Thursday, July 25, 2019

പോകാം -ചെറുകഥ -(PART 1)-

- *ചെറുകഥ* -
------------------------

'ഏട്ടാ എനിക്ക് ഒരു കൊച്ചിനെ ഇഷ്ട്ടമാ '

"എനിക്ക് തോന്നി, നിന്റെ കുറച്ചു ദിവസങ്ങളിലെ ഭാവവും,  നിപ്പും നടപ്പും ഫോൺ വിളിയും എല്ലാം,  ഞാൻ അപ്പോഴേ ഊഹിച്ചു.
അല്ല ഇതിപ്പോൾ എന്നോട് പറയാൻ "

'അല്ല ഒന്നൂല്ല്യ, ഏട്ടന്റെ കല്യാണം കഴിയാൻ വേണ്ടി കാത്ത് നിൽക്കുകയായിരുന്നു, ഇപ്പോൾ എനിക്കൊരു ജോലിയും ആയി. അച്ഛനോട് പറയുന്നതിന് മുൻപ് ഏട്ടനോട് പറയണമെന്ന് തോന്നി '

"അല്ലേലും അതിപ്പോൾ അങ്ങനെ ആണല്ലോ എന്ത് അലമ്പ് കേസും ആദ്യം എന്നോട് പറയും നല്ലതോ നേരെ തിരിച്ചും. അച്ഛനായത് കൊണ്ട് പറയുകയല്ല മുൻപ് അച്ഛനും നിന്നെ പോലെ പ്രണയം തലക്ക് പിടിച്ചിട്ടുണ്ടായിരുന്നു അതിന്റെ പുറത്താ  അമ്മയെ അച്ഛൻ  ഇഷ്ട്ടപ്പെട്ടു കഷ്ടപ്പെട്ട്  കല്യാണം  കഴിച്ചത്. എങ്കിലും നിന്റെ കാര്യത്തിൽ അച്ഛൻ എന്ത് പറയുമോ അറിയില്ല. പ്രത്യേകിച്ച് നീ ആയത് കൊണ്ട്. എന്തായാലും നാളെ തന്നെ അവതരിപ്പിക്കാം."

'കേട്ടിട്ടുണ്ട് അച്ഛന്റെ പ്രണയകഥ പക്ഷെ ഇത് വരെ ചോദിച്ചിട്ടില്ല. ഞാനും ഏതാണ്ട് ആ അവസ്ഥയിലാ. പറ്റുന്നില്ല, അറ്റം മുട്ടി നിൽക്കുകയാ. '

"മുട്ടും മുട്ടും ഏറെ മുട്ടിയാൽ ഞാൻ മുട്ടും കാൽ കയറ്റും. പോ പോയി അവളോട് സംസാരിച്ചിരിക്ക്, നാളെ വരുന്നോടുത്ത് വെച്ചു കാണാം, അച്ഛനെ എപ്പോൾ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല ഓരോരോ മൈൻഡ് ആണ്.

'ഈശ്വരാ അച്ഛൻ നാളെ സമ്മതിച്ചാൽ മതിയായിരുന്നു അതും അല്ലെങ്കിൽ അമ്മ അച്ഛനെ കൊണ്ട് സമ്മതിപ്പിച്ചാൽ മതിയായിരുന്നു. വേറെ ഒരു നിവർത്തി ഇല്ലെങ്കിൽ അവസാനം ഏടത്തിയമ്മയെയും നമുക്ക്  ഇറക്കാം '

"ഡാ പോയെ, എനിക്ക് വേറെ പണിയുണ്ട് പുറകിൽ. മോൻ ചെല്ല് ഏറെ ചിന്തിച്ചു വഷളാക്കണ്ട ഇന്നലല്ലോ നാളെ അല്ലെ നാളെ ആവട്ടെ ട്ടാ "

             ---------------------
               *പോകാം*
----------------------------------------------
                *അജയ് പള്ളിക്കര*
----------------------------------------------
'ഛെ, സ്വപ്നമായിരുന്നോ. സ്വപ്നത്തിലെ പോലെ എല്ലാം നടന്നാൽ മതിയായായിരുന്നു. വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നം ഫലിക്കും എന്നാ പറഞ്ഞിട്ടുള്ളത്. '

"ഇത്രേം നേരത്തെ എഴുന്നേറ്റോ നീ,  എന്തായാലും നന്നായി പുറകിലേക്ക് ചെല്ല് അച്ചൻ ആ വാഴയുടെ കുല വെട്ടാൻ വിളിക്കുന്നുണ്ട് നിന്നെ "
'അതൊക്കെ വെട്ടാം, ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു ഏട്ടാ.
 അച്ഛൻ 'പോകാം ' എന്ന് പറയുന്നത്. പ്ലാൻ ചെയ്ത പോലെ നടക്കില്ലേ എല്ലാം. '

"നീ പേടിക്കാതെ, ആ വാഴ വെട്ടാൻ ചെല്ല്.  ചായ കുടി കഴിഞ്ഞു ഇരിക്കുമ്പോൾ പറയാം നീ തുടങ്ങി വെച്ചാൽ മതി "

