Tuesday, December 26, 2017

മിനിക്കഥ -201


---------------------------------------
✍🏻 *മിനിക്കഥ* [ *201* ]📝
-----------------------------------------
ചിതലരിച്ചുപോയ പുസ്തകത്തിനും, എഴുതിയ വരികൾ മരിച്ചതറിഞ്ഞ കവികൾക്കും മാപ്പ്,

മഴ പെയ്തു തോർന്നു, മണ്ണിനും മനസ്സിനും ശാന്തത,
എവിടെ നിന്നോ കാർമേഘങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു. അടുത്ത മഴക്കുമുൻപേ പോകണം,
നന്ദി..... നന്ദി...... നന്ദി.....  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -200


---------------------------------------
✍🏻 *മിനിക്കഥ* [ *200* ]📝
-----------------------------------------
അറ്റമില്ലാത്ത അറ്റമാണ് കഥകൾ,
കഥകൾക്കിനിയുമുണ്ടൊരുപാട് പറയാൻ, ഇനിയുമുണ്ടൊരുപാട് ജീവിതങ്ങൾ പകർത്താൻ,
കഥകൾ അവസാനിക്കുന്നില്ല. ജീവനിലൂടെ തുടിക്കുന്ന ശ്വാസമായി മാറിക്കൊണ്ടേയിരിക്കുന്നു.
കഥകൾ, കഥകൾ, കഥകൾ  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -199


---------------------------------------
✍🏻 *മിനിക്കഥ* [ *199* ]📝
-----------------------------------------
അവസാനനാളിൽ ബാക്കിവെച്ചുപോയ ഒന്നുണ്ടെന്നറിഞ്ഞത് സപ്ലിക്കു വരുമ്പോൾ കണ്ട ആൽമരത്തിൽ കൊത്തിവെച്ച പേരുകൾ കണ്ടപ്പോഴായിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -198


---------------------------------------
✍🏻 *മിനിക്കഥ* [ *198* ]📝
-----------------------------------------
ടീച്ചർമാരും, സർമാരും, വിദ്യാർത്ഥികളുമൊക്കെ നമ്മെ വിട്ടു പിരിയുന്ന സന്ദർഭങ്ങളിൽ പറയും പുറത്തുനിന്നു കണ്ടാൽ മൈന്റ് ചെയ്യണമെന്നു.
പക്ഷെ ഞാൻ അവരെയെല്ലായിരുന്നു മൈന്റ് ചെയ്യാതിരുന്നത് അവർ എന്നെയായിരുന്നു.
ഗുരുക്കന്മാർ മാത്രമല്ല ഉറ്റ ചങ്ങാതിമാർ പോലും.

നഗരവീഥിയിലൂടെയുള്ള യാത്രകളിൽ
പണികൾ ചെയ്തു ജീവിക്കുന്ന കൂട്ടുകാർ, വേശ്യയുടെ വസ്ത്രം അണിഞ്ഞ ടീച്ചർമാർ,
കള്ളുംകുടിച്ചു ലക്കുകെട്ട സർമാർ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -197


---------------------------------------
✍🏻 *മിനിക്കഥ* [ *197* ]📝
-----------------------------------------
പിച്ചവെക്കണം പിഞ്ചു കുഞ്ഞിതൻ കാൽപാദങ്ങൾ,
കുത്തി തറക്കണം നഗ്നമാം കല്ലുകൾ, പിളരണം ഭൂമിതൻ മണ്ണുകൾ,
കളിക്കണം ഓടി ചാടി മറിഞ്ഞു,
കൊള്ളണം മഴയും വെയിലും മഞ്ഞും,
ബലം വെക്കണം കയ്യും കാല്പാദങ്ങളും,
ചിരിക്കണം പതിയെ കരയണം ഉറക്കെ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -196


---------------------------------------
✍🏻 *മിനിക്കഥ* [ *196* ]📝
-----------------------------------------
മനുഷ്യരെല്ലാവരും സാഹിത്യകാരന്മാരാണ് അവരുടെ ജീവിതം ഒരു നീണ്ടകഥയും, ചില ചില സംഭവങ്ങൾ ചെറുകഥയുമാകുന്നു, ജീവിത തിരക്കുകൾക്കിടയിൽ അല്പസമയം ചിലവഴിച്ചു പേപ്പറിൽ പേന മുത്തമിട്ടാൽ ഓരോ മനുഷ്യരും സാഹിത്യകാരന്മാരാകുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -195


---------------------------------------
✍🏻 *മിനിക്കഥ* [ *195* ]📝
-----------------------------------------
'ടിക്കറ്റ്‌ എടുക്കു'
TTR ശബ്ദമുയർത്തി, കൊടുക്കാൻ എന്റെ കയ്യിൽ ടിക്കറ്റില്ല,
പതിയെ എഴുന്നേറ്റു, പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
"സർ, നേരം വൈകി വന്ന കാരണം ടിക്കറ്റ്‌ എടുക്കാൻ കഴിഞ്ഞില്ല. "
'എന്നാൽ 300 എടുക്കു ഫൈൻ. '
എത്ര തന്നെ താഴ്ന്നിട്ടും കാര്യമുണ്ടായില്ല, വെറും 20 രൂപയ്ക്കു വേണ്ടി 300 രൂപ ഞാൻ കൊടുത്തു, പേരും, വിവരവും അടങ്ങുന്ന റസീപ്റ്റ് എഴുതി തന്നു.
പിന്നീട് അവിടെ നിന്നില്ല, എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ടിക്കറ്റ്‌ ചെക്ക്‌ ചെയ്തു TTR നടന്നു നീങ്ങി ഒപ്പം ഞാനും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -194


---------------------------------------
✍🏻 *മിനിക്കഥ* [ *194* ]📝
-----------------------------------------
പകലുകളിലെ ട്രെയിൻ യാത്ര,
തുറന്നിട്ട ജാലകത്തിലൂടെ പുറത്തെ കാഴ്ച്ചകൾ, ചുറ്റും നെൽവയലും, പുഴയോരങ്ങൾ, കുളങ്ങൾ, പച്ചക്കറികൾ, പഴവ്യഞ്ജനങ്ങൾ, നിവർന്നു നിൽക്കുന്ന തെങ്ങുകൾ, ഇരുവശത്തും പരന്നു കിടക്കുന്ന വീടുകൾ.
ഓരോ വീടും ഓരോ ജീവിതങ്ങളാണ്,
ചില വീട്ടിൽ സന്തോഷം, ചിലത് ദുഖം, മറ്റു ചില വീടുകളിൽ ആരും ഉണ്ടാവില്ല, കുട്ടികൾ മുറ്റത്ത്‌ കളിക്കുന്നു, ഉമ്മറ കോലായിൽ അച്ഛമ്മ പുറത്തേക്കും നോക്കിയിരിക്കുന്നു, കുന്നിൻ മുകളിലെ വീടുകൾക്ക് വ്യക്തത ഇല്ല.
സന്ധ്യാസമയം,
വീടുകളിൽ ധ്യാനം, മുസ്ലിം വീടുകളിൽ കതകുകൾ ഉറക്കെ അടക്കുന്നു,
ഇരുട്ട്, രാത്രി, നല്ല ഇരുട്ട്,
വെളിച്ചം ഓരോ വീടുകളിലും, സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -193


---------------------------------------
✍🏻 *മിനിക്കഥ* [ *193* ]📝
-----------------------------------------
ഇന്ന് കാണാം നാളെ കാണാം എന്ന് കരുതി കാത്തിരുന്നു പക്ഷെ,
കാണാൻ സമയം ആയപ്പോൾ എന്നെ കാണാൻ നിൽക്കാതെ പോയിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -192


---------------------------------------
✍🏻 *മിനിക്കഥ* [ *192* ]📝
-----------------------------------------
പച്ചക്കറികൾക്കിടയിൽ നിന്ന് ജീവിതം പോറ്റുന്ന എന്നെ പിടിച്ചു ക്ലബ്ബിന്റെയും, പാർട്ടിയുടെയും, പലതിന്റെയും മേലാധികാരിയാക്കി.
നെട്ടോട്ടമോടുന്ന ജീവിതത്തിലിപ്പോൾ പരാതിയും, മുറുമുറുപ്പും അവൻ ഓരോന്നും ഏറ്റെടുക്കും, എന്നിട്ട് നോക്കി നടത്തില്ല.
സ്ഥാനങ്ങളിൽ നിന്നൊഴിയാൻ ഞാൻ തയ്യാറാണ് പക്ഷെ മുറുമുറുപ്പും, പരാതിയുമുള്ളവർ സമ്മതിക്കുന്നില്ല.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -191


---------------------------------------
✍🏻 *മിനിക്കഥ* [ *191* ]📝
-----------------------------------------
കാഴ്ചക്കാരിലൊരാളായി നിന്ന് പല പ്രസംഗത്തെയും, പ്രസംഗികനേയും ഒരുപാട് കുറ്റങ്ങളും, കുറവുകളും, കളിയാക്കലും പറഞ്ഞത് തിരിച്ചടിയായി കിട്ടിയത് ഞാൻ ഒരു സ്റ്റേജിൽ നിന്നും പ്രസംഗിച്ചപ്പോഴായിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -190


---------------------------------------
✍🏻 *മിനിക്കഥ* [ *190* ]📝
-----------------------------------------
കഴിഞ്ഞ ദിവസം ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ നാട്ടിലെ യുവ എഴുത്തുകാരൻ പത്രം വായിക്കുകയുണ്ടായി എന്റെ മകന്റെ രീതിയിൽ തന്നെ ഒരു മാറ്റവുമില്ല.
ഇന്ന് എങ്ങനെ പത്രം വായിക്കണം, ഏതു രീതിയിൽ വായിക്കണം, എവിടുന്നു തുടങ്ങണം എന്നൊന്നുമറിയില്ല.
മുൻപ് ഒരു കാലം ഉണ്ടായിരുന്നു പത്രത്തിലെ ഓരോ ചെറു വാർത്തയും പോലും വിടാതെ ഓരോ അക്ഷരവും അരച്ച് കുടിച്ചു, ആവശ്യമില്ലാത്തത് തുപ്പിക്കളയുന്ന കാലം. ആ കാലത്തേക്ക് ഇന്നത്തെ ചെറുപ്പക്കാർ എത്തണമെങ്കിൽ എങ്ങനെ വായിക്കണം, ഏതു രീതിയിൽ വായിക്കണം, വായന എന്താണെന്നൊക്കെ പറഞ്ഞു കൊടുക്കണം.
ഞാൻ എന്റെ മകനിൽ നിന്നു തുടങ്ങുകയാണ്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -189


---------------------------------------
✍🏻 *മിനിക്കഥ* [ *189* ]📝
-----------------------------------------
ഞാനൊരു അച്ഛനാണ്.
ഇന്നത്തെ കാലത്ത്  കുട്ടികൾക്ക് പത്രം വായിക്കാൻ അറിയില്ലെന്ന് ഈ അടുത്താണ് മനസ്സിലായത് എന്റെ മകനിൽ നിന്നും.
രാവിലെ ഞാൻ പത്രം അവന് കൈമാറി -വലിയ ആളാണെന്ന ഭാവത്തിൽ, ഗമയോടുകൂടി മേശപ്പുറത്ത് പേപ്പർ വെച്ചു, സ്ഥിരം വായനക്കാരൻ എന്ന മട്ടിൽ വായിക്കാൻ തുടങ്ങി.
ആദ്യം തന്നെ കൈവിട്ടുപോയി അവസാന പേജിൽ തുടങ്ങി ആദ്യപേജിലേക്ക് വായിച്ചുവരുന്നു.
ഇടക്കിടെ അവൻ എന്നെ ഇടം കണ്ണിട്ടു നോക്കുന്നു ഇങ്ങനെ തന്നെയല്ലേ വായിക്കുക എന്ന മട്ടിൽ,
പിന്നീട് ഓരോ മെയിൻ ഹെഡിങ്ങും, വലിയ അക്കങ്ങളിൽ കൊടുത്ത എല്ലാതും വായിച്ച് പേപ്പർ വെച്ചു പോയി.
ഇത് എന്റെ മകന്റെ മാത്രം പ്രശ്നമല്ല ഇപ്പോഴത്തെ കുട്ടികളുടെ മൊത്തം പ്രശ്നമാണ്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -188


---------------------------------------
✍🏻 *മിനിക്കഥ* [ *188* ]📝
-----------------------------------------
IMPRESSION ഈ വാക്കിനിന്ന് ജീവന്റെ വിലയുണ്ട്.

കോളേജ് പഠനകാലത്ത് മാഗസിൻ ഇറക്കിയപ്പോൾ ഞാൻ ഉന്നയിച്ചു അടിച്ചുവന്ന പേര് IMPRESSION.
പിന്നീട് നാട്ടിലേക്കു വന്ന് ഒരു വായനശാലപോലുമില്ലാത്ത നാട്ടിൽ ആദ്യമായി ഒരു പ്രെസ്സ് കൊണ്ടുവന്നു.
ആവശ്യക്കാരേറെയായി, തിരക്കുകളിൽ, തിരക്കുകളായി.
പട്ടണത്തെ വിവിധ കോളേജിൽ നിന്നും, സ്കൂളിൽ നിന്നും, പാർട്ടിക്കാരുടെയും ഓർഡർ വന്നു.

ആദ്യമേ പറഞ്ഞില്ലേ IMPRESSION എന്ന വാക്കിനിന്നു ഇപ്പോൾ എന്റെ ജീവന്റെ വിലയുണ്ട് എന്ന്.
ഈ ഇടക്കാണ് ആദ്യമായി ഒരു പയ്യൻ ഈ പ്രെസ്സിനു IMPRESSION എന്നിടാൻ കാരണമെന്താണെന്ന് ചോദിച്ചത്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -187


---------------------------------------
✍🏻 *മിനിക്കഥ* [ *187* ]📝
-----------------------------------------
ഒന്നിനെ കുറിച്ചും അന്ധമായ വിശ്വാസം ശരിയല്ലെന്ന് എന്റെ ജീവിതം എന്നെ പഠിപ്പിച്ചു,
വിശ്വസിക്കുന്ന ദൈവത്തിലായാലും, മതത്തിലായാലും, പാർട്ടിയിലായാലും, ഏതൊരു വ്യക്തിയുടെ മേൽ ആയാലും വിശ്വാസം അന്ധമാകാതിരിക്കുക. അല്ലെങ്കിൽ കൊലക്കയറും, തൂക്കുമരങ്ങളും, ഇരുട്ടും, മരണവും,സുനിശ്ചിതമാകും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -186


---------------------------------------
✍🏻 *മിനിക്കഥ* [ *186* ]📝
-----------------------------------------
തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ

തിളക്കുന്ന ചോരയിൽ ചൊവ്വാഴ്ച്ച ബാലനെ വ്യാഴവട്ടം കാത്തിരിക്കവെ വെള്ളി കൊലുസണിഞ്ഞു ശനിയുടെ അപഹാരം മൂത്ത അവൾ അടുത്തുവന്ന് ഞായറാഴ്ച്ച കാണാം എന്ന് പറഞ്ഞു പോയി.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -185


---------------------------------------
✍🏻 *മിനിക്കഥ* [ *185* ]📝
-----------------------------------------
വർഷങ്ങളോളം ഫോണിൽ കളിയായിരുന്നു ആരോടും മിണ്ടാതെ.
വിഷമം, സന്തോഷം, അറപ്പ്, വെറുപ്പ്, നാണം, ലജ്ജ, വിന്മേഷം ഒന്നും കൂടുതൽ അനുഭവിച്ചറിയാതെ വളർന്ന് ഒരച്ഛനായപ്പോൾ ഫോൺ ഉപേക്ഷിക്കേണ്ടി വന്നു,
മകനെ നോക്കാൻ, ചെറു മകന്റെ ഓരോ പ്രവർത്തനങ്ങളിലും എന്ത് ചെയ്യണമെന്നറിയാതെ മറ്റുള്ളവരുടെ മുൻപിൽ തലതാഴ്ത്തേണ്ട അവസ്ഥയായി എനിക്ക്.
മറ്റൊരച്ചനും ഇന്നേവരെ തോന്നാത്ത അവസ്ഥ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -184


---------------------------------------
✍🏻 *മിനിക്കഥ* [ *184* ]📝
-----------------------------------------
പുറംമോടിയിൽ എന്നും അധിനിവേശമാണ്,
പിച്ചക്കാരന് 10 ന്റെ നോട്ട് കൊടുത്താൽ അതിശയം, പിറുപിറുപ്പ്, അവൻ പണക്കാരനാണ്.
നടക്കാൻ വയ്യാതെ ബൈക്കും, കാറും വേടിച്ചാൽ പിറുപിറുപ്പ് -അവന് എന്തും ആവാലോ,
പുറം മോഡിയുടെ അധിനിവേശം.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -183


---------------------------------------
✍🏻 *മിനിക്കഥ* [ *183* ]📝
-----------------------------------------
പുഴയിൽ നിറയെ വെള്ളം,
കുമാരേട്ടൻ ഡാമിന്റെ ഷട്ടർ തുറന്നു എന്ന് തോന്നുന്നു അല്ലാതെ പുഴയിൽ വെള്ളം വരാൻ സാധ്യതയില്ല,
ഈ പുഴയുടെ അവസ്ഥ ഇങ്ങനെ ഒന്നുമല്ല -ജീർണിച്ചു, കരിഞ്ഞുണങ്ങി, ദാഹിക്കുന്ന പുഴയായിരുന്നു ഇത് -.
കാവൽക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ മനോജേട്ടൻ എപ്പോഴും പറയും ഞങ്ങൾക്കിപ്പോൾ ഒരു പണിയുമില്ല, ആളുകൾ പുഴയിലേക്കിറങ്ങിയാൽ ഒലിച്ചുപോകുന്നുണ്ടോ, മുങ്ങുന്നുണ്ടോ ഒന്നും നോക്കേണ്ട,
കാരണം പുഴമാത്രമേ ഉള്ളൂ വെള്ളമില്ലല്ലോ....
പുഴയിൽ ഞാനിന്നു കുളിക്കാൻ ഇറങ്ങി. കുമാരേട്ടൻ ഷട്ടർ തുറന്ന കാരണം. പോലീസുകാർ ഇപ്പോൾ ഭയങ്കര നോട്ടമാണ്,
ഓരോ തവണ കുമാരേട്ടൻ ഷട്ടർ പോക്കുമ്പോഴും പോലീസുകാരുടെ മനസ്സിൽ ആദിയാണ്. ഷട്ടർ തുറക്കാതെ പുഴയിൽ വെള്ളം വരാൻ സാധ്യത ഇലല്ലോ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -182


---------------------------------------
✍🏻 *മിനിക്കഥ* [ *182* ]📝
-----------------------------------------
കള്ളമാണ്, കളങ്കമാണ് ഓരോ മുഖവും,
സത്യത്തിന്റെ ഒരു മുഖം പോലും ഇതുവരെ കാണാനായില്ല.
ചില സമയങ്ങളിൽ എന്റെ മുഖം പോലും സത്യം ഉണ്ടാവില്ല.
കണ്ടിട്ടുണ്ട് കളങ്കമില്ലാത്ത മുഖങ്ങളെ അവ മരിച്ച ശവശരീരങ്ങൾക്കോ, മോർച്ചറിയിലെ ജഡത്തിനോ ആയിരിക്കും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -181


