Friday, December 9, 2016

ഫേസ്ബുക്ക് -കഥ

Story )
       
    ഫേസ്ബുക്ക്
           (FACEBOOK)
Written by
       അജയ് പള്ളിക്കര

4:00 - പുലർച്ച

        അരുൺ അലസമായ ഉറക്കത്തിൽ നിന്നും പെട്ടെന്ന് എഴുന്നേറ്റു. കയ്യത്തും ദൂരത്ത് കിടക്കുന്ന മൊബൈൽ കയ്യിലെടുത്ത് സമയം ഉറ്റുനോക്കി. തലേ ദിവസത്തെ ഓർമകൾ അവനെ അലട്ടുന്നുണ്ടായിരുന്നു.   ഫോണിൽ മെസേജ് ഓപ്ഷൻ എടുത്ത് ടൈപ്പ് ചെയ്തു 
"good morning"-   message send- എന്നെഴുതികാട്ടി മനസ്സിനെ ബോധ്യപെടുത്തി. തിരിച്ച് മെസേജ് വരുമെന്ന പ്രതീക്ഷയോടെ തലാണക്കരികിൽ ഫോൺ കുത്തി തിരുകി ഉറക്കം പൂർത്തിയാക്കാൻ ആരംഭിച്ചു.......
                     
കുറച്ചു സമയത്തെ ഉറക്കത്തിനു ശേഷം അരുൺ വീണ്ടും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു.

ഇടത്തേ കയ്യിന്റ അരികിൽ പുത്തൻ ഗോൾഡ് കളറിലുള്ള വാച്ചെടുത്ത് സമയം നോക്കി -6:00. പിന്നെ തലാണക്കരികിൽ കുത്തി തിരുകി വെച്ച ഫോണെടുത്ത് മെസേജും. ഒരു മെസേജ് വന്നു കിടപ്പുണ്ടായിരുന്നു.
ഓപ്പൺ ചെയ്തു  "Ennale entha vegam urangiyath" മെസ്സേജ് വായിച്ചതിനു ശേഷം അലസമായി കോട്ടുവാ ഇട്ടു കൊണ്ട് തിരിച്ചു മെസ്സേജ് അയച്ചു 
"Njan vilikkam". 
(ഇന്നലെ എപ്പോഴാ ഉറങ്ങി എന്നറിയില്ല )
ബെഡിൽ നിന്നെഴുന്നേറ്റു നേരെ നടന്നു മുഖം കഴുകാൻ. മുഖം കഴുകി തിരിച്ചു വന്ന് ഫോണെടുത്ത് കാൾ ചെയ്തു 'അലീനക്ക് '
"HAI GOOD MORNING"
"good morning" 
"ENNU CLASS ELLE"
"Ella,enthe"
"VERUTHE CHODHICHATHA,KULI KAZHINJO"
"Mm"
"NJAN KULICHITTU VARAM"
"Mm".
ഫോൺ പിന്നെയും ബെഡിലേക്ക് വലിച്ചെറിഞ്ഞു.അരുൺ കുളിക്കാനായി കുളിമുറിയിലേക്ക് കയറി വാതിലടച്ചു..

7:00-am

അരുൺ കുളി കഴിഞ്ഞ്   ബെഡിനരികിലേക്ക് തിരിച്ചു വന്നു. ബെഡിൽ കിടക്കുന്ന വച്ചെടുത്ത് സമയം നോക്കി 7:00. അത് കയ്യിൽ സ്ഥാനം ഉറപ്പിച്ചു. പിന്നെ പുത്തൻ വസ്ത്രങ്ങളണിഞ്ഞു. ബാറ്റ കമ്പനിയുടെ വിലപിടിപ്പുള്ള ഷൂവും കെട്ടി, ബെഡിൽ നിന്ന് ഫോണെടുത്തു 
3miss call-'അമ്മ ആയിരുന്നു. അരുൺ തിരിച്ചു വിളിച്ചു "ആ അമ്മ എന്താ വിളിച്ചിരുന്നത് " 
"നീ എന്നാ വരുന്നത്, നാളെയും മറ്റന്നാളേയും ലീവ് അല്ലെ "
"ചിലപ്പോഴെ വരൂ, ഇവിടെ കമ്പനിയിൽ വർക്ക് ചെയ്തു തീർക്കാനുണ്ട് "
"Mm, എന്നാ ശെരി"
ഫോൺ വിളി അവസാനിപ്പിച്ച് കീശയിൽ സ്ഥാനം ഉറപ്പിച്ചു. പിന്നെ മുറ്റത്തു കിടക്കുന്ന വണ്ടി എടുത്ത് പാർക്കിലേക്ക്.

