Saturday, December 23, 2017

മിനിക്കഥ -95


---------------------------------------
✍🏻 *മിനിക്കഥ* [ *95* ]📝
-----------------------------------------
വൈകുന്നേരം സ്കൂളു വിട്ടുവരും,
രാത്രിയായാൽ പിന്നെ ടിവിയിൽ സീരിയലുകളുടെ പൂരം, ഒന്നുകഴിഞ്ഞാൽ ഒന്നിങ്ങനെ രാത്രി പത്തുമണിവരെയും നീളും,
അതുകഴിഞ്ഞ് പന്ത്രണ്ടുമണിവരെ കാണാത്ത എപ്പിസോഡിന്റെ കാഴ്ച്ച വേറെയും,
സീരിയൽ കൊണ്ട് വിലയില്ലാതെ പോയ അച്ഛൻ രാത്രി കള്ളും കുടിച്ചു വന്ന് വീട്ടിൽ അരങ്ങേറുന്ന പൂരം സീരിയലിനെ വെല്ലുന്നതായിരുന്നു. പക്ഷെ അത് കാണാൻ ആർക്കും ഇഷ്ട്ടമില്ല. അവസാനിക്കാത്ത സീരിയലുപോലെ ജീവിതവും തുടരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

No comments:

Post a Comment