---------------------------------------
✍🏻 *മിനിക്കഥ* [ *30* ]📝
-----------------------------------------
KSRTC ഡിപ്പോയിൽ ഇരിക്കവെ എല്ലാവരും എന്നെ തന്നെ നോക്കുന്നു. വരുന്നവരും, പോകുന്നവരും, കണ്ടക്ട്ടറും, ഡ്രൈവറുമടക്കം എല്ലാവരും.
ഫോൺ കയ്യിലേന്തി വന്നവൻ മുന്നിൽ നിന്ന് എന്റെ നേരെ ഫോട്ടോ എടുത്തു ചിരിച്ചു പോയി,
കാലൊടിഞ്ഞ മുഷിഞ്ഞ യുവാവ് ഇഴഞ്ഞുവന്ന് എനിക്ക് നേരെ പൈസ നീട്ടി പുറകോട്ടു കൈചൂണ്ടി കാണിച്ചു.
ഞാൻ പുറകോട്ടു നോക്കിയപ്പോൾ നഗ്നയായ ഒരു സ്ത്രീ കൈക്കുഞ്ഞിനു മുലപ്പാൽ കൊടുത്തു ഭിക്ഷതേടി ഇരിക്കുന്നു.
കാലൊടിഞ്ഞ യുവാവ് തന്ന പൈസയും ചേർത്തു കടയിൽ നിന്നും ഒരു സാരി വേടിച്ചു സ്ത്രീക്ക് നേരെ നീട്ടി.
അത് വാങ്ങി കുഞ്ഞിനേയും മാറോട്ചേർത്ത് ബാത്റൂമിനരികിലേക്ക് മെല്ലെ നടന്നു നീങ്ങി എല്ലാവരും നോക്കി നിൽക്കെ. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment