Wednesday, August 30, 2017

ദിവസകാഴ്ച്ച -ചെറുകഥ

(ചെറുകഥ )

     *ദിവസകാഴ്ച്ച*  
( *DHIVASAKAZHCHA*)

       WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA
  *************************
രസകരമായ ദിവസങ്ങളിലൂടെ കടന്നുപോയ കഴിഞ്ഞ ആഴ്ചകൾ,
ഈ ആഴ്ച്ചയിലെ തുടക്കം തന്നെ ഒരു കഥ എഴുതാനുള്ള സ്റ്റോറിയുടെ കാഴ്ചകണ്ടു ഇപ്പോഴും മൂഡ്‌ വിട്ടുപോയിട്ടില്ല. പാലക്കാട്‌ നിന്നും ട്രെയിനിൽ നാട്ടിലേക്കു തിരിക്കുകയാണ്.ജനലിനരികിലുള്ള സീറ്റിൽ ഇടം പിടിച്ചെങ്കിലും മഴ ചാറിയപ്പോൾ വേണ്ട എന്ന് വിചാരിച്ചു. മഴ വന്നപാടെ പോകുകയും ചെയ്തു.
ഓരോ സ്റ്റേഷനുകളിലും ആളുകൾ ഇറങ്ങി കയറുന്നത് അത്ഭുതകരമായി നോക്കികൊണ്ടിരിക്കുന്ന കൊച്ചു പയ്യൻ എന്റെ തൊട്ട് അപ്പുറത്ത് ഇരിപ്പുണ്ട്. അതിനപ്പുറത്ത് ഒരു സുന്ദരിയായ പെണ്കുട്ടിയും.ബോഗിയിലെ ബാക്കി ഉള്ള സീറ്റ് മൊത്തം കാലിയാണ്, അല്ല ഒരാളും കൂടി ഉണ്ട് എന്റെ നേരെ മുന്നിൽ ഇരിക്കുന്ന ഒരു യുവ ചെറുപ്പക്കാരൻ.
     അവനെ പരിചയപ്പെടുത്താൻ മറന്നു, മറന്നതല്ല വേണ്ട എന്ന് കരുതിയാ, കാരണം അവൻ നല്ല ഗ്ലാമർ ആണ്. പരിചയപ്പെടുത്തിയാൽ നിങ്ങൾ വിചാരിക്കും അവനും എന്റെ തൊട്ട് അപ്പുറത്തിരിക്കുന്ന പെണ്ണും ഇഷ്ട്ടത്തിലാണെന്നു. പോട്ടെ എന്തായാലും അതും പരിചയപെടുത്തി കഴിഞ്ഞു. അയ്യാൾ ആ പെണ്കുട്ടിയെ നോക്കുന്നുണ്ടോ എന്ന് എനിക്കൊരു തോന്നൽ, അല്ല അവർ പ്രണയിനികളാണോ എന്ന തോന്നൽ.  ഇടക്കപ്പോഴും തല തിരിക്കുമ്പോൾ അവളെ ഞാനും നോക്കും. എന്റെ അപ്പുറത്തുള്ള കുട്ടി അവളുടെ ആണോ? ആകാൻ വഴിയില്ല കാരണം അവളുടെ  നെറ്റിയിൽ സിന്ദൂരം ഇല്ല.
യാത്ര തുടർന്നു. ജനലിനുള്ളിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു. നേരെ ഇരിക്കുന്ന യുവാവ്‌ തല ഒരു സ്ഥാനത്ത് വെക്കാതെ തിരിച്ചു കൊണ്ടിരിക്കുന്നു. ആരെയോ കാത്തുനിൽക്കുകയാണോ,തിരയുകയാണോ എന്ന തോന്നൽ.  ഓരോ സ്റ്റേഷൻ എത്തിയാലും തല അയ്യാൾ വെളിയിലേക്കിടും, കയ്യിലുള്ള വാച്ചിൽ സമയം നോക്കും.
      തൊട്ടപ്പുറത്തുള്ള കുട്ടി എന്തോ തിന്നും കൊണ്ടിരിക്കുന്നു കയ്യിൽ എന്തിന്റെയോ പാക്കറ്റ് ഉണ്ട്, പെൺകുട്ടി  ബാഗിലുള്ള ബുക്ക് മറിച്ചു കൊണ്ടിരിക്കുന്നു, ഞാൻ വീണ്ടും ജനലിനുള്ളിലൂടെ കാഴ്ച്ചകൾ കാണാൻ തുടങ്ങി.
പെട്ടെന്ന് യുവാവ്‌ എഴുന്നേറ്റു മുകളിൽ വെച്ച രണ്ടുബാഗുകൾ കയ്യിലെടുത്തു അവന്റെ തൊട്ട് അപ്പുറത്ത് നിരത്തി വെച്ചു, കയ്യിലുള്ള ടവിൽ എടുത്തു അതിന്റെ അപ്പുറത്തും വെച്ചു, ആ റോ ഫുൾ ആയി, ഞങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി രണ്ടു സീറ്റ് ഒഴിവുണ്ട്, വെക്കാൻ ഒന്നും ഇല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു നോക്കി ഇരുന്നു, എന്തിനാ ഇങ്ങനെ വെച്ചത് എന്ന് വിചാരിച്ചു പുറത്തേക്ക് നോക്കിയപ്പോൾ ഒരു സ്റ്റേഷനിൽ നിർത്താൻ വേണ്ടി ഒരുങ്ങുകയാണ് ട്രെയിൻ.

പ്ലാറ്റ് ഫോമിൽ ആളുകൾ കയറാൻ വേണ്ടി നിൽക്കുന്നു. യുവാവ്‌ തല ജനലിനുള്ളിലൂടെ പുറത്തേക്ക് ഇട്ടു രണ്ടു സൈഡിലേക്കും നോക്കുമ്പോൾ ഇയ്യാൾക്ക് വട്ടാണോ എന്ന ഭാവത്തിൽ പെൺകുട്ടി നോക്കുന്നത് ഞാനും ശ്രെധിച്ചു ആ ഗെപ്പിൽ. കുട്ടിയുടെ കയ്യിലുള്ള പാക്കറ്റിലെ സാധനം ഇതുവരെ തീർന്നിട്ടില്ല. വീണ്ടും ഞാൻ ആ യുവാവിനെ ശ്രെധിച്ചു. ട്രെയിൻ നിർത്താൻ വേണ്ടി മുന്നോട്ടു നീങ്ങുകയാണ്. യുവാവ്‌ അല്പം സൈഡിലേക്ക് നീങ്ങി തലയും ഒപ്പം രണ്ടു കൈകളും കൂടി പുറത്തേക്ക് ഇട്ടു.ആരെയോ തിരയുകയാണ്. ആളുകളുടെ മുഖങ്ങൾ മിന്നിമായുന്നു. പെട്ടെന്ന് അയ്യാൾ എഴുന്നേറ്റു കയ്യ് രണ്ടും താഴോട്ടും, മേലോട്ടും അടിക്കാൻ തുടങ്ങി. ആരെയോ കണ്ട മട്ടിൽ. എതിരെ നോക്കുമ്പോൾ ഒരു കൂട്ടം അതിൽ ആൺകുട്ടികളും, പെണ്കുട്ടികളും ഉണ്ട് അവരും അതേപോലെ കയ്യും, മുഖത്ത് ചിരിയും വിടർന്നു നിന്നു. ട്രെയിൻ അവരുടെ മുൻപിൽ നിന്നു.ട്രെയിനിൽ അവരെല്ലാവരും കയറി യുവാവ്‌ പിടിച്ച സീറ്റുകളിൽ ഇരുന്നു. അതെ ഞാനാണ്‌ അഥിതി ഇവർ എന്നും ഇങ്ങനെ തന്നെയാണ് പോകുന്നത് എന്ന് തോന്നുന്നു.കാരണം  സ്റ്റേഷൻ എത്താൻ നേരത്തു ബാഗുകൾ സീറ്റുകളിൽ വെച്ചു, സുഹൃത്തുക്കളുടെ മുൻപിൽ തന്നെ ട്രെയിൻ വന്നു നിന്നു, അവരെല്ലാവരും പിടിച്ച സീറ്റിൽ ഇരുന്നു. അതെ ഞാൻ തന്നെയാണ് അഥിതി.
(ഞങ്ങളുടെ റോയിൽ ആ പെണ്കുട്ടിയുടെ അപ്പുറത്തും അവരുടെ പെൺകുട്ടികൾക്ക് സീറ്റ് കിട്ടി.തിരക്കില്ലാത്തതുകൊണ്ടാണെന്ന് ഞാൻ വിചാരിച്ചു പക്ഷെ നിൽക്കുന്നവരും ഇരുന്നിരുന്നില്ല. അവര്ക്കുവേണ്ടി മാറ്റിവെച്ചത് പോലെ. ആകെ മൊത്തം കൺഫ്യൂഷൻ. മാറ്റി വെക്കാൻ മാത്രം ഇവർ ആരാ.മറ്റു യാത്രക്കാർ  എല്ലാവരും പിന്നെ ഞങ്ങൾ മൂന്ന് പേരെയുമായി നോട്ടം, സുന്ദരിയായ  പെൺകുട്ടിയെയും,കുട്ടിയേയും,എന്നെയും. ഞങ്ങളാണല്ലോ അതിഥികൾ ബാക്കി എല്ലാവരും ഒന്നല്ലേ, ഇവരാരാ എന്ന് കരുതിയാണ് പല നോട്ടങ്ങളും, അടുത്തും, നേരെയും വന്നിരുന്ന ആളുകൾ പോലും. പിന്നെ കുറച്ചു നിമിഷത്തേക്ക് നിശബ്ദമായിരുന്നു. ആകെ നിശബ്ദം. എല്ലാ യാത്രക്കാരും പിന്നീട് വന്നിരുന്ന ആളുകളെയും, ആ യുവാവിനു നേരെയുമായി നോട്ടം. പെട്ടെന്ന് അതിലൊരു സ്ത്രീ ആംഗ്യ ഭാഷയിൽ സംസാരിച്ചു, അതെ പോലെ നേരെ നിന്നിരുന്ന യുവാവും സംസാരിച്ചു ചിരിച്ചു. ഞാൻ വിചാരിച്ചു ആരെയോ കളിയാക്കുകയാണെന്നു. പിന്നീട് വീണ്ടും നിശബ്ദം.
ഞാൻ മുകളിലുള്ള ബാഗ്‌ എടുത്തു സീറ്റിൽ വെച്ചു മൂത്രം ഒഴിക്കാനായി ബാത്‌റൂമിൽ പോയി, തിരിച്ചു വരുമ്പോൾ അവിടെ കൂട്ടം കൂടി നിന്നിരുന്ന ചെറുപ്പക്കാർ പറയുന്നത് കേട്ടു
 "ആ ബോഗിയിൽ ഇരിക്കുന്നവർ ഇല്ലേ അവർ സ്ഥിരം യാത്രക്കാരാ, എന്നും അവർ അവിടെ തന്നെ ഇരിക്കും, പക്ഷെ അവർക്ക് സംസാരിക്കാൻ കഴിയില്ല,ആർക്കും, അവർ ഏതോ കോളേജിലാണ് സംസാരിക്കാൻ കഴിയാത്ത ഏതോ കോളേജിൽ. "

കേട്ടപ്പോൾ എന്തോ എനിക്ക് അങ്ങോട്ട്‌ പോകാൻ തോന്നിയില്ല, പോകാതിരിക്കാനും കഴിയില്ലല്ലോ. ബോഗിയിൽ എത്തി അവരുടെ ഇടയിലൂടെ ജനലിനരികിലേക്ക് നീങ്ങുമ്പോൾ അവരുടെ മുഖത്തേക്കും, ചുണ്ടുകളിലേക്കും നോക്കി ഒരു കുഴപ്പവുമില്ലാത്ത പെരുമാറ്റം. ഇപ്പോൾ ഇങ്ങനെ ഒരു വാർത്ത‍ കേട്ടപ്പോൾ ശരിക്കും അത്ഭുദം.
ഞാൻ അപ്പുറത്തുള്ള കുട്ടിയെ നോക്കി കയ്യിലുള്ള പാക്കറ്റ് തിന്ന്  കഴിഞ്ഞിരുന്നു. ആ സുന്ദരിയായ ചെറുപ്പക്കാരി ബുക്ക് വായിക്കുന്നത് നിർത്തി ഇപ്പോൾ പത്രം വായിക്കുകയാണ്. ഞാൻ ജനലിനുള്ളിലൂടെ പുറത്തേക്ക് നോക്കുന്നത് നിർത്തി ഇവരുടെ പെരുമാറ്റം ശ്രെദ്ധിച്ചു, ഞാൻ മാത്രമല്ല എല്ലാവരും ഇവരെ തന്നെയാണ് നോക്കുന്നത്. അവർ പരസ്പരം ചിരിക്കുകയാണ്. ഒരു പെൺകുട്ടി ആംഗ്യ ഭാഷയിൽ സംസാരിച്ചു,അപ്പോൾ തന്നെ യുവാവും, പിന്നെ കൂടെയുള്ള എല്ലാവരും ഒരു തർക്കമെന്നോണം അവരുടെ ഭാഷയിൽ സംസാരിക്കുന്നു. ആ സംസാരത്തിനു അവസാനമുണ്ടായിരുന്നില്ല. അവർ സംസാരിച്ചുകൊണ്ടെ ഇരുന്നു, ഓരോ കാര്യങ്ങളാൽ, ഒന്നും മനസ്സിലാവാതെ ഞാനും കുട്ടിയും, പെണ്കുട്ടിയും, കുറച്ചു യാത്രക്കാരും മുഖാമുഖം നോക്കി നിന്നു. എനിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ. ഇവിടെ ഞങ്ങൾക്കാണ് വൈകല്യം സംഭവിച്ചത് അവർ സംസാരിക്കുകയാണ്. സംസാരിക്കാൻ അറിയുന്ന നമ്മൾ മൂഖരും. കുറച്ചുനേരം ചിന്തിച്ചു പുറത്തേക്ക് നോക്കിയിരുന്നു. ഇടക്ക് ഇവരുടെ മുഖവും, സംഭാഷണവും. ആ കാഴ്ച്ച കൂടുതൽ നേരം കണ്ടുനിൽക്കാൻ എനിക്കാവുന്നില്ല. സ്റ്റേഷൻ എത്തിയ ഞാൻ യാത്രപറച്ചിൽ പോലെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി ഇറങ്ങി. വീട്ടിൽ എത്തുന്നതുവരെ കാഴ്ച്ച തന്നെയായിരുന്നു മനസ്സിൽ എല്ലാവരോടും പറയണമെന്നുണ്ട് എന്നാൽ ഒരു കഥ എഴുതാനുള്ള സ്റ്റോറി ഉണ്ട് അതുകൊണ്ട് കഥയിലൂടെ അറിയട്ടെ എന്ന് കരുതി രംഗം ആരോടും പറഞ്ഞില്ല.
രാത്രിയിൽ പേപ്പറും പേനയും എടുത്തു എഴുത്ത് ആരംഭിച്ചപ്പോൾ എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം, ഏത് രീതിയിൽ അവസാനിപ്പിക്കണം എന്നൊക്കെ ചിന്ത. പേപ്പറു മടക്കി, പേന ടോപ്പിട്ട് ഫോൺ കയ്യിലെടുത്തു വാട്ട്സാപ്പിലെ ഒരു ഗ്രൂപ്പിൽ ദിവസകാഴ്ച്ച പറഞ്ഞ പരിപാടിയിൽ എഴുതാൻ തീരുമാനിച്ചു എഴുതി തുടങ്ങി. എഴുതി എഴുതി അവസാന വാക്കും എഴുതി ഒരു തവണ വായിച്ചപ്പോൾ അതൊരു ചെറുകഥക്കുള്ള സ്കോപ്പ് ഉണ്ടായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല ദിവസകാഴ്ച്ച പറഞ്ഞ ചെറുകഥയാക്കി അതിനെ മാറ്റി. ആ ചെറു കഥയാണ് ഈ ദിവസകാഴ്ച്ച എന്ന എന്റെ രചന..................
_________________________
              *BY*
   *അജയ് പള്ളിക്കര*

Tuesday, August 22, 2017

കട്ടുറുമ്പും കാക്കാച്ചി ഉറുമ്പും - ചെറുകഥ

(ചെറുകഥ )

 WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*

  *കട്ടുറുമ്പും കാക്കാച്ചി ഉറുമ്പും*  
( *KATTURUMBUM KAKKACHI URUMBUM*)
  *************************
ഇടിയെ കുറിച്ചോർക്കുമ്പോൾ ഇടിമിന്നലിനെ കുറിച്ചോർക്കണം, മഴയെ കുറിച്ചോർക്കുമ്പോൾ മഴ തുള്ളികളെ കുറിച്ചോർക്കണം. ഓരോ മഴ തുള്ളി ഭൂമിയിലേക്ക് പതിക്കുമ്പോഴും ഭൂമിയിലെ മണ്ണ് പിളരും. മണ്ണിന്റെ മണം, സുഗന്ധം പരക്കും. അതികഠിനമായ മഴ നാശം വിതക്കും. അതി സുന്ദരമായ മഴ കുളിർമയേകും.

ഭൂമിയിലെ കുഞ്ഞു രണ്ടു ഉറുമ്പുകളെ ഇന്ന് ഞാൻ പരിചയപെട്ടു. അവർക്ക് പേരും ഇട്ടു കട്ടുറുമ്പും, കാക്കാച്ചി ഉറുമ്പും. മണ്ണിന്റെ സുഗന്ധം അറിഞ്ഞു അവർ രണ്ടുപേരും പരസ്പരം ചേർന്നു തീറ്റതേടി പോകുകയാണ്. ഇവരുടെ ഈ ബന്ധത്തിന് ഒരു ഫ്ലാഷ് ബാക്ക് ഉണ്ട്.
കർക്കിടക മഴ. അതിലായിരുന്നു അവരുടെ സൗഹൃദവും, പിന്നീട് ഇഷ്ട്ടവും തുടങ്ങിയത്. കാക്കാച്ചിയുടെ വീട് കുന്നിന്റെ മുകളിലും, കട്ടുറുമ്പിന്റെ കുന്നിൻ താഴത്തുമായിരുന്നു. അമ്മയും അച്ഛനും ഉള്ളതായിരുന്നു അവരുടെ കുടുംബം.കർക്കിടക മഴ. കുത്തിയൊലിച്ചു വന്ന വെള്ളം കുന്നിൻ മുകളിൽ നിന്നും താഴേക്ക്‌ വൻ നാശത്തെ കൊണ്ടുവന്നു. അതിൽ കാക്കാച്ചി ഉറുമ്പും കുടുംബവും ഉണ്ടായിരുന്നു. കുത്തിയൊലിച്ചു വന്ന വെള്ളത്തിന്‌ താഴത്തെ ഒന്നും നശിപ്പിക്കാനായില്ല. കാക്കാച്ചി ഉറുമ്പും, കുടുംബവും എത്തിപ്പെട്ടത് കട്ടുറുമ്പിന്റെയും, കുടുംബത്തിന്റെയും മുന്നിലായിരുന്നു. പക്ഷെ കാക്കാച്ചിയുടെ അച്ഛനും, അമ്മയും മരണപ്പെട്ടിരുന്നു. പിന്നീടു കട്ടുറുമ്പിന്റെ കുടുംബത്തിനൊപ്പം കാക്കാച്ചി താമസിച്ചു. അവർ ചങ്ങാതിമാരായി. പരസ്പരം ഒരുമിച്ചു തീറ്റതേടി, രാത്രി ഒരുമിച്ചു കിടന്നു,
കാലങ്ങൾ കഴിഞ്ഞപ്പോൾ കട്ടുറുമ്പിന്റെ കുടുംബവും മണ്ണിൽ നിന്നു വിട പറഞ്ഞു. കട്ടുറുമ്പും, കാക്കാച്ചിയും മാത്രമായി,അവർ പരസ്പരം പ്രണയിച്ചു,  അവരുടേതായി ഈ  ലോകം. കുന്നിൻ താഴത്ത് നിന്നും മുകളിലേക്ക് കാക്കാച്ചിയെയും കൂട്ടി താമസം മാറി. അവരുടെ അച്ഛനെയും, അമ്മയെയും കുന്നിൻ മുകളിൽ കുഴിച്ചിട്ടു. അവർ എന്നും അവിടെ പോയി ഇരിക്കും കരയും.

മറ്റൊരു കർക്കിടകം വന്നു. കുന്നിൻ മുകളികൂടെ തീറ്റതേടിപോകുമ്പോഴാണ് അത് സംഭവിച്ചത് കാറ്റും മഴയും പെയ്തു,  ഇടിയും വെട്ടി മിന്നലും കണ്ടു. ഒരുനിമിഷം അച്ഛനെയും, അമ്മയെയും ഓർത്തു. ഞങ്ങൾക്ക് പേടിയായി. കുന്നിൻ മുകളിലുള്ളവർ എല്ലാവരും പെട്ടിയും, കിടക്കയും എടുത്തു താഴേക്ക്‌ ഇറങ്ങുന്നു. എന്നാൽ കുത്തിയൊലിച്ചു വന്ന മഴവെള്ളം ഞങ്ങളുടെ ആയുസ്സിന് അവിടെ വിധി കല്പ്പിച്ചു. അച്ഛനെയും അമ്മയെയും കാണാനുള്ള തിടുക്കത്തിൽ കുത്തിയൊലിച്ചു വന്ന  മഴവെള്ളത്തെ സന്തോഷത്തോടെ ഏറ്റുവാങ്ങി ഞങ്ങൾ വിട പറഞ്ഞു.

ഞാൻ ഇന്ന് കണ്ട ഉറുമ്പുകൾ അവരായിരുന്നില്ല. അവർ അന്നേ മരിച്ചവരാണ്. എന്നാൽ എനിക്ക്‌ എന്റെ കട്ടുറുമ്പും, കാക്കാച്ചി ഉറുമ്പും തന്നെയാണ് ഇത്. അവർ രണ്ടുപേരും തീറ്റതേടി കുന്നിന്മുകളിലേക്ക്  നടന്നുനീങ്ങി.
_________________________
              *BY*
   *അജയ് പള്ളിക്കര*

Saturday, August 19, 2017

കവുങ്ങ് -ചെറുകഥ


(ചെറുകഥ)

 WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*

         *കവുങ്ങ്*
      ( *KAVUNGU*)
  *************************
ആഘോഷിച്ചു തീർക്കേണ്ട നാളുകൾ ആഘോഷിച്ചു തീർക്കാമായിരുന്നു എന്ന തോന്നൽ മാത്രമല്ല ആഘോഷിച്ചു തന്നെ തീർത്തു. അത് മറ്റുള്ളവരിൽ ഭീകരത വരുത്തുവോളമായിരുന്നു എന്ന സത്യം ഞങ്ങളുടെ മനസ്സുകളിൽ മായാതെ കിടക്കുന്ന വലിയ സത്യം കൂടി ആയിരുന്നു. സത്യങ്ങൾ ഞങ്ങൾ നുണകളാക്കാൻ ശ്രെമിച്ചു. മറ്റുള്ളവർ നുണകൾ സത്യങ്ങളാക്കാനും.

വിജയമായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം സൗഹൃദങ്ങൾ എവിടെ ഉണ്ടെങ്കിലും അവിടെ വിജയത്തിന് കഠിനമില്ല. എന്നാണ് പറയാറ്. വിജയിച്ച നാളുകളിൽ സന്തോഷമുണ്ടായിരുന്നു. സന്തോഷത്തിന്റെ നാളുകളിൽ അല്പം പുകയും പറപ്പിക്കുമായിരുന്നു. ഇതുവരെയുള്ള ജീവിതയാത്രയിൽ ലക്ഷ്യമിട്ട പല പ്രയാണങ്ങളും ഞങ്ങൾക്ക് വിജയം മാത്രമേ തന്നിട്ടുള്ളു. എന്നാൽ ഈ അടുത്ത കാലത്ത് ലക്ഷ്യമിട്ട പ്രയാണത്തിൽ വിജയം കണ്ടില്ല. മറിച്ചു കള്ളൻ എന്ന് മുദ്രപത്രം കിട്ടുവാനുള്ള വഴിയായി. വഴികളെല്ലാം അടച്ചുവെങ്കിലും ചിലരുടെയൊക്കെ മനസ്സുകളിൽ മായാ നൂലുപോലെ മറഞ്ഞു കിടപ്പുണ്ടാകും. ആരോടും പുറത്തു പറയാതെ.
ആ രാത്രികൾ ഞങ്ങൾക്ക് വിലപ്പെട്ടതായിരുന്നു. കവുങ്ങ് എന്ന വലിയൊരു മരത്തിനുവേണ്ടി രാത്രിയിലുള്ള ആരും കാണാ പോക്കിന് ഒരു രാത്രിയിൽ തന്നെ തുടക്കം കുറിച്ചു. അഞ്ചു പേർ അജയ് അജയ്, ഷിബിൻ, ബിനു, അർജുൻ, വിഷ്ണു.
അഞ്ചാമത്തെ രാത്രിയിലായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടലുകൾ പിഴച്ചത്.
IS BAD NIGHT.
1- *രാത്രി*
--------------------
ടോർച്ചെടുക്കു, മുഖത്ത് തോർത്തുമുണ്ട് കെട്ടിക്കോ, മടാളു വേണ്ട.ഇന്ന്‌ കവുങ്ങ് നോക്കാൻ പോവുകയാണ്. നമുക്ക് ആ വീടിന്റെ ബേക്കിലൂടെ പോകാം, ഒച്ചയും, ബഹളവും ഉണ്ടാക്കരുത്. ശബ്ദം ഉണ്ടായാൽ ആരും ഓടരുത്. മതിൽ ചാട്, എല്ലാവരും ഒപ്പം നടക്ക്. കൈ കോർത്ത്‌ പിടിച്ചോ. ഹാവു രക്ഷപെട്ടു വീട് എന്ന കടമ്പ കടന്നു. മതിലിന്റെ അരികിലൂടെ നടക്ക്. കിണറിന്റെ ബേക്കിൽ എല്ലാവരും ഇരുന്നോ, രക്ഷയില്ല, മതിൽ ചാടാൻ വഴിയില്ല. മതിലിനപ്പുറമാണ് ആ കവുങ്ങ്. പോട്ടെ സാരമില്ല. വേറെ കവുങ്ങ് നോക്കാം.  എല്ലാവരും ആ നേരെ കാണുന്ന  പറമ്പിലേക്ക് നടക്ക്. പാമ്പ് നോക്കണം, ആരോ നോക്കുന്നുണ്ടോ എന്നൊരു തോന്നൽ. ദാ ഈ കവുങ്ങ് കുഴപ്പമില്ല. പക്ഷെ നമ്മൾ വിചാരിച്ച ആ പറമ്പിന്റെ അപ്പുറത്തുള്ള കവുങ്ങിനെക്കാൾ ചെറുതാണ്. ശരി നാളെ വന്നു വേണ്ടത് ചെയ്യാം. ഇനി  വന്ന വഴിയിലൂടെ പോകേണ്ട റിസ്ക്‌ ആണ്  മറ്റൊരു വഴിയിലൂടെ പോകാം. ആ വീടിന്റെ മുന്നിലൂടെ ഓരോരുത്തരായി ഓടിക്കോ, എല്ലാവരും അകത്താണ് ശ്രെദ്ധിക്കില്ല.

ഹാവു എല്ലാവരും എത്തിയില്ലേ, ഈ ഒരു പ്ലാനിങ് ആണ് നമ്മുടെ. എല്ലാവരും റെഡിയല്ലേ. അപ്പൊ നാളെ.
2- *രാത്രി*
--------------------
രാവിലെ പോയി ചാടാനുള്ള മതിലുള്ള സ്ഥലങ്ങളും,കവുങ്ങും എല്ലാം ശരിയാക്കി. രാത്രിയാകാൻ തക്കം പാത്തിരുന്നു.
ഇരുട്ട് വന്നു. ഇന്ന് മടാളു എടുത്തോ, ഞങ്ങൾ ആരും കാണാതെ വീടിന്റെ പുറകിലൂടെ കിണറിനടുത്ത് എത്തി. അപ്പുറത്തെ പറമ്പിലേക്ക് കടക്കാൻ ശ്രെമിച്ചതും ഒച്ചയും ബഹളവും, ആരോ ടോർച്ചടിക്കുന്ന പോലെ. ഞങ്ങൾ കിണറിന്റെ അവിടെ ഒളിച്ചിരുന്നു. ആകെ ബഹളം.എല്ലാവരുടെയും ഉള്ളിൽ പേടി. പിടിച്ചാൽ കഴിഞ്ഞു കാര്യം. ശ്വാസം വിടാതെ, അല്പനേരം കിണറിന്റെ അവിടെ തന്നെ ഇരുന്നു. വേണ്ട, ഇത് നമുക്ക് ഒഴിവാക്കാം, നമുക്ക് പറ്റിയ പണി അല്ല ഇത്. ഞങ്ങൾ തിരിച്ചു.
3- *രാത്രി*
-------------------
നമ്മൾ എല്ലാവരും കൂടി ഒരു പ്ലാനിട്ടാൽ അത് ലക്‌ഷ്യം കണ്ടേ അടങ്ങു. അടിക്ക്‌ എല്ലാവരും കയ്യ്. ഇന്ന് എന്തായാലും പോകുന്നു. വെട്ടുന്നു.

രാത്രി പതിവുപോലെ ചെറിയ മതിൽ ചാടി ഇറങ്ങി വീടിന്റെ പുറകിലൂടെ പോയി കിണറിന്റെ അവിടെ ഇരുന്നു. രണ്ടുപേർ ആദ്യം അപ്പുറത്തെ പറമ്പിലേക്ക് പോയി. പിന്നാലെ ഞങ്ങളും. മടാളു എടുത്തു കവുങ്ങിന്റെ കടക്ക് നോക്കി ഒരൊറ്റ വെട്ട്. നല്ല ശബ്ദം ഉച്ചത്തിൽ മുഴങ്ങി, വെട്ടാണെങ്കിൽ ആഴത്തിൽ ആവുന്നുമില്ല. കുറച്ചു വെട്ടുകൾ വെട്ടി. ഈ മൂന്നാമത്തെ രാത്രിയും ഉപേക്ഷിച്ചു വരേണ്ടിവന്നു.
4- *രാത്രി*
-----------------
രാത്രി ഞങ്ങൾ എല്ലാവരും ഒരുമിച്ചു കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇടിയും, മിന്നലുമായി മഴ വന്നത്. എല്ലാവരും മഴയത്ത് ആടി തിമർത്തു കുളിക്കുമ്പോൾ കറന്റും പോയി. "പിള്ളേരെ, നമുക്ക് ഒരു കയ്യും കൂടി നോക്കിയാലോ. നല്ല മഴയും, ഇടിയും. പോയി കവുങ്ങ് വെട്ടാം, ശബ്ദം ഉണ്ടാവില്ല, വാ ഇറങ്ങു, തോർത്തുമുണ്ട് കയ്യിൽ പിടിച്ചോ, മാടാളു എടുത്തില്ലേ,
ചാടിയും, മറിഞ്ഞും,മഴ നനഞ്ഞും,  മഴ മാറുംമുമ്പ് കവുങ്ങ് വെട്ടാൻ തുടങ്ങി. ഒരുപാട് വെട്ടിയെങ്കിലും മുറിയുന്നില്ല. മഴയും, ഇടിയും ഉള്ളതുകൊണ്ട് ശബ്ദം കുഴപ്പമില്ല. പക്ഷെ കവുങ്ങ് മുറിയുന്നില്ല. ഇല്ല ഞങ്ങൾക്ക് ഒരിക്കലും ഇത് വെട്ടാനാവില്ല.
5- *രാത്രി*
-------------------
ഈ രാത്രിക്ക് ഒരുപാട് പ്രത്യേകതകളുണ്ട്.
*ഒന്ന്* -ഇന്നത്തെ രാത്രിക്ക് ഞങ്ങൾ മൂന്നുപേരെ ഉള്ളു.ഷിബിയും, ബിനുവും ഞാനും.
*രണ്ട്*  -കവുങ്ങ് മുറിക്കുന്ന പ്ലാനിങ്ങും, ചിന്തയും എല്ലാം ഉപേക്ഷിച്ചു ദിവസങ്ങൾ കടന്നുള്ള രാത്രിയാണിത്.

ഇന്നത്തെ രാത്രിക്ക് ഞങ്ങൾ പുതിയൊരു പ്ലാനിങ് ഇട്ടു.കവുങ്ങിനെ ഞങ്ങൾ വെറുതെ വിട്ടിരുന്നു.

ഈ രാത്രി കടയിൽ പോയി മൂന്ന് ഫിൽറ്റർ വാങ്ങി.എവിടെ പോയി വലിക്കും, അതും ഞങ്ങൾ ചെറുപ്പക്കാർ. ആരും കാണാതെ വലിക്കണം. കവുങ്ങ് മുറിക്കാൻ പോകുന്ന വീടിന്റെ പുറകിലേക്ക് മതിൽ ചാടിയതും എന്റെ ചെരൂപ്പ് ചളിയിൽ താഴ്ന്നുപോയി.എടുക്കാൻ നിന്നില്ല. ഞാനതു ഉപേക്ഷിച്ചു. ഞങ്ങൾ കിണറിന്റെ അവിടെ പോയി വലിച്ചു. തിരിച്ചു വീടിന്റെ ബേക്കിലൂടെ ചെറിയ ഫോണിന്റെ  വെളിച്ചത്തിൽ  പമ്മി വരുമ്പോൾ വീടിന്റെ നാഥൻ വിജയൻ മൂത്രം ഒഴിക്കാൻ വരുന്നു.കൂടെയുള്ള ബിനുവിന്റെ കുടുംബമായതുകൊണ്ട്, ഞങ്ങൾ രണ്ടുപേരും മാറിനിന്നു ബിനു അവിടെ മൂത്രം ഒഴിക്കുന്നപോലെ നിന്നു.
"നീ എന്താ ഇവിടെ, നീ എപ്പോഴാ ഇങ്ങോട്ട് വന്നത്, ഏതോ പന്തിക്കേട് ഉള്ളപോലെ "   ചോദ്യങ്ങൾ ഉയർന്നു. അവർ രണ്ടുപേരും ചോദ്യങ്ങളും, ഉത്തരങ്ങളും പറഞ്ഞു അടുക്കളവഴി അകത്തേക്ക് പോയി. ഞങ്ങൾ ചാടിയ മതിൽ തിരിച്ചു ചാടി അറിയാത്ത മട്ടിൽ വിജയന്റെ വീട്ടിലേക്ക് ചെന്നു ബിനുവിനെ വിളിച്ചു പോയി.

*പക്ഷെ ഈ രാത്രിയിലായിരുന്നു. പ്രശ്നങ്ങൾ നടന്നത്*
6- *രാവിലെ*
-----------------------
മതിൽ ചാടുമ്പോൾ താഴ്ന്നുപോയ ചെരൂപ്പ് അവരുടെ ശ്രെദ്ധയിൽ പെട്ട് അവർക്ക് കിട്ടി. അതുപോലെ തന്നെ രാത്രി തിരിച്ചു മതിൽ ചാടുന്നത് വിജയൻ കണ്ടുവെന്ന പ്രസ്താവനയും. 'രാത്രിയിൽ ബിനു എന്ത് ചെയ്യുകയായിരുന്നു അവിടെ,മൂത്രം ഒഴിക്കാൻ പോയാൽ തന്നെ മിറ്റത്ത് നിൽക്കുമ്പോൾ അവൻ എങ്ങനെ പോയി, എന്റെ ചെരുപ്പ് എങ്ങനെ പറമ്പിൽ ചളിയിൽ വന്നു. '

ഇങ്ങനെയുള്ള വലിയ വലിയ സത്യങ്ങളുടെ പഴുതുകൾ എല്ലാം ഞങ്ങൾ അടച്ചു അത് നുണകളാക്കി മാറ്റി. സത്യത്തെ ഞങ്ങൾ തുറങ്കലിൽ അടച്ചുപൂട്ടി തുറക്കാൻ പറ്റാത്തവിധം.
ഞങ്ങൾ എല്ലാവരും കൂടി ഒരു വീടിന്റെ മുറ്റത്തുകൂടി പുക വലിച്ചു പോകുന്നത് അവിടുത്തെ വയസ്സായ അച്ഛമ്മ കണ്ടു. പ്രസ്താവന പലരോടും ഉന്നയിച്ചെങ്കിലും ആ വലിയ സത്യങ്ങളെല്ലാം ഞങ്ങൾ നുണകളാക്കി.
*മറ്റൊരു രാത്രി*
------------------------------
"നമുക്ക് എല്ലാവർക്കും കൂടി, പലരെയും ഉൾപ്പെടുത്തി ഒരു ക്ലബ്‌ തുടങ്ങിയാലോ"
"അതിനു ആദ്യം വേണ്ടത് ഒരു ഇരിക്കാനുള്ള സ്ഥലമാണ്‌."
"റോഡിന്റെ അവിടെ," "എന്തുകൊണ്ടാ ഉണ്ടാക്കുക,"
"കവുങ്ങ് ഉണ്ടെങ്കിൽ നടക്കില്ലേ "
"ചോദിക്കാൻ പോയാലോ"
"ഇന്നലെ രാത്രി കവുങ്ങ് മുറിക്കാൻ പോയത് ആരോടെങ്കിലും ചോദിച്ചിട്ടാ, പിള്ളേരെ, മടാളു എടുക്കു, നല്ല അന്തരീക്ഷം വാ കവുങ്ങ് മുറിക്കാൻ ഈ രാത്രിയിൽ തന്നെ പോകാം. സമയം കളയണ്ട. ഇത് നേടിയിട്ടെന്നെ കാര്യം. എല്ലാവരും കയ്യടിക്ക്.
                   
_________________________
              *BY*
   *അജയ് പള്ളിക്കര*

Friday, August 11, 2017

ആവർത്തനങ്ങൾ -കഥ

(കഥ)

 WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*

    *ആവർത്തനങ്ങൾ*   ( *AAVARTHANANGAL*)

*************************
കൂട്ടുബെല്ലിന്റെ ശബ്ദം കേട്ട് ക്ലാസ്സിൽ നിന്നും ഉറക്കത്തിൽ ഞെട്ടി ഉണർന്നു. കുട്ടികളെല്ലാം ബാഗുമായി ഗെറ്റ് കടക്കുന്നുണ്ടായിരുന്നു. എന്നും ആദ്യം പോകേണ്ട ഞാൻ ഇന്ന്‌ എല്ലാവരും പോയിട്ട് അവസാനം ആയി. കുഴപ്പമില്ല. ഇന്ന്‌ ഇനി മറ്റുള്ള കുട്ടികൾ എല്ലാവരും പോയിട്ട് പോകാം. ഞാൻ ഉറക്കം പൂർത്തിയാക്കാൻ തുടങ്ങി. സ്കൂൾ നിശബ്ദമായി, ഉറക്കത്തിൽ നിന്ന് കണ്ണുതുറന്നു. ക്ലാസ്സ്‌ റൂം പൂട്ടി ഗെറ്റ് കടന്നു റോഡിലെക്ക്‌.
 വണ്ടികൾ ചീറി പാഞ്ഞു പോകുന്നു. ആളുകൾ എന്തിനോ വേണ്ടി, എന്തോ ആവശ്യങ്ങൾക്ക്‌ നടന്നു നീങ്ങുന്നു. അതിലൊരാളായ ഞാൻ ബസ്സും കാത്ത് നിൽക്കുന്നു. ആളുകളുടെ നടവഴിയിൽ നിന്നു അല്പം നീങ്ങി നിന്നു ബസ്റ്റാന്റിലേക്ക്.  കാരണം കുണ്ടും കുഴിയും ഉള്ള സർക്കാരിന്റെ റോഡിലൂടെ അല്ല വണ്ടികളുടെ പോക്ക്, സാധാരണക്കാരന്റെ നടവഴികളിലൂടെയാണു.
      കുറച്ചു നേരത്തെ വെയിറ്റിംങ്ങിനു ശേഷം ബസ്സ്‌ ടൈം ആയി. ബസ്സിനു തൊട്ട് മുൻപ് ഒരു സ്കൂൾ വണ്ടി കടന്നു പോയി. അതിൽ ഒരു സുന്ദരി എന്നെ നോക്കി ചിരിക്കുന്നത് പോലെ, ഞാനും പുഞ്ചിരിച്ചു. ബസ്സ്‌ സ്റ്റന്റിൽ നിന്ന് റോഡിലെക്ക്‌ ഇറങ്ങി വരുന്ന വണ്ടികൾകൊക്കെ കൈ കാട്ടി. ബസ്സ്‌ വന്നു. ഉള്ളിലെ ശക്തി കയറാൻ പ്രേരിപ്പിച്ചു പക്ഷെ ഞാൻ കയറിയില്ല. ബസ്സ്‌ ദൂരെക്ക്‌ പോകുന്നത് കണ്ണും നട്ട് നോക്കി നിന്നു.
ഒരു പയ്യന്റെ ബൈക്കിന് കൈകാട്ടി നിർത്തി. അതിൽ കയറി ബസ്സിനെയും, സ്കൂൾ വണ്ടിയെയും വെട്ടിച്ചു എന്നെയും കൊണ്ട് ബസ്സ്‌ സ്റ്റാന്റിലെക്ക്‌.
                      സ്കൂൾ വണ്ടിയിലുള്ള സുന്ദരി വരുന്നതും കാത്ത് അങ്ങനെ നിന്നു. ചുറ്റും നോക്കിയപ്പോഴാണ് മനസ്സിലായത്, ഞാൻ മാത്രമല്ല എന്റെ ചുറ്റും ഇതുപോലെ ഒരുപാട് പേര് കാത്തു നിൽക്കുന്നു. ആദ്യം സ്റ്റാന്റിലേക്ക് വന്നത് ബസ്സായിരുന്നു. കുറച്ചു ചെക്കന്മാർ അങ്ങനെ പോയി സമാധാനം. സ്കൂൾ കുട്ടികളെ ഇറക്കി എപ്പോഴെത്താനാ ഞാൻ ചിന്തിച്ചു.
    കാത്തിരിപ്പിനൊടുവിൽ എന്റെ മുൻപിൽ സ്കൂൾ വണ്ടി നിർത്തി, അവൾ ഇറങ്ങി. എന്നെ നോക്കി പിന്നെ നടന്നു. അന്നയും റസൂലിലെ ഫഹദിനെ പോലെ അവളുടെ പിറകെ ഞാനും. 'അവൾക്കു പുറകിലേക്ക്‌ നോക്കണമെന്നുണ്ട് പക്ഷെ നോക്കുന്നില്ല. ' 'എനിക്ക് അവളോട്‌ മിണ്ടണമെന്നുണ്ട് പക്ഷെ ധൈര്യം കിട്ടുന്നില്ല '
                   അവളുടെ ബസ്സ്‌ അവളെയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. എന്റെ ചുണ്ടിൽ നിന്നു വാചകങ്ങൾ പൊട്ടി വിടരാൻ തുടങ്ങി പക്ഷെ "നാളെ കാണാം " എന്ന വാചകത്തിൽ ഒതുക്കേണ്ടി വന്നു. പുഞ്ചിരി തൂകിയ  അവളുടെ ചുണ്ടിൽ നിന്നും "ഭായ് " എന്നൊരു ചെറിയ ശബ്ദം പൊട്ടി വിടർന്നു. പിന്നേ അവളെയും കൊണ്ട് ബസ്സ്‌ വിദൂരതയിലേക്ക്. ഞാൻ സന്തോഷത്തോടെ വീട്ടിലേക്കും നടന്നു.

വൈകുന്നേരത്തെ കൂട്ടുബെല്ലിന്റെ ശബ്ദങ്ങളായിരുന്നു രാവിലത്തെ സ്കൂളിലേക്കുള്ള കാൽവെപ്പിൽ ആക്കം കൂട്ടിയിരുന്നത്. ഓരോ പിരിയഡും വളരെ രസകരമായി മാറി. ഇന്നലത്തെ അവളുടെ മുഖം ഓർത്തപ്പോൾ നടന്ന കാര്യം ആരോടും പറയാൻ തോന്നിയില്ല. ഒരു ദിവസം എല്ലാവരും അറിയും എന്ന പ്രതീക്ഷ ഉണ്ട്. ഇനി 2 നാൾ മാത്രം മതി. എന്തിനു എന്ന ചോദ്യമില്ല എല്ലാത്തിനും കൂടിയും.

ഇനി മുതൽ ഞാൻ അവസാനം പോകുന്നവരിൽ ഒരാളായിരിക്കും. കാരണം എന്താണെന്നു ഇപ്പോൾ നിങ്ങൾക്ക് അറിയാം. കൂട്ടുബെല്ലിന്റെ ശബ്ദമുയർന്നു. ഡെസ്ക്കിൽ തലവെച്ചു അങ്ങനെ കിടന്നു. കുറച്ചു കഴിഞ്ഞു ക്ലാസ്സ്‌ റൂം പൂട്ടി റോഡിലേക്ക് നടന്നു സ്കൂൾ വണ്ടി വരുന്നതും കാത്തു നിന്നു. പക്ഷെ സമയം അതിക്രമിച്ചു അവളെയും, അവളുടെ വണ്ടിയെയും കാണുന്നില്ല. ഞാൻ ബസ്സിനു കൈ കാട്ടി അതിൽ കയറി വിഷമിച്ചു അവളെയും ഓർത്ത്‌ ബസ്സിൽ ഇരുന്നു. ബസ്സ്‌ സ്റ്റാന്റ് എത്തിയ നിമിഷമാണ് എന്റെ ജീവിത പ്രണയത്തിലെ അപ്രതീക്ഷിതമായ സംഭവം നടന്നത്. ഞാൻ വരുന്നതും കാത്തു ബസ്സ്‌ സ്റ്റാന്റിൽ നിൽക്കുന്ന സുന്ദരി, എന്റെ വിചാരം മാത്രമാകാം അത്. പക്ഷെ അവൾ എന്നെ തന്നെയാണ് കാത്തു നിന്നിരുന്നത്.
നടവഴികളിൽ ചോദ്യങ്ങളും, ഉത്തരങ്ങളും പൊട്ടിവിടർന്നു

"എന്നെ എങ്ങനെ അറിയാം "
'ഞാൻ പലപ്പൊഴും കണ്ടിട്ടുണ്ട് '
"അപ്പോൾ ഞാനാണല്ലേ ശ്രെദ്ധിക്കാഞെ"
'ഉം'
"പേരെന്താ ?"
'സൗമ്യ'
"എന്റെ പേര് അറിയേണ്ടേ "
'അറിയാം '
"എങ്ങനെ അറിയാം "
'ശ്രീജിത്ത്‌ എന്നല്ലേ, കൂട്ടുകാർ വിളിക്കുന്നത് കേട്ടിട്ടുണ്ട്. '

സൗമ്യയുടെ ബസ്സ്‌ അവിടെ നിർത്തിട്ടിരിക്കുകയായിരുന്നു. ഇന്നലെ ഞാൻ പറഞ്ഞ വാക്ക് സൗമ്യ ഇന്ന് എന്നോട് പറഞ്ഞു 'നാളെ കാണാം'

ഓരോ ദിവസവും ഞങ്ങൾ കണ്ടു. ചോദ്യങ്ങളും, ഉത്തരങ്ങളും കൂടി. ഓരോ ദിവസങ്ങൾ കടന്നു പോകുന്നത് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഓരോ ദിവസത്തെ വേദനകളും,ദുഃഖങ്ങളും ആ കുറച്ചു സമയത്തിനുള്ളിൽ മറക്കും. പിന്നേ അവിടെ സന്തോഷമാകും.

ഓരോ ദിവസത്തെ പോലെ ഇന്നും കൂട്ടുബെല്ലിന്റെ ശബ്ദം ഉയർന്നു. പക്ഷെ ഇന്നത്തെ കൂട്ടുബെല്ലിന് ജീവിതത്തിന്റെ ശബ്ദമുണ്ടായിരുന്നു. ഞാൻ ഇന്ന് സൗമ്യയോട് ഹൃദയത്തിൽ തട്ടി സ്വന്തം ഇഷ്ട്ടം തുറന്നു പറയുകയാണ്. ഇന്ന് രണ്ടും കല്പ്പിചാണ്. സൗമ്യയോട് ഇഷ്ട്ടം തുറന്നു പറഞ്ഞാൽ ചിലപ്പോൾ ഞങ്ങൾ എന്നന്നെക്കുമായി വിട പറഞ്ഞേക്കാം. ഒരു പക്ഷെ ഇതുവരെ പോയ നീക്കങ്ങൾ പാളിയില്ലെങ്കിൽ അവൾ പുഞ്ചിരിക്കും.
ഞാൻ റോഡിലേക്ക് ഇറങ്ങി. സ്കൂൾ വണ്ടി മുന്നിലൂടെ കടന്നുപോയി ഒപ്പം സൗമ്യയുടെ ബസ്സും. റൂട്ട് ബസ്സിൽ കയറി ഞാൻ ആകെ കൺഫ്യൂഷനിൽ ആയിരുന്നു.ബസ്സ്‌സ്റ്റാന്റിൽ ഇറങ്ങി സൗമ്യയെ കണ്ടപ്പോൾ ഞാൻ അറിയാതെ തന്നെ പേടിച്ചു പോയി. ഇടവഴിയിൽ വെച്ചു പറയാൻ തുടങ്ങി
"സൗമ്യ എത്രെലാ പഠിക്കുന്നത് " (വിട്ടു പോയ ചോദ്യത്തെ ഓർമപ്പെടുത്തി )
'7 ൽ ഇനി 8 ലേക്ക്‌.ഇനി നമ്മൾ കാണുമോ എന്നറിയില്ല, പരീക്ഷ അടുക്കുകയാണ്, ക്ലാസ്സ്‌ പൂട്ടാനായി '
(ഇത് തന്നെ അവസരം )
"എനിക്ക് സൗമ്യയെ ഇഷ്ട്ടമാണ് "
പുഞ്ചിരിയോ, ദേഷ്യമോ അറിയാൻ സാധിക്കുന്നില്ല സൗമ്യ ബസ്സിൽ കയറി പോയി.

4 മാസങ്ങൾക്ക് ശേഷം
---------------------------------------
ഞാൻ ഇപ്പോൾ 10 ൽ പഠിക്കുന്നു. ഫ്രഷ്‌ ഇയർ, പുതിയ കുട്ടികളെ സ്വാഗതം ചെയ്യുകയാണ്. പുതിയ കുട്ടികളുടെ മുഖങ്ങളിൽ ബസ്സിൽ കയറി അന്ന് മിന്നിമാഞ്ഞ സൗമ്യയും ഉണ്ടായിരുന്നു. അന്നത്തെ ഇഷ്ട്ടം ഇപ്പോഴും ഉള്ളതുകൊണ്ടാണോ,  അതോ പേടിയോ അവൾ എന്നോട് സംസാരിച്ചത്. എന്തായാലും പിന്നേ അവിടുന്ന് മിന്നിതിളങ്ങികയായിരുന്നു അവളുടെ മുന്നിൽ. സ്പോർട്സ്, ആർട്സ് അങ്ങനെ എല്ലാ തരത്തിലും. കൂട്ടുകാർ അറിയേണ്ട സമയം ആയി എന്ന് തോന്നിയപ്പോൾ ഞാൻ തന്നെ എല്ലാവരോടും പറഞ്ഞു. പിന്നേ ലെറ്റർ, വൈകുന്നേരത്തെ സംസാരം, അങ്ങനെ ഓരോ നിമിഷവും സന്തോഷവും ആനന്ദവും ആയിരുന്നു.

വർഷങ്ങൾ കടന്നു
---------------------------------
(ശ്രീജിത്ത്‌, സൗമ്യ ഇപ്പോഴും അതെ സ്കൂളിൽ പഠിക്കുന്നു. ശ്രീജിത്തിന്റെ അവസാന ദിവസമാണ് ഇന്ന്. ഇന്നത്തെ പരീക്ഷ ശ്രീജിത്തിന്റെ +2 പൂർത്തിയാക്കുന്നു. ഒപ്പം സൗമ്യയുടെ 10 ഉം )

സ്കൂളിന്റെ പടി ഇറങ്ങുമ്പോൾ ഞാൻ അവസാന വാക്കായ് സൗമ്യയോട് പറഞ്ഞു "ഞാൻ ഒരു ദിവസം നിന്റെ വീട്ടിലോട്ടു വരും. നിന്നെ വിളിക്കാൻ. നീ ഇറങ്ങി വരില്ലേ "
'വരാം'
(കൂട്ടുബെല്ലിന്റെ ശബ്ദം ഉച്ചത്തിൽ മുഴങ്ങി )

(ശ്രീജിത്ത്‌, സൗമ്യ അവർക്ക് തുടർന്ന് പഠിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. ശ്രീജിത്ത്‌ ഒരു ഓട്ടോ വാങ്ങി ഓടിക്കാൻ തുടങ്ങി. സൗമ്യ ടൗണിലെ സ്റ്റുഡിയോയിൽ പോകാനും തുടങ്ങി. )

വർഷങ്ങൾ പിന്നിട്ടു
-----------------------------------
യുവ പുരുഷനായി ഞാൻ മാറി. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനായപ്പോൾ സൗമ്യയെ വിളിക്കാൻ വീട്ടിലേക്ക്  ചെന്നു.
"ഹലോ, സൗമ്യയില്ലേ "
അവളുടെ ചേച്ചിയാകാം ആരോ വന്നു. 'ആരാ ?'
"അവളുടെ കാമുകനാ ശ്രീജിത്ത്‌, അവളെ വിളിച്ചു കൊണ്ടുപോകാൻ വന്നതാ. അവളില്ലെ "
(സൗമ്യ വന്നു. )
"ഇറങ്ങി വാ സൗമ്യ, നമുക്ക് പോകാം "
'ഇപ്പോൾ വരാൻ പറ്റില്ല, നീ പൊയ്ക്കോ, ഞാൻ വരില്ല '