പാർക്കിൽ നല്ല തിരക്കുണ്ട്, ഞായറാഴ്ച ആയ കാരണമാകും. കടയിൽ കയറി ഐസ് ക്രീം വേടിച്ച് സീറ്റിൽ ഇരുന്ന് നുണയുമ്പോൾ, ജനത്തിരക്കുകൾ കിടയിലൂടെ ഒരു ചെറുപ്പക്കാരൻ ചില്ലറ തുട്ടുകൾക്കുവേണ്ടി ആളുകളുടെ മുമ്പിൽ ഭിക്ഷയാചിക്കുന്നു. എന്റെ അടുത്തെത്തി കീശയിൽ നിന്ന് മണം മാറാത്ത 10ന്റെ മധുരിച്ച നോട്ട് അവനു നേർക്ക് നീട്ടി. അവന്റെ സന്തോഷം കണ്ട് എന്റെ മനസ്സ് പുഞ്ചിരിച്ചു. അവനോട് ഞാൻ ചോദിച്ചു "നിന്റെ പേരെന്താ?" "എൻ പേര് ശിവലിങ്കം" ഒരു നേരം പോലും വെറുതെ നിൽക്കാതെ അവന്റെ ജോലി ചെയ്യാൻ തുടങ്ങി,  അവൻ അങ്ങനെ പോയി. അവസ്ഥ കണ്ട്, സാഹചര്യം കണ്ട് ഒന്ന് ആലോചിച്ചു പോയി.

അല്പസമയം കഴിഞ്ഞ് അരുണിന് കാൾ വന്നു
"എന്താ കുളി കഴിഞ്ഞില്ലേ " 
"ഞാൻ തിരിച്ചു വിളിക്കാം "
(എന്തെന്നറിയില്ല ഇന്ന് അവളോട് പ്രേത്യേകമായൊരിഷ്ടം)
"എന്താ ചെയ്യുന്നേ"
"ടിവി കാണുകയാ"
"ഇന്നത്തെ ദിവസത്തിന്റെ പ്രേത്യേകത അറിയാമോ"
"എന്താ?"
        "ഇന്ന് നമ്മുടെ ഫേസ്ബുക്, വാട്ട്സപ്പ്, സൗഹൃദം തുടങ്ങിയിട്ട് ഇന്നേക്ക് 1വർഷം തികയുകയാണ്. 
ഒരു കല്യാണ വീട്ടിൽ നിന്നും കണ്ടുമുട്ടിയ നമ്മൾ ഇങ്ങനെ ഒരു റിലേഷൻ ഉണ്ടാകാൻ കാരണമായത് ഫേസ്ബുക്, വാട്ട്സപ്പ് തന്നെയാണ്. ഇവയൊന്നും ഇല്ലെങ്കിൽ ഇനി കണ്ടുമുട്ടുന്ന കല്യാണങ്ങൾക്കൊക്കെ പുഞ്ചിരിച് അപരിചിതയെപോലെ ഇരിക്കേണ്ടി വന്നേനെ. നിന്നെപ്പോലെ ഒരു പെണ്ണിനെ കിട്ടിയതിൽ ഞാനേറെ സന്തോഷവാനാണ്. അന്ന് ലോഡ്ജിൽ കണ്ടതിൽ പിന്നെ നിന്നെ കാണാൻ ഞാൻ ഒരു പാട് കൊതിച്ചു, നിന്നെ എനിക്ക് ഇപ്പോൾ ഈ നിമിഷത്തിൽ കാണാതിരിക്കാൻ കഴിയില്ല, ഞാൻ പാർക്കിലുണ്ട്. ഐ റിയലി മിസ് യു."
"അരുണേ നീയില്ലാത്ത ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പറ്റുന്നില്ല, ഞാനിതാ വരുന്നു,"

