Saturday, November 11, 2017

ഞാൻ -ഗദ്യ കവിത

(ഗദ്യ കവിത)
       
           _ *ഞാൻ*_
             - *NJAN*-
        --------------------------
ബീഡി വലിച്ചാലേ ഞാൻ കവിയാകു എന്നുണ്ടെങ്കിൽ ഞാനൊരു കവിയല്ല.

ചായയും, പരിപ്പുവടയും കഴിച്ചാലെ ഞാനൊരു സഖാവ് ആകുമെങ്കിൽ ഞാൻ സഖാവുമല്ല.

അമ്പലത്തിലും, പള്ളികളിലും പോയാലെ വിശ്വാസിയാകു എന്നുണ്ടെങ്കിൽ ഞാൻ വിശ്വാസിയുമല്ല.

കഴിവുകൾ തെളിയിക്കാൻ എല്ലാം അവതരിപ്പിച്ചു കാണിക്കണമെങ്കിൽ എനിക്ക് കഴിവുകളുമില്ല.

പണക്കാരനാകാൻ കയ്യിലും, കഴുത്തിലും സ്വർണം വേണമെങ്കിൽ ഞാൻ പണക്കാരനുമല്ല.


കയ്യിൽ തഴമ്പ് ഉണ്ടെങ്കിലേ പണിക്കാരനാകു എങ്കിൽ ഞാൻ പണിക്കാരനുമല്ല.

കയ്യിൽ രാഗിയും, തലയിൽ ചുവപ്പും, വസ്ത്രം ഖദറുമെല്ലാം അണിഞ്ഞാലേ ഞാൻ പാർട്ടിക്കാരനാകു എങ്കിൽ ഞാൻ പാർട്ടിക്കാരനുമല്ല.

നെറ്റിയിലിട്ട കുറിയും, തലയിലിട്ട തൊപ്പിയും, കഴുത്തിലിട്ട കുരിശും എന്റെ മതം തിരിച്ചറിയാനുള്ളതാണെങ്കിൽ എനിക്ക് മതവുമില്ല.

ജോലി ഉണ്ടെങ്കിലേ ജീവിച്ചിട്ട് കാര്യമുള്ളൂ എങ്കിൽ എനിക്ക് നല്ലൊരു ജീവിതവുമില്ല.

ശ്വാസം നിലച്ചാലേ മരിക്കൂ എന്നുണ്ടെങ്കിൽ ഞാൻ മരിച്ചിട്ടുമില്ല.
_________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

No comments:

Post a Comment