ഞാൻ റോഡിലേക്ക് ഓടി. വണ്ടിയിൽ ഇരുന്ന ബ്ലേഡ് എടുത്തു അവളുടെ മുന്നിൽ വെച്ചു ഞെരമ്പ് മുറിക്കാൻ നോക്കവേ അകത്തു നിന്ന് ഓടിവന്ന അമ്മ ബ്ലേഡ് തട്ടി കയ്യിന്റെ പാത്തിയിൽ തട്ടി. ചോര വാർന്നൊലിക്കുന്നുണ്ടായിരുന്നു.
'ഏട്ടൻ വരും മുൻപേ പോകാൻ നോക്കടാ '
(ചേച്ചി മൊഴിഞ്ഞു )
ഞാൻ നേരെ വീട്ടിലേക്ക് തിരിച്ചു.
ഫോണിലേക്ക് സൗമ്യയുടെ വിളി. 'അച്ഛൻ മരിച്ചിട്ട് 4 മാസം ആയിട്ടുള്ളു. അതിന്റെ ഷോക്ക്‌ ഇതുവരെ വിട്ടു മാറിയിട്ടില്ല. അതുകൊണ്ടാ ഇറങ്ങി വരാഞ്ഞേ,ഇങ്ങനെ ഒക്കെ പറയേണ്ടി വന്നത് '
"ഞാൻ രാത്രി വരാം, 1 മണിക്ക്, നിന്റെ വീടിനു മുന്നിൽ വണ്ടികൊണ്ട് ഉണ്ടാകും നീ ഇറങ്ങി വരണം. "

രാത്രി
-----------
സൗമ്യയുടെ വീടിനു മുന്നിൽ ഓട്ടോ കൊണ്ട് എത്തി. അവൾ പെട്ടിയും എടുത്തു വണ്ടിയുടെ പുറകിൽ വന്നിരുന്നു. എവിടെ നിർത്തണമെന്നറിയാതെ യാത്ര തുടർന്നു.
പിറ്റേ ദിവസം ഞങ്ങളുടെ രണ്ടു വീടുകളിലും ചർച്ചാവിഷയമായി.സൗമ്യയുടെ വീട്ടിൽ ജാതിയെ ചൊല്ലിയായിരുന്നു ചർച്ച കൂടുതൽ,

വർഷങ്ങൾ കഴിഞ്ഞു
-------------------------------------
നാടുവിട്ടതിന്റെ മൂന്നാം നാൾ  ഞങ്ങളെ സ്വീകരിക്കാൻ അവർ തയ്യാറായി.ഇപ്പോൾ ഞങ്ങൾക്ക് ഒരു കുഞ്ഞു മോളുണ്ട് തീർത്ഥ.ചെറിയ ലോഡ്ജിൽ ആണ് ഇപ്പോൾ താമസം. ഇടക്കിടെ സൗമ്യയുടെ വീട്ടിൽ പോകും, അവളുടെ അമ്മയെയും കൂട്ടി തീർത്ഥാടന യാത്ര നടത്തും. ആ ഇടയിലാണ് എന്റെ അമ്മ മരിച്ചത്. സൗമ്യയെയും കൊണ്ട് പോയിരുന്നു. തിരിച്ചു സ്വാഗതം ചെയ്യാൻ ചിലർക്ക് താല്പര്യ കുറവ് ഉണ്ടായിരുന്നു. പോയപ്പോൾ അവരായിരുന്നു തുറിച്ചു നോക്കിയിരുന്നത്.

(ഇങ്ങനെ കുടുംബം നല്ല രീതിയിൽ മുന്നോട്ടു പോകുമ്പോൾ ശ്രീജിത്തിന് അവന്റെ സ്വഭാവത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. കഞ്ചാവ്, ഹാൻസ്, പുക, അങ്ങനെ പോയി പെണ്ണ് വരെ വീക്നസ്സായി. ഒരു ദിവസം ഭാര്യയുടെ നാട്ടിൽ ഒഴിഞ്ഞ പാടവരമ്പത്തു വെച്ചു ഓട്ടോറിക്ഷയിൽ പെണ്ണിനേയും കൂട്ടി മഴയത്ത് ശ്രീജിത്തിനെ പിടിച്ചു. നാട്ടുകാർ എല്ലാവരും പോലീസിൽ ഏൽപ്പിച്ചു. നാട്ടിൽ കണ്ടുപോകരുതെന്ന് വാണിംഗ് കൊടുത്തു.)

സൗമ്യ ഒരു വീട് ശെരിയായിട്ടുണ്ട് കുറച്ചകലെ നമുക്ക് അങ്ങോട്ട്‌ മാറാം, നടന്ന സംഭവങ്ങൾ സൗമ്യയെ അറിയിച്ചിട്ടില്ല.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു സൗമ്യയുടെ ഫോണിലേക്ക് വിളി. അത് സൗമ്യയുടെ ഏട്ടനായിരുന്നു. ശ്രീജിത്തിന്റെ സ്വഭാവത്തെ കുറിച്ചും, നടന്ന സംഭവങ്ങളെ കുറിച്ചും പറഞ്ഞു . കേട്ടപാടെ കുട്ടിയേയും കൊണ്ട് സൗമ്യ വീട്ടിലേക്ക് പോയി.

ഓട്ടോ ഓടിച്ചു വീട്ടിൽ എത്തിയപ്പോഴാണ്. വീട്ടിൽ ആളനക്കമില്ലാത്തത്. കതക് തുറന്ന് അകത്തേക്ക് കടന്നു. ആരെയും കാണാനില്ല. സൗമ്യയെ ഫോണിലേക്ക് വിളിച്ചു "നീ എവിടെ, " 'ഞാൻ എന്റെ വീട്ടിലാ, നിങ്ങളുടെ കാര്യങ്ങളൊക്കെ അറിഞ്ഞു, എന്നാലും എന്നോട് '

ഓട്ടോ എടുത്തു സൗമ്യയുടെ വീട്ടിലേക്ക് പോയി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. നുണയാണെങ്കിലും. കൂട്ടി കൊണ്ട് വന്നു.

ജീവിതം മുന്നോട്ടു പോകുമ്പോൾ പ്രശ്നങ്ങൾ ഓരോന്നും ഉടലെടുക്കുന്നു. പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നു. സൗമ്യക്ക് ഇപ്പോൾ ഒരു ജോലി ഉണ്ട്. ഓട്ടോ ഓടിച്ചു ഞാനും പോകുന്നു.മകളെ സ്കൂളിൽ ചേർത്തു. സൗമ്യയുടെ ഏട്ടൻ ഗൾഫിൽ പോയി, ഇപ്പോൾ ഞായറാഴ്ചകളിൽ തീര്ഥയാർത്ഥയാണ് ഞങ്ങളുടെ അമ്മയെയും കൊണ്ട്. ജീവിതമിങ്ങനെ സന്തോഷത്തിൽ പോകുന്നു. കഴിഞ്ഞുപോയ കാര്യങ്ങൾ ഓർക്കാതെ.............  
_________________________
              *BY*
   *അജയ് പള്ളിക്കര*

Monday, August 7, 2017

പട്ടാളക്കാരൻ -ചെറുകഥ

(ചെറുകഥ)

 WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*

    *പട്ടാളക്കാരൻ*
 ( *PATTALAKKARAN*)

*************************
 ഓരോ പട്ടാളക്കാരന്റെയും ജീവിതം തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ അവരെ പറ്റി പറയുവാൻ ജനങ്ങൾക്കും, ഒപ്പം എഴുത്തുകാരൻമാർക്കും നൂറു നാവാണ്.  
      എന്റെ പട്ടാളക്കാരൻ തികച്ചും സാധാരണക്കാരനാണ്. വീട് കുമ്പിടി. കഷ്ടപ്പാടിൽ നിന്നും പഠിച്ചു പട്ടാളക്കാരനായവൻ. പട്ടാളത്തിൽ ഒരു ഗുണം ഉണ്ട് അവിടെ എന്ത് ജോലിയൊ ആയി കൊള്ളട്ടെ ചായ ഉണ്ടാക്കുന്ന ആളാണെങ്കിലും, ഫുഡ്‌ കൈ കാര്യം ചെയ്യുന്ന ആളാണെങ്കിലും അവരെല്ലാം പട്ടാളക്കാരനു. അവരുടെ ജോലി ചോദിക്കുമ്പോൾ പട്ടാളത്തിലാണ് എന്ന് പറയും.

ഒരു ദിവസം അദ്ദേഹത്തിന്റെ കുട്ടിയുടെ ചോറൂണ് പറയാനായിരുന്നു വീട്ടിലേക്ക് വന്നത്. സംസാരത്തിനിടയിൽ പട്ടാള ജീവിതത്തിലെ ഏടുകൾ മറിക്കാൻ തുടങ്ങി. അനുഭവ ഏടുകൾ. അദ്ദേഹത്തിന്റെ മനസ്സ് പതുക്കെ തുറന്നു. എല്ലാ പട്ടാളക്കാരനെയും പ്രതിനിതീകരിച്ചു.

ഞങ്ങൾ 6 പേരാണ്‌ ഈ കമാന്റ് ട്രൂപ്പിൽ ഉണ്ടായിരുന്നത്. അതിൽ 5 പേരും മലയാളികളാണ്.ആശയവിനിമയം സുഖമാമായി മലയാളികൾ ആയതുകൊണ്ട്. ഒപ്പം ഒരു ഹിന്ദിക്കാരനും അതുകൊണ്ട് ഹിന്ദിയും കൂടുതൽ പഠിക്കാൻ പറ്റി.ട്രെയിനിംഗ് സമയമായിരുന്നു ഇത്.ഞങ്ങൾ 5 പേർക്കും കൂടി ഒരു വയറലസ്സ് സെറ്റ്. മേജർ ഞങ്ങൾക്ക് ഒരു ജീപ്പും തന്നു. കൂടെ മേപ്പും. ആദ്യമേ പറഞ്ഞല്ലോ ഞങ്ങൾ ട്രെയിനിങ്ങിൽ ഉൾപെട്ടവരാണ്. ഞങ്ങൾക്ക് ആദ്യ ഡെസ്റ്റിനേഷൻ തന്നു. അതിലേക്കുള്ള യാത്രയായി ഞങ്ങൾ 5 പേരും.മേപ്പ് നോക്കി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുമ്പോൾ ഒപ്പം ചുറ്റും നോക്കണം ആരെങ്കിലും നുഴഞ്ഞു കയറുന്നുണ്ടോ എന്നൊക്കെ.
2 രാത്രിയും, പകലും പിന്നിട്ടു. വണ്ടിക്കുള്ളിൽ തന്നെ ഭക്ഷണം പാകം ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നു,ഞങ്ങളുടെ പാചകക്കാരൻ ഹിന്ദിക്കാരനായിരുന്നു. ഞങ്ങളുടെ ഒപ്പം കൂടി അയ്യാൾ കുറച്ചൊക്കെ മലയാളം പഠിച്ചു. ഞങ്ങൾ ഹിന്ദിയും.
       ആദ്യ ലക്ഷ്യസ്ഥാനത്തു എത്തി. അവിടെ നിന്ന് തോക്കുകളും, ഉണ്ടകളും, വണ്ടിയിൽ കയറ്റിയ വിശ്രമത്തിനിടയിൽ വയറലസ്സ് ശബ്ദമുയർത്തി "ഇപ്പോൾ നിങ്ങൾ എവിടെ നിൽക്കുന്നു അവിടെ കൂടാം അടുത്ത ലക്ഷ്യസ്ഥാനം പറയുന്നതുവരെ. "
ഓരോ രാത്രിയിലും ഉറങ്ങാൻ പാടില്ല. കാവലാളായി എപ്പോഴും ചുറ്റും ശ്രെദ്ധ വേണം. 2 രാത്രികൾ അവിടെ കൂടി. മൂന്നാമത്തെ  രാത്രിയിൽ ലക്ഷ്യസ്ഥാനം കിട്ടി, യാത്രക്കുപുറപ്പെടാൻ ഓർഡർ വന്നു. മേപ്പ് നോക്കി ഞങ്ങൾ പോയി. രാത്രിയിൽ പോകുമ്പോൾ ഹെഡ് ലൈറ്റ് ഇടാൻ പാടില്ലായിരുന്നു. അതെല്ലാം ഈ ട്രൈനിങ്ങിന്റെ ഭാഗമാണ്. മുന്നിലേക്ക്‌ ടോർച്ചടിച്ചു അതിന്റെ വെളിച്ചത്തിൽ പതുക്കെ  മുന്നോട്ടു പോയി.കുന്നുകൾ കയറി ഇറങ്ങി,ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ചു കൂറെ ദൂരം പിന്നിട്ടു. പെട്ടെന്ന് ഒരു കുത്തനെ ഉള്ള സ്ഥലത്ത് വണ്ടി നിന്നു. പെട്ടെന്ന് എല്ലാവരും ഞെട്ടി. ഉറക്കത്തിൽ നിന്ന് രണ്ടുമൂന്നു പേര് ഞെട്ടി ഉണർന്നു. വണ്ടി മുന്നോട്ടു നീങ്ങുന്നില്ല. ആക്സിലേറ്റർ മാക്സിമം കൊടുത്തിട്ടും വണ്ടിക്കു കുലുക്കമില്ല.ടോർച്ചടിച്ചിട്ട് ഒന്നും കാണുന്നില്ല. എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി. വണ്ടിയുടെ മുന്നിലേക്ക്‌ നോക്കിയപ്പോൾ വലിയൊരു കൊക്ക.ഒരു പാറയുടെ ബലത്തിലായിരുന്നു വണ്ടി നിന്നിരുന്നത്, അതും കടന്നു പോയാൽ കൊക്കയിലേക്ക് മറിഞ്ഞിരുന്നു വണ്ടി. ജീവൻ തലനാരിഴക്കാണ് രക്ഷപെട്ടത്.ഞാനുൾപ്പെടെ എല്ലാവരും നെഞ്ചിൽ കൈ വെച്ചു.
        രണ്ടാമത്തെ മിഷനും പൂർത്തിയാക്കി പോകുന്ന സമയത്ത് ഒരു ചെറിയ കുടിലിന് മുന്നിൽ വണ്ടി നിർത്തി വെള്ളം ചോദിക്കാൻ.വണ്ടിയിലുള്ള വെള്ളം തീർന്നു. ഞാൻ ഇറങ്ങി വീട്ടിലുള്ള ആളോട് വെള്ളം ചോദിചപ്പോൾ അയ്യാൾ മലയാളിയായിരുന്നു, എന്നാലും ആദ്യം ചോദിച്ചപ്പോൾ "ഏതാ ജാതി " എന്നായിരുന്നു തിരിച്ചു ചോദിച്ചത്. അവിടെ അടുത്ത് രണ്ടുപേരുടെ സംസാരത്തിനിടയിൽ അവർ അവരുടെ ജാതി പറയുന്നത് ശ്രെദ്ധയിൽ പെട്ടു, ഞാൻ അവരുടെ ജാതി സ്വീകരിച്ചു വെള്ളം വേടിച്ചു.
      മൂന്നാമത്തെ മിഷൻ പൂർത്തിയാക്കവേ. നുഴഞ്ഞു കയറിവന്ന ഒരു  പാകിസ്ഥാൻക്കാരൻ ഞങ്ങളുടെ കൂട്ടത്തിലെ ഒരാളുടെ നേരെ വെടി ഉണ്ടകൾ പായിച്ചു. എതിരെ ഞങ്ങളും വെടി ഉയർത്തി. പാകിസ്ഥാൻകാരൻ മരിച്ച സന്തോഷത്തിലുപരി ഞങ്ങളിൽ നിന്ന് പ്രിയ സുഹൃത്തു മരിച്ച സങ്കടമായിരുന്നു എല്ലാവർക്കും. രണ്ടുപേരുടെയും ബോഡി ആ സ്ഥലത്ത് കിടക്കുന്നു. ബോഡി എടുക്കാൻ ആളുവരും യാത്ര തുടരുക എന്ന് മുകളിൽ നിന്നും ഓർഡർ വന്നു.അവന്റെ ഓർമ്മകൾ മാത്രം ഞങ്ങളിൽ ബാക്കിയായി.
          നാലാമത്തെ മിഷനും പൂര്തിയാക്കിയതോടെ എല്ലാവരോടും നാട്ടിലേക്കു പോകാൻ വേണ്ടി പറഞ്ഞു.പക്ഷെ ഏതു നേരത്തും വിളിച്ചാൽ ചെല്ലാം എന്ന് ഒപ്പിട്ടിട്ടാണ് വന്നത്.