---------------------------------------
✍🏻 *മിനിക്കഥ* [ *181* ]📝
-----------------------------------------
ഒരുപാട് ഗ്രൂപ്പുകൾ ഉള്ളപ്പോൾ സംഭവിക്കുന്ന ചില പ്രശ്നങ്ങളാണ് ആരെയും ശ്രദ്ധിക്കുന്നില്ല എന്ന കാര്യം.
വൈകീട്ട് ഒന്ന് ഫ്രീ ആവുമ്പോഴാണ് ഇതൊന്നു തുറക്കുക.
എല്ലാത്തിൽ നിന്നും വന്ന മെസ്സേജ് തുറക്കുമ്പോഴേക്കും ഒരു നേരമാവും,
പിന്നെ ഒരു സിംബൽ അയക്കാൻ കൂടെ ഒരു നേരമുണ്ടാവില്ല.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -180


---------------------------------------
✍🏻 *മിനിക്കഥ* [ *180* ]📝
-----------------------------------------
ഉമ്മറകോലായിൽ ചമ്രം പടിഞ്ഞിരിക്കവേ,
കുട്ടപ്പൻ കൊട്ടയും തൂക്കി കഷ്ട്ടപെട്ടു വരുന്നു,
കുട്ടപ്പനെ കസേരയിൽ ഇരുത്തി
കട്ടൻചായയും കൊടുത്തു
കുട്ടക്കുള്ളിലെ കശുവണ്ടിയും വേടിച്ചു കുട്ടപ്പന്റെ കഷ്ടതകൾ കേട്ട് കാശും കൊടുത്തു കലപില പറഞ്ഞു കുട്ടപ്പനെ യാത്രയാക്കി.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -179


---------------------------------------
✍🏻 *മിനിക്കഥ* [ *179* ]📝
-----------------------------------------
ആറ്റുനോറ്റുണ്ടാക്കിയ തിരക്കഥ മോഷ്ടിച്ചു പോയ ഉദയഭാനുവിന്റെ ജീവിതമാണെന്റേത്,
തിരക്കഥകൾ ഒരുപാട് ഒരുപാട് എഴുതിയെങ്കിലും ആദ്യ തിരക്കഥക്കൊപ്പം വരില്ലായിരുന്നു.
പ്രൊഡ്യൂസറും, സംവിധായകരും തഴഞ്ഞെങ്കിലും എന്റെ തിരക്കഥകൾ കൂടുകെ ഉണ്ടായുള്ളൂ.
ഒരിക്കൽ എല്ലാവരും അംഗീകരിക്കും, അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്ത് ആവും ഞാൻ.
 _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -178


---------------------------------------
✍🏻 *മിനിക്കഥ* [ *178* ]📝
-----------------------------------------
വിജയം കീഴടക്കിയവനേ, ജയിച്ചവനേ ഉപദേശിക്കാനുള്ള അർഹതയുള്ളൂ.
ഉപദേശിച്ചിട്ടില്ല ആരെയും ഈ നാൾ വരെ,
ഞാനൊരിക്കലും വിജയം കാണാത്തതുകൊണ്ട് ഒരുപാട്, ഒരുപാട് ഉപദേശങ്ങൾ കേട്ടിട്ടുണ്ട്.
ഒരിക്കൽ മറ്റൊരാളെ ഇതുപോലെ ഉപദേശിക്കാൻ അവസരം കിട്ടും എന്ന പ്രതീക്ഷയോടെ തന്നെ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -177


---------------------------------------
✍🏻 *മിനിക്കഥ* [ *177* ]📝
-----------------------------------------
അറിയേണ്ട കാര്യങ്ങൾ, അറിയപ്പെടേണ്ട കാര്യങ്ങൾ ആർക്കും അറിയില്ല.
അറിയപ്പെടാൻ സാധ്യതയുള്ള മേഖലകളിലേക്ക് എത്തിപെട്ടപ്പോൾ ഏതൊരാളെയും പോലെ എനിക്കും അന്നൊരു മോഹമായിരുന്നു. അതാണിന്ന് ഇവിടെ എത്തി നിൽക്കുന്നത്.

[എത്ര കഥകളി, ചെണ്ട, ഫ്ലുട്ട് വിദ്യാന്റെ പേരറിയാം. അറിയില്ല അല്ലേ,
എത്ര സിനിമ നടന്മാരുടെ, സംവിധായകരുടെ പേരറിയാം. ഒരുപാടറിയാം അല്ലേ, അതാണ്. ] _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -176


---------------------------------------
✍🏻 *മിനിക്കഥ* [ *176* ]📝
-----------------------------------------
നിരീശ്വരവാദിയായ ഞാൻ ഞാനൊരു നിരീശ്വരവാദിയാണെന്ന് പറഞ്ഞു നടക്കാൻ ഇഷ്ടമില്ലാത്തവനായിരുന്നു.
ചെറുപ്പത്തിലെ അന്ധവിശ്വാസത്തിൽ വളരുമ്പോൾ നീ ചെറിയ കുട്ടിയാണ് ബോധം വെക്കുമ്പോൾ ശരിയാകും എന്ന് പറഞ്ഞവർ ഇപ്പോ പറയുന്നത്  നീ ഇപ്പോഴും ചെറിയ കുട്ടിയാണെന്നാണ്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -175


---------------------------------------
✍🏻 *മിനിക്കഥ* [ *175* ]📝
-----------------------------------------
കതകൊരുമുട്ട്.
ഇന്നലെ ഇതേ നേരത്തുവന്ന പിച്ചക്കാരന് പൈസ കൊടുത്തു പറഞ്ഞു വിട്ടതാണല്ലോ. ഇന്ന് ഇതാരാണ്.
പരിചയമില്ലാത്ത മുഖം,
നാട്ടുകാരൻ ആകും.
"എന്നെ അക്ഷരക്കൂട്ടം &തൂലികയിൽ ചേർക്കുമോ."
അകത്തുനിന്നു അനിയത്തി ചിരിച്ചു. റോഡിലൂടെ സ്കൂൾ വിട്ട് കുട്ടികൾ പോകുന്നു.
ചേർക്കാം എന്ന് പറഞ്ഞു.
അദ്ദേഹം പോയി.
വാട്ട്സാപ്പിലെ ഒരു ഗ്രൂപ്പിന്റെ പേരായിരുന്നു അക്ഷരക്കൂട്ടം & തൂലിക.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -174


---------------------------------------
✍🏻 *മിനിക്കഥ* [ *174* ]📝
-----------------------------------------
കൂട്ടിവെച്ച തൊണ്ട് പൊളിച്ചു,
ആവശ്യങ്ങൾ ഒരുപാട് ഉണ്ടായിരുന്നു,
എങ്കിലും ആശിച്ചൊരു ട്രൗസർ വാങ്ങി,
കോളേജിലെ ഹോസ്റ്റൽ റൂമിൽ കൊണ്ടുവന്നു ഇടുന്നതിനു മുൻപ് കഞ്ഞികുടിക്കാൻ വിളിച്ചു,
പൊതിഞ്ഞ ട്രൗസർ പെട്ടിക്കുള്ളിൽ വെച്ചു, മാസങ്ങൾ കഴിഞ്ഞു ശ്രദ്ധിക്കാതെ പോയ ട്രൗസർ ഇടാനായി തിരയാത്ത ഇടങ്ങളില്ല. ഒരിക്കൽ അപ്പുറത്തെ സീനിയർസിന്റെ റൂമിലേക്ക്‌ പോകേണ്ടി വരികെ നിലത്തു തുടപ്പുതുണിയായി ഇട്ടിരിക്കുന്നു അന്ന് മണം മാറാത്ത എന്റെ ട്രൗസർ,
അവൻ ആകെ മാറിയിരിക്കുന്നു.
അവൻ എന്റേതാണെന്നു ബഹളം വെക്കാനൊരുങ്ങിയപ്പോൾ വൻ ബഹളമാകേണ്ട എന്ന് കരുതി കണ്ട ഭാവം നടിച്ചില്ല.
ട്രൗസറിന്റെ അലറൽ എന്റെ ചെവിയിൽ മുഴങ്ങി കൊണ്ടേയിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -173


---------------------------------------
✍🏻 *മിനിക്കഥ* [ *173* ]📝
-----------------------------------------
മരണവാർത്ത അറിഞ്ഞുടൻ നാട്ടിലെ ഗ്രൂപ്പിലും, മറ്റു ഗ്രൂപ്പിലേക്കും, പരിചയമുള്ള ആളുകൾക്കും പോസ്റ്റും, ഫോട്ടോയും ഷെയർ ചെയ്തു.
റോട്ടിൽ നിന്ന് വീട്ടിൽ എത്തുന്നതുവരെ എല്ലാവരോടും വോയിസ്‌ അയച്ചു പറഞ്ഞു.
അടുക്കളയിൽ അമ്മയെ കാണാനില്ല. അമ്മ വരുന്നതുവരെ പോസ്റ്റുകൾ നോക്കി കാത്തുനിന്നു. അമ്മ വന്ന് മരിച്ചയാളുടെ ഫോട്ടോ കാണിച്ചു കൊടുത്തു.
"ഞാൻ ഇപ്പോൾ അവിടെ നിന്നാണ് വരുന്നത്."
ഞാൻ പോകാനൊരുങ്ങവേ അമ്മ പറഞ്ഞു
"ചടങ്ങ് എല്ലാം കഴിഞ്ഞു വെന്ന്." _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -172


---------------------------------------
✍🏻 *മിനിക്കഥ* [ *172* ]📝
-----------------------------------------
ജീവിതമിപ്പോൾ ഒരർത്ഥവുമില്ല, ഞാനൊന്നു മരിച്ചാൽ ആർക്കും ഒരു ഗുണവുമില്ലാതെ ഒടുങ്ങി പോകുന്നു, ഉടനെ LIC യിൽ ചേരണം.
പക്ഷെ വെറുതെ ചേർന്നെന്നു വെച്ചു ജീവിച്ചിട്ട് ആർക്കും ഉപകാരമില്ല -പെട്ടെന്ന് മരിക്കുകയും വേണം. -മരിച്ചാൽ ചേർന്ന പൈസ മൊത്തം വീട്ടുകാർക്കു.-

വണ്ടിക്കു ഇൻഷുറൻസ് എടുക്കണം.
എടുത്തതുകൊണ്ട് വലിയ പ്രയോജനമില്ല -വണ്ടി ഇടിക്കുകയോ, കളവു പോകുകയോ ചെയ്യണം. -എന്നാലേ കാര്യമുള്ളൂ-. _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -171


---------------------------------------
✍🏻 *മിനിക്കഥ* [ *171* ]📝
-----------------------------------------
തവളകളുടെ കരച്ചിൽ ചെവിടുകളിൽ മുഴങ്ങിക്കൊണ്ടേ ഇരുന്നു,
മഴ തകർത്തു പെയ്തു,
അടുത്ത കാലം വരണം ഇനി പാടത്ത് വിളവിറക്കണമെങ്കിൽ, ഒരു നേരത്തെ അന്നം കഴിക്കണമെങ്കിൽ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -170


---------------------------------------
✍🏻 *മിനിക്കഥ* [ *170* ]📝
-----------------------------------------
കാര്യങ്ങൾ ഒന്നും ശരിയാവുന്നില്ല, പോരാത്തതിനു ലോട്ടറിയും അടിക്കുന്നില്ല,
എത്ര ലോട്ടറി എടുത്തിട്ടും കാര്യമില്ല,
അവസാനം ഞാനൊരു ജ്യോത്സ്യനെ കണ്ടു കബിടി നിരത്തി, പ്രശ്നം വെപ്പിച്ചു.
നാളുകൾ കഴിഞ്ഞു, ഞാനിപ്പോൾ ലോട്ടറി എടുക്കുന്നത് ജോത്സ്യൻ പറഞ്ഞ നമ്പർ പ്രകാരമാണ്,
ഓരോ നമ്പറിനും നിശ്ചിത തുക കൊടുക്കും എന്നിട്ടും  ഇതുവരെ ലോട്ടറി അടിച്ചിട്ടില്ല. അടിക്കാൻ വേണ്ടി ജോത്സ്യൻ ഓരോ കാര്യങ്ങൾ ചെയ്യുന്നു.എന്നിട്ടും ഒരു രക്ഷയുമില്ല.
സംഭവം ജോത്സ്യൻ ശരിയല്ല അയ്യാളെ വിട്ട് പുതിയ ജ്യോത്സ്യനെ കാണണം. അപ്പൊ ശരിയാകും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -169


---------------------------------------
✍🏻 *മിനിക്കഥ* [ *169* ]📝
-----------------------------------------
പിന്നാമ്പുറകാഴ്ചക
ളൊരുപാടുണ്ടെങ്കിലും പ്രിയം മുന്നാമ്പുറകാഴ്ചകളുടെ സൗന്ദര്യവും, കാഴ്ചകളുമായിരുന്നു എല്ലാവർക്കും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -168


---------------------------------------
✍🏻 *മിനിക്കഥ* [ *168* ]📝
-----------------------------------------
രാത്രികളിൽ ഉറങ്ങാൻ കിടക്കുമ്പോഴാണ് എന്റെ ചിന്തകൾ പ്രവർത്തിക്കുന്നത്. കണ്ണൊന്നടച്ചാൽ ചിന്തകൾ കൂടും, വാക്കുകൾ മുളക്കും, സൃഷ്ട്ടികൾ ഉടലെടുക്കും.
ഉറങ്ങാനനുവദിക്കാതെ ആ ചിന്തകൾ പേപ്പറിലേക്ക്‌ പകർത്തും.
വീണ്ടും ലൈറ്റ് ഓഫാക്കിയാൽ പുതിയ ചിന്തകൾ, സൃഷ്ട്ടികൾ -വീണ്ടും എഴുതും.
ലൈറ്റ് കത്തിയും, കെട്ടും കൊണ്ടിരിക്കുമ്പോൾ പുറത്തു ജനാലക്കരികിൽ എന്നും അവർ വരും മിന്നാമിനുങ്ങുകൾ.
ഉള്ളിലേക്ക് അത്ഭുതത്തോടെ നോക്കികൊണ്ട്‌.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -167


---------------------------------------
✍🏻 *മിനിക്കഥ* [ *167* ]📝
-----------------------------------------
മാറോടു ചേർക്കുന്ന
വാക്കുകളിന്നന്യമായ് മാറുന്ന കാഴ്ച്ചകളിൽ നിന്നുകൊണ്ടൊരുയർത്തെഴുന്നേൽപ്പ്.
 _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -166


---------------------------------------
✍🏻 *മിനിക്കഥ* [ *166* ]📝
-----------------------------------------
പള്ളിയിൽ നിന്ന് നേരെ ഇറങ്ങി തൊപ്പി അഴിച്ചു വെച്ചു നേരെ കുറിയും ഇട്ടു അമ്പലത്തിലേക്ക്, പിന്നീട് കുറിയും മായ്ച്ചു മെഴുകുതിരിയും കയ്യിൽ പിടിച്ചു, കഴുത്തിൽ കുരിശും അണിഞ്ഞു ക്രിസ്ത്യൻ പള്ളിയിലേക്ക്.
ഒരുപാട് വെല്ലുവിളികൾ നേരിട്ടുകണ്ട സ്വപ്നത്തിനു ഒരു ശതമാനം പോലും യാഥാർഥ്യമില്ലായിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -165


---------------------------------------
✍🏻 *മിനിക്കഥ* [ *165* ]📝
-----------------------------------------
ഫോണില്ലെങ്കിൽ നീ വെറും സീറോ എന്ന് പറയുന്നവരോട് :-

ഞാൻ പുറത്തിറങ്ങുമ്പോൾ എന്നെ പരിചയമില്ലാത്ത രണ്ടാളുകൾക്ക് എന്നെ തിരിച്ചറിയുന്നുണ്ടെങ്കിൽ അത് എന്റെ ഫോൺ കൊണ്ടാണ്,
ഇനി ഫോൺ പോയാലും എനിക്ക് പ്രശ്നമില്ല കാരണം ഇന്നെനിക്ക് പ്രാരംഭഘട്ടത്തിൽ വേണ്ടതെല്ലാം ഞാൻ ഫോണിലൂടെ സാധിച്ചു. ആ എന്നോടാണോ ഫോൺ ഇല്ലെങ്കിൽ ഇപ്പോൾ വട്ട പൂജ്യം എന്ന് പറയുന്നത്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -164


---------------------------------------
✍🏻 *മിനിക്കഥ* [ *164* ]📝
-----------------------------------------
അമ്മേ ഒരായിരം മാപ്പ്, നിൻ പാദങ്ങളിലൊരു വിരൽ പോലും ഞാനിതുവരെ തൊട്ടിട്ടില്ലല്ലോ,
കുമ്പിട്ടു പോലുമൊരനുഗ്രഹം ഇതുവരെ വേടിച്ചിട്ടില്ലല്ലോ,
ആ നിങ്ങൾ മറ്റൊരാളുടെ കാൽക്കലിൽ വീണു മാപ്പുപറഞ്ഞില്ലേ എൻ തെറ്റിന്റെ ഫലത്താൽ.
അമ്മേ ഒരായിരം മാപ്പ്.   _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -163


---------------------------------------
✍🏻 *മിനിക്കഥ* [ *163* ]📝
-----------------------------------------
പാലക്കാട്‌ നിന്ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസ്സിൽ നിന്നും ഒരു കാഴ്ച്ച.
ഒന്നാം ഷിഫ്റ്റിൽ ക്ലാസ്സ്‌ കഴിഞ്ഞു മടങ്ങുന്ന പരിശീലനാർത്ഥി, ആളുകൾക്ക് ഇരിക്കേണ്ടിടത്ത് ചെരിപ്പിട്ട് ചവിട്ടി കിടക്കുന്നു.
ഒറ്റപ്പാലത്ത് ഇറങ്ങുമ്പോൾ താനാക്കിയ ചളി, മാലിന്യം ഒന്ന് തട്ടിക്കളയാൻ പോലും ശ്രെമിക്കാതെ സ്മാർട്ട്‌ ഫോണുമായി സല്ലപിച്ചു ഇറങ്ങിപ്പോയി.
ഇന്നിത് അനേകം വിദ്യാർത്ഥികളുടെ ദുഃഖമായി സോഷ്യൽ മീഡിയകളിൽ പടരുന്നു. ഇങ്ങനെ ഒരാൾ മതിയല്ലോ അനേകം പരിശീലനാർത്ഥികൾക്ക് ചീത്തപ്പേര് ഏകാൻ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -162


---------------------------------------
✍🏻 *മിനിക്കഥ* [ *162* ]📝
-----------------------------------------
സമ്മർദ്ദമായിരുന്നു PSC എക്സാമെഴുതാൻ ഒരേ സമയം വീട്ടിൽ നിന്നും, കുടുംബക്കാരിൽ നിന്നും,
പഠിച്ചു പഠിച്ചു, എഴുതി എഴുതി, എല്ലാവർക്കും സന്തോഷമായി ജോലികിട്ടി.
അതോടെ കഴിഞ്ഞു എന്ന് വിചാരിച്ചതാ PSC. പക്ഷെ വീണ്ടും അതേ വാക്കുകൾ, എന്താ സംഭവം കിട്ടിയ ജോലിയിൽ നിന്നും പ്രൊമോഷൻ കിട്ടാൻ വീണ്ടും PSC എക്സാം എഴുതണമത്രേ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -161


---------------------------------------
✍🏻 *മിനിക്കഥ* [ *161* ]📝
-----------------------------------------
പെണ്ണേ നീ കരുത്തനാണ്,
നിന്നെ കരുത്തനല്ലാതാ  ക്കുന്നത് നീ തന്നെയാണ്,
നിന്റെ ഓരോ തളർച്ചയിലുമാണ് നീ തകരുന്നതും, നിന്നെ തകർക്കുന്നതും,
കരുത്താനായിരുന്നു തലകുനിക്കാതിരിക്കും കാലം വരെയും നിന്നെ തൊടില്ല ആരും.
പെണ്ണേ നീ വാടി വീഴാതിരിക്കുക.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -160


---------------------------------------
✍🏻 *മിനിക്കഥ* [ *160* ]📝
-----------------------------------------
കണ്ണ് തുറന്നപ്പോൾ ചുറ്റും ആളുകൾ ചില്ലിനപ്പുറത്തുനിന്നു കയ്യുകൊണ്ടും,വായ കൊണ്ടും എന്തൊക്കെയോ കാട്ടി കൂട്ടുന്നു.
കുടുംബക്കാരും, നാട്ടുകാരും ഉണ്ട്.
ചിലർ കരയുന്നു.
എന്റെ അപ്പുറത്തിപ്പുറത്ത് സിസ്റ്റർമാർ നിൽക്കുന്നു.
കുറച്ചു സമയത്തിനുശേഷം കർട്ടൻ മൂടി.
ഞാൻ ചോദിച്ചു സിസ്റ്റർ എനിക്കെന്താ പറ്റിയത്, എന്തിനാ എല്ലാവരും കരയുന്നത്,
നിശബ്തതയോടെ സിസ്റ്റർ റൂമിലേക്ക്‌ പോയി ഒരു കണ്ണാടി കൊണ്ട് വന്ന് എനിക്ക് നേരെ തിരിച്ചു സിസ്റ്റർ മുഖം തിരിച്ചു. പെട്ടെന്ന് ഞാനും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -159


---------------------------------------
✍🏻 *മിനിക്കഥ* [ *159* ]📝
-----------------------------------------
കവിതകൾ എഴുതുമെങ്കിലും പറഞ്ഞു നടക്കാറില്ല, പാട്ടുകൾ പാടുമെങ്കിലും പാടി നടക്കാറില്ല,
പണി ഒന്നും ഇല്ലെങ്കിലും നിരാശയില്ല,
ഏത് പണി ചെയ്താലും പറയാൻ മടിയുമില്ല,
മരണത്തെ കുറിച്ചോർത്ത് പേടിയുമില്ല.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -158


---------------------------------------
✍🏻 *മിനിക്കഥ* [ *158* ]📝
-----------------------------------------
പ്രണയത്തിനു എത്ര സുന്ദരമായ അനുഭവങ്ങളുണ്ട്,
ഒരു പക്ഷെ ആരും അനുഭവിക്കാത്ത കുറേ അനുഭവങ്ങൾ,
കണ്ണുകൊണ്ട് കാണുന്ന കാമത്തെക്കാൾ എത്രയോ നല്ലതാണു പെണ്ണിന്റെ മേൽ തോന്നുന്ന പ്രണയം.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -157


---------------------------------------
✍🏻 *മിനിക്കഥ* [ *157* ]📝
-----------------------------------------
ജനിച്ചു കഴിഞ്ഞപ്പോഴാണ് മരിക്കാനൊരു പൂതി, മരിച്ചപ്പോഴാണ് വീണ്ടും ജനിക്കാനൊരു പൂതി, ആ ജനനത്തിലാണ് ജീവിക്കാനൊരു പൂതി വന്നത്,
ആ പൂതിയിലാണ് ജനിച്ചു മരിക്കാതെ ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നത്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -156


---------------------------------------
✍🏻 *മിനിക്കഥ* [ *156* ]📝
-----------------------------------------
ഭ്രാന്താ നീ അലറരുത് നിന്റെ അലറൽ കേൾക്കാൻ കാതോർത്തിരിക്കുന്നൊരീ സമൂഹം ചുറ്റും നിന്നെ ഭ്രാന്തനെന്ന്‌ മുദ്രകുത്താൻ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -155


---------------------------------------
✍🏻 *മിനിക്കഥ* [ *155* ]📝
-----------------------------------------
എഴുതി എഴുതി ഭ്രാന്തായി,
കണ്ടതും കേട്ടതും, നെഗറ്റീവും വിമർശനങ്ങളും പറഞ്ഞു ആളായി,
ചങ്ങലക്കിടാൻ ആരുമില്ലാത്തതുകൊണ്ട് ഊരു ചുറ്റി,
അച്ഛൻ മരിച്ചു, അമ്മ ആത്മഹത്യ ചെയ്തു, പെങ്ങളെ കെട്ടിച്ചുവിട്ടതുമുതൽ ഞാൻ ഭ്രാന്തനാണ്.
എന്നെ അറിഞ്ഞവരും, പരിചയമുള്ളവർക്കെല്ലാം പിച്ചും, പെയ്യും പറയുന്ന,വിമർശനങ്ങൾ പറയുന്ന,ആർക്കും ദഹിക്കാൻ കഴിയാത്ത കാര്യങ്ങൾ പറയുന്ന,പച്ചയായ കാര്യങ്ങൾ വെട്ടി തുറന്ന് പറയുന്ന വെറും ഭ്രാന്തൻ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -154


---------------------------------------
✍🏻 *മിനിക്കഥ* [ *154* ]📝
-----------------------------------------
എന്റെ വിശ്വാസം എന്റെത് മാത്രമാണ് അത് ശരിയാണെന്ന് കരുതി മറ്റുള്ളവന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുമ്പോഴാണ് വ്യക്തിഹത്യ നടക്കുന്നത്.
അതു ചിലപ്പോൾ സംഗീർണമായ കുടുംബബന്ധങ്ങളെ സങ്കോചിതമാക്കാം, ഒറ്റപെടലുകൾ ഉണ്ടാകാം,
അതിനു റെഡിയാണെങ്കിൽ ചോദ്യം ചെയ്യുക മറ്റുള്ള വിശ്വാസത്തിനെതിരെ, എതിർക്കാനുള്ള മറു ഉത്തരങ്ങൾ ഉണ്ടെങ്കിൽ മാത്രം.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -153


---------------------------------------
✍🏻 *മിനിക്കഥ* [ *153* ]📝
-----------------------------------------
ഡോക്ടർ വന്ന് കയ്യിലും, നെഞ്ചിലും പരിശോധിച്ചു മരിച്ചെന്നുറപ്പുവരുത്തി.
കുളിപ്പിച്ച് വെള്ള പുതച്ചു മുറ്റത്ത്‌ കട്ടിലിൽ കിടത്തി,
എന്നെ കാണാൻ ഒരുപാട്  ആളുകൾ വന്നെത്തി,
കടക്കാരും -കടം കൊടുത്തവരും,
തല്ലിയവരും -തല്ല് വേടിച്ചവരും,
സ്നേഹിച്ചവരും -സ്നേഹം നടിച്ചവരുമായ് ഒരുപാട് പേർ.
അവസാനം കാലിലെ രണ്ടു വലിയ വിരലുകൾ തമ്മിൽ കൂട്ടി കെട്ടി വലിയൊരു കുഴിയിലേക്ക് ഇറക്കിവെച്ചു മുകളിൽ കുരുഡീസ് വെച്ചിരുട്ടാക്കി അവസാനം മണ്ണുകൊണ്ട് മൂടിയപ്പോഴായിരുന്നു ഞാൻ ശ്വാസം മുട്ടി മരിച്ചത്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -152


---------------------------------------
✍🏻 *മിനിക്കഥ* [ *152* ]📝
-----------------------------------------
ഭൂമിക്കൊരു താളമുണ്ട്, ഭൂമിയിലുള്ള എല്ലാത്തിനെയും വീക്ഷിക്കാനും, നിരീക്ഷിക്കാനും, അതിന്റെ സൗന്ദര്യം ആസ്വദിക്കാനും കഴിയണം. അത് ജീവിതങ്ങൾ ആയാൽ പോലും.
ചില ജീവിതങ്ങൾക്ക് തീരെ സൗന്ദര്യം ഉണ്ടാവില്ല,
ചിലത് സൗന്ദര്യം കൂടും,
എങ്കിലും ജീവിതങ്ങളെല്ലാം നമുക്ക് കാട്ടി തരുന്ന അനുഭവ പാഠവങ്ങൾ ചെറുതൊന്നുമല്ല.
ആ പാഠങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് ഇന്ന് സന്തോഷമായി നമുക്കിവിടെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -151


---------------------------------------
✍🏻 *മിനിക്കഥ* [ *151* ]📝
-----------------------------------------
ഓരോ നിമിഷവും ഞാൻ എന്നെ തന്നെ മറക്കാൻ ശ്രെമിക്കുകയാണ്,
പുതിയ ഞാനായി വീണ്ടും ഉടലെടുക്കുമ്പോൾ രക്തത്തിൽ ചേർന്ന എന്റെ സ്വഭാവം വീണ്ടും ഉയർത്തെഴുന്നേറ്റു തെറ്റുകൾ ചെയ്യുന്ന ഓരോ നിമിഷവും ഞാൻ വീണ്ടും, വീണ്ടും എന്നെ തന്നെ മറക്കാൻ ശ്രെമിക്കുകയാണ്. ഓർക്കാനാഗ്രഹിക്കാത്ത വിധത്തിൽ മറക്കാൻ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -150


---------------------------------------
✍🏻 *മിനിക്കഥ* [ *150* ]📝
-----------------------------------------
ഉറങ്ങിയിട്ടുണ്ടായിരുന്നില്ല ഉറക്കം നടിച്ചു കിടക്കുകയായിരുന്നു,
12 മണിക്ക് കറുത്ത ഷൂവും, കോട്ടുമിട്ട് വടിയുമായി ഒരാൾ ഉറങ്ങിയോ നോക്കാൻ വരും.
അയ്യാൾ വന്ന് പോയിട്ട് വേണം ഈ നഗരത്തിൽ നിന്നും രക്ഷപെടാനുള്ള വഴികൾ നോക്കാൻ,
അല്ലെങ്കിൽ നാളെയും അയ്യാൾ ഞങ്ങളെ ഉപദ്രവിക്കും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -149


---------------------------------------
✍🏻 *മിനിക്കഥ* [ *149* ]📝
-----------------------------------------
കുഞ്ഞേ നീ ജനിക്കാതിരിക്കുക
ഈ കപടമായ ലോകത്ത് എല്ലാവർക്കും നുണകളാണിഷ്ടം,
വെട്ടി തുറന്നു പറയാൻ ഇഷ്ടമില്ലാത്തവരാണിവിടെ,
സത്യങ്ങൾ മറച്ചുവെക്കാൻ, രഹസ്യം രഹസ്യമായിരിക്കാൻ ഇഷ്ട്ടപെടുന്നവർ,
ഈ ലോകത്താണോ നിന്റെ സത്യങ്ങളുമായ് വരുന്നത്.
അരുത് നീ ഒറ്റപെടും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -148


---------------------------------------
✍🏻 *മിനിക്കഥ* [ *148* ]📝
-----------------------------------------
എന്നെ കല്യാണം കഴിച്ചതുമുതൽ എനിക്ക് മൂന്ന് ഭർത്താക്കന്മാരാണ്, ഒന്ന് എന്റെ ഭർത്താവും, മറ്റു രണ്ടെണ്ണം ഇന്നേവരെ കല്യാണം കഴിക്കാത്ത മുരടിച്ച എന്റെ ഏട്ടന്റെ അനിയന്മാരും. കുട്ടികളില്ലാത്ത ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ എല്ലാവർക്കും കരുണയായിരുന്നു,
ഒരു ഭാര്യ എന്ന നിലയിൽ മൂന്ന് പേരെയും നോക്കേണ്ട അവസ്ഥയിൽ ഇപ്പൊ ആർക്കും ദുഃഖമില്ലെങ്കിലും കാലം കഴിയുമ്പോൾ എല്ലാവരെയും ബോധിപ്പിക്കും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -147


---------------------------------------
✍🏻 *മിനിക്കഥ* [ *147* ]📝
-----------------------------------------
ഞാൻ കാരണം ഒരു പെണ്ണ് പിഴചിട്ടുണ്ടെങ്കിൽ എന്റെ ഭാര്യയെയും, കുട്ടികളെയും സംരക്ഷിക്കുന്ന, നോക്കുന്ന അതേ ലാഗവത്തോടെ തന്നെ ഞാൻ അവരെയും നോക്കും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -146


---------------------------------------
✍🏻 *മിനിക്കഥ* [ *146* ]📝
-----------------------------------------
പ്രപഞ്ച സത്യങ്ങളെക്കാൾ വലിയ സത്യങ്ങളില്ല,
ആശയങ്ങൾ കൈമാറുന്നതിന് പ്രായപരിധിയില്ല,
ജീവിക്കാൻ ബുക്കിലെ നിയമപാഠങ്ങൾ ആവശ്യമില്ല,
തല കുനിക്കാത്ത മനസ്സുകൾക്ക് തലപൊക്കി തിടമ്പെടുക്കാം,
തോറ്റു പോയവർക്ക് വിജയിച്ചു മുന്നേറാം, ജനിച്ച മനുഷ്യനു ജീവിക്കാതെ പോകാൻ പറ്റില്ലല്ലോ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -145


---------------------------------------
✍🏻 *മിനിക്കഥ* [ *145* ]📝
-----------------------------------------
വിശ്വാസികൾക്ക്, ജീവൻ ഉണ്ടായത് ദൈവത്തിന്റെ ശക്തികൊണ്ടല്ല എന്ന്‌ പറയുമ്പോൾ വിശ്വാസം വരുന്നില്ല.
ശാസ്ത്രവും, RNA,DNA,കോശം എല്ലാം വലിച്ചുവാരി സംസാരിച്ചിട്ടും അവർക്കെല്ലാം ഈശ്വരനായിരുന്നു.
അന്ധമായ വിശ്വാസത്തിൽ ഒരിക്കൽ ശാസ്ത്രം തന്നെ തെളിയിക്കും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -144


---------------------------------------
✍🏻 *മിനിക്കഥ* [ *144* ]📝
-----------------------------------------
കല്യാണത്തിനു മുൻപുള്ള പെണ്ണുകാണൽ പ്രച്ഛന്നവേഷം കെട്ടലാണെന്ന് മണിയറയിൽ വെച്ചു ഭാര്യ പറഞ്ഞു,
ആദ്യം എനിക്ക് ഇഷ്ടപ്പെടണം,
പിന്നെ വീട്ടുകാർക്ക് ഇഷ്ടപ്പെടണം,
പിന്നെ കുടുംബക്കാർക്കും,
സ്റ്റേജിൽ മാറി മാറി അഭിനയിക്കുന്നത് ഭാര്യയും, ഭർത്താവും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -143


---------------------------------------
✍🏻 *മിനിക്കഥ* [ *143* ]📝
-----------------------------------------
ടി വി യിലെ ചാനലിൽ സിനിമയുടെ റിവ്യൂ പറയുന്ന പ്രോഗ്രാമിന് അവതാരകനായി എന്നെ ക്ഷണിച്ചപ്പോൾ ഞാൻ തിരസ്കരിച്ചു. കാരണം അതിൽ നല്ലതുമാത്രമേ പറയാൻ പറ്റു.
മലയാള സിനിമകളിലാണെങ്കിൽ എന്തെങ്കിലും കുറവുകളോ, തെറ്റുകളോ ഇല്ലാതെ പടങ്ങൾ ഇറങ്ങുന്നുമില്ല.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -142


---------------------------------------
✍🏻 *മിനിക്കഥ* [ *142* ]📝
-----------------------------------------
അയ്യോ രണ്ടുമാസം കഴിഞ്ഞാൽ കല്യാണം. സ്വാതന്ത്ര്യമായി ജീവിച്ചതിൽ നിന്ന് ഇനി അങ്ങോട്ട്‌ ഒരാൾ പറയുന്നത് അനുസരിക്കേണ്ടി വരും, എന്റെ ചുറ്റും മതിൽ കെട്ടുകൾ ഉണ്ടാകും, സ്വന്തം വീട്ടിലേക്ക് വരുന്ന വെറും അതിഥിയായി മാത്രം ഞാൻ മാറും.

അതെല്ലാം മനുഷ്യ ജീവിതത്തിൽ സഹജം. കല്യാണത്തിനുമുമ്പ് ജോലി കിട്ടിയ പൈസകൊണ്ട് അടിച്ചു പൊളിച്ചു എന്ന ആർക്കും കിട്ടാത്ത സന്തോഷം എനിക്കുണ്ടല്ലോ, പിന്നെ എന്തിനു ഞാൻ കല്യാണത്തെ പേടിക്കണം.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -141


---------------------------------------
✍🏻 *മിനിക്കഥ* [ *141* ]📝
-----------------------------------------
ജീവിത സാഹചര്യങ്ങളാണ് ഇവിടെയുള്ള ഓരോ ആളുകളെയും ഈ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
കല്യാണത്തെ പേടിച്ചു വന്ന പെൺകുട്ടികൾ, മോശപരമായ അവസ്ഥയിൽ പിടിക്കപെട്ടവന്മാർ, ജോലിക്കായി ഫോണുമില്ലാതെ പത്തുരൂപയും കൊണ്ട് രാവിലെ ഇറങ്ങിയാൽ വീടുതോറും ബേഗിലുള്ള പ്രോഡക്റ്റ് വിറ്റ് കിട്ടുന്ന പൈസ സർമാർക്ക് കൊടുത്താലെ അവർ ഞങ്ങളെ ഉപദ്രവിക്കാതിരിക്കുകയുള്ളൂ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -140


---------------------------------------
✍🏻 *മിനിക്കഥ* [ *140* ]📝
-----------------------------------------
രാത്രിസമയത്ത് സ്വന്തം അമ്മയോടൊപ്പം ഒരു കടയിൽ ചെന്നിരുന്നാൽ വേശ്യയുമായി വരുകയാണെന്നു വിചാരിക്കുന്ന, പകലുകളിൽ പെങ്ങളോടുമൊത്ത് കോഫി ഷോപ്പിൽ ചെന്നിരുന്നാൽ കാമുകിയാണെന്നു ധരിക്കുന്ന ഈ ലോകത്ത് ഞാൻ എങ്ങനെ ജീവിക്കും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -139


---------------------------------------
✍🏻 *മിനിക്കഥ* [ *139* ]📝
-----------------------------------------
സിനിമാനടൻ ബാബുവിന്റെ നേതൃത്വത്തിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. സംശയിക്കാൻ തക്കതായ വിവരങ്ങൾ ഒരുപാടുണ്ട്.
കൊല്ലപ്പെട്ട മുഹമ്മദ്‌ സിയാദ് ഡി വൈ എഫ് ഐ യുടെയും, സി പി ഐ എം ന്റെയും സജീവ പ്രവർത്തകനായിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -138


---------------------------------------
✍🏻 *മിനിക്കഥ* [ *138* ]📝
-----------------------------------------
എത്ര ധൈര്യം പുറമേക്ക് കാണിച്ചാലും പൊട്ടിത്തെറിച്ചാലും, ചീത്തപറഞ്ഞാലും, ആണിനെ പോലെ നടന്നാലും ഒന്നോർക്കുക, നീ വെറുമൊരു പെണ്ണാണ്‌. നിനക്കുചുറ്റും മതിലുകൾ ഉണ്ട് നീ കാണാത്ത ചുറ്റുമതിൽ. അത് കടന്നു നിനക്ക് പോകാനാവില്ല.   _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -137


---------------------------------------
✍🏻 *മിനിക്കഥ* [ *137* ]📝
-----------------------------------------
"എട്ടും പൊട്ടും നിശ്ചയമില്ലാത്ത ആളുകൾക്ക് ജീവിക്കേണ്ടേ,
ഇന്നോ നാളെയോ, കാലം നമുക്ക് വേണ്ടി വീണ്ടും ഉണ്ടാകില്ലല്ലോ,
നമ്മൾ കാലങ്ങളെ ഉപയോഗപ്പെടുത്തേണ്ടെ,
ഞാനൊരു ദൈവമാണോ യേശു,അള്ളാഹു, ഭഗവാൻ,
എല്ലാവരും വരൂ എന്നോട് വിഷമം പറയൂ ഞാൻ രക്ഷിക്കാം,
ജനിക്കുന്നെങ്കിൽ മരിക്കും, മരിക്കാൻ വേണ്ടി ജനിക്കില്ലല്ലോ ആരും."

