---------------------------------------
✍🏻 *മിനിക്കഥ* [ *99* ]📝
-----------------------------------------
ജന്മിയുടെ തൊടിയിൽ പണി കഴിഞ്ഞു കവലയിലെത്തി ചായക്കുടിക്കുമ്പോൾ ശ്രീധരൻ പറഞ്ഞു
'നീ വേഗം വീട്ടിലേക്ക് ചെല്ല്, നിന്റെ മോൻ സ്കൂളിൽ നിന്നും വരുന്ന വഴിക്ക് ചെറുതായൊന്നു വീണു'
പള്ളിയുടെ മരണമണി കേട്ട് നടന്നകലുമ്പോൾ എതിരെ വന്ന ശവപ്പെട്ടി മുതലാളി കരുണാകരൻ വിഷമത്തോടെ പറഞ്ഞു 'മകന് ഒരു ചെറിയ പെട്ടി എടുക്കാം അല്ലേ. ' _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment