളാൽ ഉപേക്ഷിച്ചു, കയ്യിൽ ജലച്ചായവും, മുന്നിൽ ക്യാൻവാസും കൊണ്ടിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ ആയി.പകലുകളിൽ സാറായി, ഒഴിവുദിവസങ്ങളിലും, രാത്രികളിലും  വീട്ടിൽ ചടച്ചുകൂടിയിരിക്കുമ്പോൾ മറ്റുള്ളവർക്ക് കുശലം പറയാനൊരാളായി, നാട്ടുകാർക്ക്‌ ആരുമല്ലാത്ത ഞാനെന്ന വ്യക്തിയെ കുറിച്ചുപറയുവാനുമായി ജീവിതം ജീവിച്ചുതീർക്കുന്നു.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *24* ]📝

-----------------------------------------

ഫോണില്ലാതെ റോഡിലൂടെ നടന്ന പകൽ എല്ലാവരും ചോദിച്ചു 'നിന്റെ ഫോൺ എവിടെ എന്ന് '

രാത്രികളിൽ ഫോണില്ലാതെ വീട്ടുകാരോടൊപ്പം ഇരുന്നപ്പോൾ അവരും ചോദിച്ചു 'ഫോൺ കേടുവന്നോ എന്ന് ',

ഫോൺ കയ്യിലേന്തി നടന്ന പകലുകൾ, രാത്രികൾ ആർക്കും ഒന്നും ചോദിക്കാനില്ല, പറയാനില്ല.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *25* ]📝

-----------------------------------------

ഞാനെന്ന വ്യക്തിയെ നിങ്ങൾക്ക് കാണാം,

എന്റെ ഉള്ളിലെ കറുത്തിരുണ്ട മറ്റൊരു മുഖം നിങ്ങൾക്ക് കാണാനാവില്ല,

അത് കാണണമെങ്കിൽ ഞാനൊരു തെറ്റ് കാരനാകണം.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *26* ]📝

-----------------------------------------

മായയുടെ ജീവിതത്തിനു അർത്ഥം വന്നത് അവൾക്കു ഒരു കുഞ്ഞു പ്രസവിച്ചപ്പോഴായിരുന്നു,

എന്നാൽ അതല്ലാതെയായി തീർന്നത് കുറച്ചുമാസങ്ങൾക്ക് ശേഷം കുഞ്ഞിന്റെ അച്ഛൻ മരിച്ചപ്പോഴായിരുന്നു.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *27* ]📝

-----------------------------------------

സാഹിത്യവാക്കുകൾ അരച്ചുകുടിച്ചു,

സംസാരിക്കാൻ വരുന്നവരോട് നമസ്കാരം പറഞ്ഞു, ഫേസ്ബുക്കിലും, വാട്ട്സാപ്പിലും, വായ് തോരാതെ സംസാരിച്ചു, നാട്ടിൽ ആരൊക്കെയോ ആണ് എന്നാൽ ആരൊക്കെയോ അല്ലാത്ത മട്ടിൽ ജീവിതമിങ്ങനെ മുന്നേറുമ്പോൾ, ഭാവി ജീവിതം ഇങ്ങനെ അല്ലാതെ ജീവിച്ചു തീർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജീവിതമാണിത്.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *28* ]📝

-----------------------------------------

ഒളിവിലായിരുന്നു രണ്ടുനാൾ,

കുത്തുകേസിൽ ഇനി അകത്തുപോകാൻ വയ്യ,

മറ്റുകാരണമൊന്നുമില്ലാതെ പാർട്ടിക്കുവേണ്ടി കൊന്നതാണെന്ന വാർത്ത‍ ഞാൻ നിഷേധിക്കാനും പോയില്ല,

കാലങ്ങൾ തെളിയിക്കില്ല എന്നറിയാം,

സത്യം എന്റെ ഭാര്യക്കുമാത്രമറിയാം അതുമതി.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *29* ]📝

-----------------------------------------

മണിക്കൂറുകൾ കഴിഞ്ഞാൽ കഴുത്തിൽ തൂക്കുകയർ വിഴും. സിനിമയിലെ പോലെ അവസാന ആഗ്രഹം എന്താണെന്നു ചോദിക്കുമോ,

ചോദിച്ചാൽ എന്ത് പറയും,

മരണത്തെ കുറിച്ചോർത്തല്ല വേവലാതി അവസാന ആഗ്രഹം ചോദിക്കുമ്പോൾ എന്ത് പറയും എന്നതിലാണ്.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *30* ]📝

-----------------------------------------

KSRTC ഡിപ്പോയിൽ ഇരിക്കവെ എല്ലാവരും എന്നെ തന്നെ നോക്കുന്നു. വരുന്നവരും, പോകുന്നവരും, കണ്ടക്ട്ടറും, ഡ്രൈവറുമടക്കം എല്ലാവരും.

ഫോൺ കയ്യിലേന്തി വന്നവൻ മുന്നിൽ നിന്ന് എന്റെ നേരെ ഫോട്ടോ എടുത്തു ചിരിച്ചു പോയി,

കാലൊടിഞ്ഞ മുഷിഞ്ഞ യുവാവ്‌ ഇഴഞ്ഞുവന്ന്‌ എനിക്ക് നേരെ പൈസ നീട്ടി പുറകോട്ടു കൈചൂണ്ടി കാണിച്ചു.

ഞാൻ പുറകോട്ടു നോക്കിയപ്പോൾ നഗ്നയായ ഒരു സ്ത്രീ കൈക്കുഞ്ഞിനു മുലപ്പാൽ കൊടുത്തു ഭിക്ഷതേടി ഇരിക്കുന്നു.

കാലൊടിഞ്ഞ യുവാവ്‌ തന്ന പൈസയും ചേർത്തു കടയിൽ നിന്നും ഒരു സാരി വേടിച്ചു സ്ത്രീക്ക് നേരെ നീട്ടി.

അത് വാങ്ങി കുഞ്ഞിനേയും മാറോട്ചേർത്ത് ബാത്റൂമിനരികിലേക്ക് മെല്ലെ നടന്നു നീങ്ങി  എല്ലാവരും നോക്കി നിൽക്കെ.  _____________________________
---------------------------------------

✍🏻 *മിനിക്കഥ* [ *31* ]📝

-----------------------------------------

ഒരു സുന്ദരി,

കാതിൽ കമ്മലിട്ട, കയ്യിൽ വളകളണിഞ്ഞ,മൂക്കിൽ മൂക്കുത്തി കുത്തിയ സുന്ദരി കോത.

കൈ കോർത്ത്‌ പിടിച്ചു നടക്കാനും, മഴയത്ത് കുടചൂടിത്തരാനും, മാറത്തു തലചായ്ക്കാനും, അവൾക്കു സമ്മതമാണെങ്കിൽ ജീവിതത്തിലെ എന്റെ ഭാര്യ  അവളായിരിക്കും.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *32* ]📝

-----------------------------------------

മനസ്സിനു സന്തോഷം വരുന്ന കാര്യങ്ങൾ ചെയ്യുവാനനുവദിക്കാതെ,

സങ്കടത്തിൽ സന്തോഷം കണ്ടെത്തുന്ന നിമിഷങ്ങളാണ് ഇപ്പോഴത്തെ എന്റെ ജീവിതം.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *33* ]📝

-----------------------------------------

തഴച്ചു വളരുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്.

അപ്പനപ്പൂപ്പന്മാർ വളർന്ന് പന്തലിച്ചു മണ്ണിനടിയിലായി,

ഞാനും എന്റെ ഭാര്യയും വളർന്ന് പന്തലിച്ചു,

മക്കൾ രണ്ടുപേരും ജോലിചെയ്ത് വളർന്നുകൊണ്ടിരിക്കുന്നു.

എല്ലാവരും വളർന്ന്, വളർന്ന് ഇപ്പോൾ തഴച്ചു വളരുന്ന കുടുംബമായി മാറി.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *34* ]📝

-----------------------------------------

എന്റെ ജീവിതത്തിൽ നിന്റെ കൂടെ നൂറുകൊല്ലം ഒരുമിച്ചു ജീവിക്കണമെന്നില്ല.

ഒരു നാളെങ്കിൽ അത്രയും സന്തോഷത്തോടെ ഒരിഷ്ട്ട സ്ഥലത്തേക്ക് യാത്ര അത്രമാത്രം മതി എന്റെ ജീവനുള്ളതുവരെ ഓർമ്മിക്കാൻ, നിന്റെ ഓർമ്മകൾ.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *35* ]📝

-----------------------------------------

ട്രെയിൻ വരുമ്പോൾ പൊക്കിയും, താഴ്ത്തിയും കളിക്കുന്ന യന്ത്രം എന്റെ കയ്യിലായിരുന്നു -റെയിൽവേ ഗേറ്റ് ജോലി.

കുറുകെ ഒരു പാലം വരേണ്ട ആയുസ്സ് മാത്രമേ എനിക്കും എന്റെ യന്ത്രത്തിനും ഉള്ളു.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *36* ]📝

-----------------------------------------

മനസ്സിൽ നെഞ്ചിടിപ്പ്,

ക്ലാസ്സിൽ ഹാൾടിക്കറ്റ് വിതരണം ചെയ്യുന്നു, എനിക്കുണ്ടോ എന്നറിയില്ല, എനിക്ക് കിട്ടാൻ സാധ്യതയില്ല, അതിലില്ലെങ്കിൽ പിന്നെ ഞാൻ പുറത്താണ്, കോളേജിൽ നിന്നും പലരുടെയും മനസ്സിൽ നിന്നും.

പുറത്താക്കും വരെ നിൽക്കും, പുറത്താക്കിയാൽ ചെയ്യുവാനായി ഒന്നുമില്ല.

ചെയ്യുവാനേറേ ഉണ്ട് അതിനു കാലങ്ങൾ മുന്നോട്ടുനീങ്ങണം,

ഹാൾടിക്കറ്റ് വിതരണം കഴിഞ്ഞു. പക്ഷെ അതിൽ എന്റെ ഇല്ലായിരുന്നു.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *37* ]📝

-----------------------------------------

ബൈപ്പാസ് റോഡിൽ ജനങ്ങൾക്ക്‌ നേരെ കൈ നീട്ടി ഇരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

കിട്ടുന്ന ചില്ലറകൾ കൂട്ടിവെച്ചാൽ അവസാനത്തെ അത്താഴത്തിനുള്ള പൈസ കിട്ടും. കാലാകാലമായി പദചക്രം പോലെ ഇത് തുടർന്നുകൊണ്ടിരിക്കുന്നു.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *38* ]📝

-----------------------------------------

പേടിയായിരുന്നു എനിക്ക്,

തുറിച്ചുനോട്ടവും, ആരെയും പേടിപ്പിക്കുന്ന ശബ്ദവും, കൊമ്പൻ മീശയും, കള്ളന്മാരെ ചവിട്ടി തേഞ്ഞ ഷൂവും ഇട്ട ആ കാക്കിക്കാരനെ എനിക്ക് പേടിയായിരുന്നു.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *39* ]📝

-----------------------------------------

എന്റെ കൈവെള്ളയിലായിരുന്നു സ്കൂൾ.

ഞാൻ തീരുമാനിക്കും എപ്പോൾ കൂടണം, പ്രാർഥന ചൊല്ലണം, ഇന്റെർവൽ ആവണം, ക്ലാസ്സ്‌ വിടണം എന്നൊക്കെ.

കാരണം ഞാനവിടുത്തെ പ്രിൻസിപ്പൽ ആയിരുന്നില്ല അതിനെക്കാൾ മുകളിലുള്ള 'പീയൂൺ' ആയിരുന്നു.   _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *40* ]📝

-----------------------------------------

മുതലാളിയുടെ കീഴിൽ സ്ഥാപനത്തിൽ ജോലിക്ക് കയറി, ആശയങ്ങൾ ഉൾക്കൊള്ളാതെ 'നീ അത് ചെയ്താൽ മതി' എന്ന് പറയുന്ന മുതലാളി.ഞാൻ ഇറങ്ങി പോന്നു.

ഗവണ്മെന്റ് ജോലിചെയ്യുന്ന ഒരാൾ പറഞ്ഞു 'ചിന്തകൾ കുറഞ്ഞുവരികയാണ്. അറുപതു വർഷം ജോലിചെയ്ത് ചിന്തകൾ എല്ലാം മരിച്ചുപോയി. '

അവസാനം ഞാൻ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങി. എന്റെ ചിന്തകൾ ഉപയോഗിക്കുകയും, തൊഴിലാളികളുടെ ചിന്തകളെ, ആശയങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു.  _____________________________
---------------------------------------

✍🏻 *മിനിക്കഥ* [ *41* ]📝

-----------------------------------------

ഗതികെട്ട് കരിയും, പുകയും കൊള്ളുന്ന വർഷാപ്പ് പണി നിർത്തി. പെട്രോൾ പമ്പിലെ മണം സഹിക്കവയ്യാതെ പാതിവഴിയിൽ ഉപേക്ഷിച്ചു.

മൊബൈൽ ഷോപ്പിൽ ചെന്ന് കയറ്റിയ കാർഡുകൾക്ക് കണക്കു പറഞ്ഞു മടുത്തു ഇറങ്ങിപ്പോയി. ഡ്രൈവറായ ശേഷം ഡ്രൈവിംങ്‌ മടുത്തു. കൈവെക്കാത്ത ജോലികളില്ലാതായി, വീണ്ടും പഴയ കാലഘട്ടത്തെ ഓർക്കുവാൻ PG പഠിക്കുന്നു.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *42* ]📝

-----------------------------------------

പോലീസെന്നുകേട്ടാൽ പേടിയായിരുന്നു. പരുക്കൻ സ്വഭാവമുള്ള ആ പോലീസുകാരൻ എന്നെ സുരക്ഷിതമായി വീട്ടിലെത്തിക്കും വരെ.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *43* ]📝

-----------------------------------------

ഉയർത്തെഴുന്നേറ്റ ജീവന്റെ തോളിൽ തട്ടി ഭക്ഷണം കൊടുത്തു ജീവിപ്പിച്ചു.

വളർന്നവൻ എന്റെ തോളിൽ തട്ടി നാലുചുവരുകൾക്കുള്ളിൽ പോയി കിടത്തി ജീവിക്കാൻ പറഞ്ഞു.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *44* ]📝

-----------------------------------------

പെണ്ണ് കാണാൻ ഇന്നൊരു കൂട്ടർ വരുന്നുണ്ട് എന്ന് പറഞ്ഞവരോട് 'ഗവണ്മെന്റ് ജോലിക്കാരൻ ഉണ്ടെങ്കിൽ മതി '

എന്നും പറഞ്ഞു മകളെ നോക്കിയപ്പോൾ മകളിൽ നിന്ന് ആട്ടും, തുപ്പും -കാരണം മകൾക്ക് നല്ലൊരു ജോലിയില്ലായിരുന്നു.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *45* ]📝

-----------------------------------------

വീട്ടിലെ പ്ലേറ്റുകൾ അടക്കി വെക്കാത്തൊരുനാൾ ഉണ്ടായിരുന്നു,

പ്രെസ്സിലെ ഫ്ലെക്സിന്റെ ഗന്ധം അടിക്കാൻ തുടങ്ങിയിട്ട് വെറും മാസങ്ങൾ ആയിട്ടുള്ളു. അന്ന് വീട്ടിലെ പ്ലേറ്റുകൾ അടക്കിവെക്കാത്തൊരുനാൾ, ഇന്ന് കമ്പ്യൂട്ടറിൽ മാഗസീനിന്റെയും, മാസികയുടെയും പ്ലേറ്റുകൾ അടക്കിവെച്ചുകൊണ്ടിരിക്കുന്ന നാളുകൾ.    _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *46* ]📝

-----------------------------------------

വേഗം ജോലികിട്ടുന്ന എന്തെങ്കിലും പഠിക്കണം,

എത്രയും പെട്ടെന്ന് ജോലിക്ക് കയറി ഇരുപത്തി മൂന്നാം വയസ്സിൽ പെണ്ണും കെട്ടി സെറ്റിൽ ആകണം,

അറിയാം കയ്‌പേറിയ ജീവിതത്തിൽ നിന്നുകൊണ്ട് മധുരമാർന്ന നാളുകളിലല്ലോ ഓർത്ത്‌ കരയേണ്ടി വരുമെന്ന്.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *47* ]📝

-----------------------------------------

ജീവിതത്തിന്റെ ആരംഭഘട്ടങ്ങളിൽ നിന്ന് തന്നെ അനർഘ നിമിഷങ്ങൾ എന്നോട് ചിരിച്ചു.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *48* ]📝

-----------------------------------------

കണ്ണടച്ചും, കള്ളുകുടിച്ചും കാണുന്ന സ്വപ്നവും, മാജിക്കൽ റിയലിസവുമല്ല

    'ലോകം '

കണ്ണുതുറന്നാൽ, യാഥാർഥ്യബോധത്തോടെ, പച്ചയായി നിന്നുകൊണ്ട് കാണുന്നതാണ്

    'ലോകം '. _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *49* ]📝

-----------------------------------------

യുദ്ധമായിരുന്നു അതിർത്തിയിൽ,

തോക്കുകളും, പീരങ്കികളും, മിസൈലുകളും, വാരിയെടുത്ത് പോരിന് പോകുമ്പോൾ മറ്റൊരു ചിന്തയില്ലാതെ, മരണഭയമില്ലാതെ രാജ്യത്തെ കാക്കണം എന്നൊരൊറ്റ ചിന്ത മാത്രം.  _____________________________

---------------------------------------

✍🏻 *മിനിക്കഥ* [ *50* ]📝

-----------------------------------------

എനിക്ക് വലിയ ഒരു എഴുത്തുകാരനാകണം

  -പുച്ഛവും, പരിഹാസവും -

എനിക്ക് സിനിമ നടനാകണം, സംവിധായകനാകണം

   -സമൂഹം കലപില പറയുന്നു, ഉറ്റു നോക്കുന്നു -

എനിക്ക് ഡോക്ടർ ആകണം, എഞ്ചിനിയറാകണം, വക്കീലാകണം, ജോലിക്കാരനാകണം

   -സന്തോഷവും, സമാധാനവും, ആശംസകളും, പ്രോത്സാഹനങ്ങളും - _____________________________

📝 *അജയ് പള്ളിക്കര*✍🏻

Saturday, March 31, 2018

പർദ്ദ -ചെറുകഥ

-( *ചെറുകഥ*)-
---------------------------------------
       ✍🏻 *പർദ്ദ* ]📝
----------------------------------------    
   *അജയ് പള്ളിക്കര*
----------------------------------------
എഴുതണമെന്നുണ്ടായിരുന്നു ഒരുപാട്.
ദേഹം മുഴുവനും പൊതിഞ്ഞുകെട്ടിയ കറുത്ത പർദ്ദ അതിനു സമ്മതിച്ചില്ല.
ആരാധനയായിരുന്നു, അധിനിവേശമായിരുന്നു, ഇഷ്ട്ടമായിരുന്നു തൂലികയോടും, തൂലിക ചലിപ്പിക്കുന്നവരോടും. പള്ളിയും, പള്ളിക്കൂടവും, മത പഠനക്ലാസും, നാലാം വിവാഹക്കാരനുമായുള്ള എൻ വിവാഹവും മാറ്റത്തിന്റെ കയ്യൊപ്പുകളായി. എന്നിട്ടും വിടാതെ സൂക്ഷിച്ച എൻ ഉമ്മ എനിക്കു നീട്ടിയ സ്വാതന്ത്ര്യത്തിൻ തൂലിക മുറുകെ പിടിക്കാൻ ശ്രെമിച്ചു. പൊട്ടി പോകുവാൻ മാറു പാതി പൊട്ടിയ തൂലിക ഇന്ന് മുഴുവനായി എരിതീയിൽ ഇക്ക കൊണ്ടിട്ടു.

അടച്ചുപൂട്ടിയ ഇരുട്ടുമുറിയായിരുന്നു എൻ ചിന്തകൾ.
പാത്തും പതുങ്ങി എഴുതിയ രചനകൾ കാറ്റത്തു പാറി ഭൂമിയോടലിഞ്ഞു. മറ്റൊരു പടു വൃക്ഷമായ് വരാൻ കഴിഞ്ഞിരുന്നുവെങ്കിൽലാശിച്ചു. പക്ഷെ വന്നില്ല.
ഉപ്പ മരിച്ച രാത്രി വീട്ടിലിരുന്നു കരഞ്ഞു. കരയരുതുമ്മാ എന്നും പറഞ്ഞെൻ കവിത കടലാസ്സുകൊണ്ടെൻ മകൾ കണ്ണീരൊപ്പി.