'അമ്മേ......അമ്മേ....., ഇങ്ങോട്ട് വേഗം വാ, അച്ചാച്ചൻ എന്തോ പിച്ചും പെയ്യും പറയുന്നു. ഹോസ്പിറ്റലിൽ കൊണ്ടുപോകണം തോന്നുന്നു,വേഗം ഓടി വാ..... ' _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -136


---------------------------------------
✍🏻 *മിനിക്കഥ* [ *136* ]📝
-----------------------------------------
യാത്രകളിലായിരുന്നു ഭാവനകൾ ഉണർന്നിരുന്നത്, യാത്രകളിൽ ഭാവനയെ വെള്ള പേപ്പറിൽ എഴുതും.
ട്രെയിനിൽ യാത്രചെയ്യവേ തൊട്ടപ്പുറത്ത് സുഹൃത്തു വന്നിരുന്നു. കയ്യിൽ ഫോണുണ്ട്, കുറേ നേരമായി ഫോണിൽ കുത്തിക്കുറിക്കുന്നു. എത്തി നോക്കിയപ്പോൾ അവനും കഥ എഴുതുകയായിരുന്നു. എന്റെ കയ്യിലുള്ള പേപ്പറിനെയും, പേനയെയും  അവൻ തുറിച്ചുനോക്കി.
എന്റെ കീശയിലുള്ള ടച്ചില്ലാത്ത ഫോണെടുത്ത് ഗൾഫിലുള്ള മകനെ വിളിച്ചു ടച് ഫോൺ അടുത്ത വരവിനു ബുക്ക് ചെയ്തു ഞാൻ അവസാനമെന്നോണം പേനയും, പേപ്പറും കൊണ്ട് ഭാവനയിൽ വിടർന്ന ആ കഥ പൂർത്തിയാക്കാൻ ആരംഭിച്ചു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -135


---------------------------------------
✍🏻 *മിനിക്കഥ* [ *135* ]📝
-----------------------------------------
ജീവിതത്തിൽ വേശ്യയായി വേഷ പകർച്ച കെട്ടിയപ്പോൾ എന്റെ ശരീരത്തിനാണോ അതോ നെറ്റിയിലിട്ട സിന്ദൂരത്തിനാണോ മനുഷ്യർ വിലപറഞ്ഞതെന്നറിയില്ല.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -134


---------------------------------------
✍🏻 *മിനിക്കഥ* [ *134* ]📝
-----------------------------------------
ബൈക്കിൽ യാത്ര ചെയ്യുവെ എതിരെ വന്ന ബസ്സുമായി ഞാനൊന്നു കോർത്തു,
ബെഡിൽ കിടക്കുമ്പോൾ എല്ലാവരും എന്റെ മുഖത്തേക്ക് നോക്കാതെ കാലുകളിലേക്കു നോക്കി കരയുന്നു. അപ്പോഴാണ് എന്റെ ഒരു കാൽ പോയതെന്നറിഞ്ഞത്.
മാസങ്ങൾക്കു ശേഷം ഉയർത്തെഴുന്നേറ്റ ഞാൻ മനസ്സിനെ തളരാതെ കൂട്ടി പിടിച്ചു വടിയും കുത്തി വർഷങ്ങൾ അലഞ്ഞു.
ഇന്ന് ഞാൻ അറിയപ്പെടുന്ന ഡിസൈനർ ആണ്. കോളേജിലേക്കും, സ്ഥാപനങ്ങളിലേക്കും എന്നെ അതിഥിയായി വിളിക്കുമ്പോൾ അന്നത്തെ വിടാതെ പിടിച്ച മനസ്സിന്റെ കഥ എപ്പോഴും പറയും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -133


---------------------------------------
✍🏻 *മിനിക്കഥ* [ *133* ]📝
-----------------------------------------
തിരക്കുപിടിച്ച ഈ കാലത്ത്
വൈവിധ്യം നിറഞ്ഞ ഭക്ഷണങ്ങളും,
ക്രമം തെറ്റിയ ജീവിത രീതികളും,
അമിതമായ മരുന്നുകളുടെ ഉപയോഗങ്ങളും,
അപ്രതീക്ഷിത പാരമ്പര്യ സാധ്യതകളും കാരണമാണ് എന്നെ മാറാ രോഗത്തിനുടമയാക്കി ഈ ബെഡിൽ കൊണ്ടെത്തിച്ചത്.
കണ്ടെത്തിയാൽ ചികിത്സിച്ചു ബേദമാക്കാമെന്നും, വലിയ വിപത്തിൽ നിന്നും രക്ഷപ്പെടാനാവുന്നതു മാണെന്നാണ് ഡോക്ടർ ഇന്നലെ റൗണ്ടിന് വന്നപ്പോൾ പറഞ്ഞത്.   _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -132


---------------------------------------
✍🏻 *മിനിക്കഥ* [ *132* ]📝
-----------------------------------------
കരയാൻ കണ്ണീരു നൽകിയ കണ്ണിനു, കണ്ണീരിന്റെ അംശം വീഴാതെ ഇത്രയും കാലം കൊണ്ടുനടന്നപ്പോൾ, കണ്ണില്ലാത്ത കണ്ണുനീരില്ലാത്ത ഒരു പിഞ്ചു കുഞ്ഞിനു ഞാനെന്റെ കണ്ണുകൾ ദാനം ചെയ്തു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -131


---------------------------------------
✍🏻 *മിനിക്കഥ* [ *131* ]📝
-----------------------------------------
ഐസുകാരൻ വീടിന്റെ വഴിയിലൂടെ ഇറങ്ങി വരുമ്പോൾ അച്ചാച്ചൻ പറഞ്ഞു
'ഡോ, ഇനി മേലാക്ക് ഈ വഴി വരരുതെന്നു തന്നോടല്ലെ പറഞ്ഞത്, ഇവിടെ കുട്ടികൾ ഉള്ള സ്ഥലമാ, നിങ്ങളുടെ ഹോൺ കേട്ടാലേ കുട്ടികൾ കരഞ്ഞു തുടങ്ങും.'
"എന്നാ സാറേ,
നിങ്ങളുടെ കുട്ടികൾ കറഞ്ഞാലല്ലേ എന്റെ കുട്ടികളുടെ വിശപ്പടക്കാൻ പറ്റൂ."

(അന്ന് ഈ സംഭവം നടക്കുമ്പോൾ എനിക്ക് 2,3 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. ) _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -130


---------------------------------------
✍🏻 *മിനിക്കഥ* [ *130* ]📝
-----------------------------------------
കടയുടെ ഷട്ടർ താഴ്ത്തുമ്പോഴാണ് അകത്തു നിന്ന് ഒരു ശബ്ദം,
ഷട്ടർ പൊന്തിച്ചു അകത്തേക്ക് കയറി, പച്ചക്കറികൾക്കിടയിൽ ഒരു ചെറിയ കുട്ടി ഇരിക്കുന്നു. അവനാകെ പരിഭ്രമത്തിലാണ് -പേടിച്ചു, വിറച്ചു,
പുറത്തേക്ക് കൊണ്ട് വന്ന് ഷട്ടർ താഴ്ത്തി അവനോടു കാര്യങ്ങൾ ചോദിച്ചപ്പോൾ 'ജബ, ജബ,' അവന് മിണ്ടാൻ വയ്യ,
വീണ്ടും ഷട്ടർ തുറന്ന് മേശക്കുളിലുള്ള ബുക്കും, പേപ്പറും കൊടുത്തു എഴുതാൻ പറഞ്ഞു. എഴുതുന്നതോ ഹിന്ദി. എനിക്കാണേൽ ഹിന്ദി അറിയില്ല.
ഷട്ടർ താഴ്ത്തി അവനെയും കൊണ്ട് ഒരു ഹിന്ദിക്കാരന്റെ അടുത്ത് കൊണ്ടുപോയി. അവർ സംസാരിക്കുന്നത് ഞാൻ നോക്കി നിന്നു.ഹിന്ദിക്കാരനാണേൽ എന്നോടും ഹിന്ദിയിലാ പറയുന്നേ. അവന് മലയാളം അറിയില്ല. അവസാനം വീടിന്റെ അടുത്തുപോയി ഹിന്ദിയും, മലയാളവും അറിയുന്ന ഒരുത്തനോട് കാര്യങ്ങൾ ചോദിച്ചു
'അന്യ ദേശത്തു നിന്ന് വന്ന് ജോലിക്കു നിൽക്കുന്ന ഹിന്ദിക്കാരന്റെ മകൻ, വീട്ടിലെ തർക്കവും, സ്കൂളിലെ പീഡനവും, സഹിക്കവയ്യാതെ ഓടി പോയതാണെന്നറിഞ്ഞു. '
ഹിന്ദിക്കാർക്കും തുടങ്ങിയോ, അവനെ വീട്ടിൽ കൊണ്ടാക്കി എനിക്ക് സന്തോഷവും അവന് സങ്കടവും നൽകി ഞാൻ വീട്ടിൽ പോയി കിടന്നു. _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -129


---------------------------------------
✍🏻 *മിനിക്കഥ* [ *129* ]📝
-----------------------------------------
കടലുകാണാൻ നല്ല രസമാണ്.
കറുത്ത നിറമുള്ള കടൽ എനിക്ക് മാത്രം സ്വന്തം, പക്ഷെ ശബ്ദങ്ങൾക്കൊന്നും ഒരു മാറ്റവുമില്ല.
ട്രെയിനും, കുളങ്ങളും, കാടും, കാട്ടാറുകളും, പ്രകൃതിയും, ചരാചരങ്ങളും, അച്ഛനും, അമ്മയും, ഏട്ടനുമെല്ലാം കറുപ്പാണ്.
ഇരുട്ടുനിറഞ്ഞ മൊത്തം കറുപ്പ്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

Saturday, December 23, 2017

മിനിക്കഥ -128


---------------------------------------
✍🏻 *മിനിക്കഥ* [ *128* ]📝
-----------------------------------------
ബ്രേക്ക്‌ ചവിട്ടാതെ ആക്സിലേറ്ററും, ക്ലച്ചും ചവിട്ടി പായിപ്പിക്കുന്ന നേരം ചുറ്റും ഒരു വിചാരവും ഉണ്ടാകില്ല കൃത്യസമയത്ത് ബസ്സിനെ സ്റ്റാന്റിൽ എത്തിക്കുക.
ചില നേരം ബ്രേക്കും പിടിച്ചു, ചൂളവും മൂളി, ഉറുമ്പരിക്കുന്ന പോലെ, ആ സമയങ്ങളിൽ മറ്റുള്ളവർക്ക് ദേഷ്യം വരും, എഴുന്നേറ്റ് ഓടിയാൽ ഇതിലും നേർത്തെ എത്തും എന്ന് വരെ തോന്നും,
ബസ്സിന്റെ സമയം കൂടിയാലും, കുറഞ്ഞാലും ഡ്രൈവറായ എനിക്ക് തന്നെ പ്രശ്നം.
ഇതിൽ ആകെയുള്ള ടൈം പാസ്‌ മുന്നിലുള്ള കാണ്ണാടിയിലൂടെ കാണുന്ന പെൺപിള്ളേരും, കൃത്യസമയത്ത് സ്റ്റോപ്പിൽ നിന്നും കയറി മുന്നിൽ സീറ്റിൽ ഇരുന്നു സംസാരിക്കുവാൻ വരുന്ന കുട്ടികളുമാണ്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -127


---------------------------------------
✍🏻 *മിനിക്കഥ* [ *127* ]📝
-----------------------------------------
അവൻ അന്ന് എന്നെ 'കൊല്ലാതെ വിടാം ' എന്ന് അവന്റെ മനസ്സ് പറഞ്ഞ ആ സെക്കന്റിൽ കുത്തിയ കത്തി വലിച്ചൂരി അവനെ ഞാൻ കുത്തി. കുത്തി, കുത്തി, കുത്തി കൊന്നു ഞാൻ ജയിലിൽ പോയി.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -126


---------------------------------------
✍🏻 *മിനിക്കഥ* [ *126* ]📝
-----------------------------------------
കൊലയാളി എന്ന് സമൂഹം മുദ്രകുത്തി, കോടതിയിൽ ജഡ്ജി ശിക്ഷക്കു വിധിച്ചു, പതിനഞ്ചു വർഷം ജയിലിൽ കിടന്ന് പുതിയ മനുഷ്യനായി തിരിച്ചുവന്നു സമൂഹത്തിനുമുന്നിലൂടെ നടന്നപ്പോൾ അതെ മുദ്ര ഇന്നും എനിക്ക് കിട്ടുന്നു ഒരു കൊലപാതകി എന്നത്‌.
മറ്റൊരു കണ്ണിൽ കാണാത്ത സമൂഹത്തിന് മുന്നിൽ ഞാൻ ജീവിക്കുമ്പോൾ എന്റെ ജീവിതം എത്ര നന്നാവാൻ ശ്രെമിച്ചിട്ടെന്തു കാര്യം, പഴയ കള്ളന്റെയും, കൊലപാതകന്റെയും വേഷം വീണ്ടും അണിഞ്ഞു സമൂഹത്തിലൂടെ വീണ്ടും ഞാൻ നടന്നുനീങ്ങി.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -125


---------------------------------------
✍🏻 *മിനിക്കഥ* [ *125* ]📝
-----------------------------------------
പിച്ചക്കാരന് സമമാണ് ലോട്ടറിക്കാരൻ എന്ന് മനസ്സിലായത് നാട് ചുറ്റും ലോട്ടറിയുമായി ഓരോ വീടും, ആളുകളുടെ പുറകെയും  നടക്കുമ്പോഴുമായിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -124


---------------------------------------
✍🏻 *മിനിക്കഥ* [ *124* ]📝
-----------------------------------------
'ഡോക്ടർ സമയം കഴിഞ്ഞു ഒരു രോഗി കാണാൻ വന്നിട്ടുണ്ട്.' "ഏയ് പറ്റില്ല 6 മണിവരെ എന്നറിഞ്ഞൂടെ, സമയം 6 കഴിഞ്ഞു, പിന്നെ വരാൻ പറയു."
രോഗിയെ കാണാൻ ഡോക്ടർ തല ഒന്ന് പുറത്തേക്കിട്ടു. സ്ഥിരം പോകാറുള്ള അമ്പലത്തിലെ പൂജാരി.
"അയ്യോ ഇവരാണോ, കേറി വരാൻ പറയൂ,"
ഇരിക്കൂ, ആരാന്ന്‌ അറിയാത്ത കാരണമാ, എന്താ പ്രശ്നം, വേണ്ട പൈസ ഒന്നും വേണ്ട, എന്നാ ശരി.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -123


---------------------------------------
✍🏻 *മിനിക്കഥ* [ *123* ]📝
-----------------------------------------
ഛത്തീസ്ഗഡിൽ നിന്നും നാട്ടിലേക്ക് വന്ന യുവാവിന്റെ പേഴ്സും, ബേഗും ട്രെയിനിൽ വെച്ചു മോഷണം പോയി.
തെണ്ടിത്തിരിഞ്ഞൊരുനാൾ ഹിന്ദി അറിയുന്ന ഒരാൾ സംസാരിച്ചു പൈസയും കൊടുത്തു ബസ്സിൽ കയറ്റി വിട്ടു. ബസ്സിലെ ഹിന്ദി അറിയുന്നയാൽ യുവാവിനോട് സംസാരിച്ചു ഒന്നുമില്ലാത്തവനാണെന്ന് മനസ്സിലാക്കി പേർസിൽ നിന്നും എല്ലാവരും കാൺകേ 100 രൂപ യുവാവിനു നീട്ടി. പിന്നെ ഓരോരുത്തർ തോളിൽ തട്ടി പത്തും, ഇരുപതും, അൻപതും കൊടുത്തു. അന്ന് മുതൽ അവനെ സമൂഹം പിച്ചക്കാരനായി കണ്ടു. ഇന്നവൻ കേരളത്തിലെ അറിയപ്പെടുന്ന ബിസിനസ്സുകാരിൽ ഒരാളാണ്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -122


---------------------------------------
✍🏻 *മിനിക്കഥ* [ *122* ]📝
-----------------------------------------
രാവിലെ 5 മണിക്ക് അലറാം ശബ്ദം കേട്ടെഴുന്നേറ്റ്,
മുറ്റം അടിച്ചുവാരി, കുളിച്ചു, അടുക്കളയിലേക്ക് കയറി, തീപൂട്ടി, ആരിക്ക് വെള്ളം വെച്ചു, അരികഴുകി, ചായ ഉണ്ടാക്കി, കറി വെക്കുമ്പോഴേക്കും മോൻ എഴുന്നേൽക്കും. അവനെ കുളിപ്പിക്കുമ്പോൾ അവന്റെ അച്ഛനും എഴുന്നേൽക്കും, അങ്ങേർക്കു ചായ കൊടുത്തു, മകനെ കുളിപ്പിച്ച്, ഡ്രെസ്സുമാറ്റി, യുണിഫോം ഇട്ടു സ്കൂളിലേക്ക് പറഞ്ഞയച്ചു, പാത്രത്തിൽ ചോറും നിറച്ചു കൊടുത്തു അങ്ങേരും പോയി കഴിഞ്ഞാൽ തിരുമ്പാനുള്ളത് തിരുമ്പി വന്ന്, ഭക്ഷണം കഴിച്ചു, വെയിലത്ത് ഉണക്കാനുള്ളതൊക്കെ ഉണക്കി, കോലായിൽ പേപ്പർ വായിച്ചിരിക്കുമ്പോൾ മകൻ ക്ലാസ്സുകഴിഞ്ഞു വരും, അവന്റെ ഡ്രെസ്സുമാറ്റി, കുളിപ്പിച്ച്, ഭക്ഷണം കൊടുത്തു ഇരുത്തി, രാത്രിക്കുള്ള ഭക്ഷണവും, ചപ്പാത്തിയും ഉണ്ടാക്കി, രാത്രിയായാൽ അങ്ങേര് വന്ന് കടലയും തിന്ന്, അങ്ങേരുടെ പണി ഡ്രെസ്സും തിരുമ്പി,ഭക്ഷണം കഴിച്ചു, അലറാം 5 മണിക്ക് വെച്ചു ഉറങ്ങാതെ ഉറങ്ങും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -121


---------------------------------------
✍🏻 *മിനിക്കഥ* [ *121* ]📝
-----------------------------------------
കാണുത്തതല്ല ലോകം, പുറമെനിന്ന് കേൾക്കുന്നതുമല്ല, ലോകമെന്തന്നറിയുവാൻ ലോകത്തെ കുറിച്ചറിവുള്ളവരോട് ചോദിക്കണം,
അറിവുള്ളവരാരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നതാണ് സത്യം.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -120


---------------------------------------
✍🏻 *മിനിക്കഥ* [ *120* ]📝
-----------------------------------------
മഴപെയ്താൽ കടവത്ത് നിന്ന് ആളുകളെ കയറ്റുന്നത് നിർത്തും, ആളുകൾ അങ്ങേ കടവത്തുനിന്ന് ഇങ്ങേ കടവത്തെത്താനുള്ള ദൃതിയിൽ മഴയത്ത് എന്നെയും, വള്ളത്തെയും വിളിച്ചു കൂവുമ്പോൾ മുഖം തിരിക്കും,
മഴയത്ത് വെള്ളം തുഴഞ്ഞു പോകുക ചില്ലറ പണിയല്ല, കൊടുക്കുന്ന ഊർജ്ജത്തിന് കിട്ടുന്നത് ചില്ലറമാത്രം.
മഴ തോർന്നു, പങ്കായം എടുത്തു, ഇനി ആളുകൾ കൂവാൻ തുടങ്ങും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -119


---------------------------------------
✍🏻 *മിനിക്കഥ* [ *119* ]📝
-----------------------------------------
കഥകളെ കഥാപാത്രങ്ങളെ ഉണ്ടാക്കുകയും എഴുതുകയും എന്നതിലുപരി,
ഓരോ ജീവിത കഥാപാത്രങ്ങളിലേക്കും ഇറങ്ങി ചെന്ന് അവരെ പോലെ ജീവിച്ചു ഞാനും കഥാപാത്രമായി മാറി കൊണ്ട് എഴുതിയ കഥകളിൽ വലിയ വലിയ മാറ്റങ്ങൾക്കും,  കൂടുതൽ പ്രശംസകൾക്കും ഇടയായിട്ടുണ്ടെങ്കിലും,ഇന്നെന്റെ ഈ യാത്ര പുതിയ ജീവിത കഥ തേടിയിട്ടുള്ളതാണ്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -118


---------------------------------------
✍🏻 *മിനിക്കഥ* [ *118* ]📝
-----------------------------------------
ആവശ്യത്തിനുമാത്രം സംസാരിക്കുകയും, അക്രമത്തിനെതിരെയും, തെറ്റുകൾക്കെതിരെയും, ചില പ്രവർത്തനത്തിനെതിരെയും  ശബ്ദമുയർത്തുകയും,കൈ ചൂണ്ടുകയും ചെയ്തു പോന്നതിനാൽ ജീവിതത്തിൽ എല്ലാവരിൽ നിന്നും ഞാൻ ഒറ്റപ്പെട്ടിരുന്നു.   _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -117


---------------------------------------
✍🏻 *മിനിക്കഥ* [ *117* ]📝
-----------------------------------------
വെറുതെ തൂലികയേന്തി എഴുതുന്ന വാക്കുകൾ മറ്റൊരാളെകൊണ്ടും എഴുതാൻ കഴിയില്ലെന്നറിഞ്ഞത് ഞാനൊരു കവിയായി എന്ന് എന്നിൽ സ്വയം തിരിച്ചറിവുണ്ടായപ്പോഴാണ്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -116


---------------------------------------
✍🏻 *മിനിക്കഥ* [ *116* ]📝
-----------------------------------------
സുന്ദരമായ ഈ ജീവിതം എന്റെ ജീവനുള്ളൊടത്തോളം കാലം ഞാൻ ആസ്വദിക്കും, മനോഹരമായ ജീവിതം തന്ന മഹാമനുഷ്‌ക്കാനായ ഈശ്വരന് നന്ദി.
 _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ 115


---------------------------------------
✍🏻 *മിനിക്കഥ* [ *115* ]📝
-----------------------------------------
കഥകളേറെ ഇനിയുമുണ്ടെനിക്കെഴുതുവാൻ, നിറകവിഞ്ഞൊഴുകുന്ന ജീവിത രേഖയെ നിറകവിഞ്ഞൊഴുകുന്ന പുഴയാക്കി മാറ്റുവാൻ ഇനിയുമുണ്ടൊരുപാടെഴുതുവാൻ, ഒരുപാടൊരുപാട്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -114


---------------------------------------
✍🏻 *മിനിക്കഥ* [ *114* ]📝
-----------------------------------------
സയൻസ് എടുത്തപ്പോൾ തോളിൽ തൂങ്ങിയതാണീ മലയാളം,
മലയാളത്തിൽ ബിരുദമെടുത്തപ്പോൾ സംസ്കൃതവും തൊണ്ടയിൽ കുരുങ്ങി,
കുരുങ്ങിയ സംസ്കൃതം അരച്ചുകുടിച്ചു മലയാളം നെഞ്ചിലേറ്റി മാഷായി.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -113


---------------------------------------
✍🏻 *മിനിക്കഥ* [ *113* ]📝
-----------------------------------------
ഇന്നത്തെ സ്ത്രീകൾ എത്രയോ വ്യത്യസ്തരാണ്, അറിയാത്തൊരാളോട് സംസാരിക്കാൻ, പ്രണയിക്കാൻ, കൂടെ ഇറങ്ങിവരാൻ, സ്വന്തം മാനമെന്തെന്നറിയാതെ, എന്തൊക്കെയോ കാട്ടികൂട്ടുന്ന ഒരു വസ്തു ആയി മാറികൊണ്ടിരിക്കുകയാണ് സ്ത്രീ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -112


---------------------------------------
✍🏻 *മിനിക്കഥ* [ *112* ]📝
-----------------------------------------
കൂരയുടെ അരികിൽ എന്തോ കിടക്കുന്നു, എടുത്ത് നോക്കിയപ്പോൾ ഒരു രൂപം വേഗം നിലത്തേക്കിട്ടു ആളെ വിളിച്ചു കൂട്ടി, അത്ഭുതകരമായ കാഴ്ച്ച.
എല്ലാവരും ആ രൂപങ്ങളെ നോക്കി പേടിച്ചു.
അതെല്ലാം വ്യത്യസ്തമായ രൂപങ്ങളാണെന്ന് മനസ്സിലാക്കാതെ, അതൊരു കണ്ണാടിയാണെന്ന് തിരിച്ചറിയാതെ ഇന്നും ആ രൂപങ്ങളെ നോക്കി ചിരിക്കുകയും, പേടിക്കുകയും, ആരാധിക്കുകയും ചെയ്യുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -111


---------------------------------------
✍🏻 *മിനിക്കഥ* [ *111* ]📝
-----------------------------------------
മകൻ, മകൾ ഒരു ജോലി നേടുക എന്ന മാതാപിതാക്കളുടെ ആഗ്രഹത്തിന് നഷ്ട്ടമുകുന്നത് കുട്ടികളുടെ നല്ല പ്രായവും, മധുരമാർന്ന ക്യാമ്പസ്‌, കോളേജ് ജീവിതവും അനുഭവ പാഠങ്ങളുമാണ്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ 110


---------------------------------------
✍🏻 *മിനിക്കഥ* [ *110* ]📝
-----------------------------------------
ഞാനൊരു മരമായിരുന്നു. പക്ഷികൾക്ക് കൂടുകൂട്ടാനും,മനുഷ്യർക്ക്‌  വിശ്രമിക്കാനൊരിടവും,വെയിലത്ത് തണലേകാനും, ഭക്ഷിക്കാൻ  കായ്കനിയുമായി ഞാൻ ജീവിക്കുമ്പോൾ മനുഷ്യന്റെ കരങ്ങൾ എന്നെ ചുംബിച്ചു. പിന്നെ വർഷങ്ങളോളം ഞാൻ മിഷിനുകളുടെ ഇടയിലായിരുന്നു. ടേബിളും, അലമാരയും, തൂണും, ശില്പങ്ങളുമാക്കി എന്നെ മാറ്റി,  എന്നെ മനുഷ്യർ ശരിക്കും ഉപയോഗിച്ചു. ഒരാശ്വാസം എന്നത്‌ ചില  ആരാധനാലയങ്ങളിൽ എന്നെ ആരാധിക്കുന്നു എന്നുള്ളതാണ്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -109


---------------------------------------
✍🏻 *മിനിക്കഥ* [ *109* ]📝
-----------------------------------------
കുടുംബക്കാരുമൊത്ത്,
കൂട്ടുകാരോക്കൊന്നു കാണണം, സംസാരിക്കണം, എന്ന് കരുതിയാണ് കല്യാണങ്ങൾക്കും, വിശേഷങ്ങൾക്കും എല്ലാം പോകുന്നത്. ഭക്ഷണം കഴിച്ചു സംസാരിച്ചിരിക്കാൻ കൂട്ടം കൂടിയിരിക്കുന്ന സമയത്ത് അമ്പത്തഞ്ചു വയസ്സായ അച്ചാച്ചൻ ഉൾപ്പെടെ എല്ലാവരും ഫോണുകൾ കയ്യിലേന്തിയായിരുന്നു സംസാരം.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -108


---------------------------------------
✍🏻 *മിനിക്കഥ* [ *108* ]📝
-----------------------------------------
ഇന്ന് സ്കൂളിൽ പോകാത്ത കാരണം വൈകുന്നേരത്തെ 'ജനഗണമന' ഒഴിവായി, നേരെ തിയേറ്ററിൽ പോയി ടിക്കറ്റ്‌ എടുത്തു 'ജനഗണമനക്ക്' എഴുന്നേറ്റ് നിന്ന് കഴിഞ്ഞതിനുശേഷം സിനിമ കാണാതെ ഇറങ്ങിപ്പോന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -107


---------------------------------------
✍🏻 *മിനിക്കഥ* [ *107* ]📝
-----------------------------------------
മുഖത്ത് ഒരു പുഞ്ചിരിയും,
സംസാരത്തിനു ഒരു മാറ്റമൊക്കെ വന്നത് മുന്നിലെ സീറ്റിൽ പെൺകുട്ടി വന്നിരുന്നപ്പോഴും, യൗവ്വന കാലഘട്ടത്തെ വായ്നോട്ടതിനുമായിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -106


---------------------------------------
✍🏻 *മിനിക്കഥ* [ *106* ]📝
-----------------------------------------
ഒരു കാർ വാങ്ങണം, ടൂർ പോകണം, വീട് നന്നാക്കണം, പെണ്ണ് കെട്ടണം, ആഗ്രഹങ്ങളുടെ നടുവിലിരിക്കുമ്പോൾ കയ്യിലുള്ള ഭാഗ്യ ലോട്ടറി അടിച്ചാൽ നടക്കുന്ന സ്വപ്നങ്ങളായി അവശേഷിക്കുന്നു ഇതെല്ലാം.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -105


---------------------------------------
✍🏻 *മിനിക്കഥ* [ *105* ]📝
-----------------------------------------
മനുഷ്യനെതിരായി വരുന്ന എല്ലാത്തിനെയും നീക്കം ചെയ്യുന്നു.
കൊതുകൊന്ന് കടിച്ചാൽ അടിച്ചു കൊല്ലുന്നു,
ഈച്ച വന്നാൽ ചൂലുകൊണ്ട് അടിക്കുന്നു,
വീട്ടിൽ പുഴുവന്നാൽ മരുന്നടിച്ചു കൊല്ലുന്നു.

ശരിക്കും ഒരുപാട് കൊലക്കേസിലെ കുറ്റവാളികളാണ് മനുഷ്യർ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -104


---------------------------------------
✍🏻 *മിനിക്കഥ* [ *104* ]📝
-----------------------------------------
ടാക്കീസിൽ സിനിമ കാണുന്നതിനിടെ ഏട്ടൻ ഫോണിൽ വിളിച്ചുപറഞ്ഞു,
'അച്ഛൻ മരിച്ചു നീ എവിടെയാണ്, വേഗം വീട്ടിലേക്ക് വാ.'
ഫോൺ കീശയിൽ വെച്ചു, കയ്യടിയും, ആർപ്പുവിളിയും, നായകനെ കുരുക്കിലാക്കുന്ന വില്ലനെ കൊന്നൊടുക്കിയതിനുശേഷം സിനിമ കഴിഞ്ഞു ടാക്കീസിൽ നിന്നും ഇറങ്ങി വിഷമത്തോടെ വീട്ടിൽ ചെന്ന് അച്ഛനുവേണ്ടി കരഞ്ഞു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -103


---------------------------------------
✍🏻 *മിനിക്കഥ* [ *103* ]📝
-----------------------------------------
കറുപ്പും, വെളുപ്പും ആയ ആണുങ്ങളെയും, പെണ്ണുങ്ങളെയും നിരത്തി നിർത്തി.
'ഏയ് കറുത്ത പെണ്ണേ, നിനക്ക് ഇതിൽ ഏത് ആണിനെ വേണം '
'ഏയ് വെളുത്ത ചെക്കാ, നിനക്ക് ഇതിൽ ഏത് പെണ്ണിനെ വേണം. '

"എനിക്ക് കറുത്തത് മതിയായിരുന്നു പക്ഷെ ഇപ്പോൾ വെളുത്തത് മതി. സമൂഹം എന്ത് പറയും. " _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -102


---------------------------------------
✍🏻 *മിനിക്കഥ* [ *102* ]📝
-----------------------------------------
ചീട്ട് കൊട്ടാരം പോലെ വീട് പൊങ്ങുമ്പോൾ പുറം കാഴ്ച്ചക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല,
ആകാശം മുട്ടെ വീട് പൊങ്ങി,പാലുകാച്ചൽ കഴിഞ്ഞു, താമസം തുടങ്ങി എല്ലാവരും പോയപ്പോൾ ശാന്തമാണെന്ന് വിചാരിച്ചത് തെറ്റി.
പൂര സീസണായാൽ അമ്പലപിരിവുകാരും, ബാന്റുമേളക്കാരും, കല്യാണ സീസണായാൽ പാവപ്പെട്ടവരും, പെരുന്നാളായാൽ പള്ളിക്കാരുമങ്ങനെ ഒരു വർഷം മൊത്തം പിരിവിനായ് ആളുകൾ കയറി ഇറങ്ങുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -101


---------------------------------------
✍🏻 *മിനിക്കഥ* [ *101* ]📝
-----------------------------------------
സ്നേഹിച്ച പെണ്ണ്
കുടുംബത്തിലെ ഏട്ടന്മാരുടെ പെണ്ണാവുന്നതുവരെ കാമുകിയായി അഭിനയിച്ചു.
പിന്നങ്ങോട്ട് ഉറ്റ സുഹൃത്തും, എന്തും തുറന്നുപറയാനുള്ള ഒരാളായി മാത്രം തീർന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ 100


---------------------------------------
✍🏻 *മിനിക്കഥ* [ *100* ]📝
-----------------------------------------
പാട്ടുകൾ പാടി തൊണ്ടപൊട്ടി, ചെറുപ്പത്തിൽ പാട്ട് പഠിച്ചിട്ടുണ്ടെങ്കിലും ആരേലും ചോദിക്കുമ്പോൾ ഇല്ല എന്ന് പറയുന്നതൊരു വെയ്റ്റ് ആയിരുന്നു.
ഗാനമേളക്കും, കല്യാണ തലേന്നാലും പാട്ടുപാടാൻ വിളിച്ചാൽ അങ്ങ് പോകും,
കാലം കഴിയും തോറും അഹങ്കാരം കൂടി വിളിച്ചാൽ ഗമകാണിച്ചു പോകാതെയിരിക്കും, വാട്ട്സാപ്പിൽ കുടുംബക്കാർക്കിടയിൽ ഇടക്കിടെ ഞാൻ പാടിയ പാട്ടുകൾ ചോദിച്ചു എന്നെ പ്രോത്സാഹിപ്പിക്കുമ്പോൾ എനിക്ക് ദേഷ്യവും, അവരുടെ നാടകവുമാണിതെന്ന് മനസ്സിലാക്കിയ വിവരം അവരെ അറിയിച്ചിട്ടില്ലായിരുന്നു. ഇന്നൊരു ഗായകനായ ഞാൻ നാളത്തെ ടിവി റിയാലിറ്റിഷോയിൽ പറയാനാഗ്രഹിക്കാത്ത വാചകങ്ങൾ ഒഴിവാക്കാൻ വേണ്ടി ഓർത്തതാണ് മുകളിലുള്ളവ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -99


---------------------------------------
✍🏻 *മിനിക്കഥ* [ *99* ]📝
-----------------------------------------
ജന്മിയുടെ തൊടിയിൽ പണി കഴിഞ്ഞു കവലയിലെത്തി ചായക്കുടിക്കുമ്പോൾ ശ്രീധരൻ പറഞ്ഞു
'നീ വേഗം വീട്ടിലേക്ക് ചെല്ല്, നിന്റെ മോൻ സ്കൂളിൽ നിന്നും വരുന്ന വഴിക്ക് ചെറുതായൊന്നു വീണു'
പള്ളിയുടെ മരണമണി കേട്ട് നടന്നകലുമ്പോൾ എതിരെ വന്ന ശവപ്പെട്ടി മുതലാളി കരുണാകരൻ വിഷമത്തോടെ പറഞ്ഞു 'മകന് ഒരു ചെറിയ പെട്ടി എടുക്കാം അല്ലേ. ' _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -98


---------------------------------------
✍🏻 *മിനിക്കഥ* [ *98* ]📝
-----------------------------------------
മദ്യപിക്കുമ്പോഴും, കഞ്ചാവ് വലിക്കുമ്പോഴും ഭാവനകൾ പൊട്ടിമുളക്കും എന്ന് എന്നെ വിശ്വസിപ്പിച്ചത് ഇന്നലെ രാത്രിയായിരുന്നു.
അബോധാവസ്ഥയിൽ കുത്തികുറിച്ച വാക്കുകൾ ഇന്നെടുത്ത് നോക്കിയപ്പോൾ അവയെല്ലാത്തിനും കവിയുടെ ഭാവന ചിന്തകത്യം ഉണ്ടായിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -97


---------------------------------------
✍🏻 *മിനിക്കഥ* [ *97* ]📝
-----------------------------------------
കോളേജിൽ ചെയർമാനായി പ്രവർത്തിക്കവെ നിരവധി സംഘർഷങ്ങൾക്കിടയായിട്ടുണ്ട്.
അന്ന് നെഞ്ചിലേറ്റിയ പ്രസ്ഥാനത്തെ ഇന്ന് പാർട്ടിയുടെ ജില്ലാ പ്രസിഡന്റായി നിൽക്കവേ, പ്രസ്ഥാനം തലക്കുപിടിച്ച ഒരച്ഛന്റെ മകനായ ഞാൻ ഇനിയും ഉയരങ്ങളിലെത്തും എന്ന് മുകളിൽ നിന്ന് പറഞ്ഞു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -96


