Saturday, December 23, 2017

മിനിക്കഥ -90


---------------------------------------
✍🏻 *മിനിക്കഥ* [ *90* ]📝
-----------------------------------------
ഞാനൊരു മുസൽമാനായിരുന്നു. അതിലുപരി ഒരു തീവ്രവാദിയും. ചെറുപ്പത്തിൽ എനിക്ക് കണക്ക് പഠിപ്പിച്ചു തന്നിരുന്നത് കണക്കുമാഷും പിന്നെ ഒരു സംഘടനയുമാണ്. മാഷിനേക്കാൾ വളരെ രസകരമായ കണക്ക് സംഘടന പഠിപ്പിച്ചുതരുന്നതായിരുന്നു.
പത്ത് മനുഷ്യർ അഞ്ചു പേരെ കൊന്നു ബാക്കി എത്ര.........
കണക്കുകൾ അങ്ങനെ മനഃപാഠമാക്കി പഠിച്ചു, കൂട്ടിയും, കുറച്ചും, ഹരിച്ചും ചെയ്തു ഇപ്പോൾ പഴയ കണക്കുകൾ പുതിയ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

No comments:

Post a Comment