---------------------------------------
✍🏻 *മിനിക്കഥ* [ *72* ]📝
-----------------------------------------
ഉമ്മറത്ത് എന്റെ കുട്ടി മുട്ടുകുത്തി കളിക്കുമ്പോഴാണ് പിന്നാമ്പുറത്ത് പോയി 'പാമ്പേഴ്സ് ' കൂട്ടി ഇട്ടു കത്തിച്ചത്.
മണം സഹിക്കവയ്യാതെ അപ്പുറത്തെ ചേച്ചി പറഞ്ഞു "ഇവിടുത്തെ കുട്ടി ചുമക്കുന്നു, അതിൽ വെള്ളമൊഴിക്കു. ഇവിടെ കുട്ടി ഉള്ളത് അറിയില്ലേ, എന്നിട്ടാണോ ഇങ്ങനെ ചെയ്യുന്നത്. "
വെള്ളമൊഴിച്ച് രാത്രി ഏട്ടൻ വന്നപ്പോൾ സംഭവം പറഞ്ഞു.
'അവിടെ മാത്രമല്ല കുട്ടി ഉള്ളത്, ഇവിടെയും ഉണ്ട്. അന്ന് അവിടെ കുട്ടിയില്ലാത്ത കാലം. അവർ പുഴുവിന് മരുന്നടിച്ചു വീടു വിട്ടു പോയപ്പോൾ ഇവിടെയും ഒരു കുട്ടി ഉണ്ടായിരുന്നു.എന്തെ അന്നവർ ഓർത്തില്ലേ ഇവിടെ കുട്ടി ഉള്ളത്.അവിടെ മാത്രമല്ല ഇവിടെ ഉള്ളതും കുട്ടി തന്നെ '
എന്ന ഏട്ടന്റെ മറുപടിക്ക് മരിച്ചൊരുത്തരമില്ലായിരുന്നു ആർക്കും. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment