Saturday, December 23, 2017

മിനിക്കഥ -57


---------------------------------------
✍🏻 *മിനിക്കഥ* [ *57* ]📝
-----------------------------------------
രണ്ടുവർഷം ഗൾഫ്‌ രാജ്യത്ത് പോയി ജോലിചെയ്യുക ആഗ്രഹമായിരുന്നു.
ഫാർമസി ജോലിക്കാരനായ ഞാൻ ഗൾഫിലും അതേ ജോലി ചോദിച്ചു വേടിച്ചു,
യാത്രയപ്പോടെ പറഞ്ഞയച്ചു,
വിഷമകരമായ ഗൾഫ്‌ രാത്രികൾ, പകലുകൾ, വീടു വിട്ടു നിന്നപ്പോഴുള്ള സങ്കടവും, ഓർമകളും,
പിന്നീട് പനിയും, ഛർദിയും, കരിഞ്ഞുണങ്ങിയ ശരീരവും എന്നെ നാട്ടിലെത്തിച്ചു.
നാട്ടുകാർ, കുടുംബക്കാർ കാണാൻ വന്നു, മാസങ്ങൾ കഴിഞ്ഞൊരു നാൾ നാട്ടിൽ പഴയ ജോലിക്ക് തന്നെ കയറി.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

No comments:

Post a Comment