നാലുചുവരുകൾക്കുള്ളിൽ തീർക്കുന്ന എൻ ജീവിതം പർദ്ദ പോൽ കറുത്തതാണ്.
എൻ കരങ്ങൾക്കിനി ജീവനില്ല എന്നെൻ ആശയങ്ങൾ പറഞ്ഞു. ചുക്കിച്ചുളിഞ്ഞ കൈകൾ, വിറച്ച വിരലുകൾ, കാഴ്ച്ചകളെ ആസ്വദിക്കാൻ കഴിയാത്ത കണ്ണുകൾ, സൗന്ദര്യമില്ലാത്ത മുഖം, കത്തിയെരിഞ്ഞും പോയെൻ തൂലിക നാമ്പുകൾ ഓർത്ത്‌ ചിരിച്ചു.

പുത്തൻ ചിന്തകളും, ആശയങ്ങളും ലോകത്തിനു മുൻപിൽ കാഴ്ച്ചവെക്കുവാൻ തൂലികാശയങ്ങൾ വളരണം എന്ന് തോന്നി. എൻ ചിന്തകൾക്കതീതമായ മറ്റൊരു ചിന്ത.
ആ ചിന്തകൾ പൊട്ടി മുളച്ചത് കർശനങ്ങളുടെ, അതിർവരമ്പുകളുടെ കാവലാളായ എൻ "ഇക്ക " മരിച്ചപ്പോഴായിരുന്നു.
നാലു ബീവിമാർ മാറി കരയുമ്പോൾ എൻ മകളുടെ കയ്യും പിടിച്ചു അ സ്വാതന്ത്ര്യത്തെ കുറിച്ചോർത്ത് ആദ്യം പൊട്ടികരഞ്ഞു, പിന്നെ ചിരിച്ചു.
മരിച്ച ശവശരീരത്തിൻ മുന്നിൽ വെച്ചു എൻ മകൾക്ക് ഞാൻ നീട്ടിയ ഒരു കടലാസും തൂലികയും പിടിച്ചു അവൾ മാറിയിരുന്നു എഴുതുകയാണ്.
എന്നിലെ എന്നെ ഞാൻ അവളിൽ കണ്ടു. പക്ഷെ അവൾക്കു എന്നെക്കാൾ ഒരുപാട് മാറ്റങ്ങളുണ്ടായിരുന്നു.
പള്ളിയിലും,പള്ളിക്കൂടത്തിലും പോയിട്ടില്ല.
മതപഠനവും, വിശ്വാസവും പഠിപ്പിച്ചിട്ടില്ല, ഇരുട്ടിരുണ്ട കറുത്ത പർദ്ദ അണിഞ്ഞിട്ടില്ല.
തൂലികയുടെ ലോകത്ത്, സ്വാതന്ത്ര്യത്തിന്റെ സന്തോഷത്തിൽ, മതിൽ കെട്ടുകളുടെ ലോകത്തിൽ പാറി പറക്കാത്ത കടലാസുകൾ ഏന്തി,
ഏരി തിയിലൊടുങ്ങാത്ത രചനകളുമായി ലോകം ചുറ്റാൻ അവൾ തയ്യാറാണ്.

ശ്വാസം വലിച്ചു, ഉറക്കെ വലിച്ചു, വീർപ്പുമുട്ടി, ശരീരം മൊത്തം വിയർത്തു,
ഉമ്മാ......... ഉമ്മാ............
ഉറക്കെ കരഞ്ഞു,
ഞാൻ മരിക്കുകയാണ്, പർദ്ദ അണിഞ്ഞ ഞാൻ മരിക്കുകയാണ്.
മകളെ നീ അണിയാതിരിക്കുക കാഴ്ചകളെയും, ചിന്തകളെയും, ആശയങ്ങളെയും കറുപ്പാക്കുന്ന ഈ കറുത്ത "പർദ്ദ".
_______________________________________________

Wednesday, March 28, 2018

തിരിഞ്ഞുനോട്ടം -കവിത

-( *കവിത*)-
---------------------------------------
✍🏻 *തിരിഞ്ഞുനോട്ടം* ]📝
----------------------------------------        *അജയ് പള്ളിക്കര*
----------------------------------------
പറയാതെ പോയില്ലേ
നീ എൻ ഹൃദയത്തിൽ നിന്നും
അറിയാതെ പോയല്ലോ
ഞാൻ നിൻ പ്രണയ സൗരഭ്യം,
അകലുമോ നീ ഇനിയുള്ള നാളുകൾ
അടുക്കുവാൻ കൊതിക്കുന്നു എൻ ഹൃദയവും ഇവിടെ,
നീറ്റലും നീറലും കൊണ്ടിന്നു രാവുകൾ രാത്രികളിലാമങ്ങൾ തൻ കളിത്തൊട്ടി ബാക്കിയായ്‌.

               (പറയാതെ പോയില്ലേ )

അന്നൊരു രാക്കിളി
മെല്ലെ നടപ്പതിൻ വഴിയോരം കാത്തു നിന്നു,
നീ വരുമെന്നോർത്ത് നിന്നു ഞാൻ കയ്യിലൊരു സ്നേഹ പ്രതീക്ഷയായ്,
എന്നിട്ടും പറയാതെ പോയരാ പ്രണയ പ്രതീക്ഷതൻ സ്വപ്‌നങ്ങൾ
മൗനമായ് പറയാൻ കൊതിക്കുന്ന ചുണ്ടുകളിൽ സ്നേഹവും, ചുവപ്പും.

                   (പറയാതെ പോയില്ലേ )

കണ്ടു നടന്നതിൻ പ്രണയാർത്ഥ കോലങ്ങൾ
കേൾക്കുമാ വഴിയോര സ്പർശങ്ങൾ
ചാഞ്ഞു നിന്ന നിൻ മനസ്സിന്റെ ചില്ലകളിൽ ഓടി കയറാനാശിച്ചു ഞാനും,
എൻ മനസ്സിന്റെ പ്രണയം നീ എന്തിനു അറിഞ്ഞിട്ടുമറിയാതെ  മിണ്ടാതെ നടന്നകന്നു.

                       (പറയാതെ പോയില്ലേ ) __________________________________

Saturday, March 24, 2018

മാഷെ

"നീ എന്നെയാണോ എന്റെ രചനകളെ  ആണോ സ്നേഹിക്കുന്നത്?"

ചോദ്യം കേട്ട അവൾ ഒരു മാത്ര ആലോചിക്കാതെ പറഞ്ഞു - "  രണ്ടും."

ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു
"നിനക്ക് തെറ്റി.. നിനക്കൊരിക്കലും എന്നേയും എന്റെ രചനകളെയും ഒരുമിച്ച് ഒരു പോലെ സ്നേഹിക്കാനാവില്ല..."

"അതെന്താ?"

"അതെന്താന്നു ചോദിച്ചാൽ എന്നിൽ എന്റെ സാഹിത്യമോ ... രചനകളോ എന്നേയോ എന്റെ സ്വഭാവത്തെയോ കാണില്ല..."

കൈകൂപ്പി കൊണ്ട് അവൾ പറഞ്ഞു "സാഹിത്യമായി പറയാനൊന്നും എനിക്കറിഞ്ഞൂടാ മാഷേ.... പക്ഷേ ഇഷ്ട്ടാണെനിക്ക്... മാഷേ ഒരു പാട് പേര് ഇഷ്ട്ടപ്പെടുന്നുണ്ടെന്ന് അറിയാം അക്കൂട്ടത്തിലുള്ള ഒരാൾ മാത്രമാണ് ഞാൻ നിങ്ങൾക്ക് .....പക്ഷേ എനിക്ക് ....!"

 "ചില വികാരങ്ങൾ വാക്ക് കൊണ്ട് വർണ്ണിക്കാനാവാത്തതാണ്... എഴുതി ഫലിപ്പിക്കാനാവാത്തതാണ്."

" ക്രൂരനാണ് നിങ്ങൾ... എന്നെ സ്നേഹത്താൽ അടിമപ്പെടുത്തിയിരിക്കുകയാണ്... വീർപ്പുമുട്ടിക്കുകയാണ്.. കുതറി മാറാൻ പലതവണ ഞാൻ ശ്രമിച്ചപ്പോഴും എന്നെ നിങ്ങൾ കൂടുതൽ കൂടുതൽ നിങ്ങളിലേക്ക് അടുപ്പിക്കുകയായിരുന്നു."

 "ഞാൻ ആരേയും തടങ്കലിലാക്കിയിട്ടില്ല... പോകേണ്ടവർക്ക് പോകാം.. "

"മാഷിനിപ്പൊ അതൊക്കെ പറയാം... എന്റെ സങ്കടം കൊണ്ട് പറഞ്ഞു പോയതാണ്.. മാഷിന്റെ ഓരോ ആഗ്രഹങ്ങളും ഞാൻ സാധിച്ചു തരുമ്പോൾ എപ്പോളെങ്കിലും എന്റെ ആഗ്രഹങ്ങൾ , വികാരങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? കഥകളിൽ, രചനകളിൽ പ്രണയ പരവശനായ കാമുകനെ വർണ്ണിച്ചയാൾക്ക് എന്തേ ജീവിതത്തിൽ പ്രണയിക്കാൻ തോന്നാത്തത്?"

"എടീ ഇതാണ് ഞാൻ നേരത്തെ പറഞ്ഞത് എഴുത്തും ജിവിതവും വേറെ വേറെ ആണ്. ഒരിക്കലുമതിനെ കൂട്ടിക്കുഴക്കാൻ നിൽക്കരുത്.. നിന്നോട് പ്രണയമുണ്ടല്ലോ എനിക്ക് "

" പ്രണയം.. ഹും .. സ്വാർത്ഥനാണ് നിങ്ങൾ... നിങ്ങളാൽ ഒരു താലിമാലയണിക്കുവാൻ എത്ര കാലമായി എന്റെ മനസ്സ് കൊതിക്കുന്നു... കല്യാണം കഴിച്ചില്ലേലും വേണ്ടില്ല ഒരു വെപ്പാട്ടിടെ സ്ഥാനമെങ്കിലും എനിക്ക് തന്നൂടെ ? വേറെ ഒരുത്തനെ കിട്ടാഞ്ഞിട്ടല്ല... അത്രയേറെ നിങ്ങളെ ഞാൻ സ്നേഹിക്കുന്നത് കൊണ്ടാ.. എന്തേ എന്നെയൊന്നു  ചുംബിക്കുക പോലും ചെയ്യാത്തത്! "

"ചിരിച്ച് പരിഹസിക്കുകയാണല്ലേ? എഴുത്തുകാരൊക്കെ ഇങ്ങനെയാകുമോ..? ഇല്ല നിങ്ങളെ പോലെ നിങ്ങള് മാത്രമേ കാണൂ..എന്നിരുന്നാലും നിങ്ങളോട് എനിക്ക് പ്രണയമാണ് നിങ്ങളുടെ എഴുത്തുകളിലെ പ്രണയം ആസ്വദിച്ച് ഞാൻ നിർവൃതികൊളളുന്നുണ്ട്.'... എന്നെയാണോ എന്റെ കഴിവുകളെയാണോ  മാഷ് സ്നേഹിച്ചത്?

"അത് നിന്റെ കഴിവുകളെ  തന്നെയാണ് പക്ഷേ.... "

" പക്ഷേ... ആ ഒരു പക്ഷേ ഇനി വേണ്ട.. എന്നോട് വെറുമൊരു ആകർഷണം മാത്രമാണെന്നെനിക്കറിയാം.  
എങ്കിലും വീണ്ടും ഞാൻ പറയുന്നു സ്വാർത്ഥനാണ് നിങ്ങൾ.. എത്ര വട്ടം ഞാൻ എന്റെ പ്രണയം അറിയിച്ചിരിക്കുന്നു. പക്ഷേ അപ്പോഴൊക്കെ ഒരു ചിരി മാത്രം സമ്മാനിച്ച് നിങ്ങൾ നിങ്ങളുടെ ആവശ്യങ്ങളിലേക്ക് തിരിയും.. രണ്ടാമതും മൂന്നാമതും അങ്ങിനെ എത്രയേറെ നിങ്ങളുടെ ഒരോ നേരത്തെ ഭ്രാന്തൻ ചിന്തകളിൽ ഞാനിവിടെ എത്തിയിട്ടുണ്ട് ... ഇന്നിപ്പോ എന്തിനാണാവോ വരാൻ പറഞ്ഞത് പുതിയ വല്ല എഴുത്തും  ഉണ്ടോ?

" ഉണ്ടെങ്കിൽ? എന്തേ ഇയാൾക്ക് താത്പര്യമില്ലേ?"

" ഇല്ലായിരുന്നെങ്കിൽ രണ്ടര മണിക്കൂർ കലാപരിപാടികൾ കഴിഞ്ഞ് 2 മണിക്കൂർ യാത്രയും ചെയ്ത് ക്ഷീണിച്ച ഞാൻ മാഷിന്റെ മുന്നിലിങ്ങനെ നിൽക്കില്ലല്ലോ."

"ഞാനൊരു യാത്ര പോവുകയാണ്, എഴുതി തുടങ്ങിയ കഥയുടെ  അവസാന ഭാഗം മുഴുമിപ്പിക്കാൻ  ഒരു യാത്ര അനിവാര്യമാണ്. "

"നീ എന്ത് ചെയ്യണമെന്ന് ഇതിൽ എഴുതിയിട്ടുണ്ട്.കഥയും ഇതിൽ ഉണ്ട്. അവസാന പേജ് ഞാൻ നിനക്ക് മെയിൽ ചെയ്ത് തരാം രാത്രി .നീ ഇത് ഇപ്പോൾ തുറക്കരുത്. നാളെ രാവിലെ അവസാന പേജ് കൂടി ചേർത്ത ശേഷം വായിച്ചാൽ മതി."

 "എപ്പോഴാ മടങ്ങി വരുക?"

"അറിയില്ല "

"മാഷെന്നെ ഓർക്കുമോ..."

"ശരിക്കും ഒരു പാട് ... മറക്കില്ലൊരിക്കല്ലും."

"അവിടെ പോയി വേറെ പെണ്ണിനെ ഇഷ്ട്ടപ്പെട്ടാൽ  കൊന്നുകളയും... പറഞ്ഞില്ലാന്ന് വേണ്ട..വേഗം വന്നോളു ഇങ്ങോട്ട്... "

"ഇതെന്താപ്പൊ ഈ മാഷിന് പറ്റിയേ...?"

"നീ സുന്ദരിയാണ് ട്ടൊ...നിന്റെ ഈ ചുണ്ടിനും മൂക്കിനും ഇടയിലുള്ള ,അതുപോലെ മൂക്കിന്റെ അപ്പുറത്ത് കവിളിലുള്ള കാക്കപ്പുള്ളിയും ഒരു തരം പ്രത്യേക ഭംഗിയാണ് ട്ടൊ..."

"എന്റെ ഈശ്വരന്മാരെ.. ഞാൻ എന്താ സ്വപ്നം കാണാണോ.. അപ്പൊ നിങ്ങൾക്ക് അനുരാഗം എഴുത്തിൽ മാത്രമല്ല എന്റെ മുഖത്ത് നോക്കിയാലും പറയാൻ പറ്റുന്നുണ്ടല്ലേ..?

"ഞാൻ പോകുന്നു "

മലയാളം

മലയാളം
-------------------------------
"മലയാളം, നീ ചിരിപ്പിക്കാതെ പോയേ "

'എന്താ നിനക്ക് മലയാളം എന്ന് കേൾക്കുമ്പോൾ ചിരി വരുന്നത്. '

"എങ്ങനെ ചിരി വരാതിരിക്കും, ഇനിയും പറയരുത് ഇനിയും ചിരിക്കാൻ വയ്യ. "

'വാടാ നമുക്ക് ഒരുമിച്ച് മലയാളം മെയിൻ വിഷയമെടുത്ത് നല്ലൊരു കോളേജിൽ പോയി പഠിക്കാം. '

"സ്കൂളിൽ പഠിക്കുമ്പോൾ തന്നെ മലയാളം പഠിക്കാതെ അറബി ക്ലാസിനു പോയിരിക്കും, ഹയർ സെക്കണ്ടറിക്കു പഠിക്കുമ്പോൾ പോലും രണ്ടാം സബ് വിഷയം ഹിന്ദി ആയിരുന്നു. എന്നിട്ടാ ഇപ്പൊ ഒരു മലയാളം,
അല്ല നിനക്കെന്താ ഭ്രാന്താണോ മലയാളം പഠിക്കാൻ. "

'അത് നിനക്കൊന്നും പറഞ്ഞാൽ മനസ്സിലാവില്ലടാ, അതൊരു പ്രത്യേക സുഖമാ. ഒരുപാട് സ്ഥലങ്ങൾ ഉള്ള വലിയൊരു കോളേജ്, തോൾസഞ്ചിയും തൂക്കി കവിതയും ചൊല്ലി, കഥയും പറഞ്ഞു, മലയാളവും പഠിച്ചു, അധ്യാപകരുടെ നല്ല സാഹിത്യവും കേട്ട്, ഒരുപാട് രചനകളും വായിച്ച് അങ്ങനെ കലയുടെ ലോകത്തേക്ക് ഒരു യാത്ര.
bനീയില്ലെ അപ്പോൾ ? '

"അതൊക്കെ പണ്ട്, ഇന്ന് കോളേജുകൾ ശ്മശാനമാണ്, കുട്ടികളോ ശവങ്ങളും. ആരുണ്ട് നിന്നെപോലെ സാഹിത്യം ഇഷ്ട്ടപെട്ടു, എഴുത്തിൽ താല്പര്യപെട്ടു വരുന്നവർ. ഒന്നോ, രണ്ടൊ ഉണ്ടായിരിക്കും, അതും നിന്നെപോലെ പിച്ചും പെയ്യും പറയുന്നവരാവും. പിന്നെ കുട്ടികൾ ഉണ്ടാകും വേറൊന്നും കിട്ടിയില്ലെങ്കിൽ മാത്രം വരുന്നവർ,  നിവർത്തികേടുകൊണ്ട് വരുന്നവർ.
അധ്യാപകരുടെ കാര്യം പിന്നെ പറയണ്ട. വന്നാൽ വന്ന്, അഥവാ വന്നാൽ തന്നെ ബുക്കിലുള്ള രണ്ടു കഥയും പറഞ്ഞു, കവിതയും ചൊല്ലി പോകും.
അപ്പോഴാ നിന്റെ ഓരോ സ്വപനങ്ങൾ. "

'അയ്യോ അങ്ങനെയൊക്കെയാണോ, അപ്പോൾ ഞാൻ കണ്ട സ്വപനങ്ങൾ, മലയാളം, സാഹിത്യം, അധ്യാപകർ, ക്യാമ്പസ്‌, കവിത........ '

"അതൊക്കെ വെറും സ്വപ്‌നങ്ങൾ മാത്രം. മലയാളിക്ക് പോലും വേണ്ടാത്ത മലയാളം പിന്നെ ആർക്ക് വേണം പഠിപ്പിക്കുന്ന അധ്യാപകർക്കോ, പഠിക്കുന്ന നിങ്ങൾ വിദ്യാർത്ഥികൾക്കോ. മലയാളവും, സാഹിത്യവുമൊക്കെ പഠിച്ചിട്ടു എന്താണ്കാര്യം. പഠിച്ചാലും, പഠിച്ചില്ലെങ്കിലും ഒരു കുഴപ്പവുമില്ല. "

'എന്തോ എല്ലാം മാറും എന്ന തോന്നൽ,
ശരി ഞാൻ പോകട്ടെ. ഇന്ന് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രെസ്സ് മീറ്റിങ് ഉണ്ട് ടി വി യിൽ.'
....................................................................................................................................................................................
'ഡാ മോനെ നീ അറിഞ്ഞില്ലേ ബാലചന്ദ്രൻ ചുള്ളിക്കാട്  തന്റെ രചനകൾ ബുക്കിൽ അച്ചടിക്കരുതെന്നും, അവ പഠിപ്പിക്കരുതെന്നും പറഞ്ഞു '

"പറയും, അയ്യാൾ മാത്രമല്ല ഇനി പല എഴുത്തുകാരും പറയും. അവർക്കൊക്കെ ബോധം വെച്ചു തുടങ്ങി. നീ ഈ എഴുത്തും പിടിച്ചു ഇരുന്നോ. "

'അതല്ല, എല്ലാവരും അത് വെക്തി പ്രതിഷേധം ആണെന്നാ വിചാരിച്ചത് പക്ഷെ അങ്ങനെയല്ല. കഥയും, കവിതയും,രചനകളും  പഠിപ്പിക്കേണ്ട രീതിയിൽ അല്ല പഠിപ്പിക്കുന്നത്, മലയാളം പഠിപ്പിക്കാൻ മലയാളം അറിയുന്ന  അധ്യാപകർ തന്നെ വരണം , സാഹിത്യം പഠിപ്പിക്കണം എന്നെല്ലാമാണ് ഉന്നയിക്കുന്നത്.
എനിക്ക് തോന്നുന്നു ഈ പ്രതിഷേധം അനിവാര്യമാണ് എന്നെപോലുള്ളവർക്ക്, മലയാളത്തെ മറക്കാത്ത, സാഹിത്യം നെഞ്ചിലേറ്റുന്നവർക്ക് അത്യാവശ്യമാണ്. ഞാൻ സ്വപ്‍നം കണ്ട കോളേജ് പഠനം, വിദ്യാഭ്യാസം, സാഹിത്യം, അധ്യാപകർ എല്ലാം തിരിച്ചുവരും എന്ന തോന്നൽ എന്നിലുണ്ട്. '

"അതൊക്കെ വെറും തോന്നൽ ആണ്, എന്ത് അധ്യാപകർ psc, net ഒക്കെ എഴുതി വരുന്നവരല്ലേ അവർക്കൊക്കെ എന്ത് സാഹിത്യം, എന്ത് കല. ജോലി കിട്ടിയിട്ട് സാഹിത്യം പഠിക്കുന്നതും, സാഹിത്യത്തിലൂടെ ജോലി കിട്ടുന്നതും വ്യത്യാസമില്ലേ. അതാ പറഞ്ഞെ നടക്കാൻ പോകുന്നില്ല എന്ന്. "

'നടക്കില്ലായിരിക്കാം, മോഹങ്ങൾ മാത്രമാകാം,എങ്കിലും ഉള്ളിൽ ഒരു ഭാഷ ഉണ്ടെങ്കിൽ അത് മലയാളമാണ്. എന്റെ ഉള്ളിൽ പ്രതിഷേധ ബോധമുണ്ടെങ്കിൽ, വിമർശന ജ്യാല ഉണ്ടെങ്കിൽ, കല ഉണ്ടെങ്കിൽ അത് തന്നത് മലയാളമാണ്. എന്റെ ജീവനാണ് മലയാളം. ഇനി ഒരു പ്രയോജനമില്ലെങ്കിലും ഞാൻ മലയാളം  പഠിക്കും, സാഹിത്യം  പഠിക്കും. ഒരു മലയാളിയായ  എന്റെ കടമയാണത്. എന്റെ ലക്ഷ്യമാണ്. '
..........................................................................................
 ["തുറന്നിടില്ലേ ആ വിശാലമായ സമുച്ഛയം.
മാറ്റിവെക്കില്ലേ മലയാളം ക്ലാസ്സ്‌ റൂമിൻ ഇരിപ്പിടം.
പഠിപ്പിച്ചു തരില്ലേ മലയാളത്തിൻ സാഹിത്യം.
ചൊല്ലീടാം, പഠിച്ചീടാം, മനഃപാഠമാക്കീടാം. പുൽത്തട്ടിലൂടെ, മരങ്ങൾക്കിടയിലൂടെ പാടി നടക്കുവനാശയുണ്ടേറെ, മരത്തണലിലിരുന്നു വായിക്കുവാനിഷ്ടമുണ്ടേറെ
കവിതകളും, കഥകളും, രചനകളുമെല്ലാം. "]
---------------------------------------............................................
    അജയ് പള്ളിക്കര
     Mob:8943332400
.............................................

Thursday, March 22, 2018

മണൽത്തരി -ഗദ്യ കവിത

ഗദ്യ കവിത
---------------------------
     മണൽത്തരി
----------------------------------------
           അജയ് പള്ളിക്കര
----------------------------------------
നീ ഓർക്കുന്നില്ലെങ്കിലും സ്നേഹിതേ ഞാൻ ഓർക്കുന്നു നിന്നെ.
നീ അറിഞ്ഞില്ലെങ്കിലും ഓമനേ നിന്റെ കാൽപ്പാടുകൾ പതിഞ്ഞ മണൽ തരി ഒരു തരിപോലും തോരാതെ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഒരു ചുവന്ന കല്ലു പതിച്ച കവറിൽ. യാത്രയിലെവിടെയും കൊഴിഞ്ഞു പോയില്ലെങ്കിൽ ഞാനതു നിൻ കരങ്ങളിൽ ഭദ്രമായി ചേർത്തിടാം.
അന്നെന്നെ ഓർത്തിടുക എന്റെ ഹൃദയത്തോട് നീ പറയാൻ മറന്ന പ്രണയം പറഞ്ഞിടുക

Saturday, March 17, 2018

കാറ്റ് -കവിത

-( *കവിത*)-
---------------------------------------
✍🏻 *കാറ്റ്* ]📝
----------------------------------------        *അജയ് പള്ളിക്കര*
----------------------------------------
അലയുമൊരു കാറ്റ് വീശുമീ രാത്രിയിൽ
തെന്നൽ പോൽ തലോടി ഒഴുകി വന്നു,

പുഴക്കരയിൽ ഓളങ്ങൾ തൻ നിഴലിനെ
കാത്തു നിന്നങ്ങു പാറി പോയി,

മാനത്തുദിച്ച ചന്ദ്രന്റെ ബിംബത്തിൽ
പുഴമെല്ലെ നിന്നു പുഞ്ചിരിച്ചു,

വീണ്ടുമീ വീശുമൊരു കാറ്റിന്റെ കുളിർമയിൽ
ചന്ദ്രബിംബത്തിൽ മെല്ലെ തൊട്ടു പോയി,

നിന്നങ്ങു ചിരിച്ചാ രാത്രിയിൽ കാറ്റിൻ
ഉല്ലാസത്തിനൊരു കുളിർമയായി,

പുഴമെല്ലെ ശാന്തമായി,
ബിംബങ്ങൾ യാത്രയായി,

വീണ്ടുമീ വീശുന്ന കാറ്റിന്റെ സ്പർശങ്ങൾ പുഴകളിൽ തേങ്ങലിൻ ബാക്കിയായി. __________________________________

Saturday, March 10, 2018

കനൽ -ഗദ്യകവിത

Fb: https://www.facebook.com/ajay.pallikkara.9
Mob:8943332400

-( *ഗദ്യ കവിത*)-
---------------------------------------
✍🏻 *കനൽ* ]📝
----------------------------------------        *അജയ് പള്ളിക്കര*
----------------------------------------
പാർട്ടി വളർത്തണോ
എങ്കിൽ ചൂട്ട് കത്തിക്കണം,
ചൂട്ട് കത്തിക്കണോ
എങ്കിൽ ഓല കീറണം,
ഓല കീറണോ
എങ്കിൽ തെങ്ങിൽ കയറണം,
തെങ്ങിൽ കയറണോ
എങ്കിൽ തെങ്ങുവേണം,
തെങ്ങുവേണോ
എങ്കിൽ തൈ നടണം,
തൈ നടണോ
എങ്കിൽ ഉള്ളിൽ കനലെരിയണം,
കനലുണ്ടെങ്കിൽ തൈ നടണോ,
പാർട്ടി വളർത്തിയാൽ പോരെ.
?????????????????????? __________________________________

Saturday, February 24, 2018

കടൽ -കവിത

-( *കവിത*)-
---------------------------------------
✍🏻 *കടൽ* ]📝
----------------------------------------        *അജയ് പള്ളിക്കര*
----------------------------------------
ഇരമ്പുന്ന തിരകളെ തഴുകുന്ന കാറ്റിന്റെ സിരകളോടെനിക്കു പ്രണയം.

ഒഴുകുന്ന വെള്ളത്തില
രുമയാം കൂട്ടിന്റെ കൂടിനോടെനിക്കു പ്രണയം.

അലറുന്ന മനുഷ്യന്റെ ഒഴുകുന്ന വഞ്ചിയുടെ വീശുന്ന വലകളോടെനിക്കു പ്രണയം.

മധുരം പകരുന്ന,തുള്ളി തുള്ളി  കളിക്കുന്ന,തിരയിൽ തിരയുന്ന, കുട്ടികളോടെനിക്കു പ്രണയം.

കാണുന്ന കണ്ണിനോട്‌,
പറക്കുന്ന പക്ഷികളോട്, ശ്വാസം കിട്ടാതെ പിടയുന്ന മത്സ്യങ്ങളോട്, സല്ലപിക്കുന്ന സല്ലാപകരോട്,
ഹൃദയതാളം തെറ്റുന്ന സ്ത്രീകളോട്,
ജീവിക്കുന്ന മനുഷ്യരോട്,
വിശക്കുന്ന വയറിനോട്‌, ചാറുന്ന മഴയോട്, നിലം പറ്റുന്ന മണലിനോട്‌, ആടിയുലയുന്ന മരങ്ങളോട്, അസ്തമിക്കുന്ന സുര്യനോട്‌,
വിശാലമായ ഈ കടലിനോട്‌ പ്രണയം,
പ്രണയം പ്രണയം പ്രണയം
 _____________________________

Sunday, February 18, 2018

സ്ത്രീ -ഗദ്യ കവിത

Fb: https://www.facebook.com/ajay.pallikkara.9
Mob:8943332400

-( *ഗദ്യ കവിത*)-
---------------------------------------
✍🏻 *സ്ത്രീ* ]📝
----------------------------------------        *അജയ് പള്ളിക്കര*
------------------------------
ഞാനൊരു സ്ത്രീയാണ്. എന്ന് കരുതി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ അങ്ങനെ ഒന്നുണ്ടോ,

ഞാൻ പുകവലിക്കും,
കള്ളുകുടിക്കും,
ബാറിൽ പോയി ബീർ കഴിക്കും,
കാമുകന്റെ കൂടെ സിനിമയ്ക്കു പോകും, എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കും,
മൂക്കിൽ മൂക്കുത്തി അണിയും, ജീൻസ്‌ പാന്റും, ഷർട്ടും ധരിക്കും, മുടി മൊട്ടയടിക്കും
ഒറ്റയ്ക്ക് പകലും, രാത്രികളിലും സഞ്ചരിക്കും,
എനിക്കിഷ്ടമുള്ള സ്ഥലത്ത് പഠിക്കും, ഇഷ്ട്ടമുള്ള ജോലി ചെയ്യും,
എനിക്ക് ഓടിക്കാൻ അറിയുന്ന  എല്ലാ വണ്ടികളും ഞാൻ ഓടിക്കും,
കലാ കായിക മത്സരങ്ങൾ എല്ലാം പങ്കെടുക്കും, കളിക്കും,
ആണിന്റെ ഒപ്പം കിടക്കും, അവരോട് കൂടുതൽ നേരം സംസാരിക്കും,
ഫോൺ നമ്പർ, വാട്ട്സപ്പ് നമ്പർ കൊടുക്കും,
രാത്രി സെക്കന്റ്‌ ഷോക്ക് പോകും,
എല്ലാം മതിമറന്നു ആസ്വദിക്കും,
ഗാനമേളകൾക്കും, കല്യാണങ്ങൾക്കും ഞാൻ തുള്ളി കളിക്കും, ആടി തിമിർക്കും,
എന്നെ കല്യാണം കഴിക്കുന്ന പുരുഷനെ പ്രണയിക്കും,
ആദ്യം ഞാൻ പ്രൊപോസൽ നടത്തും, എന്റെ അഭിപ്രായങ്ങൾ എവിടെയും തുറന്നു പറയും,
മതങ്ങൾ, ദൈവങ്ങൾ എനിക്കൊരു പ്രശ്നമല്ല, ദിവസവും ദേവാലയങ്ങളിൽ പോകാറില്ല,
ഒരു മത വിശ്വാസങ്ങൾക്കും,അടുക്കളയിലും  കീഴ്പെടാറില്ല,

ഞാൻ എല്ലാം തികഞ്ഞ ഒരു മനുഷ്യ സ്ത്രീയായ് ഭൂമിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു.
 _____________________________

Sunday, February 11, 2018

ദുർഗന്ധം -കവിത

Fb: https://www.facebook.com/ajay.pallikkara.9
Mob:8943332400

-( *കവിത*)-
---------------------------------------
✍🏻 *ദുർഗന്ധം* ]📝
----------------------------------------        *അജയ് പള്ളിക്കര*
------------------------------
അച്ഛന്റെ ഗന്ധം  ദുർഗന്ധമായിരുന്നു ആ രാത്രിയിൽ.

മണം മാറാത്ത വേശ്യ  പെണ്ണിന്റെ ഗന്ധം.

എത്ര അറിഞ്ഞിരിക്കുന്നു ഞാൻ  ആ ഗന്ധം, മത്ത് പിടിപ്പിക്കുന്ന ദുർഗന്ധം.

അമ്മയോട് പറയണമെന്നുണ്ടായിരുന്നു പക്ഷെ, രാത്രിയുടെ നിലാ വെളിച്ചം, മിന്നുന്ന ആകാശം എന്തെന്നില്ലാത്ത സന്തോഷമുള്ള അച്ഛന്റെ മുഖം  പറയാൻ സമ്മതിച്ചില്ല.

ആ സന്തോഷം ഞാൻ  എത്ര അനുഭവിച്ചിരിക്കുന്നു, അച്ഛന്റെ  നിഷ്കളങ്കമായ ചിരി,  ചിന്തകൾ നെയ്തുകൂട്ടുന്ന സ്വപ്‌നങ്ങൾ.
എത്ര ഓർത്തിരിക്കുന്നു,കണ്ടിരിക്കുന്നു ഞാനും.

അമ്മയുടെ മുഖം,ആ ചിരി, അഴിഞ്ഞു കിടക്കുന്ന മുടി,നിപ്പിലും, നടപ്പിലുമുള്ള അഴക്, വടിവൊത്ത ശരീരം, ആരെയും കൊതിപ്പിക്കുന്ന സ്ത്രീ സൗന്ദര്യം, എന്തോ എത്ര തന്നെയായാലും ആ മത്ത് പിടിപ്പിക്കുന്ന  ഗന്ധം എത്രതന്നെ ശ്രെമിച്ചാലും അവരിൽ  വരില്ല.

പിന്നീടൊരിക്കൽ
രാത്രിയുടെ നിലാവിൽ
 നിറം മങ്ങാത്ത പല ദുർഗന്ധങ്ങൾ മാറി മാറി പുതച്ചു, കാമം മാറാത്ത മനസ്സുമായി
വീട്ടിലേക്ക് കയറിയപ്പോൾ അമ്മ ഉമ്മറത്ത് തന്നെ നിൽപ്പുണ്ട്, നോക്കുന്നില്ല അധികനേരം നോക്കിയാൽ എനിക്ക് ഗന്ധം ആവശ്യമില്ലാതായിത്തീരും.
 അച്ഛൻ ഒരു നോട്ടം എന്നെ,
അടുത്തുവന്ന്
മൂക്കിലേക്ക് ഗന്ധം വലിച്ചു കയറ്റി ചെറുചിരിയോടെ എന്നെ നോക്കി,
എന്റെ മേലുള്ള വേശ്യയുടെ ഗന്ധം അച്ഛൻ അറിഞ്ഞിരിക്കുന്നു. എത്ര തന്നെ കുളിച്ചാലും മാറാത്ത വൃത്തികെട്ട ദുർഗന്ധം
 _____________________________

Tuesday, February 6, 2018

കവികൾ -കവിത

കവിത
-----------------------------------------
     *കവികൾ*
      *KAVIKAL* **************************************
പറയാൻ വിതുമ്പുന്ന ചുണ്ടുകളെ പറിച്ചെറിഞ്ഞതെന്തിന്.

നടക്കാൻ കൊതിക്കുന്ന കാലുകളെ വെട്ടിക്കളഞ്ഞതെന്തിന്.


വിമൂകമാം ലോകത്തിൽ നിന്നൊരുയർത്തെഴുന്നേറ്റ മനുഷ്യനെ അടിച്ചമർത്തുന്നതെന്തിന്.

പേടിയാണല്ലേ, പേടിക്കണം പേടിച്ചില്ലെങ്കിലേ ഞങ്ങൾ പേടിക്കൂ.
                   
_________________________
              *BY*
   *അജയ് പള്ളിക്കര*

Saturday, February 3, 2018

ഇരുട്ട് -ചെറുകഥ

-----------------------------------------
(ചെറുകഥ)

 WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*

                  *ഇരുട്ട്*
                ( *ERUTT*)
-എല്ലാം ഇരുട്ടാണ് കണ്ണാടിയിൽ കാണുന്ന ഞാനുൾപ്പെടെ എല്ലാം -
  **************************************
'അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ക്ലാസ്സുകഴിഞ്ഞു വീട്ടിൽ വന്ന് ബേഗ് വലിച്ചെറിഞ്ഞു കണ്ണാടിയിൽ നോക്കിയപ്പോൾ ഞാൻ മാത്രമായിരുന്നില്ല കണ്ണാടിയിൽ അപ്പുറത്ത്  എന്നെപോലെ ഞാൻ തന്നെ ഉണ്ടായിരുന്നു. കണ്ണാടിയിൽ നിന്ന് കണ്ണെടുത്ത് ചുമരിലെ ചിത്രങ്ങളിലേക്ക് നോക്കിയപ്പോഴും അവയെല്ലാം രണ്ടെണ്ണം ഉണ്ടായിരുന്നു. വാഷ്‌ബേസിലേക്ക് പോയി മുഖം കഴുകി, കണ്ണിലേക്കു വെള്ളമൊഴിച്ചു പുറത്തേക്ക് നോക്കിയപ്പോൾ തല്കാലമാശ്വാസം കിട്ടി.
നേരെ കളിക്കാൻ ഓടി. വൈകുന്നേരം എനിക്ക് തരാൻ വേണ്ടി അമ്മു റോസാപ്പൂ പിടിച്ചു കുന്നിൻ മുകളിൽ കാത്തിരിക്കുന്നുണ്ട്. ദൃതിയിൽ ഓടി അവിടെ എത്തി. പക്ഷെ അവൾ നീട്ടിയ റോസാപ്പൂ എനിക്ക് വാങ്ങാൻ കഴിഞ്ഞില്ല. അവൾ നീട്ടിയതിന്റെ അപ്പുറത്തേക്കായിരുന്നു എന്റെ കൈ പോയത്.
"നിനക്കെന്താ കണ്ണു കാണില്ലേ, അന്ധൻ. "
എന്നും പറഞ്ഞു എന്റെ നേരെക്ക് റോസാപ്പൂ വലിച്ചെറിഞ്ഞു അവൾ ഓടി. മനസ്സ് വിതുമ്പി, അവിടെ ഇരുന്നു, മാനം നോക്കി കിടന്നു, കണ്ണുകൾ തടവി.
വീട്ടിൽ വന്ന് രാത്രി അമ്മയുടെയും, അച്ഛന്റെയും ഒപ്പം കിടക്കുമ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല.
ഇടക്ക് മൂത്രം ഒഴിക്കാൻ എന്ന പേരും പറഞ്ഞു കണ്ണാടിയിൽ വന്ന് എന്റെ മുഖം നോക്കും, പേഴ്സിലുള്ള അച്ഛന്റെയും, അമ്മയുടെയും മുഖം നോക്കും കാരണം ഇനി എപ്പോഴാ കാണാൻ പറ്റാതാകുക എന്നറിയില്ലല്ലോ.
കണ്ണാടിയിൽ നോക്കി വീണ്ടും അവരുടെ ഇടയിൽ വന്നു കിടന്നു. മെല്ലെ കണ്ണുകളടച്ചു. ഇരുട്ടുമൂടി.
പിറ്റേദിവസം കണ്ണുകൾ തുറന്നെങ്കിലും വെളിച്ചം വന്നില്ല.
പിന്നീട് ഇരുട്ട് എന്നെ വിട്ട് പോയുമില്ല.പകലുകൾ ഞാനറിഞ്ഞില്ല. പകലുകളെല്ലാം രാത്രികളായിരുന്നു പിന്നീട് എനിക്ക്.
മാസങ്ങൾ,വർഷങ്ങൾ പിന്നിട്ടു. കണ്ണില്ലാത്ത എന്നെ അന്ധൻ എന്ന് സമൂഹം പേരിട്ടു. എവിടേക്ക് പോകുമ്പോഴും എനിക്ക് തണലായ് ഒരാളും കൂടി വേണ്ടി വന്നു. പിന്നീട്  കാഴ്ചയില്ലാത്ത ഒരുപാട് പേരെ പരിചയപെട്ടു. അവരിൽ ഒരാളായി ഞാനും അവരോടൊപ്പം പഠിച്ചു. കാഴ്ചയില്ലാത്തവർക്ക് ജീവിതം എന്താണെന്നു പറഞ്ഞു തന്നു. ജീവിക്കാൻ പഠിപ്പിച്ചു. പിന്നെ ഇതാ ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഒരധ്യാപകനായി നിൽക്കുന്നു. '