---------------------------------------
✍🏻 *മിനിക്കഥ* [ *96* ]📝
-----------------------------------------
ട്രയിനിലെ ബർത്തിൽ ലഗേജ് വെക്കുന്ന സ്ഥലത്ത് കിടക്കുമ്പോഴാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. പിന്നീട് ബർത്തിൽ നിന്നും താഴത്തേക്ക് ഇറങ്ങി സംസാരിച്ചപ്പോൾ കവി അയ്യപ്പന്റെ കൂടുതൽ അനുഭവങ്ങൾ കിട്ടി,
ആ അനുഭവങ്ങൾ അയവിറക്കാൻ ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -95


---------------------------------------
✍🏻 *മിനിക്കഥ* [ *95* ]📝
-----------------------------------------
വൈകുന്നേരം സ്കൂളു വിട്ടുവരും,
രാത്രിയായാൽ പിന്നെ ടിവിയിൽ സീരിയലുകളുടെ പൂരം, ഒന്നുകഴിഞ്ഞാൽ ഒന്നിങ്ങനെ രാത്രി പത്തുമണിവരെയും നീളും,
അതുകഴിഞ്ഞ് പന്ത്രണ്ടുമണിവരെ കാണാത്ത എപ്പിസോഡിന്റെ കാഴ്ച്ച വേറെയും,
സീരിയൽ കൊണ്ട് വിലയില്ലാതെ പോയ അച്ഛൻ രാത്രി കള്ളും കുടിച്ചു വന്ന് വീട്ടിൽ അരങ്ങേറുന്ന പൂരം സീരിയലിനെ വെല്ലുന്നതായിരുന്നു. പക്ഷെ അത് കാണാൻ ആർക്കും ഇഷ്ട്ടമില്ല. അവസാനിക്കാത്ത സീരിയലുപോലെ ജീവിതവും തുടരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -94


---------------------------------------
✍🏻 *മിനിക്കഥ* [ *94* ]📝
-----------------------------------------
അച്ഛനെന്താ പണി
'കല്പണിയാണ് സർ, ഇനി ടി സി ക്ക് അപേക്ഷിക്കാൻ എവിടെയാണ് കൊടുക്കുക. '
 നാണമില്ലെടാ ചോദിക്കാൻ, കഷ്ട്ടപെട്ടു ഓരോ ദിവസവും പണിക്കുപോയി, ആ പൈസ കൊണ്ട് പഠിപ്പിക്കുമ്പോൾ തനിക്കൊക്കെ എന്തും കാട്ടികൂട്ടാലേ.
'സർ, പറ്റിപോയി ഇനി പറഞ്ഞിട്ട് കാര്യമില്ല. എവിടെയാണ് ടി സി ക്ക് അപേക്ഷിക്കേണ്ടത്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -93


---------------------------------------
✍🏻 *മിനിക്കഥ* [ *93* ]📝
-----------------------------------------
അനുഭവത്തിന്റെ തീച്ചൂളയിൽ ചുട്ടെടുത്ത വാക്കുകൾക്ക് സൗന്ദര്യം കുറവായിരിക്കും.
അതായിരുന്നു ഉപ്പാന്റെ ഉപദേശം പലപ്പോഴും ഇഷ്ടപ്പെടാതെ പോയത്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -92


---------------------------------------
✍🏻 *മിനിക്കഥ* [ *92* ]📝
-----------------------------------------
ജീവിതത്തിൽ ജയിച്ചവരും, തോറ്റവരും ഉണ്ട്.
ജയിച്ചവരെ കൂടെ കൂട്ടണം എങ്കിലും കൂട്ടിയാലും പ്രോത്സാഹിപ്പിക്കുക. അവർ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ. തോറ്റവരെ മാറോട് ചേർക്കുക, അവരോടൊപ്പം ഒരുമിച്ച് വിജയത്തിലേക്കു കുതിക്കുക.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -91


---------------------------------------
✍🏻 *മിനിക്കഥ* [ *91* ]📝
-----------------------------------------
പത്രത്തിലെ ചരമകോളത്തിൽ എന്റെ ഫോട്ടോ വന്നപ്പോൾ പരാതിയായിരുന്നു അമ്മയ്ക്കും, അച്ഛനും, കുടുംബക്കാർക്കും - ഫോട്ടോ ക്ലിയർ ഇല്ലത്രെ.
പിറ്റേ ദിവസം പത്രാപ്പീസിൽ പോയി നല്ലൊരു ഫോട്ടോ കൊടുത്തു അതിനു പിറ്റെന്നാൾ വ്യക്തമായ കളർ ഫോട്ടോ കോളത്തിൽ വന്നപ്പോഴാണ് അവർ ശ്വാസം വിട്ടത്.
 _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -90


---------------------------------------
✍🏻 *മിനിക്കഥ* [ *90* ]📝
-----------------------------------------
ഞാനൊരു മുസൽമാനായിരുന്നു. അതിലുപരി ഒരു തീവ്രവാദിയും. ചെറുപ്പത്തിൽ എനിക്ക് കണക്ക് പഠിപ്പിച്ചു തന്നിരുന്നത് കണക്കുമാഷും പിന്നെ ഒരു സംഘടനയുമാണ്. മാഷിനേക്കാൾ വളരെ രസകരമായ കണക്ക് സംഘടന പഠിപ്പിച്ചുതരുന്നതായിരുന്നു.
പത്ത് മനുഷ്യർ അഞ്ചു പേരെ കൊന്നു ബാക്കി എത്ര.........
കണക്കുകൾ അങ്ങനെ മനഃപാഠമാക്കി പഠിച്ചു, കൂട്ടിയും, കുറച്ചും, ഹരിച്ചും ചെയ്തു ഇപ്പോൾ പഴയ കണക്കുകൾ പുതിയ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -89


---------------------------------------
✍🏻 *മിനിക്കഥ* [ *89* ]📝
-----------------------------------------
സീറ്റിൽ വന്നിരുന്നു ബുക്ക് തുറന്ന് വായിക്കാൻ തുടങ്ങി, പേന കൊണ്ട് എന്തൊക്കെയോ കുത്തിക്കുറിക്കുന്നു, വായിക്കുന്നിടക്ക് ചുറ്റും ആളുകളെ നോക്കുന്നു, വീണ്ടും വായന തുടരുന്നു, ആർക്കോ വേണ്ടി, ആരൊക്കെയോ ആകാൻ വേണ്ടിയുള്ള വെറും അഭിനയം പോലെ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -88


---------------------------------------
✍🏻 *മിനിക്കഥ* [ *88* ]📝
-----------------------------------------
അയ്യാൾ നല്ല ഉറക്കത്തിലാണ്,
പോക്കറ്റിലുള്ള പേഴ്‌സ് ഒരുപാട് തവണ എടുക്കാൻ ശ്രെമിച്ചെങ്കിലും നടന്നില്ല,
ഒടുവിൽ എടുത്തപ്പോഴാണ് അയ്യാൾ എഴുന്നേറ്റ് എന്നെ കള്ളനെന്ന് മുദ്രകുത്തിയത്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -87


---------------------------------------
✍🏻 *മിനിക്കഥ* [ *87* ]📝
-----------------------------------------
സ്റ്റെതെസ്കോപ് വെച്ചു പരിശോധിച്ചതിനുശേഷം ചെവിയിലേക്കും, മൂക്കിലേക്കും, വായയിലേക്കും ടോർച്ചടിച്ചു ഞാൻ ചോദിച്ചു
'താങ്കൾ ഒരു മദ്യപാനിയാണോ, പുകവലിക്കാറുണ്ടോ, ഹാൻസ് വെക്കാറുണ്ടോ, '
അയ്യാളുടെ കൈകൾ എന്റെ തോളിനു നേരെ വന്ന് സ്റ്റെതസ്കോപ് തട്ടി പറിച്ചു എന്റെ നെഞ്ചിൽ വച്ചു നോക്കി, ടേബിളിൽ ഇരുന്ന ടോർച്ചെടുത്ത് ചെവിയിലും, വായിലും, മൂക്കിലും അടിച്ചു ഞാൻ ചോദിച്ച ചോദ്യങ്ങൾ തിരികെ ചോദിച്ചു എന്നെ ഞെട്ടിച്ചു.
എന്റെ ഡോക്ടർ കരിയറിലെ ആദ്യത്തെ സംഭവമാണിത്.
പിന്നീട് അയ്യാളെ ഞാൻ കാണാനിടയായത് ഒരു ഭ്രാന്താശുപത്രിയിലെ സെല്ലിൽ വെച്ചായിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -86


---------------------------------------
✍🏻 *മിനിക്കഥ* [ *86* ]📝
-----------------------------------------
പഠനം നിർത്തേണ്ടി വന്നതിൽ ഒരുപാട് വിമ്മിഷ്ട്ടങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്,
അതിൽ നിന്നെല്ലാം ഒരു കരകയറ്റമായിരുന്നു ജോലിതേടിയുള്ള യാത്ര,
ആ യാത്രയിൽ എനിക്ക് നഷ്ട്ടമായത് കലാലയജീവിതവും, ഒരുപാട് ജീവിത സ്വപ്നങ്ങളുമായിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -85


---------------------------------------
✍🏻 *മിനിക്കഥ* [ *85* ]📝
-----------------------------------------
ആഗ്രഹമായിരുന്നെനിക്ക്
ഒരുനേരത്തെ ഭക്ഷണം കഴിക്കാൻ, നല്ലൊരു സ്കൂളിൽ പഠിക്കാൻ, ഉറ്റ ചങ്ങാതിയോടൊപ്പം കൂട്ടുകൂടാൻ,
ഒരു കുടിലിലാണെങ്കിലും ഒരു കുടുംബത്തോടെ ജീവിക്കാൻ,
അവസാനം എന്റെ മരണശേഷം ആരേലും എനിക്കുവേണ്ടി ഒരു തുള്ളി കണ്ണുനീർ പൊഴിക്കാൻ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -84


---------------------------------------
✍🏻 *മിനിക്കഥ* [ *84* ]📝
-----------------------------------------
ഓരോ മനുഷ്യരും ഓരോ കഥകളാണ്,
കഥകളെ തേടിയുള്ള എന്റെ യാത്രയിൽ പല മനുഷ്യരെയും, ജീവിതങ്ങളെയും എനിക്ക് നേരിടേണ്ടതായി വന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -83


---------------------------------------
✍🏻 *മിനിക്കഥ* [ *83* ]📝
-----------------------------------------
സമൂഹത്തിനുവേണ്ടി എന്തെങ്കിലും പ്രവർത്തികൾ ചെയ്തവരെ ഒർക്കുവാനും, അവരുടെ ജീവിത കഥയെ മനസ്സിലാക്കുവാനുമാണ് ആത്മകഥയും, ജീവചരിത്രവുമെല്ലാം ഞാൻ വായിക്കുന്നത്.
ഇനി എന്റെ ജീവചരിത്രം ആർക്കെങ്കിലും പ്രയോജനപ്പെട്ടാലോ എന്ന് കരുതിയാണ് ഈ വാർധക്യത്തിൽ കഴിഞ്ഞുപോയ കാലങ്ങൾ തൂലികയിൽ കുറിക്കുന്നതും, അത് പ്രസിദ്ധീകരിക്കപ്പെടാൻ ഒരുങ്ങുന്നതും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -82


---------------------------------------
✍🏻 *മിനിക്കഥ* [ *82* ]📝
-----------------------------------------
ട്രയിനിലെ ബർത്തിൽ ഇരുന്ന് യാത്രചെയ്യുമ്പോൾ താഴത്തെ നീലക്കണ്ണുള്ള ഒരു സുന്ദരി എന്നെ തന്നെ നോക്കുന്നു.
കണ്ണുകൾ തമ്മിൽ കൂട്ടിയിണക്കി, അവളുടെ അമ്മ അപ്പുറത്ത് നില്പ്പ്പുണ്ട്. അനിയനും കൂടെ തന്നെ ഉണ്ട്.
എങ്കിലും ഇറങ്ങുന്നതുവരെ കണ്ണുകണ്ണാൽ ഞങ്ങൾ സ്വപ്‍നംലോകം തീർത്തു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -81


---------------------------------------
✍🏻 *മിനിക്കഥ* [ *81* ]📝
-----------------------------------------
ഓടിട്ട സൗകര്യമുള്ള കൊച്ചു വീട്,
തൊടിയിൽ കൃഷിയുണ്ട്, വാഴയും, പയറും, കുരുമുളകും, കുമ്പളവും, വെള്ളരിയും, തക്കാളിയും, ഓമക്കായും, ഇരുമ്പാമ്പുളിയും അടങ്ങുന്ന കൊച്ചു കൃഷി തോട്ടവുമുണ്ട്.
അമ്മയും, അച്ഛനും, ചേച്ചിയും, ഏട്ടനും, അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണെന്റേത്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -80


---------------------------------------
✍🏻 *മിനിക്കഥ* [ *80* ]📝
-----------------------------------------
പാലക്കാട്‌ നിന്നും ജോലിതേടി കൊല്ലത്തേക്ക് യാത്രതിരിക്കുമ്പോൾ എനിക്ക് പത്തൊൻപത് വയസ്സ് മാത്രമേ പ്രായം ഉള്ളൂ.
ആ യാത്രയാണ്‌ ഇന്നിങ്ങനെ നിങ്ങളുടെ മുന്നിൽ ഇരിക്കാനും, നിങ്ങൾ ഇന്റർവ്യൂ എടുക്കാൻ വന്നതിനും കാരണമായത്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -79


---------------------------------------
✍🏻 *മിനിക്കഥ* [ *79* ]📝
-----------------------------------------
ജനിച്ചു കഴിഞ്ഞു വീട്ടിൽ ഒറ്റക്കായിരുന്നു, ബുക്കുകൾ മറിച്ചുകൊണ്ടിരുന്നു, ക്യാൻവാസിൽ കാട്ടാത്ത വിക്രസുകളില്ല,
സ്കൂളിൽ ചേർത്താൻ പോകുമ്പോൾ മനസ്സിൽ ഒരുപാട് വിചാരങ്ങളുണ്ടായിരുന്നു. പഠിക്കണം, വലിയ നിലയിൽ എത്തണം, ആരും എന്നെ പുച്ഛിക്കരുത്, എന്നെ കണ്ട്‌ മറ്റുള്ളവർ വളരണം, എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കണം എന്നൊക്കെ.
ഈ വിചാരങ്ങൾ നിലക്കാതെ നിലനിർത്തി കൊണ്ടുപോകാൻ ശ്രെമിക്കുന്ന കൊച്ചു പയ്യനാണ് ഞാൻ.
 _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -78


---------------------------------------
✍🏻 *മിനിക്കഥ* [ *78* ]📝
-----------------------------------------
കേരള പോലീസിന്റെ സൈബർസെൽ വിങ്ങിൽ ജോലിചെയ്യുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ എന്റെ അനിയത്തിയെ വിളിച്ചു ശല്യപ്പെടുത്തുന്ന മഹേഷിന്റെ വിവരങ്ങൾ എനിക്ക് ചോർത്തി കിട്ടിയതിന്റെ പിറ്റെന്നാൾ സൈബർ സെല്ലിൽ നിന്നും അവനെ സസ്‌പെന്റ് ചെയ്തു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ 77


---------------------------------------
✍🏻 *മിനിക്കഥ* [ *77* ]📝
-----------------------------------------
യഥാർത്ഥ പ്രേമത്തെ മനസ്സിലാക്കാൻ
സ്നേഹിക്കുന്ന ഹൃദയത്തെ മനസ്സിലാക്കാൻ
സ്നേഹം എന്തെന്ന് മനസ്സിലാക്കാൻ
അന്നും ഇന്നും ഒരു ഭർത്താവിന്റെ വേഷത്തിൽ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -76


---------------------------------------
✍🏻 *മിനിക്കഥ* [ *76* ]📝
-----------------------------------------
ഹോസ്പിറ്റലിന്റെ വരാന്തയിൽ തിരക്കുകൾക്കിടയിൽ കസേരയിൽ ഇരിക്കുമ്പോഴാണ് ഡോക്ടർ അകത്തേക്ക് വിളിച്ചു നിങ്ങൾക്ക് അച്ഛനോ, അമ്മയോ ആകുവാൻ കഴിയില്ലെന്ന് പറഞ്ഞത് ഭാര്യയെ ആത്മഹത്യയുടെ വക്കിൽ വരെ എത്തിച്ചു.   _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -75


---------------------------------------
✍🏻 *മിനിക്കഥ* [ *75* ]📝
-----------------------------------------
ഇന്നലെ അയ്യാൾ എന്നെ കാണാൻ വന്നപ്പോൾ അയ്യാൾ തന്റെ ഉള്ളു തുറന്നു വിഷമിച്ച അവസ്ഥ പ്രതികരിച്ചപ്പോൾ അദ്ദേഹത്തിന് ഇവിടെ ബെഡ് നൽകേണ്ടി വന്നു.
ബന്ധക്കാരായി ആരുമില്ല,
തന്റെ കണ്ണീരെല്ലാം കുടിക്കുന്ന ഒരമ്മയുണ്ടായിരുന്നു കുറച്ചുവർഷങ്ങൾക്കു മുൻപ്,
പിന്നീട് അമ്മ മരിച്ചപ്പോഴുണ്ടായ ഷോക്കാണെന്നാണ് അറിയാൻ കഴിഞ്ഞത്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -74


---------------------------------------
✍🏻 *മിനിക്കഥ* [ *74* ]📝
-----------------------------------------
ഏകാന്തത എനിക്കേറെ ഇഷ്ട്ടമാണ്. നിശബ്ദമായ പ്രദേശവും, അന്തരീക്ഷവും, നിശബ്ദമായ ആളുകളെയും എനിക്കിഷ്ടമാണ്. നിശബ്ദമല്ലാത്തതെന്തും വെറുപ്പിനെ ഉളവാക്കുന്നു. കാരണം ഞാനൊരു നിരീക്ഷകനാണ്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -73


---------------------------------------
✍🏻 *മിനിക്കഥ* [ *73* ]📝
-----------------------------------------
മറ്റുള്ള പ്രാന്തൻ രോഗികളുടെ പരിഹാസത്തിനിടയിൽ നിന്ന് ഉറങ്ങാനുള്ള ഇൻജക്ഷൻ നൽകി പരസ്യമായി ഡോക്ടർ എല്ലാവരുടെയും മുൻപിൽ വെച്ചു എന്നെ നാണം കെടുത്തി.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -72


---------------------------------------
✍🏻 *മിനിക്കഥ* [ *72* ]📝
-----------------------------------------
ഉമ്മറത്ത്‌ എന്റെ കുട്ടി മുട്ടുകുത്തി കളിക്കുമ്പോഴാണ് പിന്നാമ്പുറത്ത് പോയി 'പാമ്പേഴ്സ് ' കൂട്ടി ഇട്ടു കത്തിച്ചത്.
മണം സഹിക്കവയ്യാതെ അപ്പുറത്തെ ചേച്ചി പറഞ്ഞു "ഇവിടുത്തെ കുട്ടി ചുമക്കുന്നു, അതിൽ വെള്ളമൊഴിക്കു. ഇവിടെ കുട്ടി ഉള്ളത് അറിയില്ലേ, എന്നിട്ടാണോ ഇങ്ങനെ ചെയ്യുന്നത്. "
വെള്ളമൊഴിച്ച് രാത്രി ഏട്ടൻ വന്നപ്പോൾ സംഭവം പറഞ്ഞു.
'അവിടെ മാത്രമല്ല കുട്ടി ഉള്ളത്, ഇവിടെയും ഉണ്ട്. അന്ന് അവിടെ കുട്ടിയില്ലാത്ത കാലം. അവർ പുഴുവിന് മരുന്നടിച്ചു വീടു വിട്ടു പോയപ്പോൾ ഇവിടെയും ഒരു കുട്ടി ഉണ്ടായിരുന്നു.എന്തെ അന്നവർ ഓർത്തില്ലേ ഇവിടെ കുട്ടി ഉള്ളത്.അവിടെ മാത്രമല്ല ഇവിടെ ഉള്ളതും കുട്ടി തന്നെ '
എന്ന ഏട്ടന്റെ മറുപടിക്ക് മരിച്ചൊരുത്തരമില്ലായിരുന്നു ആർക്കും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -71