ഞങ്ങളുടെ ജീവിതം അപകടം നിറഞ്ഞതാണ്‌. മരണം ഞങ്ങളുടെ മുന്നിൽ തന്നെ ഉണ്ട്.ആദ്യ കാല ട്രെയിനിങ് സമയത്തെ അനുഭവമായിരുന്നു ഇത്.  ട്രെയിനിങ് കഴിഞ്ഞതിൽ പിന്നേ യുദ്ധങ്ങളായിരുന്നു, പോരാട്ടവേദിയിലെ അനുഭവങ്ങൾ, വിഷമങ്ങൾ, കഷ്ട്ടപാടുകൾ. വർഷങ്ങൾ അറിയാതെ തന്നെ കടന്നു പോയി, എന്തോ അതൊന്നും നിങ്ങളോട് പറയാൻ മനസ്സ് സമ്മതിച്ചില്ല.

സമയം പോയതറിഞ്ഞില്ല. ഞാൻ പോകട്ടെ. അതിർത്തിയിൽ നിന്ന് എപ്പോഴാ വിളി വരുക എന്നറിയില്ല അതിനു മുൻപേ എല്ലാവരെയും ചോറൂണ് ക്ഷണിക്കണം. കുട്ടിയുടെ ചോറൂണിനു ഞാൻ ഉണ്ടാവുമോ എന്ന് തന്നെ അറിയില്ല.
അപ്പൊ  എല്ലാവരോടും ജയ് ഹിന്ദ്.
_________________________
              *BY*
   *അജയ് പള്ളിക്കര*

Saturday, August 5, 2017

പിറന്നാൾ ദിവസം -ചെറുകഥ

-------------------------------------------
*ഞാൻ എല്ലാ പിറന്നാൾ ദിവസവും ഈ മലമുകളിൽ വന്നിരിക്കും. രാവിലെ മുതൽ വൈകുന്നേരം വരെ. അരുവികൾ താണ്ടി, കായ്കനികൾ പറിച്ചു, പൂച്ചയേയും, അണ്ണാനെയും, മുയലിനെയും കളിപ്പിച്ചു മലമുകളിലേക്ക് കയറി വരാൻ തന്നെ ഭയങ്കര രസമാണ്. കയ്യിൽ ഒരു പൊതി ചോറും ഉണ്ടാകും. ഉച്ചയൂണിനായി. വൈകുന്നേരത്തെ സൂര്യാസ്‌തമയവും കണ്ട്‌, കുറുക്കന്റെ കൂവലും കേട്ടതിനു ശേഷമേ ഞാൻ മല ഇറങ്ങാറുള്ളു*
__________________________
(ചെറുകഥ)

 WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*

    *പിറന്നാൾ ദിവസം*
 ( *PIRANNAL DHIVASAM*)

*************************
 ആഘോഷമില്ലാത്ത രാവുകൾ, ഓർമയിൽ ഇല്ലാത്ത പിറന്നാൾ ദിനങ്ങൾ. ഓര്മ്മവെച്ചൊരു വലിയ ആഘോഷം ഉണ്ടായത് ഇത്തിരി വൈകി പോയി 18-ആം വയസ്സിൽ. അതും എന്റെ നിർബന്ധം കാരണം. ഇനിയൊരു ആഘോഷം ഉണ്ടാവില്ല എന്നുറപ്പായിരുന്നു. പിന്നീടുണ്ടായ പിറന്നാൾ ദിവസങ്ങൾ ഓർമ കൂടി ഇല്ല. ഓർമിച്ചു വെക്കാൻ ആരും ഇല്ല എന്നതാണ് സത്യം.

ഒരു പിറന്നാൾ ദിവസത്തെ യാത്രയിലായിരുന്നു ആ മല എന്റെ ശ്രെദ്ധയിൽ പെട്ടത്. പെട്ടെന്ന് ബസ്സ്‌ നിർത്താൻ പറഞ്ഞു ഞാൻ ഇറങ്ങി. കൂടെ വന്ന സുഹൃത്തും ബസ്സിൽ നിന്ന് ചാടി എന്നെ ചീത്തപറഞ്ഞു.

"വാ, നമുക്ക് ആ മലമുകളിലേക്ക് പോകാം. "

അടുത്ത ബസ്സിനു കൈകാട്ടി കൂട്ടുകാരൻ പോയി. സമയം സന്ധ്യയായിരുന്നു. അരുവികൾ താണ്ടി, അണ്ണാനെയും, മുയലിനെയും, കളിപ്പിച്ചു, കുറച്ചു ദൂരം നടന്നു, കുറേ ദൂരം കയറി, ക്ഷീണിച്ചു, അവശനായി മലമുകളിലേക്ക് എത്തിയപ്പോഴേക്കും ആകെ ഇരുട്ട്, മൊത്തം ഇരുട്ട്. താഴെ വണ്ടികളുടെ വെളിച്ചം പോലും കാണാനില്ല. പോക്കറ്റിൽ നിന്നും ഫോണെടുത്ത് ചുറ്റും അടിച്ചു. അത് അപ്പോൾ തന്നെ സ്വിച്ച് ഓഫ്‌ ആയി. ഇനി എങ്ങനെ മല ഇറങ്ങും. പേടിയുടെ കൊടുമുടി കണ്ടു. ഹൃദയം പട...... പട..... ഇടിക്കുന്നു. ഒന്നും ചെയ്യാനില്ല. കൈകൊണ്ടു താഴെ തപ്പി, പാറയാണെന്ന് തോന്നുന്നു.കണ്ണുചുമ്മി ഒരൊറ്റ കിടത്തം.
               മലമുകളിലാണ് ആദ്യം വെളിച്ചം വരുക എന്ന് കേട്ടിട്ടുണ്ട്.
കണ്ണിലേക്കു വെളിച്ചം തട്ടി കണ്ണുതുറന്നു. ആകാശം. കണ്ണുകളടച്ചു കൈ കുത്തി എഴുന്നേറ്റ് നിന്ന് പതിയെ കണ്ണുകൾ തുറന്നു. ഞാനിതു എവിടെയാ, ഇത് ഏതാ സ്ഥലം, ഇംഗ്ലീഷ് പടമാണോ, മനോഹരം, വിചിത്രമായ കാഴ്ച്ച, ഉള്ളിലെ എന്തൊക്കെയോ പോയ പോലെ. കാഴ്ച്ച ഞാൻ മലമുകളിലെ നാല് ഭാഗത്തുനിന്നും കണ്ടു, മതിമറന്നു. അരുവിയിലെ വെള്ളം കുടിച്ചു. ധൃതിയിൽ മലമുകളിൽ നിന്നും  താഴേക്കിറങ്ങി, ബസ്സിനു കൈ കാട്ടി വീട്ടിലേക്ക്.

പിന്നീടു ആ വഴി ബസ്സിനു പോകുമ്പോൾ പലരോടും പറയും ആ മലയിൽ കയറിയിട്ടുണ്ടോ ?, കയറണം. മുകളിലെ കാഴ്ച്ച അപാരം തന്നെ.

"നീ എന്താ ഈ പറയുന്നേ, ആ മലമുകളിൽ നീ കയറി എന്നോ, ആളും അനക്കമില്ലാത്ത പ്രദേശാ, കയറിയാൽ എപ്പോ തീർന്നു എന്ന് പറഞ്ഞാൽ പോരെ.പോരാത്തതിനു  ആനയും, പുലിയും ഇറങ്ങുന്ന സമയവും. "

"ഞാൻ കയറ്റാം, ഇന്നലെ കയറിയേ ഉള്ളു, വാ, രാവിലെ പോയി വൈകീട്ട് വരാം, വാ "

ആരും വന്നില്ല. എല്ലാവർക്കും പേടി. എന്റെ ഉറ്റ സുഹൃത്തിനോട് കാര്യങ്ങൾ പറഞ്ഞിട്ടും പേടിയാണ്.

ഓരോ വർഷത്തിലും ആഗസ്റ്റ് 6-ആം തിയ്യതി ഞാൻ വെളുപ്പിന് ഒരു പൊതി ചോറുമായി ആദ്യ ബസ്സിൽ കയറും. മലമുകളിലേക്ക് കയറാനുള്ള സ്റ്റോപ്പിൽ എന്നെ ഇറക്കും. എല്ലാവരും തുറിച്ചൊരു നോട്ടം നോക്കും. അരുവിയും കടന്നു മെല്ലെ മലമുകളിലേക്ക് ചെല്ലും. സൂര്യോദയം കണ്ട്‌ മനസ്സിനെ ശാന്തമാക്കി ഇരിക്കും.ഇടക്ക് പാട്ട് പാടും, മുയലിനെറ്റ് കളിക്കും, പേപ്പറും പേനയും എടുത്തു കുത്തികുറിക്കും. ഉച്ചയായാൽ ഭക്ഷണം കഴിച്ചു മാനത്തേക്കും നോക്കി കിടക്കും. കാഴ്ച്ചകൾ കണ്ട്‌ താഴെ ഉള്ള ഓരോന്നിനെയും വീക്ഷിക്കും, അവസാനം അസ്തമയവും കണ്ട്‌ ഫോണിന്റെ വെളിച്ചത്തിൽ താഴേക്ക്‌ ഇറങ്ങി അവസാന ബസ്സിൽ മലമുകളിലെ സ്റ്റോപ്പിൽ നിന്നും കയറിയാൽ പിന്നേ മുകളിലെ വിശേഷങ്ങൾ പറഞ്ഞു വീട്ടിലേക്ക്. എങ്കിലും എന്റെ ഒപ്പം മലമുകളിലേക്ക് വരാൻ ആരും തയ്യാറല്ലായിരുന്നു.

ആ കാഴ്ച്ച എന്റെ സ്വന്തമാണെന്നാണ് തോന്നുന്നത്. പലപ്പൊഴും കാഴ്ച്ച  ഫോണിൽ പകർത്തി കാണിക്കാൻ തോന്നും. പലരും പറഞ്ഞിട്ടുമുണ്ട് തെളിവിനും, അല്ലാതെയും വേണ്ടി. പക്ഷെ അത് അങ്ങനെ അല്ല, ആ കാഴ്ച്ചക്ക് ജീവനുണ്ട്, ശ്വാസമുണ്ട്. അതിനെ നിശ്ചലമാക്കാൻ എനിക്കിഷ്ട്ടമില്ല. എനിക്കെന്നല്ല ആ കാഴ്ചകണ്ട ആർക്കും ഇഷ്ട്ടമാവില്ല അതിനെ പകർത്താൻ. അവിടെ പോയി തന്നെ കാണേണ്ട കാഴ്ചയാണ്.

ഓരോ വര്ഷത്തെ ആഗസ്റ്റ് 6 ലും എന്റെ യാത്ര എല്ലാവർക്കും പരിചയമായിരുന്നു. 6-ആം തിയ്യതി എന്നെ അന്വേഷിച്ചു ആരും വരില്ല, ഫോണിലേക്കും ആരും വിളിക്കില്ല. കാരണം എല്ലാവർക്കും അറിയാം ഞാൻ പിറന്നാൾ ദിവസം മലമുകളിൽ ഉണ്ടാവുമെന്ന്.ഇന്ന് എത്രെയാ ഡേറ്റ് ആഗസ്റ്റ് 6 അല്ലേ അവൻ മലമുകളിൽ ഉണ്ടാകും. എല്ലാസ്ഥലത്തും പാട്ടായി ഈ സംസാരം. രാവിലെയുള്ള ആദ്യ ബസ്സും, രാത്രിയിലുള്ള അവസാന ബസ്സും എന്നെ കയറ്റാതെ പോകില്ലായിരുന്നു.