സ്കൂളിലെ കണ്ണുകാണാത്ത മൂസമാഷ് പറഞ്ഞു തന്ന അനുഭവമാണിത്. കഥ എല്ലാവരും അത്ഭുതത്തോടെ കേട്ടു നിന്നെങ്കിലും കഴിഞ്ഞതോടെ ഞാൻ ചോദിച്ച ചോദ്യം
   "പിന്നീട് മാഷ്  മലമുകളിലെ റോസാപ്പൂ പെൺകുട്ടിയെ കണ്ടിരുന്നോ. "
എന്നായിരുന്നു.
മറുപടിയായി ഒരു ചിരിയും തന്ന് മാഷിന്റെ കയ്യും പിടിച്ചു ഞാൻ ഓഫീസ് റൂമിൽ കൊണ്ടാക്കി.
അന്ന് ആ കഥ ചോദിപ്പിക്കാൻ ഞാൻ കാണിച്ച തിടുക്കം മറ്റൊന്നുമല്ല, എന്തോ, മാഷിന്റെ അനുഭവങ്ങളുമായി എനിക്കേറെ സാദൃശ്യമുണ്ട്. കണ്ണിലുള്ള മങ്ങൽ, രണ്ടായി കാണൽ ഞാനും അനുഭവിച്ചിട്ടുള്ളതാണ്. രണ്ടുവർഷം കഴിഞ്ഞു സ്കൂളിൽ നിന്ന് വിട്ടുപോകുമ്പോൾ മാഷിനെയും മാഷിന്റെ അനുഭവത്തെയും ഞാൻ മുറുക്കെ പിടിച്ചു.
ഇന്ന് ഞാൻ പഠനത്തോടൊപ്പം എന്റെ ആഗ്രഹം, സ്വപ്‌നങ്ങൾ കണ്ടെത്താൻ സമയം എടുത്തിരിക്കുകയാണ്. ഏത് നിമിഷവും എന്റെ പഠനത്തിൽ നിന്നും വിടപറയാം.

ഇന്നലെ ഡോക്ടറെ കാണാൻ പോയിരുന്നു. അവിടെ നിന്ന് കിട്ടിയതാണ് എന്റെ കണ്ണിലുള്ള ഈ കണ്ണട. ഇതുവെച്ചു കണ്ണാടിയിൽ നോക്കുമ്പോൾ രണ്ടായി കാണുന്നില്ല. ഒരാഴ്ച്ച കഴിഞ്ഞു വീണ്ടും ഡോക്ടർ കാണാൻ  ചെല്ലാൻ പറഞ്ഞിട്ടുണ്ട്.
കണ്ണട ഊരിവെച്ചാൽ പിന്നെ എല്ലാം മങ്ങലാണ്‌. ഒന്നും കാണില്ല. ഇടക്കിടെ കണ്ണട ഊരിവെച്ചു മുഖം കഴുകും, കണ്ണിൽ വെള്ളം ഒഴിക്കും. 'രാത്രികളിൽ കിടക്കാൻ പേടിയാണ് കണ്ണടച്ചാൽ രാവിലെ കണ്ണ് തുറക്കുമെങ്കിലും വെളിച്ചം വന്നില്ലെങ്കിലോ. '.
പേർസിൽ അമ്മയുടെയും, അച്ഛന്റെയും രണ്ടേട്ടന്മാരുടെയും ഫോട്ടോ ഉണ്ട്. ഇടക്കിടെ ഞാൻ അവരെ നോക്കും. നോക്കുമ്പോൾ ഞാൻ മൂസമാഷിനെ ഓർക്കും. സാറിന്റെ അനുഭവങ്ങൾ ഓർമ്മവരും. പേടിയായിരുന്നു അവയെല്ലാം.

പത്താം ക്ലാസ്സ്‌ കഴിഞ്ഞു മൂസമാഷിന്റെ സ്കൂളിൽ തന്നെ ചേരാൻ തിടുക്കം കാണിച്ചെങ്കിലും മാഷ്  അവിടെ ഉണ്ടായിരുന്നില്ല.
ക്ലാസ്സിലും, സ്കൂളിലും ഭൂരിഭാഗം പേർക്കും കണ്ണിൽ കണ്ണട ഉണ്ടായത് കൊണ്ട് എല്ലാവരും അതൊരു പാഷൻ ആക്കി മാറ്റി. ഞങ്ങളുടെ ക്ലാസ്സിൽ തന്നെ 70 ൽ 50 പേരും കണ്ണട  ഇട്ടു വരുന്നവരാണ്. സ്കൂളിൽ മാത്രമല്ല വീടിനടുത്തുള്ള ചെക്കന്മാരും, കൂട്ടുകാരന്മാർക്കും എല്ലാവർക്കും ഈ കണ്ണട പറഞ്ഞ സാധനം ഉണ്ട്.
വെക്കാത്തത് ഗോപു മാത്രമാണ്. ഒരിക്കൽ അവന്റെ അമ്മയോട് ചോദിച്ചു അവൻ എന്താ കണ്ണട ഉണ്ടായിട്ടു അത് വെക്കാത്തത് എന്ന്. അപ്പോൾ പറഞ്ഞു
  "അവന് ഇപ്പോൾ അത്ര പ്രശ്നമില്ല. പണ്ടൊക്കെ ഏത് നേരത്തും ടി വി കാണൽ, ഫോണിലുള്ള കളി ഉണ്ടായിരുന്നു. വെളിച്ചത്ത് മാത്രമല്ല ഇരുട്ടിലും അവൻ ഫോണിൽ കളിക്കും. ഇപ്പോൾ അവനെ ഫോൺ കയ്യുകൊണ്ട് തോടിക്കില്ല, ടി വി കേബിൾ കട്ടാക്കി. അതുകൊണ്ട് പകലുകളിൽ കണ്ണട വെച്ചില്ലെങ്കിലും കുഴപ്പമില്ല. രാത്രി മാത്രമേ വെക്കാറുള്ളു. "
  അവന്റെ ഒക്കെ ഒരു ഭാഗ്യം. കണ്ണട ഊരിയാൽ ഒന്നും കാണാത്ത എന്റെ ഗതികേട്. എന്നാലും ഫോണൊക്കെ കൊടുക്കാതിരിക്കുക പറഞ്ഞാൽ കടന്ന കയ്യായി പോയി.
എന്റെ ഫോൺ നെറ്റ് ഓൺ ചെയ്താൽ മെസ്സേജിന്റെ കളിയാണ്‌. വാട്ട്സപ്പ്, ഫേസ്ബുക്ക് അങ്ങനെ വരും ചടപടയായി.
അച്ഛനും അമ്മയും വൈകുന്നേരം സീരിയൽ വെച്ചാൽ മുതൽ ഞാൻ ഫോണിൽ കളി തുടങ്ങും ഉറങ്ങും വരെ.

ഒരു ദിവസം ഭയങ്കര രസമുണ്ടായി. ക്ലാസ്സില്ലാത്ത ഞായർ ദിവസം. രാവിലെ എല്ലാവരും വീട്ടിൽ നിന്നും പോയി. ഞാനും വീടും, ഫോണും മാത്രം. രാവിലെ ഫോണിൽ ഇരുന്നതാണ് ചായയും, ഭക്ഷണവും കഴിക്കാതെ രാത്രി അവർ വരുന്നതുവരെ ഒറ്റ ഇരിപ്പ്. അവർ വന്നപ്പോൾ എഴുന്നേറ്റു. ആകെ മൊത്തം മന്തപ്പായി. മുഖം കഴുകാൻ പുറത്തെ പൈപ്പിന്റെ അടുത്തേക്ക് പോയി. കണ്ണട തിണ്ടിൽ വെച്ചു മുഖം കഴുകി. തിരിച്ചു കണ്ണട എടുക്കാൻ നോക്കിയപ്പോൾ അവിടെ കാണാനില്ല. കുറേ തപ്പി നോക്കി. മങ്ങൽ ഉള്ളതുകൊണ്ട് ഒന്നും വ്യക്തമല്ല.
"അമ്മാ..... അമ്മാ....... "
ഉറക്കെ വിളിച്ചു. അമ്മ വന്നിട്ടും കുറേ നോക്കി കിട്ടിയില്ല. എന്റെ കയ്യും പിടിച്ചു അകത്തേക്ക് കൊണ്ട് പോയി റൂമിൽ കിടത്തി. കണ്ണട ഇല്ലാത്തതുകൊണ്ട് ഒന്നും വ്യക്തമല്ല. കയ്യിൽ ഫോണെടുത്തു. സമയം 8:00 മണി. എന്റെ പെണ്ണ് ഇപ്പോൾ മെസ്സേജ് അയക്കും. വാട്ട്സപ്പ് തുറന്നു. ഇടം കണ്ണിട്ട് നോക്കിയും, മുകളിലേക്ക് ഫോൺ പിടിച്ചും, കണ്ണിനടുത്തു വെച്ചും മെസ്സേജ് ഒരുപാട് വായിച്ചു, അയച്ചു.
പിറ്റേദിവസം അമ്മയെയും കൂട്ടി ആശുപത്രിയിൽ പോയി പുതിയ കണ്ണട വേടിച്ചു. ഡോക്ടറെ കണ്ടു. ഡോക്ടർ കണ്ണിൽ നോക്കി പറഞ്ഞു

 "പോകും തോറും വളരെ മോശമായി വരുകയാണല്ലോ. ആദ്യത്തെതിനേക്കാളും ഇനിയും കാഴ്ച്ച കുറയാൻ സാധ്യത ഉണ്ട്. കണ്ണട വെച്ചു എത്ര നാളുകൾ പോകുമെന്നറിയില്ല.
ദാ, ആ കസേരയിൽ കുട്ടിയെ കണ്ടോ, മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. ഫോണിൽ കളിച്ചും, ടി വി അടുത്തിരുന്നു കണ്ടും കുട്ടിയുടെ കണ്ണിലുള്ള കാഴ്ച്ച കുറഞ്ഞു. കൃഷ്ണമണിയിൽ വെള്ള പാട് വന്നുതുടങ്ങി. ഏത് നിമിഷവും കാഴ്ച്ച നഷ്ടപ്പെട്ടേക്കാം. 1, 2 വർഷം സ്കൂളിൽ പോകാതെ, വായിക്കാതെ, ടി വി കാണാതെ, ഫോണിൽ ഒന്നും കാണിച്ചു കൊടുക്കാതെ ഇരിക്കാൻ പറഞ്ഞിരിക്കുകയാണ്. എന്നിട്ടും ശരിയാവുമെന്ന് ഉറപ്പില്ല. ഇതൊക്കെയാണ് ഇപ്പോഴത്തെ പിള്ളേരുടെ പ്രശ്നങ്ങൾ,  അവസ്ഥകൾ.
നിനക്കും ഫോണിൽ കളിച്ചും, ടി വി കണ്ടുമല്ലേ ഈ അവസ്ഥ വന്നത്. ആ കണ്ണുകൾ കണ്ടാൽ തന്നെ അറിയാം. എത്ര ആളുകൾക്ക് കണ്ണട വെച്ചുകൊടുത്ത കയ്യാ ഇത്. "

വീട്ടിൽ വന്ന് ആദ്യം ഫോൺ എടുത്ത് നോക്കിയപ്പോൾ വാട്ട്സപ്പിൽ ഇന്നലെ രാത്രി അവൾക്ക് അയച്ച മെസ്സേജ് വായിച്ചു ആദ്യം ഞെട്ടി. പിന്നീട് ഞാൻ തന്നെ ചിരിച്ചു പോയി. ഒന്നും മനസ്സിലാകുന്നില്ല. അവൾ എന്ത് ചോദിക്കുന്നു ഞാൻ എന്ത് പറയുന്നു. ആകെ മൊത്തം തമാശയായിരുന്നു. ഒരു വിധത്തിലാണ് അവളെ പറഞ്ഞു മനസ്സിലാക്കിയത്‌.
രാത്രി കിടക്കുമ്പോൾ ഡോക്ടറുടെ വാക്കുകൾ മനസ്സിൽ നിന്നും മായാതെ ഓർത്തുകൊണ്ടിരുന്നു. ആ കുട്ടിയുടെ മുഖം, കണ്ണുകാണാത്ത അനുഭവം ഓർക്കാൻ വയ്യ.
പതിയെ എല്ലാം നിർത്താൻ തുടങ്ങിയെങ്കിലും മാസങ്ങൾ കഴിയും തോറും എല്ലാം എല്ലാം മറക്കുകയാണ്. വീണ്ടും പഴയപോലെയൊക്കെയായി. ഫോണിൽ കളി, ടി വി കാണൽ. അതിനുപുറമെ വീട്ടുകാരുടെയും, കുടുംബക്കാരുടെയും എതിർ അഭിപ്രായങ്ങളുമായി അങ്ങനെ ജീവിതം തുടർന്നു.

+2 ജീവിതം തുടരുന്നു. ഒരു ദിവസം റോഡിലൂടെ നടന്നു വരുമ്പോൾ രണ്ടുപേർ അപ്പുറത്തും ഇപ്പുറത്തും കയ്യും പിടിച്ചു ഒരാളെ നടത്തി കൊണ്ടുപോകുന്നത് കണ്ടു. മുഖം നോക്കിയപ്പോൾ മൂസമാഷ്. മനസ്സിന്റെ ഉള്ളിൽ എന്തോ പോലെ. അടുത്തേക്ക് ചെന്നു
"സർ, ഞാൻ വിഷ്ണു. മാഷിന് എന്നെ ഓർമ്മയുണ്ടോ എന്നറിയില്ല. മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്. 5 തൊട്ട് മൂക്കുതല സ്കൂളിൽ. മാഷിനെ ക്ലാസ്സ്‌ മുറിയിൽ നിന്ന് എപ്പോഴും ഓഫീസിലേക്ക് കൊണ്ടുപോയി ആക്കാറു ഞാനായിരുന്നു. സർ അവിടെ ഉണ്ടാവുമെന്ന് വിചാരിച്ചു +1 അവിടെ തന്നെ ചേർന്നു. പക്ഷെ സർ പോയ വിവരം അറിഞ്ഞില്ല. "

"ഞാൻ ഓർക്കുന്നു വിഷ്ണു. സുഖമല്ലേ, ഞാനിപ്പോൾ ഇവിടെ അടുത്ത സ്കൂളിലാ പഠിപ്പിക്കുന്നത്. ഇവർ എന്നെ കൊണ്ടാക്കാൻ വേണ്ടി വന്നതാ. പോട്ടെ എന്നാൽ കാണാം. "

"ഒരുമിനുട്ട്, മാഷ് ഞങ്ങൾക്ക് അഞ്ചാം ക്ലാസ്സിൽ നിന്ന് കാഴ്ച്ച നഷ്ടപ്പെട്ടുപോയ മാഷിന്റെ ജീവിതം പറഞ്ഞു തന്നിരുന്നു. കുന്നിൻ മുകളിൽ മാഷ് വാങ്ങാതെ പോയ റോസാപ്പൂ പെൺകുട്ടിയെ പിന്നീട് കണ്ടിരുന്നോ എന്ന എന്റെ ചോദ്യത്തിനു ഒന്നും പറയാതെ ചിരിയും തന്ന് പോയി. ഉത്തരം ഞങ്ങൾക്ക് ആർക്കും മനസ്സിലായില്ല. "

"അന്ന് അത് പറഞ്ഞില്ല അല്ലേ, ഞാൻ വിചാരിച്ചു നിങ്ങൾ എല്ലാം അറിഞ്ഞുകൊണ്ട് കളിയാക്കുകയാണെന്നു. അവളിന്നും, അന്നും എന്റെ ഭാര്യയാടോ. "

ഞാൻ ചിരിച്ചു. ഞാൻ മാത്രമല്ല മാഷും. അവസാനം പിരിയുമ്പോൾ ഞാനെന്നും ചോദിക്കാറുള്ളതുപോലെ
 "മാഷെ, സമയം എത്രയായി "
മാഷ് ഇടത്തെ കൈ പൊക്കി വലത്തെ കൈ വാച്ചിന്റെ മുകളിൽ തൊട്ട് തപ്പി പിടിച്ചു 6:00 മണി എന്നും പറഞ്ഞു ഓർമ്മകൾ ചികഞ്ഞെടുത്ത് നടന്നു പോയി .

വീട്ടിൽ വന്ന് ബേഗ് വലിച്ചെറിഞ്ഞു കണ്ണാടിയുടെ മുൻപിൽ ചെന്ന് നോക്കി, മുടി ചീകി. കണ്ണട ഒന്നഴിച്ചുമാറ്റി മങ്ങൽ തന്നെ. പൈപ്പിന്റെ അടുത്തുപോയി മുഖം കഴുകി തുടച്ചു കണ്ണട തിരിച്ചുവെച്ചു കീശയിലുള്ള ഫോണെടുത്ത് ബെഡിൽ കിടന്ന് വാട്ട്സപ്പ്, ഫേസ്ബുക്ക് തുറന്ന് സംസാരിച്ചു, ചാറ്റ് ചെയ്തു കിടന്നു.
ഇരുട്ടായപ്പോൾ അമ്മ വഴക്കുപറഞ്ഞു ഫോൺ എടുത്ത് വെച്ചു മേലുകഴുകി. തിരിച്ചു വന്നും ഫോണിൽ കളിച്ചു. രാത്രി എല്ലാവരുടെയും ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു ബെഡിൽ കിടന്നു. പെട്ടെന്ന്‌ കണ്ണിനൊരു മങ്ങൽ. ഇരുട്ട് വരുന്നതുപോലെ. കണ്ണട വെക്കാൻ ടേബിളിലേക്ക് കൈ നീട്ടി പക്ഷെ കണ്ണട കണ്ണിൽ തന്നെ ഉണ്ടായിരുന്നു. എഴുന്നേറ്റു. പേടിയായി.
മൂസ മാഷിന്റെ അഞ്ചാം ക്ലാസ്സിലെ അനുഭവങ്ങൾ എന്നെ ഓർമപ്പെടുത്തി പേടിപ്പിച്ചുകൊണ്ടിരുന്നു.കണ്ണട ഊരി കണ്ണുകൾ തിരുമ്മി. കണ്ണാടിയുടെ മുൻപിൽ വന്നു നോക്കി. കയ്യുകൊണ്ട് കണ്ണുകൾ തൊട്ടു. കണ്ണട കണ്ണിൽ തന്നെ വെച്ചു പേഴ്സിലുള്ള അച്ഛന്റെയും, അമ്മയുടെയും, രണ്ടേട്ടന്മാരുടെയും ഫോട്ടോ എടുത്ത് നോക്കി. പൊടുന്നെനെ സങ്കടം വന്നു. എന്റെ റൂമിൽ നിന്നും അമ്മയും, അച്ഛനും കിടക്കുന്ന റൂമിലേക്ക്‌ പോയി. കണ്ണട ഊരിവെച്ചു അവരുടെ നടുവിൽ ചെന്നുകിടന്നു.
'രാവിലെ കണ്ണ് തുറന്നെങ്കിലും വെളിച്ചം വന്നില്ല. ഇരുട്ടായിരുന്നു മൊത്തം ഇരുട്ട്. പിന്നീടുള്ള പകലുകളെല്ലാം എനിക്ക് ഇരുട്ടായിരുന്നു ആരും കാണാത്ത കൂരാകൂരിരുട്ട്.
                   
__________________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*