---------------------------------------
✍🏻 *മിനിക്കഥ* [ *71* ]📝
-----------------------------------------
ജില്ലാ ആശുപത്രിയിലെ ഒൻപതാം വാർഡിൽ ഒൻപതാം നമ്പർ മുറിയിലെ വയോ വൃദ്ധന്റെ കണ്ണിൽ പകയുടെ അനുഭവങ്ങൾ എരിയുന്നുണ്ടായിരുന്നു. തന്നെ പരിശോധിക്കാനെത്തിയ ഡോക്ടറെ കണ്ടപ്പോൾ വൃദ്ധൻ ആരോടൊക്കെയോ ഉള്ള പ്രതികാരങ്ങൾ മനസ്സിലാക്കി ഡോക്ടറുടെ നേരെ കൈ ചൂണ്ടി
 'വെള്ള പുതച്ച കോൺഗ്രസ് കാരാ മാറിപ്പോ
തന്റെ രക്തം കൊണ്ടെഴുതിയ വാക്കിന് രക്തസാക്ഷിയാകാൻ കഴിയില്ല'. _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -70


---------------------------------------
✍🏻 *മിനിക്കഥ* [ *70* ]📝
-----------------------------------------
പുതിയ ജീവിതം പഴയ ജീവിതം അങ്ങനെ ഒന്നുണ്ടോ ?
നമുക്കൊക്കെ ഒരൊറ്റ ജീവിതമല്ലേ ഉള്ളു. ആ ജീവിതത്തിൽ നിന്നുകൊണ്ട് കഴിഞ്ഞുപോയ പഴയ കാലഘട്ടം ഓർക്കാതെ മുന്നോട്ടുള്ള നല്ല ജീവിതത്തെ സ്വപ്നം കണ്ടൂ കൂടെ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -69


---------------------------------------
✍🏻 *മിനിക്കഥ* [ *69* ]📝
-----------------------------------------
അമ്പലത്തിൽ വാളും, ചിലങ്കയുമണിഞ്ഞു തുള്ളി, തുള്ളി തഴമ്പിച്ച കൈകൾ നോക്കി,വിറയാർന്ന മുഖവും കണ്ണാടിയിൽ തുടച്ചു മിനുക്കി, വെളുപ്പിന് അമ്പലം തുറന്ന്, തുച്ഛമായ ശമ്പളം തന്ന് പറ്റിച്ച അമ്പലവാസികളെയും, ദൈവത്തെയും വേണ്ട എന്ന് വെച്ചിറങ്ങിവന്നിട്ട് ഒരു പണിയുമില്ലാതെ വീട്ടിൽ ഇരുന്നപ്പോൾ അയല്പക്കത്തെ ചേച്ചി ഉച്ചത്തിൽ വിളിച്ചു കൂവി, നിനക്ക് ഈശ്വരകോപം ഭവിച്ചിരിക്കുന്നു, നിന്റെ ജീവിതം നശിക്കും എന്ന്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -68


---------------------------------------
✍🏻 *മിനിക്കഥ* [ *68* ]📝
-----------------------------------------
എന്റെ നെറ്റിയിലുള്ള സിന്ദൂരം അത് എന്റെ പുരുഷന്റെ എന്നിലുള്ള വിശ്വാസമാണെങ്കിൽ എനിക്ക് പുരുഷനിൽ വിശ്വാസമർപ്പിക്കാൻ ഒന്നും തന്നെയില്ല.
പക്ഷെ ഒന്നുണ്ട് അത് എനിക്ക് അദ്ദേഹത്തോടുള്ള വിശ്വാസം തന്നെയാണ്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -67


---------------------------------------
✍🏻 *മിനിക്കഥ* [ *67* ]📝
-----------------------------------------
പല ആവശ്യങ്ങൾക്കും, പല കാര്യങ്ങൾക്കും പലരും എന്നെ ഫോണിൽ വിളിക്കുമ്പോൾ ഞാൻ എടുക്കില്ല. എന്തിനാ വെറുതെ
അപകടം പറ്റി ജോലി പോയതോടെ പലരെയും പല ആവശ്യങ്ങൾക്ക് ഞാൻ ഫോണിൽ വിളിച്ചു, ആരും ഫോൺ എടുത്തില്ല, ആവശ്യസമയത്ത് ആരും ഫോൺ എടുക്കില്ല, ഇവരൊക്കെ  എന്താ ഇങ്ങനെ  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -66


---------------------------------------
✍🏻 *മിനിക്കഥ* [ *66* ]📝
-----------------------------------------
കുട്ടികാലത്ത് പൂരപ്പറമ്പിലൂടെ അച്ഛന്റെ കയ്യും പിടിച്ചു നടക്കുമ്പോൾ, കാണുന്ന കടകളെയെല്ലാം ചൂണ്ടി കാട്ടി അതുവേണം, ഇതുവേണം എന്ന് പറയുമ്പോൾ
അന്ന് അച്ഛന്റെ അവസ്ഥ എന്താണെന്നു ചിന്തിക്കാനുള്ള ബോധമില്ലായിരുന്നു. ഇന്ന് യാഥാർഥ്യ ബോധത്തിൽ നിന്ന് അതൊക്കെ ഓർക്കുമ്പോഴും അച്ഛന് പണിയില്ലാതെ വീട്ടിൽ ഇരിക്കുന്ന അവസ്ഥ മനസ്സിൽ ദുഃഖം ഉണ്ടാക്കുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -65


---------------------------------------
✍🏻 *മിനിക്കഥ* [ *65* ]📝
-----------------------------------------
ആരും അറിയാതെയും, കാണാതെയും, ഒരുനോക്ക് തിരിഞ്ഞുനോക്കാതെയും പോകുന്ന അധർമങ്ങളുടെയും, സ ധർമങ്ങളുടെയും ചിരുളഴിക്കുന്ന കോളേജിലെ ഉത്തമ കാവൽക്കാരനായിരുന്നു ഞാൻ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -64


---------------------------------------
✍🏻 *മിനിക്കഥ* [ *64* ]📝
-----------------------------------------
അന്ന് വീടുപേക്ഷിച്ചു, വീട്ടുകാരെ ഉപേക്ഷിച്ചു വീടുവിട്ട് പോന്നില്ലായിരുന്നെങ്കിൽ ജീവിതത്തിന്റെ ഏറ്റവും പ്രാഥമിക തലം എന്താണെന്നറിയില്ലായിരുന്നു.
ഭിക്ഷയാചിച്ചു, കടത്തിണ്ണയിലും, ബസ്റ്റാന്റിലും കിടന്ന് ജീവിച്ച ആ കാലം എന്നെ പഠിപ്പിച്ചത് ജീവിതത്തിലെ വ്യാമോഹങ്ങൾക്കൊന്നും യാതൊരു അർത്ഥവുമില്ല എന്നുള്ളതാണ്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -63


---------------------------------------
✍🏻 *മിനിക്കഥ* [ *63* ]📝
-----------------------------------------
കുത്തിയൊലിച്ചു വന്ന മഴവെള്ളപാച്ചിലിൽ നഷ്ട്ടമായത് കൂരയും, പുരയിട സ്ഥലവും, രണ്ടു കന്നുകാലികളും, 3 കോഴി കിടാഞ്ഞുങ്ങളും മാത്രമായിരുന്നില്ല. നാലുമാസം പ്രായമുള്ള എന്റെ പൊന്നോമന പുത്രനും കൂടിയായിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -62


---------------------------------------
✍🏻 *മിനിക്കഥ* [ *62* ]📝
-----------------------------------------
ഒരിക്കലും മാതൃക പുരുഷന്മാരല്ല കലാകാരൻമാർ ഒരിടത്തും,
പലപ്പൊഴും കലാകാരൻമാർ സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ ചെയ്തു ജീവിച്ചിട്ടുള്ളവരാണ്, അത് വിദേശത്തായാലും, നാട്ടിലായാലും, പഠിക്കുകയാണെങ്കിലും, പണിക്കുപോകുകയാണെങ്കിലും, ജോലിക്കുപോകുകയാണെങ്കിലും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -61


---------------------------------------
✍🏻 *മിനിക്കഥ* [ *61* ]📝
-----------------------------------------
മതിമറന്ന യൗവ്വന ജീവിതത്തിൽ,
സ്വയം മതിമറന്ന് ജീവിക്കുന്നതിനിടയിൽ, പലയിടങ്ങളിൽ സ്ഥിരമായി കാണുന്ന ഭിക്ഷയാചിക്കുന്ന വൃദ്ധൻ എന്നതിലുപരി ആ മനുഷ്യനെ തിരിച്ചറിഞ്ഞത് ഞാൻ എന്റെ വാർദ്ധക്യം തള്ളിനീക്കിയപ്പോഴായിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -60


---------------------------------------
✍🏻 *മിനിക്കഥ* [ *60* ]📝
-----------------------------------------
എന്റെ പലകാര്യങ്ങളെ പറ്റിയും കുറ്റം പറയാത്തവരായി ആരുമുണ്ടായിരുന്നില്ല എന്ന തെറ്റായ ധാരണ ഇന്നലെ തിരുത്തി, കുറച്ചകലെയുള്ള വീട്ടിലെ വയസ്സേറെയായ വൃദ്ധ, ചുക്കിച്ചുളിഞ്ഞു, കിടപ്പിലായ, കാതും കേൾക്കാത്ത വൃദ്ധയുടെ അടുത്തുപോയി ആ പലകാര്യങ്ങളെ വെള്ള പേപ്പറിൽ കുറിച്ചിട്ടത് കാണിച്ചുകൊടുത്തു വൃദ്ധയും എന്നെ പറ്റി പറഞ്ഞപ്പോൾ മനസ്സിന് സന്തോഷം ആയി.
 _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -59


---------------------------------------
✍🏻 *മിനിക്കഥ* [ *59* ]📝
-----------------------------------------
പണ്ട് സ്കൂളിലും, കോളേജിലേക്കും പോകുമ്പോൾ ബേഗിൽ പഠ്യേതര ബുക്കുകളായിരുന്നില്ല. മറിച്ചു മാഗസീനുകളും, എഴുത്തുകാരന്മാരുടെ കൃതികളും, എന്റെ രചനകളുമായിരുന്നു. ജീവിതം അക്ഷരങ്ങൾക്ക് വേണ്ടി മാറ്റിവെക്കുമ്പോൾ ജോലിയില്ലാത്തൊരക്ഷര സ്നേഹിയെ ആർക്കും ഇഷ്ടമല്ലായിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -58


---------------------------------------
✍🏻 *മിനിക്കഥ* [ *58* ]📝
-----------------------------------------
ജീവിതത്തിൽ
കുടിച്ചുതീർത്ത, അനുഭവിച്ച ദുഃഖങ്ങളുടെയും, വേദനകളുടെയും, സന്തോഷത്തിന്റെയും, സങ്കടത്തിന്റെയും ഓർമക്കുറിപ്പുകളാണ് പല കവികളുടെയും കഥകളും, കവിതകളും, ലേഖനങ്ങളും, രചനകളുമെല്ലാം.   _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -57


---------------------------------------
✍🏻 *മിനിക്കഥ* [ *57* ]📝
-----------------------------------------
രണ്ടുവർഷം ഗൾഫ്‌ രാജ്യത്ത് പോയി ജോലിചെയ്യുക ആഗ്രഹമായിരുന്നു.
ഫാർമസി ജോലിക്കാരനായ ഞാൻ ഗൾഫിലും അതേ ജോലി ചോദിച്ചു വേടിച്ചു,
യാത്രയപ്പോടെ പറഞ്ഞയച്ചു,
വിഷമകരമായ ഗൾഫ്‌ രാത്രികൾ, പകലുകൾ, വീടു വിട്ടു നിന്നപ്പോഴുള്ള സങ്കടവും, ഓർമകളും,
പിന്നീട് പനിയും, ഛർദിയും, കരിഞ്ഞുണങ്ങിയ ശരീരവും എന്നെ നാട്ടിലെത്തിച്ചു.
നാട്ടുകാർ, കുടുംബക്കാർ കാണാൻ വന്നു, മാസങ്ങൾ കഴിഞ്ഞൊരു നാൾ നാട്ടിൽ പഴയ ജോലിക്ക് തന്നെ കയറി.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -56


---------------------------------------
✍🏻 *മിനിക്കഥ* [ *56* ]📝
-----------------------------------------
രാവിലെ എഴുന്നേറ്റ് പത്രം വായിക്കുക,
രാത്രികളിൽ  ചാനലുകളിലെ വാർത്തകൾ കാണുക എന്നത്‌ അച്ഛന്റെ സ്ഥിരം ഹോബിയായിരുന്നു,

പഠിപ്പ് നിർത്തിയതോടെ ജോലി ഒഴിവും, റിക്രൂട്മെന്റ് തിരഞ്ഞു പത്രംവായന ഞാനും ഹോബിയാക്കി, വളർന്നപ്പോൾ കൂട്ടുകാരുമായും, നാട്ടുകാരുമായും രാഷ്‌ട്രീയ സംസാരത്തിനു വേണ്ടി രാത്രി വർത്തകാണലും സ്ഥിരമാക്കി.

ഇന്നെന്റെ മകൻ എന്നോട് പറഞ്ഞു രാവിലെ പത്രംവായന, രാത്രി ചാനലിൽ വാർത്തകാണൽ അതാണല്ലേ അച്ഛന്റെ ഹോബി.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -55


---------------------------------------
✍🏻 *മിനിക്കഥ* [ *55* ]📝
-----------------------------------------
ഡിപ്ലോമ കഴിഞ്ഞു ജോലിക്കായി ബോംബെ പോയി,
അവർക്ക് എഗ്രിമെന്റ് വേണമെത്രെ ആ കടലിന്റെ നടുവിൽ പോയി രണ്ടുവർഷം ജോലിചെയ്യാൻ, പറ്റില്ലെന്ന് പറഞ്ഞിറങ്ങി പോന്നു, നേരെ നാട്ടിലേക്കു.
സത്യത്തിൽ വീടുവിട്ട് നിൽക്കുക എന്നത്‌ എനിക്ക് പറഞ്ഞതല്ല,
വീടു വിട്ടു നിന്നില്ലെങ്കിലുള്ള വീട്ടുകാരുടെ സമ്മർദ്ദം പറയാനും വയ്യ,
എന്തായാലും ഇനി ഇവിടെ ജോലി തിരയണം.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -54


---------------------------------------
✍🏻 *മിനിക്കഥ* [ *54* ]📝
-----------------------------------------
ജീവിതത്തിൽ
യാഥാർഥ്യ ബോധങ്ങൾ ഉടലെടുത്തത് പഠനമില്ലാതെ, ജോലിയില്ലാതെ അലഞ്ഞുതിരിയുമ്പോഴും, ഒന്നിനും ഒരു വ്യക്തത ഇല്ലാത്തപ്പോഴുമായിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -53


---------------------------------------
✍🏻 *മിനിക്കഥ* [ *53* ]📝
-----------------------------------------
അവളുടെ കല്യാണ തലേന്നാൾ കയ്യും പിടിച്ചു ഇറക്കികൊണ്ടുവന്നു.
ആരുമില്ലാ, കാണാലോകത്തേക്ക് ചേക്കേറുമ്പോൾ അവളുടെ മനസ്സിൽ ഇതുവരെ വളർത്തി വലുതാക്കിയ അമ്മയുടെയും, അച്ഛന്റെയും ചിന്തകളായിരുന്നു. ചൂടൊന്ന് തണുത്തപ്പോൾ തിരിച്ചു അവളുടെ  വീട്ടിൽ എത്തിയ അവൾ സന്തോഷിക്കുകയും, എന്നെ മുക്കാലിൽ കെട്ടി തല്ലുകയും ചെയ്തു.
ഇതെല്ലാം പറഞ്ഞു ചിരിക്കുമ്പോൾ അപ്പുറത്ത് ഞങ്ങളുടെ മകൻ മഴയത്ത് കളിക്കുകയായിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -52


---------------------------------------
✍🏻 *മിനിക്കഥ* [ *52* ]📝
-----------------------------------------
ഇന്നലകളിലെ ഒന്ന്, രണ്ടു പകലുകളായിരുന്നു ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ച സംഭവങ്ങൾ നടന്നത്.
അതിൽ നിന്നെല്ലാം കരുത്തുറ്റു വന്നിട്ടുണ്ടെങ്കിൽ വെറുതെ അങ്ങ് ജീവിച്ചുതീർക്കാനല്ല, തീർത്തും ജീവിക്കാൻ തന്നെയാണ്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -51


---------------------------------------
✍🏻 *മിനിക്കഥ* [ *51* ]📝
-----------------------------------------
ഞാൻ നന്നാവില്ലെന്നാരോ പറഞ്ഞു, ഗതിപിടിക്കില്ലെന്നും പറഞ്ഞു,
പറഞ്ഞപ്പോൾ മുതൽ നന്നാവാൻ തീരുമാനിച്ചു.
ഞാൻ ജീവിക്കുന്നത് അവരുടെ വെല്ലുവിളികൾ ഏറ്റെടുത്താണ്,
ഗതിപിടിച്ച, നന്നായ എന്നെ അവർക്കുമുന്നിൽ സമർപ്പിക്കാൻ വേണ്ടി.
 _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -50


---------------------------------------
✍🏻 *മിനിക്കഥ* [ *50* ]📝
-----------------------------------------
എനിക്ക് വലിയ ഒരു എഴുത്തുകാരനാകണം
  -പുച്ഛവും, പരിഹാസവും -
എനിക്ക് സിനിമ നടനാകണം, സംവിധായകനാകണം
   -സമൂഹം കലപില പറയുന്നു, ഉറ്റു നോക്കുന്നു -
എനിക്ക് ഡോക്ടർ ആകണം, എഞ്ചിനിയറാകണം, വക്കീലാകണം, ജോലിക്കാരനാകണം
   -സന്തോഷവും, സമാധാനവും, ആശംസകളും, പ്രോത്സാഹനങ്ങളും - _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -49


---------------------------------------
✍🏻 *മിനിക്കഥ* [ *49* ]📝
-----------------------------------------
യുദ്ധമായിരുന്നു അതിർത്തിയിൽ,
തോക്കുകളും, പീരങ്കികളും, മിസൈലുകളും, വാരിയെടുത്ത് പോരിന് പോകുമ്പോൾ മറ്റൊരു ചിന്തയില്ലാതെ, മരണഭയമില്ലാതെ രാജ്യത്തെ കാക്കണം എന്നൊരൊറ്റ ചിന്ത മാത്രം.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -48


