Tuesday, July 23, 2019

ക്യാൻസർ -ചെറുകഥ

-ചെറുകഥ -
-----------------------------------------
അവന്റെ കിടപ്പ് കണ്ടിട്ട് എനിക്ക് തന്നെ ചിലപ്പോൾ അടുത്തേക്ക് പോകാൻ തോന്നില്ല, സമയത്ത് മരുന്ന് കൊടുക്കാൻ പോലും കഴിയാതെ പോയിട്ടുണ്ട് അവൻ വന്ന സമയങ്ങളിൽ.
അധികമൊന്നും ആയിട്ടില്ല ഈ ബെഡിൽ ചത്ത ശവം പോലെ കിടക്കാൻ തുടങ്ങിയിട്ട്. അവനെ ഇവിടെക്ക് കൊണ്ട് വന്നപ്പോൾ ഇതിലും മോശം ആയിരുന്നു. ഇപ്പോൾ കുറച്ചെങ്കിലും സംസാരിക്കുന്നുണ്ട്.
കൊണ്ടുവന്നപ്പോൾ
എന്താണ് അസുഖം എന്ന് പോലും അറിഞ്ഞിട്ടുണ്ടായില്ല. പിന്നെ റിസൾട്ട്‌ വന്നപ്പോൾ ആണ് എല്ലാവരും അറിഞ്ഞത്.അറിഞ്ഞ ഉടനെ കൊണ്ടാക്കാൻ വന്ന ആൾ എന്റെ കയ്യിൽ ഏല്പിച്ചു പോയി. ഇപ്പോൾ മാസം മാസം ഹോസ്പിറ്റലേക്ക് അയ്യാൾ ക്യാഷ് അയക്കുന്നുണ്ട്. അയ്യാൾ പോയതോടെ എല്ലാവരെയും നോക്കുന്നതിന്റെ കൂട്ടത്തിൽ ഇവനെയും നോക്കും. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഒരു  രാത്രി അവൻ കണ്ണ് തുറന്നപ്പോൾ അലറിയ ശബ്ദത്തിൽ ഞാൻ ഓടി അവന്റെ അടുത്തെത്തി. വെള്ളം കുടിച്ചു കഴിഞ്ഞു ഇടറിയ ശബ്‌ദത്തിൽ അവൻ  ചോദിച്ചു
 "എനിക്ക് എന്താ അസുഖം? "
 ചെവിയോട് ചേർത്ത് ഞാൻ പറഞ്ഞു
"ഡാ ചെക്കാ നിനക്ക് ഒന്നുല്ല്യ ചെറിയൊരു ക്യാൻസർ മാത്രോള്ളൂ, പിന്നെ ആരുടെയൊക്കെയോ പ്രാർത്ഥനയും, നിനക്ക് ഭാഗ്യവും ഉള്ളത് കൊണ്ട് രക്ഷപെട്ടു നീ എപ്പോൾ വേണമെങ്കിലും മരിക്കാം അധികം ആയുസ്സ് ഒന്നും ഇല്ല നിന്റെ ജീവിതത്തിനു. "

         ---------------------------
                ക്യാൻസർ
              ------------------
ചെറു വിങ്ങലോടെ തമാശ രൂപത്തിൽ പറഞ്ഞത് ആണെങ്കിലും കേട്ടപ്പോൾ അവനും ചിരിയാണ് ആദ്യം വന്നത് പിന്നെ എന്തോ ആലോചിച്ചു കിടന്നു. ഒരു സിസ്റ്റർ എന്ന നിലയിൽ അവനെ സന്തോഷിപ്പിക്കുക എന്ന കടമയാണ് ചെയ്യുക എന്ന് എന്റെ മനസ്സും പറഞ്ഞു. പിന്നീട് ഈ ദിവസം വരെ അവനെ സന്തോഷിപ്പിക്കുകയായിരുന്നു. മറ്റുള്ള രോഗികളെക്കാൾ കൂടുതൽ സമയം ഇവന്റെ ഒപ്പം ചിലവഴിച്ചു. അവന്റെ പേര് ലാലു എന്നായിരുന്നു. ഒരുപക്ഷെ മുഖത്തെ ഈ ചിതറിയ വികൃതം ഇല്ലാതിരുന്നേൽ ഞാൻ തന്നെ ഇവനെ പ്രേമിച്ചേനെ. മൂന്ന് നേരം വെള്ളം കൊടുത്തും, സംസാരിച്ചും, നടക്കാൻ വയ്യാത്തത് കൊണ്ട് വീൽചെയറിൽ ഇരുത്തി കാഴ്ചകൾ കാണിച്ചും അവനെ സന്തോഷിപ്പിച്ചു.

ഇന്ന് അവനു തീരെ വയ്യായിരുന്നു. മുഖം എല്ലാം വീങ്ങി തുടങ്ങി. മുടി എല്ലാം കൊഴിഞ്ഞു കൊണ്ടിരുന്നു. ഇനി അവൻ ബെഡിൽ നിന്ന് എഴുന്നേൽക്കുമോ അറിയില്ല. അവസാനമായി അവനോട് ഞാൻ ചോദിച്ചു.
"ലാലു ഈ അവസരത്തിൽ നിനക്ക് മരണത്തിനെ ആണോ പേടി അതോ നിനക്ക് പിടിപെട്ട ഈ ക്യാൻസറിനെ ആണോ "

"രണ്ടിനെയും അല്ല "

"പിന്നെ "

"രണ്ടും വരാൻ കാരണക്കാരനായ എന്നെ തന്നെയാണ് ഇപ്പോൾ പോലും എനിക്ക് പേടി "

"ലാലു  നീ പ്രണയിച്ചിട്ടില്ലേ, ഇപ്പോഴും? "

"സംസാരിക്കാൻ കഴിയാതെ ചെറു ശബ്ദത്തിൽ എന്റെ ചെവിയോട് ചേർത്ത് അവൻ പറഞ്ഞു

"അവൾ എന്നെ ആയിരുന്നില്ല പ്രണയിച്ചത് എന്റെ ശബ്ദത്തെയും, ശരീരത്തെയും, ജീവനെയും ആയിരുന്നു. ഒരുപക്ഷെ എന്റെ ക്യാന്സറിനേക്കാൾ ക്രൂരമായിരുന്നു അവൾ കാരണം എനിക്ക് ക്യാൻസർ വരുമെന്ന്  മുൻപേ കണ്ടെന്നെ എന്നേ  അവൾ ഉപേക്ഷിച്ചു.അവൾക്ക് അറിയാമായിരുന്നു ഞാൻ നന്നായി വലിക്കും എന്നതും, കുടിക്കും എന്നതും "

അതും പറഞ്ഞു അവൻ ഉറങ്ങി. ഒരുപക്ഷെ ഡോക്ടർ പറഞ്ഞ ഡേറ്റ് നോക്കുകയാണെങ്കിൽ ഇന്നായിരുന്നു അവന്റെ അവസാന ദിവസം. നാളെ അവൻ കണ്ണ് തുറക്കില്ല.അതവനും അറിയാമായിരുന്നു.  ഈ രാത്രി ഞാൻ അവനുവേണ്ടി മാറ്റി വെച്ചതാണ് അവനു മാത്രം.
  ________________________
      സ്നേഹപൂർവ്വം
          അജയ് പള്ളിക്കര

No comments:

Post a Comment