Saturday, January 14, 2017

നാട്ടുകാഴ്ച്ച -ചെറുകഥ

http://ajaypallikkara.blogspot.in/?m=1

ചെറുകഥ:നാട്ടുകാഴ്ച്ച

രചന:
         അജയ് പള്ളിക്കര
       (AJAY PALLIKKARA)            

              *നാട്ടുകാഴ്ച്ച*
   -N-A-T-T-U-K-A-Z-H-C-H-A
   -----*--------------*-----------*------
സുരേഷ് ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനാണ്. നാട്ടും പുറത്തു ജനിച്ചുവളർന്നവൻ. പ്രത്യേക സാഹചര്യത്തിൽ ജോലി ആവശ്യത്തിന് പട്ടണത്തിലേക്ക് പോകേണ്ടിവന്നവൻ. നാല്  വർഷമായി പട്ടണത്തിൽ ജോലിചെയ്തു ജീവിക്കുന്നു. ഇന്നവൻ നാട്ടിലേക്ക് മടങ്ങുകയാണ്. അമ്മ, അച്ഛൻ, പെങ്ങൾ,-എത്രവർഷമായി ഇവരെ കണ്ടിട്ട്-.
നീണ്ട ലീവിന് അപ്ലെ ചെയ്തായിരുന്നു സുരേഷിന്റെ വരവ്. നീണ്ട യാത്രക്കൊടുവിൽ നാട്ടിലെത്തി.
-റോഡരികിലൂടെ നടന്നു വരുമ്പോൾ ദൂരെ എന്റെ വീട് കാണാമായിരുന്നു.
വീടിന്റെ മുന്നിൽ ആൾക്കൂട്ടം. പുറത്തും അകത്തുമായി ഒരുപാടു പേർ. ആളുകൾ ഇനിയും തടിച്ചുകൂടുന്നു. സ്ത്രീകളായിരുന്നു അതിലധികവും. വീടിന്റെ അടുത്തെത്തി. ആളുകൾ എന്തുചെയ്യും എന്നറിയാതെ പരക്കം പായുകയാണ്. വണ്ടികളെ നിയന്ത്രിക്കാൻ റോഡിൽ ഒരാൾ നിൽപ്പുണ്ട്. ആളുകൾ കൂടി, കൂടി വരുന്നു. ഞാൻ വീട്ടിലേക്ക് പടികൾ ചവിട്ടി ഇറങ്ങിച്ചെന്നു. ആളുകൾ എല്ലാവരും എന്നെയായി നോട്ടം. കാലിൽ കെട്ടിയ ഷൂ അഴിച്ചു അകത്തേക്ക് ചെന്നു. പെങ്ങൾ മീനാക്ഷി മാറി നിന്നു കരയുന്നുണ്ട്. റൂമിനുള്ളിലേക്ക് കടന്നു.
*ആ കാഴ്ച്ച കണ്ടമ്പരന്നു പോയി. റൂമിൽ വെള്ള പുതച്ചു കിടത്തിരിക്കുന്നു മരിച്ച ശ്രീധരന്റെ ഭാര്യ ജാനകി എന്റെ അമ്മ*-

"പട്ടണത്തിലെ നാല്  വർഷ , ജോലി,വേണ്ടപ്പെട്ടവരെ  കാണാതെയുള്ള ജീവിതം,  കഷ്ടപ്പാടുകൾ അനുഭവിച്ച സുരേഷ്. ഉത്സാഹത്തിനും, സന്തോഷത്തിനും, വേണ്ടി വർഷങ്ങൾക്കുശേഷം നാട്ടിലെക്കുവന്നു. നാട്ടിൽ അതിലും വലിയ വേദന സുരേഷിന് നൽകി."

              BY
  *അജയ് പള്ളിക്കര*

1 comment:

  1. വൈശാഖിന്റെ വാക്കുകൾ

    ശരിക്കും ഹൃദയസ്പര്ശിയായ രചന...എന്തൊക്കെയോ നേടാനുള്ള ഓട്ടപാച്ചിലിനിടയിൽ മറന്നുപോകുന്ന ചില ജീവിതഗന്ധികളിലേക്കുള്ള ഓര്മപ്പെടുത്തലുകൾ...തികച്ചും ചിന്തിക്കേണ്ട വിഷയം...ആശംസകൾ സുഹൃത്തേ... @918943332400 ☺☺

    ReplyDelete