-(പിന്നാമ്പുറത്ത് ചെന്ന് അച്ചനൊപ്പം വാഴ വെട്ടി, കയ്യിൽ വാക്കത്തിയുടെ പേടിയും പേറി. പല്ല് തേച്ചു, പുതിയതായി വന്ന ഏടത്തിയമ്മയുടെ കൈപ്പുണ്യവും അറിഞ്ഞു എല്ലാവരും ചായ കുടിച്ചു പിരിഞ്ഞു. അച്ഛൻ ടി വി കണ്ടുകൊണ്ട് പത്രം വായിക്കുന്നുണ്ട്. അമ്മയും ഏടത്തിയും അടുക്കളയിൽ. ചേട്ടൻ ഹാളിൽ തന്നെ ഉണ്ട്. -)

'അമ്മേ, ഏടത്തി ഒന്നിങ്ങു വരോ, ഏട്ടാ,  ഏട്ടനും വാ, അച്ഛാ ടി വി യുടെ ശബ്ദം ഇത്തിരി കുറയ്ക്കുമോ ഒരു കാര്യം പറയാനുണ്ട് '

-(ശബ്ദം കുറക്കാൻ പറഞ്ഞപ്പോൾ ടി വി ഓഫ്‌ ആക്കി അച്ഛൻ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എല്ലാം പോയി )-

'ഏട്ടന് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് '

"ഞാനോ, അത്, അതെ അച്ഛാ ഇവന്, ഇവന് ഒരു കൊച്ചിനെ ഇഷ്ടമാണെന്നു. ഇവിടെ എങ്ങും ഉള്ളതല്ല ഇടുക്കി ഉള്ളതാ. ഒരുപാട് വർഷമായി പ്രണയിക്കുന്നു. ഈ കാര്യം പറയാൻ ഇവന് പേടി "

°അപ്പൊ നിനക്ക് പേടിയില്ല എന്ന് അല്ലെ,
മോനെ ഈ പ്രണയം എന്നത് ഒരു പ്രായത്തിൽ തോന്നുന്ന ഒരു പൊട്ടത്തരമാണ് അതിനു പുറകെ പോകാൻ നൂറു വട്ടം ആലോചിക്കണം എന്നിട്ട് നൂറ്റിയൊന്നാമത്തെ കാര്യത്തിൽ തീരുമാനം എടുക്കണം, എല്ലാം ആലോചിച്ചിട്ടാണോ °

"അവൻ ആലോചിക്കുന്നുണ്ട് "

°നീ മിണ്ടാതിരിക്ക്, അവനെന്താ വായ ഇല്ലേ °

'ഒരുപാട് ആലോചിച്ചു തീരുമാനം എടുത്തതാണ്. ഇന്നോ ഇന്നലെയോ ആലോചിക്കാൻ തുടങ്ങിയതല്ല. ഏട്ടന്റെ കല്യാണം കഴിയട്ടെ കരുതി പറയാൻ. പിന്നെ എന്റെ ജോലിയും. ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നീട് ഞാൻ ജീവിക്കുന്നതിൽ അർത്ഥമില്ലാതെ ആയിപോകുമെന്ന് തോന്നി. ഒരുപക്ഷെ എന്നേക്കാൾ നന്നായി അച്ഛന് എന്റെ അവസ്ഥ മനസ്സിലാക്കാൻ കഴിയും. ഒരുപാട് ഇഷ്ടപ്പെട്ടത് കൊണ്ടാ '

°ഡാ, ഡയലോഗ് ഒക്കെ ഇഷ്ട്ടപെട്ടു. ഇതുപോലെ ഒരുപാട് കേട്ടിട്ടും ഉണ്ട് പറഞ്ഞിട്ടും ഉണ്ട്. ഈ ജീവിതമേ അത് ഒന്നേ ഉള്ളു നമ്മുടെ ആഗ്രഹത്തിന് നടന്നില്ലെങ്കിൽ കിട്ടിയ അഗ്രഹങ്ങൾ വെച്ച് ജീവിക്കുക ഒന്നുണ്ട്. അതറിയാമോ °

'അറിയാം, കിട്ടുമെന്ന് ഉറപ്പില്ല എന്ന് നൂറുവട്ടി മനസ്സിനോട് പറഞ്ഞാൽ കിട്ടിയ ആഗ്രഹം രണ്ടാളും സ്വീകരിക്കും. നടക്കുന്ന കാര്യം നടക്കില്ല എന്ന് പറഞ്ഞാൽ അത് ഒരിക്കലും നടക്കില്ലല്ലോ അച്ഛാ നടക്കും എന്ന് ഉറപ്പിച്ചു ചെയ്താൽ ഒരുപക്ഷെ നടന്നാലോ. '

°കൊച്ചു ന്താ ചെയ്യുന്നേ, എത്രവർഷമായി ഈ കാത്തിരിപ്പ് °

'അവൾ വീട്ടിൽ ഉണ്ട്. പഠിക്കുകയായിരുന്നു അത് കഴിഞ്ഞു. കല്യാണ ആലോചന വരുന്നുണ്ട് അതാ ഞാനും പറയാൻ തിരക്ക് കൂട്ടിയത്. വരുന്ന ആലോചനകൾ ഇഷ്ടമില്ല എന്ന് റേഡിയോ പറയുന്ന പോലെ പറയാൻ തുടങ്ങിയിട്ട് കുറച്ചായി. ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല.'