പാർക്കിലെ അന്തരീക്ഷം ആകെ ഇരുണ്ട നിറം. മഴയുടെ അന്തരീക്ഷത്തിൽ അലീനയെയും കാത്ത് അരുൺ. ആളുകളെല്ലാവരും കുട നിവർത്താൻ തുടങ്ങി, ആ ചെറുപ്പക്കാരനെ എവിടെ എങ്ങും കാണുന്നില്ല-മഴയെ പേടിച്ച് കയറി ഒളിച്ചു കാണും. 
ചാറ്റൽ മഴയുടെ തേങ്ങലിൽ അലീന പാർക്കിൽ വന്നിറങ്ങി, അരുണിനെ കണ്ടപ്പോൾ അലീന അവന്റെ അടുത്തേക്കോടി. അവർ പരസ്പരം വാരി പുണർന്നു, ഇടിയുടെ മുഴക്കത്തിൽ, സീത കാറ്റിൽ, കോരിച്ചൊരിയുന്ന മഴയും പെയ്തു. മാസങ്ങൾക്കു ശേഷമുള്ള കാഴ്ച്ചയുടെ പുഞ്ചിരി അവിടെ പ്രേകടമായി,പിന്നെ സൗഹൃദത്തിന്റെ 1വർഷ പുലരിയുടെ സന്തോഷവും ഉദിച്ചു. മഴത്തുള്ളികൾ അലീനയുടെ സന്തോഷ കണ്ണുനീരായ്മാറി. അലീനയും, അരുണും പാർക്കിലൂടെ വർത്തമാനം പറഞ്ഞത് വിദൂരതയിലേക്ക് കൈകോർത്തു പിടിച്ച് നടന്നു നീങ്ങി.
അസ്തമയ സൂര്യനെ വിദൂരതയിലേക്ക് നോക്കി കണ്ട്, അവർ പരസ്പരം മുഖത്തോടു മുഖം നോക്കിയിരുന്നു.
           
ഇരുട്ടുന്നതിനു മുൻപ് തന്നെ അലീനയെ വീടിന്റെ മുൻപിൽ എത്തിച്ചു    "അരുണേട്ടാ, നമ്മുടെ ഈ ബന്ധം ഞാൻ വീട്ടിൽ പറഞ്ഞു,കുറച്ചു ദിവസമായി പറഞ്ഞിട്ട്, അവർക്ക് എതിർപ്പൊന്നുമില്ല-എന്റെ ഇഷ്ട്ടമാണ് അവരുടെ ഇഷ്ടവും. രാത്രി അച്ഛൻ അരുണേട്ടനെ വിളിക്കാം എന്നു പറഞ്ഞിട്ടുണ്ട്, എപ്പോഴാ കല്യാണം എന്നു പറഞ്ഞാൽ മതി "
"എന്റെ വീട്ടുകാരോടും ചോദിക്കേണ്ടേ, എന്തിനാ ഇപ്പോൾ തന്നെ വീട്ടുകാരോട് പറഞ്ഞത്, ശരി പൊക്കോ GOOD BYE "
       
അരുൺ ബെഡിൽ അലസമായി ആലോചിച്ചുകിടക്കുകയായിരുന്നു, അലീന പറഞ്ഞ വാക്കുകൾ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. -അവളുടെ അച്ഛൻ വിളിച്ചാൽ എന്ത് പറയും ?- പെട്ടെന്ന് ഫോൺ റിങ് ചെയ്തു. അരുൺ ഞെട്ടി, അലീനയായിരുന്നു അത്. 
ഫോൺ കയ്യിലെടുത്തു ഫോണിന്റെ ചുവപ്പു ബട്ടൺ സാവധാനം അമർത്തി- ഒരു പാട് ചിന്തകളോടെ, 
ഫോൺ സ്വിച്ച് ഓഫ് ചെയ്തു- കള്ളച്ചിരിയോടെ, ബേറ്ററി ഊരി, സിം കാർഡ് പൊട്ടിച്ചുകളഞ്ഞു-വെത്യസ്ഥമായ മുഖഭാവത്തോടുകൂടി. പോക്കറ്റിൽ നിന്നും പുതിയൊരു സിം കാർഡ് ഫോണിലിട്ടു സ്വിച്ച് ഓൺ ചെയ്തു.

  "അച്ഛാ ഫോൺ റിങ് ചെയ്തു പെട്ടെന്ന് കട്ടായി,ഇപ്പോൾ ഫോൺ സ്വിച്ച് ഓഫ്"
"ഒന്നും കൂടി വിളിച്ചു നോക്ക് മോളെ "

അരുൺ മറ്റൊരു പേര് ഡയൽ ചെയ്തു -മാളവിക -കാൾ ചെയ്തു.
"ഹാലോ മാളവിക സുഖമല്ലേ "
"അരുണേട്ടാ, എത്ര നാളായി വിളിച്ചിട്ടു, അന്ന് അവസാനമായി സിനിമ കാണാൻ പോയതല്ലേ പിന്നെ ഇന്നാണ് 
വിളിക്കുന്നത് "  "നാളത്തെ ദിവസത്തിന്റെ പ്രേത്യേകത അറിയുമോ, hike,wechat  സൗഹൃദത്തിന്റ 3വർഷം തികയുകയാണ്, നിന്നെ കാണാൻ എന്റെ മനസ്സ് വിതുമ്പുന്നു നാളെ ബീച്ചിൽ വന്നാൽ മതി, ഞാനവിടെ ഉണ്ടാകും-ഗുഡ് നൈറ്റ് "

ജീവിതം നീണ്ടുനിവർന്നു കിടക്കുകയാണ്. ജീവിതത്തിന്റെ യൗവ്വനകാലത്ത് സന്തോഷം ഇങ്ങനെയും, അരുൺ പിന്നെയും ഒരു പാട് പേർക്ക് വിളിച്ചു. പറയാനുള്ളത് വ്യത്യസ്ഥമായ കാര്യങ്ങളും.

ഹലോ-രമ്യ,
ഹാലോ-ചിത്ര, ഹാലോ-റിഞ്ചുഷ 
ഹലൊ-ശ്രീഷ്മ

അരുൺ, യൗവന കാലത്തിന്റെ  തീഷ്ണതയിലേക്ക് ഉറ്റു നോക്കാവുന്ന യൗവന ചെറുപ്പക്കാരൻ. അവന്റെ പോക്കറ്റിൽ ഇനിയും ഒരുപാട്, ഒരുപാട് സിം കാർഡുകളുണ്ട്, ഓരോ സിമ്മിലും ഓരോ പെൺകുട്ടികളുടെയും നമ്പറുമുണ്ട്.

ജീവിതത്തിന്റെ പൊൻപുലരി സ്വപ്‍നം കണ്ട് അവന്റെ കൈപ്പിടിയിൽ ഒതുങ്ങുന്ന സുന്ദരികളായ ചെറുപ്പകാരികൾ........
ജീവിതം ആഘോഷപൂർണമാ ക്കി ഇന്റർനെറ്റിലൂടെയും, സൗഹൃദത്തിലൂടെയും, ഓരോ പെൺകുട്ടികളെയും സ്വന്തം വലയിൽ വീഴ്‌ത്തി ഉപയോഗം കഴിഞ്ഞ്  
വലിച്ചെറിയുന്ന അരുൺ എന്ന ചെറുപ്പക്കാരൻ.

പെൺകുട്ടികളെ കപിളിപ്പിച്ച്, അവരെ മറ്റു പലതിനും ഉപയോഗിക്കുന്ന ഇതുപോലുള്ള ഓരോ അരുൺമാരെയും സൂക്ഷിക്കുക.
ഒരിക്കൽ അവർ പിടിക്കപ്പെടുമെന്ന് വിശ്വസിക്കുകയും, പിടിക്കപെടാൻ സഹായിക്കുമെന്ന നിശ്ചയത്തോടെ വിടചൊല്ലട്ടെ.............

            By 
   അജയ് പള്ളിക്കര 
       (AJAY PALLIKKARA)

വർഷങ്ങൾക്കു ശേഷം 
        
        ചിന്തകളും, കാഴ്ച്ചകളും, ഭാവങ്ങളും മാറി മറിഞ്ഞു. സിം കാർഡുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്.

രാവിലെ കോണിംങ് ബെൽ ശബ്ദം. ഉറക്കത്തിൽ നിന്നെഴുന്നേറ്റ് കതകിനടുത്ത് ചെന്ന് ഡോറു തുറന്നു.അവൾ അലീന, അരുൺ കതക് ഉറക്കെ അടച്ചു അവളെ എവിടേയോ കണ്ടപോലെ. ഭാവിയിലേക്കും, ഭൂതത്തിലേക്കും ഒന്ന് തിരിഞ്ഞു നോക്കി, അരുണിനു മനസ്സിലായി അതെ അവളാണ് അലീന - അരുൺപതുക്കെ കതകു തുറന്നു

No comments:

Post a Comment