ഒരു പിറന്നാൾ ദിവസം. ആഗസ്റ്റ് 6.മലമുകളിലേക്ക് പോകാതെ ഞാൻ മറ്റൊരു സ്ഥലത്തേക്ക് പോയി. അന്ന് എല്ലാവരും അത്ഭുദപെട്ട ദിവസമായിരുന്നു. ഫോൺ റിങ്ങുകൾ കൂടി
"നീ എവിടെ ?"  "ഇന്ന് മലമുകളിൽ പോയില്ലേ ?"          "ബസ്സ്‌ പുറപ്പെടുകയാണ് നീ എവിടെ പോയി കിടക്കുകയാ. "       "നീ മലമുകളിൽ ഉണ്ടോ, ഇന്ന് പോകുന്നത് കണ്ടിലല്ലോ. "      "അവസാന ബസ്സ്‌ പോകുകയാണ്, നീ മുകളിൽ ഇലല്ലോ "

അങ്ങനെ ഒരു ലഹളയായിരുന്നു അന്ന്. പക്ഷെ ഞാനന്ന് എവിടെക്കാ പോയത് എന്ന് ആർക്കും അറിയില്ലായിരുന്നു.

മറ്റൊരു വർഷം ആഗസ്റ്റ് 6.
പുലർച്ച സമയം.

'കഴിഞ്ഞ പ്രാവശ്യം അവൻ മറ്റൊരു സ്ഥലത്തേക്ക് പോയി, ഇന്ന് എന്തായാലും വരും. കുറച്ചു നേരം കൂടി വെയിറ്റ് ചെയ്യാം '

ഞാൻ മാത്രമായിരുന്നില്ല അന്ന് ബസ്സിൽ കയറാൻ ഉണ്ടായിരുന്നത്. സ്ത്രീയും, ചുറ്റും കുട്ടികളും ഉണ്ടായിരുന്നു.

[കഴിഞ്ഞ പിറന്നാൾ ദിവസം, ഞാൻ മലമുകളിൽ കയറാതെ നേരെ പോയത് ഓർഫനേജിലേക്കായിരുന്നു. ആരോരുമില്ലാത്ത കുരുന്നു കിടാങ്ങൾ വളരുന്ന ഓർഫനേജിലേക്ക്. അവിടുത്തെ വാർഡനോട് എന്റെ അടുത്ത പിറന്നാൾ ദിവസം കുട്ടികളെ പുറത്തേക്ക് കൊണ്ടുപോകാൻ സമ്മതിക്കുമോ എന്ന് ചോദിച്ചു അതും ആ മലമുകളിലേക്ക്. കാഴ്ച്ചയെ കുറിച്ച് വിവരിച്ചപ്പോൾ പോലും വാർഡന്റെ മുഖത്ത് സന്തോഷമുണ്ടായിരുന്നില്ല. ഞാൻ കുട്ടികളിലേക്ക് കൈ ചൂണ്ടി "ഈ കുട്ടികളുടെ മുഖങ്ങളിലെല്ലാം മൗനത്തിന്റെയും, വിഷമത്തിന്റെയും, ഒറ്റപെടലിന്റെയും, മുഖ സ്തുതി ഉണ്ട്. എനിക്ക് വേണ്ടി ഒരേ ഒരു ദിവസം ചിലവഴിച്ചാൽ ഈ മുഖങ്ങൾ എല്ലാം സന്തോഷിക്കും. പിന്നേ ഒന്നും പറയേണ്ടി വന്നില്ല. ]

ഈ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഇതുവരെ. എല്ലാവരെയും ബസ്സിൽ കയറ്റി. മലമുകളിലേക്ക് കയറുന്ന സ്റ്റോപ്പിൽ ഇറക്കി.എല്ലാവർക്കുമുള്ള ഭക്ഷണത്തിന്റെ പൊതിയുള്ള ഭാണ്ഡം എന്റെ കയ്യിലുണ്ട്. വരിവരിയായി കയറാൻ ആരംഭിച്ചു. അരുവികൾ കടന്നു, മയിൽ പീലി വിടർത്തുന്നതും, മുള്ളൻ പന്നിയുടെ മുള്ളും കണ്ട്, കായ്കനികൾ പൊട്ടിച്ചു, കളിച്ചു, ഉല്ലസിച്ചു മലമുകളിൽ എത്തി. വരിയായ് നിന്ന് എല്ലാവരുടെയും  കണ്ണുകൾ അടക്കാൻ പറഞ്ഞു. സൂര്യൻ പൊങ്ങിയതും കണ്ണുകൾ എല്ലാവരും തുറന്നു. ആദ്യമായി സൂര്യോദയം കണ്ടതിന്റെ സന്തോഷവും, മലമുകളിലെ വിസ്മയ കാഴ്ച്ച കളും കുട്ടികൾക്കും, വാർഡൻ സ്ത്രീക്കും ഇഷ്ട്ടമായി. കളിച്ചു, രസിച്ചു കാഴ്ച്ചകൾ കണ്ടു കുട്ടികൾ. ഉച്ചസമയം എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. പാറയിൽ നിന്ന് ഉറു പൊട്ടിയ ശുദ്ധമായ തണുത്ത വെള്ളം നൽകി എല്ലാവരുടെയും മനസ്സിനെയും തണുപ്പിച്ചു. കുട്ടികൾ വീണ്ടും കളിക്കാൻ തുടങ്ങി. അന്ന് ആ  നാലുചുവരിനുള്ളിൽ നിന്ന് കളിച്ചതിനേക്കാൾ എത്രയോ സന്തോഷത്തിലാണ് ഇപ്പോൾ കുട്ടികൾ. വാർഡൻ സ്ത്രീ എന്റെ അടുത്ത് വന്നു ഒരുപാട് സംസാരിച്ചതിനുശേഷം രണ്ടുതുള്ളി കണ്ണുനീർ പൊടിച്ചു. ആനന്ദത്തിന്റെ തായിരുന്നു അത്. ഞാനും അറിയാതെ കരഞ്ഞു പോയി. എന്റെ പിറന്നാൾ ദിനം ഇന്നായിരുന്നു പൂര്ണമായത് എന്തുകൊണ്ടും. സൂര്യനെ യാത്രയാക്കി ഫോണിലെ വെളിച്ചത്തിൽ മല ഇറങ്ങി. അവസാന ബസ്സ്‌ കാത്തു നിക്കുന്നുണ്ടായിരുന്നു. അതിൽ കയറിയ പാടെ കുട്ടികൾ വിശേഷങ്ങൾ പങ്കുവെക്കാൻ തുടങ്ങി, ഒപ്പം വാർഡൻ സ്ത്രീയും. യാത്രക്കാർ എല്ലാവരും എന്നെ നോക്കി ആദ്യം പിന്നേ എല്ലാവരും ജനലിനുള്ളിലൂടെ തലയിട്ട് ആ മലമുകളിലേക്ക്.....................................

ഇപ്പോൾ ഞാൻ ഈ മലമുകളിലാണ്. ഇന്ന് ആഗസ്റ്റ് 6. എന്റെ മറ്റൊരു പിറന്നാൾ ദിവസം.കയ്യിൽ പൊതിച്ചോറുണ്ട്. സൂര്യോദയം കണ്ട്‌ കുറച്ചു സമയം ആയിട്ടൊള്ളു. കഴിഞ്ഞ പിറന്നാളിന് കുട്ടികൾ വന്നു പോയതിൽ പിന്നേ എല്ലാവരും ഈ മലമുകളിൽ കയറി ഇറങ്ങി. എന്റെ സുഹൃത്തു പോലും. ഇനി ആരും വരാനോ, പോകാനോ ഇല്ല. ഞാനും നീയും മാത്രം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞു മാനത്തേക്ക് നോക്കി കിടന്നു കഴിഞ്ഞു പോയ ദിനങ്ങളെ, മാസങ്ങളെ, സംഭവങ്ങളെ അയവിറക്കി. വൈകുന്നേരം അസ്തമയ സൂര്യനെ സലാം പറഞ്ഞു ഫോണിന്റെ വെളിച്ചത്തിൽ മല ഇറങ്ങി. ബസ്സ്‌ എനിക്ക് വേണ്ടി താഴെ  കാത്തുനിക്കുന്നുണ്ടായിരുന്നു. അതിൽ കയറി രണ്ടു മണി അടിച്ചു. ബസ്സ്‌ നീങ്ങാൻ തുടങ്ങി. ജനലിനുള്ളിലൂടെ പുറത്തേക്ക് തലയിട്ട് മലമുകളിലേക്ക് നോക്കി പറഞ്ഞു

"ഇനി അടുത്ത പിറന്നാൾ ദിവസം വരാം "
_________________________
              *BY*
   *അജയ് പള്ളിക്കര*

Wednesday, August 2, 2017

നോമ്പുതുറ -കഥ

(കഥ)

 WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*


      *നോമ്പുതുറ*
  ( *NOMBUTHURA*)

____________________________
ഞാൻ സംസാരിക്കാം, ചർച്ചചെയ്യാം, പറഞ്ഞു ശരിയാക്കാം, എന്ത് പ്രശ്നം ഉണ്ടെങ്കിലും നമുക്ക് തീർക്കാം, ഏതൊരു പ്രശ്നവും അതിനെ പോസറ്റിവ് രീതിയിൽ കൈകൊണ്ട് ഒത്തുതീർപ്പാക്കണം, കാര്യങ്ങൾ വെക്തതയോടും,കാര്യ ഗൗരവത്തോടും കൂടി പറയുക,പതറരുത്,     അങ്ങനെ ഒരുപാട് ഒരുപാട് വാക്കുകൾ പറഞ്ഞിട്ടുണ്ട്. നേരിട്ടല്ല ഫോണിൽ കൂടെ. ഞാൻ മാത്രമല്ല പലരും അങ്ങനെ ആയിരിക്കുന്നു എന്നെ പോലെ. നാട്ടിലും, വീട്ടിലും, സുഹൃത്തുക്കൾ ക്കിടയിലും ഒരുപാട് വാട്ട്സപ്പ് ഗ്രൂപ്പുകൾ, നാനൂറിലധികം contacts അതിൽ മിക്കവയും വാട്ട്സാപ്പിൽ, ഫേസ്ബുക്കിൽ,
പുറത്തും അകത്തുമായി അമ്പതോളം ഗ്രൂപ്പുകൾ അങ്ങനെ പോകുന്നു എന്റെയും എന്നെ പോലുള്ളവരുടെയും അവസ്ഥകൾ. സമയം കിട്ടുന്നില്ല ഫോണിൽ കളി കഴിഞ്ഞു സമയം കിട്ടിയാൽ ബാക്കി. എന്നാൽ എന്റെ സംസാരം, എന്റെ ധൈര്യം എല്ലാം ഇതിൽ ഒതുങ്ങി പോകുന്നു.

നോമ്പുതുറ-ജാതി മത വെത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു കൂടി ആഘോഷമാക്കുന്ന സന്ധ്യാസമയം.
നാട്ടിലെ കഴിഞ്ഞ നോമ്പുതുറകളുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചാൽ എന്റെ ഓർമവെച്ച പ്രായത്തിൽ എന്നൊക്കെ നോമ്പുതുറ ഉണ്ടായോ അന്നൊക്കെ ഞാൻ പോയിട്ടുണ്ട്, ആഘോഷത്തിൽ പങ്ക്ചേർന്നിട്ടുണ്ട്. അന്നും ഇതിനൊന്നും വാരാതെ വീട്ടിൽ ചടച്ചുകൂടിയിരിക്കുന്ന ഒട്ടനവധി പേരുണ്ടായിരുന്നു. നോമ്പുതുറ-ജാതി മത വെത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു കൂടി ആഘോഷമാക്കുന്ന സന്ധ്യാസമയം.
നാട്ടിലെ കഴിഞ്ഞ നോമ്പുതുറകളുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചാൽ എന്റെ ഓർമവെച്ച പ്രായത്തിൽ എന്നൊക്കെ നോമ്പുതുറ ഉണ്ടായോ അന്നൊക്കെ ഞാൻ പോയിട്ടുണ്ട്, ആഘോഷത്തിൽ പങ്ക്ചേർന്നിട്ടുണ്ട്. അന്നും ഇതിനൊന്നും വാരാതെ വീട്ടിൽ ചടച്ചുകൂടിയിരിക്കുന്ന ഒട്ടനവധി പേരുണ്ടായിരുന്നു. നോമ്പുതുറ-ജാതി മത വെത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു കൂടി ആഘോഷമാക്കുന്ന സന്ധ്യാസമയം.
നാട്ടിലെ കഴിഞ്ഞ നോമ്പുതുറകളുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചാൽ എന്റെ ഓർമവെച്ച പ്രായത്തിൽ എന്നൊക്കെ നോമ്പുതുറ ഉണ്ടായോ അന്നൊക്കെ ഞാൻ പോയിട്ടുണ്ട്, ആഘോഷത്തിൽ പങ്ക്ചേർന്നിട്ടുണ്ട്. അന്നും ഇതിനൊന്നും വാരാതെ വീട്ടിൽ ചടച്ചുകൂടിയിരിക്കുന്ന ഒട്ടനവധി പേരുണ്ടായിരുന്നു. നോമ്പുതുറ-ജാതി മത വെത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു കൂടി ആഘോഷമാക്കുന്ന സന്ധ്യാസമയം.
നാട്ടിലെ കഴിഞ്ഞ നോമ്പുതുറകളുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചാൽ എന്റെ ഓർമവെച്ച പ്രായത്തിൽ എന്നൊക്കെ നോമ്പുതുറ ഉണ്ടായോ അന്നൊക്കെ ഞാൻ പോയിട്ടുണ്ട്, ആഘോഷത്തിൽ പങ്ക്ചേർന്നിട്ടുണ്ട്. അന്നും ഇതിനൊന്നും വാരാതെ വീട്ടിൽ ചടച്ചുകൂടിയിരിക്കുന്ന ഒട്ടനവധി പേരുണ്ടായിരുന്നു.ഓരോ നോമ്പുതുറയും പിന്നിടുമ്പോൾ കഴിക്കുന്ന വിഭവങ്ങളുടെയും, ആളുകളുടെയും എണ്ണം കൂടി കൂടി  വരും.