---------------------------------------
✍🏻 *മിനിക്കഥ* [ *48* ]📝
-----------------------------------------
കണ്ണടച്ചും, കള്ളുകുടിച്ചും കാണുന്ന സ്വപ്നവും, മാജിക്കൽ റിയലിസവുമല്ല
    'ലോകം '
കണ്ണുതുറന്നാൽ, യാഥാർഥ്യബോധത്തോടെ, പച്ചയായി നിന്നുകൊണ്ട് കാണുന്നതാണ്
    'ലോകം '. _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -47


---------------------------------------
✍🏻 *മിനിക്കഥ* [ *47* ]📝
-----------------------------------------
ജീവിതത്തിന്റെ ആരംഭഘട്ടങ്ങളിൽ നിന്ന് തന്നെ അനർഘ നിമിഷങ്ങൾ എന്നോട് ചിരിച്ചു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -46


---------------------------------------
✍🏻 *മിനിക്കഥ* [ *46* ]📝
-----------------------------------------
വേഗം ജോലികിട്ടുന്ന എന്തെങ്കിലും പഠിക്കണം,
എത്രയും പെട്ടെന്ന് ജോലിക്ക് കയറി ഇരുപത്തി മൂന്നാം വയസ്സിൽ പെണ്ണും കെട്ടി സെറ്റിൽ ആകണം,
അറിയാം കയ്‌പേറിയ ജീവിതത്തിൽ നിന്നുകൊണ്ട് മധുരമാർന്ന നാളുകളിലല്ലോ ഓർത്ത്‌ കരയേണ്ടി വരുമെന്ന്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -45


---------------------------------------
✍🏻 *മിനിക്കഥ* [ *45* ]📝
-----------------------------------------
വീട്ടിലെ പ്ലേറ്റുകൾ അടക്കി വെക്കാത്തൊരുനാൾ ഉണ്ടായിരുന്നു,
പ്രെസ്സിലെ ഫ്ലെക്സിന്റെ ഗന്ധം അടിക്കാൻ തുടങ്ങിയിട്ട് വെറും മാസങ്ങൾ ആയിട്ടുള്ളു. അന്ന് വീട്ടിലെ പ്ലേറ്റുകൾ അടക്കിവെക്കാത്തൊരുനാൾ, ഇന്ന് കമ്പ്യൂട്ടറിൽ മാഗസീനിന്റെയും, മാസികയുടെയും പ്ലേറ്റുകൾ അടക്കിവെച്ചുകൊണ്ടിരിക്കുന്ന നാളുകൾ.    _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -44


---------------------------------------
✍🏻 *മിനിക്കഥ* [ *44* ]📝
-----------------------------------------
പെണ്ണ് കാണാൻ ഇന്നൊരു കൂട്ടർ വരുന്നുണ്ട് എന്ന് പറഞ്ഞവരോട് 'ഗവണ്മെന്റ് ജോലിക്കാരൻ ഉണ്ടെങ്കിൽ മതി '
എന്നും പറഞ്ഞു മകളെ നോക്കിയപ്പോൾ മകളിൽ നിന്ന് ആട്ടും, തുപ്പും -കാരണം മകൾക്ക് നല്ലൊരു ജോലിയില്ലായിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -43


---------------------------------------
✍🏻 *മിനിക്കഥ* [ *43* ]📝
-----------------------------------------
ഉയർത്തെഴുന്നേറ്റ ജീവന്റെ തോളിൽ തട്ടി ഭക്ഷണം കൊടുത്തു ജീവിപ്പിച്ചു.
വളർന്നവൻ എന്റെ തോളിൽ തട്ടി നാലുചുവരുകൾക്കുള്ളിൽ പോയി കിടത്തി ജീവിക്കാൻ പറഞ്ഞു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -42


---------------------------------------
✍🏻 *മിനിക്കഥ* [ *42* ]📝
-----------------------------------------
പോലീസെന്നുകേട്ടാൽ പേടിയായിരുന്നു. പരുക്കൻ സ്വഭാവമുള്ള ആ പോലീസുകാരൻ എന്നെ സുരക്ഷിതമായി വീട്ടിലെത്തിക്കും വരെ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -41


---------------------------------------
✍🏻 *മിനിക്കഥ* [ *41* ]📝
-----------------------------------------
ഗതികെട്ട് കരിയും, പുകയും കൊള്ളുന്ന വർഷാപ്പ് പണി നിർത്തി. പെട്രോൾ പമ്പിലെ മണം സഹിക്കവയ്യാതെ പാതിവഴിയിൽ ഉപേക്ഷിച്ചു.
മൊബൈൽ ഷോപ്പിൽ ചെന്ന് കയറ്റിയ കാർഡുകൾക്ക് കണക്കു പറഞ്ഞു മടുത്തു ഇറങ്ങിപ്പോയി. ഡ്രൈവറായ ശേഷം ഡ്രൈവിംങ്‌ മടുത്തു. കൈവെക്കാത്ത ജോലികളില്ലാതായി, വീണ്ടും പഴയ കാലഘട്ടത്തെ ഓർക്കുവാൻ PG പഠിക്കുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

Friday, December 22, 2017

മിനിക്കഥ -40


---------------------------------------
✍🏻 *മിനിക്കഥ* [ *40* ]📝
-----------------------------------------
മുതലാളിയുടെ കീഴിൽ സ്ഥാപനത്തിൽ ജോലിക്ക് കയറി, ആശയങ്ങൾ ഉൾക്കൊള്ളാതെ 'നീ അത് ചെയ്താൽ മതി' എന്ന് പറയുന്ന മുതലാളി.ഞാൻ ഇറങ്ങി പോന്നു.
ഗവണ്മെന്റ് ജോലിചെയ്യുന്ന ഒരാൾ പറഞ്ഞു 'ചിന്തകൾ കുറഞ്ഞുവരികയാണ്. അറുപതു വർഷം ജോലിചെയ്ത് ചിന്തകൾ എല്ലാം മരിച്ചുപോയി. '
അവസാനം ഞാൻ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങി. എന്റെ ചിന്തകൾ ഉപയോഗിക്കുകയും, തൊഴിലാളികളുടെ ചിന്തകളെ, ആശയങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -39


---------------------------------------
✍🏻 *മിനിക്കഥ* [ *39* ]📝
-----------------------------------------
എന്റെ കൈവെള്ളയിലായിരുന്നു സ്കൂൾ.
ഞാൻ തീരുമാനിക്കും എപ്പോൾ കൂടണം, പ്രാർഥന ചൊല്ലണം, ഇന്റെർവൽ ആവണം, ക്ലാസ്സ്‌ വിടണം എന്നൊക്കെ.
കാരണം ഞാനവിടുത്തെ പ്രിൻസിപ്പൽ ആയിരുന്നില്ല അതിനെക്കാൾ മുകളിലുള്ള 'പീയൂൺ' ആയിരുന്നു.   _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -38


---------------------------------------
✍🏻 *മിനിക്കഥ* [ *38* ]📝
-----------------------------------------
പേടിയായിരുന്നു എനിക്ക്,
തുറിച്ചുനോട്ടവും, ആരെയും പേടിപ്പിക്കുന്ന ശബ്ദവും, കൊമ്പൻ മീശയും, കള്ളന്മാരെ ചവിട്ടി തേഞ്ഞ ഷൂവും ഇട്ട ആ കാക്കിക്കാരനെ എനിക്ക് പേടിയായിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -37


---------------------------------------
✍🏻 *മിനിക്കഥ* [ *37* ]📝
-----------------------------------------
ബൈപ്പാസ് റോഡിൽ ജനങ്ങൾക്ക്‌ നേരെ കൈ നീട്ടി ഇരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
കിട്ടുന്ന ചില്ലറകൾ കൂട്ടിവെച്ചാൽ അവസാനത്തെ അത്താഴത്തിനുള്ള പൈസ കിട്ടും. കാലാകാലമായി പദചക്രം പോലെ ഇത് തുടർന്നുകൊണ്ടിരിക്കുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -36


---------------------------------------
✍🏻 *മിനിക്കഥ* [ *36* ]📝
-----------------------------------------
മനസ്സിൽ നെഞ്ചിടിപ്പ്,
ക്ലാസ്സിൽ ഹാൾടിക്കറ്റ് വിതരണം ചെയ്യുന്നു, എനിക്കുണ്ടോ എന്നറിയില്ല, എനിക്ക് കിട്ടാൻ സാധ്യതയില്ല, അതിലില്ലെങ്കിൽ പിന്നെ ഞാൻ പുറത്താണ്, കോളേജിൽ നിന്നും പലരുടെയും മനസ്സിൽ നിന്നും.
പുറത്താക്കും വരെ നിൽക്കും, പുറത്താക്കിയാൽ ചെയ്യുവാനായി ഒന്നുമില്ല.
ചെയ്യുവാനേറേ ഉണ്ട് അതിനു കാലങ്ങൾ മുന്നോട്ടുനീങ്ങണം,
ഹാൾടിക്കറ്റ് വിതരണം കഴിഞ്ഞു. പക്ഷെ അതിൽ എന്റെ ഇല്ലായിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -35


---------------------------------------
✍🏻 *മിനിക്കഥ* [ *35* ]📝
-----------------------------------------
ട്രെയിൻ വരുമ്പോൾ പൊക്കിയും, താഴ്ത്തിയും കളിക്കുന്ന യന്ത്രം എന്റെ കയ്യിലായിരുന്നു -റെയിൽവേ ഗേറ്റ് ജോലി.
കുറുകെ ഒരു പാലം വരേണ്ട ആയുസ്സ് മാത്രമേ എനിക്കും എന്റെ യന്ത്രത്തിനും ഉള്ളു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -34


---------------------------------------
✍🏻 *മിനിക്കഥ* [ *34* ]📝
-----------------------------------------
എന്റെ ജീവിതത്തിൽ നിന്റെ കൂടെ നൂറുകൊല്ലം ഒരുമിച്ചു ജീവിക്കണമെന്നില്ല.
ഒരു നാളെങ്കിൽ അത്രയും സന്തോഷത്തോടെ ഒരിഷ്ട്ട സ്ഥലത്തേക്ക് യാത്ര അത്രമാത്രം മതി എന്റെ ജീവനുള്ളതുവരെ ഓർമ്മിക്കാൻ, നിന്റെ ഓർമ്മകൾ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -33


---------------------------------------
✍🏻 *മിനിക്കഥ* [ *33* ]📝
-----------------------------------------
തഴച്ചു വളരുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്.
അപ്പനപ്പൂപ്പന്മാർ വളർന്ന് പന്തലിച്ചു മണ്ണിനടിയിലായി,
ഞാനും എന്റെ ഭാര്യയും വളർന്ന് പന്തലിച്ചു,
മക്കൾ രണ്ടുപേരും ജോലിചെയ്ത് വളർന്നുകൊണ്ടിരിക്കുന്നു.
എല്ലാവരും വളർന്ന്, വളർന്ന് ഇപ്പോൾ തഴച്ചു വളരുന്ന കുടുംബമായി മാറി.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -32


---------------------------------------
✍🏻 *മിനിക്കഥ* [ *32* ]📝
-----------------------------------------
മനസ്സിനു സന്തോഷം വരുന്ന കാര്യങ്ങൾ ചെയ്യുവാനനുവദിക്കാതെ,
സങ്കടത്തിൽ സന്തോഷം കണ്ടെത്തുന്ന നിമിഷങ്ങളാണ് ഇപ്പോഴത്തെ എന്റെ ജീവിതം.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -31


---------------------------------------
✍🏻 *മിനിക്കഥ* [ *31* ]📝
-----------------------------------------
ഒരു സുന്ദരി,
കാതിൽ കമ്മലിട്ട, കയ്യിൽ വളകളണിഞ്ഞ,മൂക്കിൽ മൂക്കുത്തി കുത്തിയ സുന്ദരി കോത.
കൈ കോർത്ത്‌ പിടിച്ചു നടക്കാനും, മഴയത്ത് കുടചൂടിത്തരാനും, മാറത്തു തലചായ്ക്കാനും, അവൾക്കു സമ്മതമാണെങ്കിൽ ജീവിതത്തിലെ എന്റെ ഭാര്യ  അവളായിരിക്കും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -30


---------------------------------------
✍🏻 *മിനിക്കഥ* [ *30* ]📝
-----------------------------------------
KSRTC ഡിപ്പോയിൽ ഇരിക്കവെ എല്ലാവരും എന്നെ തന്നെ നോക്കുന്നു. വരുന്നവരും, പോകുന്നവരും, കണ്ടക്ട്ടറും, ഡ്രൈവറുമടക്കം എല്ലാവരും.
ഫോൺ കയ്യിലേന്തി വന്നവൻ മുന്നിൽ നിന്ന് എന്റെ നേരെ ഫോട്ടോ എടുത്തു ചിരിച്ചു പോയി,
കാലൊടിഞ്ഞ മുഷിഞ്ഞ യുവാവ്‌ ഇഴഞ്ഞുവന്ന്‌ എനിക്ക് നേരെ പൈസ നീട്ടി പുറകോട്ടു കൈചൂണ്ടി കാണിച്ചു.
ഞാൻ പുറകോട്ടു നോക്കിയപ്പോൾ നഗ്നയായ ഒരു സ്ത്രീ കൈക്കുഞ്ഞിനു മുലപ്പാൽ കൊടുത്തു ഭിക്ഷതേടി ഇരിക്കുന്നു.
കാലൊടിഞ്ഞ യുവാവ്‌ തന്ന പൈസയും ചേർത്തു കടയിൽ നിന്നും ഒരു സാരി വേടിച്ചു സ്ത്രീക്ക് നേരെ നീട്ടി.
അത് വാങ്ങി കുഞ്ഞിനേയും മാറോട്ചേർത്ത് ബാത്റൂമിനരികിലേക്ക് മെല്ലെ നടന്നു നീങ്ങി  എല്ലാവരും നോക്കി നിൽക്കെ.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -29


---------------------------------------
✍🏻 *മിനിക്കഥ* [ *29* ]📝
-----------------------------------------
മണിക്കൂറുകൾ കഴിഞ്ഞാൽ കഴുത്തിൽ തൂക്കുകയർ വിഴും. സിനിമയിലെ പോലെ അവസാന ആഗ്രഹം എന്താണെന്നു ചോദിക്കുമോ,
ചോദിച്ചാൽ എന്ത് പറയും,
മരണത്തെ കുറിച്ചോർത്തല്ല വേവലാതി അവസാന ആഗ്രഹം ചോദിക്കുമ്പോൾ എന്ത് പറയും എന്നതിലാണ്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -28


---------------------------------------
✍🏻 *മിനിക്കഥ* [ *28* ]📝
-----------------------------------------
ഒളിവിലായിരുന്നു രണ്ടുനാൾ,
കുത്തുകേസിൽ ഇനി അകത്തുപോകാൻ വയ്യ,
മറ്റുകാരണമൊന്നുമില്ലാതെ പാർട്ടിക്കുവേണ്ടി കൊന്നതാണെന്ന വാർത്ത‍ ഞാൻ നിഷേധിക്കാനും പോയില്ല,
കാലങ്ങൾ തെളിയിക്കില്ല എന്നറിയാം,
സത്യം എന്റെ ഭാര്യക്കുമാത്രമറിയാം അതുമതി.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -27


---------------------------------------
✍🏻 *മിനിക്കഥ* [ *27* ]📝
-----------------------------------------
സാഹിത്യവാക്കുകൾ അരച്ചുകുടിച്ചു,
സംസാരിക്കാൻ വരുന്നവരോട് നമസ്കാരം പറഞ്ഞു, ഫേസ്ബുക്കിലും, വാട്ട്സാപ്പിലും, വായ് തോരാതെ സംസാരിച്ചു, നാട്ടിൽ ആരൊക്കെയോ ആണ് എന്നാൽ ആരൊക്കെയോ അല്ലാത്ത മട്ടിൽ ജീവിതമിങ്ങനെ മുന്നേറുമ്പോൾ, ഭാവി ജീവിതം ഇങ്ങനെ അല്ലാതെ ജീവിച്ചു തീർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജീവിതമാണിത്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -26


---------------------------------------
✍🏻 *മിനിക്കഥ* [ *26* ]📝
-----------------------------------------
മായയുടെ ജീവിതത്തിനു അർത്ഥം വന്നത് അവൾക്കു ഒരു കുഞ്ഞു പ്രസവിച്ചപ്പോഴായിരുന്നു,
എന്നാൽ അതല്ലാതെയായി തീർന്നത് കുറച്ചുമാസങ്ങൾക്ക് ശേഷം കുഞ്ഞിന്റെ അച്ഛൻ മരിച്ചപ്പോഴായിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -25


---------------------------------------
✍🏻 *മിനിക്കഥ* [ *25* ]📝
-----------------------------------------
ഞാനെന്ന വ്യക്തിയെ നിങ്ങൾക്ക് കാണാം,
എന്റെ ഉള്ളിലെ കറുത്തിരുണ്ട മറ്റൊരു മുഖം നിങ്ങൾക്ക് കാണാനാവില്ല,
അത് കാണണമെങ്കിൽ ഞാനൊരു തെറ്റ് കാരനാകണം.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -24


---------------------------------------
✍🏻 *മിനിക്കഥ* [ *24* ]📝
-----------------------------------------
ഫോണില്ലാതെ റോഡിലൂടെ നടന്ന പകൽ എല്ലാവരും ചോദിച്ചു 'നിന്റെ ഫോൺ എവിടെ എന്ന് '
രാത്രികളിൽ ഫോണില്ലാതെ വീട്ടുകാരോടൊപ്പം ഇരുന്നപ്പോൾ അവരും ചോദിച്ചു 'ഫോൺ കേടുവന്നോ എന്ന് ',
ഫോൺ കയ്യിലേന്തി നടന്ന പകലുകൾ, രാത്രികൾ ആർക്കും ഒന്നും ചോദിക്കാനില്ല, പറയാനില്ല.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -23


---------------------------------------
✍🏻 *മിനിക്കഥ* [ *23* ]📝
-----------------------------------------
പ്ലസ്‌ടു പാതിവഴിയിൽ പലകാരണങ്ങളാൽ ഉപേക്ഷിച്ചു, കയ്യിൽ ജലച്ചായവും, മുന്നിൽ ക്യാൻവാസും കൊണ്ടിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ ആയി.പകലുകളിൽ സാറായി, ഒഴിവുദിവസങ്ങളിലും, രാത്രികളിലും  വീട്ടിൽ ചടച്ചുകൂടിയിരിക്കുമ്പോൾ മറ്റുള്ളവർക്ക് കുശലം പറയാനൊരാളായി, നാട്ടുകാർക്ക്‌ ആരുമല്ലാത്ത ഞാനെന്ന വ്യക്തിയെ കുറിച്ചുപറയുവാനുമായി ജീവിതം ജീവിച്ചുതീർക്കുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

മിനിക്കഥ -22


---------------------------------------
✍🏻 *മിനിക്കഥ* [ *22* ]📝
-----------------------------------------
നിന്റെ നാട് ഇപ്പോഴും സൂര്യൻ ഉദിക്കാത്ത ഒരു നാടാണല്ലേ, ?

ആ അത് നീ പറഞ്ഞത് ശരിയാ, എന്റെ നാട്ടിൽ ഇനിയും ഒരുപാട് സൂര്യൻ ഉദിക്കാനുണ്ട്. പക്ഷെ നിന്റെ നാട്ടിൽ ഉദിച്ച സൂര്യൻ ഒരുപാട് കാലങ്ങൾക്ക് മുൻപ് എന്റെ നാട്ടിൽ അസ്തമിച്ചു പോയതാണ്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