°ശരി, നാളെ ഒരു വണ്ടി റെഡിയാക്ക് പോകാം °

'എന്താ '

°ഡാ, പൊട്ടാ നീ വിളിച്ചാൽ അവൾ വരില്ലേ, അവളുടെ വീട്ടുകാർ സമ്മതിച്ചാൽ അവളും വരില്ലേ പിന്നെന്താ നാളെ തന്നെ പോകാം എന്ന്. വെല്ല പ്രശ്നം ഉണ്ടോ. നാളേക്ക് വണ്ടി റേഡിയല്ലേ, ഒരു വണ്ടി റെഡിയാക്കാൻ പറ്റാത്ത എന്ത് കാമുകനാഡാ നീ °

'ഏയ് ഇല്ല, ഒരു പ്രശ്നവും ഇല്ല, വണ്ടി എപ്പോഴേ റെഡി. ഏട്ടാ ഉമ്മാ, ഞാൻ അവളോട് പറഞ്ഞിട്ട് വരാം, ചിലവുണ്ട് എല്ലാവർക്കും '

°എവിടെക്കാ ഇത്ര തിരക്ക് പോകല്ലേ, അവളുടെ വീട്ടിൽ അറിയുമോ ഈ കാര്യം °

'ഇല്ല, ഇതുവരെ പറഞ്ഞിട്ടില്ല '

°നിന്റെ ഫോണെടുത്ത് അവളുടെ അച്ഛന് വിളിക്ക് °

'ഇതാ, അച്ഛനാ '

°ഹലോ, ഇത് കുറച്ചു ദൂരെന്നാ, നിങ്ങളുടെ മകളെ ഒരു കല്യാണവീട്ടിൽ നിന്നും കണ്ടു മകന് ഇഷ്ട്ടപെട്ടു നാളെ കാണാൻ വരുന്നുണ്ട്, കുഴപ്പമില്ലല്ലോ അല്ലെ, °

'ഏട്ടാ, അച്ഛനെന്ത് ഫാസ്റ്റാ, ഞാൻ ഒരികപ്രതീക്ഷിച്ചില്ല '

"ഞാൻ പറഞ്ഞില്ലേ അച്ഛൻ അങ്ങനെയാ, എപ്പോൾ എന്ത് ചെയ്യും എന്നറിയില്ല "

°ഇനി പൊയ്ക്കോ, അടുത്ത കാര്യങ്ങൾ നോക്ക്, അവളെ വിളിക്കുകയോ എന്ത് വേണേലും ചെയ്യ്. മകന് വേണ്ടി ഇതെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ എന്തിനാ അച്ഛൻ എന്ന് പറഞ്ഞു ജീവിക്കുന്നത്.
അമ്മിണി ഇത് പ്രണയം തലക്ക് പിടിച്ചതാ, അവൻ സന്തോഷിച്ചു പോകുന്ന പോക്ക് കണ്ടോ. എനിക്ക് നിന്നോട് പിടിച്ച പോലെ.
എടി,
പുറകിൽ വാഴ വെട്ടിയിട്ടുണ്ട് അതിന്റെ  ഉണ്ണിപ്പിണ്ടി എടുത്ത് ഉപ്പേരി വെച്ചോ ശരീരത്തിന് നല്ലതാ, എടാ നിന്നോടാ, നാളെ വെല്ല തല്ലും കിട്ടിയാൽ വാങ്ങാൻ ഉള്ള ശേഷി വേണം ചേട്ടന്, ചെല്ല് °

-(രാത്രി മുഴുവൻ അവളെ വിളിച്ചു സംസാരിക്കുകയായിരുന്നു. സുഹൃത്ത് ഷാഹുലിനെ വിളിച്ചു വണ്ടി റെഡിയാക്കി.
വീട്ടുകാർ നാളത്തെ ഒരുക്കത്തിലാണ് എന്ത് പറയണം, എങ്ങനെ പറയണം എന്നുള്ള ചർച്ച.
നേരം പുലർന്നു എല്ലാവരും റെഡിയായി. വീട് പൂട്ടി കുറ്റിയിട്ടു. ജീപ്പിലായിരുന്നു യാത്ര. എല്ലാവരും വണ്ടിയിൽ  കയറി.  യാത്ര തുടങ്ങി ഇടുക്കിയിലേക്ക്.  പ്രണയം ജീവിതയാകുന്ന നിമിഷത്തിലേക്കൊരു രണ്ടാം യാത്രയുമായി.)-

                            - *തുടരും*-
____________________________

No comments:

Post a Comment