കുട്ടിക്കാലത്തെ ഒരു നോമ്പുതുറ ഓർമശരിയാണെങ്കിൽ അമ്പല പരിസരത്ത് വെച്ചായിരുന്നു. പത്രത്തിലും, തുടർന്ന് പ്രാദേശിക ചാനലിലും, വൻ വാർത്തയായി. മതത്തിന്റെ പേരിൽ നാടുകളിൽ തന്നെ തർക്കമുണ്ടാകുന്ന, വേർതിരിവ് ഉണ്ടാകുന്ന ഈ കാലത്ത് കണ്ടുപഠിക്കേണ്ട ഒന്നാണ് എന്ന് ഇതൊക്കെ കേൾക്കുമ്പോൾ വേറെ എവിടെയും നോമ്പുതുറ നടക്കാത്ത പോലെ എന്നൊരു തോന്നൽ. അതല്ല രസം ഇതേ നാട് തന്നെയാണ് വർഷങ്ങൾ കഴിഞ്ഞൊരു ഇലക്ഷനിൽ മതത്തിന്റെ പേരും പറഞ്ഞു തല്ലുണ്ടാക്കിയത്. അന്നും പത്രത്തിലും, പ്രാദേശിക ചാനലിലും വാർത്തകൾ നിറഞ്ഞു നിന്നു. ഈ കാര്യം പറഞ്ഞെന്നു വെച്ചു എന്റെ നാടിനെ മോശമായി പറയുകയല്ല. അത് നോമ്പുതുറ, ഇത് ഇലക്ഷൻ എന്ന് നമ്മൾ മനസ്സിലാക്കണം.
ഓരോ നോമ്പുതുറ കഴിയുമ്പോഴും ഊർജത്തോടെയും, കൂടുതൽ വിഭവങ്ങളോടെയും വരവേറ്റി കൊണ്ടിരുന്നു. ഇതുവരെയും അങ്ങനെയായിരുന്നു.

നാട്ടിലെ കഴിഞ്ഞ നോമ്പുതുറ. പണ്ടൊക്കെ ഒത്തുകൂടിയും, സംഘടിച്ചും ആണ് പ്ലാനിങ്, ചർച്ച എങ്കിൽ ഇന്ന് അത് വാട്ട്സാപ്പിൽ  ഗ്രൂപ്പിൽ  ആണ്. നാട്ടിൽ എല്ലാവരും കൂടിയുള്ള വാട്ട്സപ്പ് ഗ്രൂപ്പ്. ചർച്ചയായിരുന്നു. നോമ്പുതുറയുടെ വലിയ ചർച്ച. എന്റെ പല സംസാരങ്ങളും കാര്യപൂര്ണമായ പല ചിന്തകൾക്കും വഴി ഒരുക്കി.ചർച്ചക്കൊടുവിൽ ഒരുപാട് അഭിനന്ദനങ്ങൾ വാങ്ങി ഡേറ്റ് ഫിക്സ് ചെയ്തു. എന്നാൽ അന്നെനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. പിറ്റേദിവസത്തെ നാട്ടിലെ കൂടലിൽ പരിഹാസവും, പൊട്ടിച്ചിരിയും -എന്തൊക്കെ ആശയങ്ങളായിരുന്നു, അഭിപ്രായങ്ങളായിരുന്നു, എന്നിട്ട് എവിടെ വന്നിലല്ലോ, ഫോണിൽ സംസാരിക്കാൻ എല്ലാവർക്കും കാണും ധൈര്യം. -എല്ലാത്തിനെയും അതിജീവിച്ചു.

അടുത്ത വർഷം മറ്റൊരു നോമ്പുതുറക്ക്  ചർച്ചകൾ  ഉയർന്നുപൊന്തി എന്നാൽ എന്റെ അഭിപ്രായങ്ങളെയും, ആശയങ്ങളെയും മൂടി കെട്ടി കാരണം ഞാൻ ഇന്ന് അന്യനാട്ടിൽ പഠിക്കാൻ പോയ വിദ്യാർത്ഥിയാണ്. എനിക്ക് നോമ്പുതുറക്ക് പോകാൻ കഴിയില്ല അതുകൊണ്ട് ഞാൻ എന്തെങ്കിലും പറഞ്ഞാൽ അതുചിലപ്പോൾ കഴിഞ്ഞ പ്രാവശ്യത്തെപോലെ പലർക്കും കളിയാക്കാനും, പരിഹസിക്കാനുമുള്ള വേദിയാകും.നോമ്പുതുറ അടുത്തു. ചർച്ച കഴിഞ്ഞു. ഒന്നും പറയാൻ നിന്നില്ല. നാട്ടിലെ നോമ്പുതുറയുടെ ദിവസം വന്നെത്തി ക്ലബും, സാംസ്‌കാരിക വേദിയും, ഉണർന്നു പ്രവര്ത്തിക്കുന്ന കാരണം ആളുകളുടെ എണ്ണം കൂടി, വിഭവങ്ങളുടെയും. നാട്ടിലെ ഓരോ ഫോട്ടോസ് വാട്ട്സപ്പ് ഗ്രൂപ്പിൽ കാണുമ്പോൾ ഞാൻ  അന്യനാട്ടിലെ നോമ്പുതുറക്ക് കഴിക്കാൻ വേണ്ടി കാത്തുനിൽക്കുകയായിരുന്നു.
 പിന്നീടങ്ങോട്ട് ഞാൻ പങ്കെടുക്കും എന്ന് കൃത്യമായി ബോധമുള്ള സ്ഥലത്ത്, അല്ലെങ്കിൽ അങ്ങനെ വരുന്ന ചർച്ചയിൽ മാത്രമേ ഞാൻ സംസാരിക്കാറുണ്ടായിരുന്നുള്ളു.

കാലങ്ങൾ അതെല്ലാം ഒരോർമ പുസ്തകത്തിൽ സൂക്ഷിച്ചു വെച്ചു. ഒരെഴുത്തുകാരനായ എന്നെ കോളേജും, അന്യനാടും, വാട്ട്സപ്പ്, ഫേസ്ബുക്ക് എല്ലാം അംഗീകരിച്ചെങ്കിലും വളർന്ന നാട് എന്നെ ഇപ്പോഴും തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം. അതിനു ഞാൻ തന്നെ കാരണം. ചെറുപ്പത്തിൽ സ്കൂളിൽ പോകും വരും, നാടുമായോ, നാട്ടുകാരുമായോ അത്ര അടുപ്പം പുലർത്താൻ കഴിഞ്ഞില്ല. പിന്നീട് വളർന്നപ്പോൾ എല്ലാ മേഖലകളിലും അത് പാർട്ടിയായാലും ഞാനുണ്ടായിരുന്നു. എന്നാലും എന്തൊക്കെയോ പോരായ്മകൾ. റോഡിലൂടെ പോകുമ്പോൾ മിണ്ടില്ല, സംസാരിക്കില്ല എന്നൊക്കെ. ഞാൻ കാര്യമാക്കിയില്ല കാരണം ഇറങ്ങാൻ സമയമായിട്ടില്ല എന്ന് എനിക്ക് തന്നെ ബോധ്യമുണ്ട്.

ബുദ്ധിയും, ചിന്തയും കൂടി, ആശയങ്ങൾ വര്ദ്ധിച്ചു, വിമര്ശനങ്ങളും, അഭിപ്രായങ്ങളും പറയാൻ തക്ക വിധത്തിൽ യുവ പുരുഷനായി വളർന്നു. സമയമായി എല്ലാത്തിനും.നാട്ടിലെ വാട്ട്സപ്പ് ഗ്രൂപ്പുകളിൽ ആദ്യം സജീവമായി, പഠിക്കാൻ നാട്ടിൽ നിന്നു വിട്ടു നിന്നെങ്കിലും വരുമ്പോൾ ഒന്ന് കറങ്ങും. നാടുമൊത്തം പാറി നടന്നു. ക്ലബ്‌,വായനശാല എല്ലാത്തിലും പോയിരുന്നു, രാത്രിയും പകലുമില്ലാതെ. എങ്കിലും ബഹുമാനിക്കുന്ന ചിലരുടെ മുൻപിൽ പോകാൻ, സംസാരിക്കാൻ ഇപ്പോഴും സമയം ആയിട്ടില്ല. രാത്രിയിൽ ഒരു ദിവസം വീട്ടിൽ നിന്നുപദേശം
   "അവിടെ പണിയില്ലാത്തവരാണ് പോയിരിക്കുക, പണിയുള്ള ആരെങ്കിലും അവിടെ ഇരിക്കുമോ, അവരെ കാണാൻ കൂടി കിട്ടുന്നില്ല. പിന്നേ നാട്ടിലെ ക്ലബ്‌ അത് ശരിക്കും പാർട്ടി ഓഫീസ് തന്നെ അല്ലേ, ആരെങ്കിലും കോൺഗ്രസ്സുകാർ, മറ്റു പാർട്ടിക്കാർ അവിടെ വന്നിരിക്കുന്നുണ്ടോ, ക്ലബ്ബിന്റെ അധികാരം കൊടുത്തിട്ടുണ്ടോ, എല്ലാതും കമ്മ്യൂണിസ്റ്റ്‌ ക്കാര് അല്ലേ, നീയും നിന്റെ ക്ലബും,"

പറഞ്ഞത് ശരിയാണ്, പക്ഷെ അവർക്ക് ക്ലബ്ബിന്റെ അധികാരം കൊടുത്തതല്ലേ, പ്രവർത്തനമില്ലാതെ ഒഴിഞ്ഞുമാറിയതല്ലേ. എന്തൊക്കെ ആയാലും ഇതിനെല്ലാം ഒരറുതി വേണം. നാട് ജനങ്ങളെ മാടിവിളിക്കുമ്പോൾ ജനങ്ങൾ തിരക്കുകളാൽ നെട്ടോട്ടമോടുന്നു. വെറുതെ ഇരിക്കുന്നവർ പോലും വീട്ടിൽ ഇരിക്കുന്ന അവസ്ഥ. ക്ലബ്ബിലും,വായനശാലയിലും വന്നാൽ തലകുനിച്ചു വിരൽതുമ്പിൽ ലോകം തീർക്കുന്ന അവസ്ഥ. നാട് ജീവന്റെ ശ്വാസം ആകണം, വാക്കുകളിൽ, വാട്ട്സപ്പ്, ഫേസ്ബുക്ക് എഴുത്തുകളിൽ മാത്രമാവരുത് നാടിനെ കുറിച്ച് പറയാൻ, ഇറങ്ങണം, ഇറങ്ങി പ്രവർത്തിച്ചു പറയണം. നാടിന് വേണ്ടി ഒന്നും ചെയ്യാത്ത, അറിയപ്പെടാതെ പോയിട്ടെന്തു അർത്ഥം. നാട്ടുകാരെ കാണുമ്പോൾ തലയാട്ടുന്നതല്ല പരിചയം വണ്ടി നിർത്തി അല്ലെങ്കിൽ അടുത്തുചെന്ന് വിശേഷങ്ങൾ, പണിക്കുപോയില്ലേ, ജോലിക്കുപോയില്ലേ, പണിയില്ലേ ചോദിക്കുന്നതാണ് പരിചയം. ഒരു സംഘടനയെ കൊണ്ടുപോകുന്നവർ വലിയൊരു മനസ്സിനുടമയായിരിക്കണം ഇതുവരെ വരാത്ത ഒരാൾ ഇറങ്ങി തിരിച്ചു വരുമ്പോൾ അവരെ കുറിച്ച് മാറിനിന്നു പിറുപിറുക്കാതെ, അവരെ സ്ഥിരം കാണുന്ന മട്ടിൽ സംസാരിച്ചു അവർക്ക് പ്രവർത്തിക്കാനുള്ള ഊർജം കൊടുക്കുക. മരിച്ചു നീ മരിച്ചോ കാണാനില്ലല്ലോ എന്ന് പറയാതിരിക്കുക. ഈ പാഠം ഞാൻ പഠിച്ചു കഴിഞ്ഞു.

മാസങ്ങൾ കടന്നുപോയി. വർഷങ്ങൾ ഒന്ന് കടന്നു. വീണ്ടും അടുത്ത പെരുന്നാൾ-നോമ്പുതുറ. ചർച്ചകൾ ആരംഭിക്കാറായി. ഫോൺ കയ്യിലെടുത്തു വാട്ട്സാപ്പിൽ ഗ്രൂപ്പ് തുറന്നു റെഡിയായി. ചർച്ച തുടങ്ങി. ഞാനും സംസാരിച്ചു, അഭിപ്രായം പറഞ്ഞു,നിർദ്ദേശങ്ങൾ കൊടുത്തു. ഇത് വെറുതെ അല്ല.ഞാനുണ്ടാകും ഒരു തലപ്പത്ത്. നോമ്പ് തുറ തുടക്കമാണ്. നാട്ടിലെ ഓരോ പ്രവർത്തനങ്ങൾക്കും, പുതിയ പ്രവർത്തനങ്ങൾക്ക് മുന്നിൽ ഞാനും ഉണ്ടാകും. ഇത് പാസ്റ്റ് ആണ് ഇതിനു വേണ്ടിയാണ് ഇപ്പോഴത്തെ എന്റെ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
____________________________

                 *BY*
     *അജയ് പള്ളിക്കര*