---------------------------------------
✍🏻 *മിനിക്കഥ* [ *87* ]📝
-----------------------------------------
സ്റ്റെതെസ്കോപ് വെച്ചു പരിശോധിച്ചതിനുശേഷം ചെവിയിലേക്കും, മൂക്കിലേക്കും, വായയിലേക്കും ടോർച്ചടിച്ചു ഞാൻ ചോദിച്ചു
'താങ്കൾ ഒരു മദ്യപാനിയാണോ, പുകവലിക്കാറുണ്ടോ, ഹാൻസ് വെക്കാറുണ്ടോ, '
അയ്യാളുടെ കൈകൾ എന്റെ തോളിനു നേരെ വന്ന് സ്റ്റെതസ്കോപ് തട്ടി പറിച്ചു എന്റെ നെഞ്ചിൽ വച്ചു നോക്കി, ടേബിളിൽ ഇരുന്ന ടോർച്ചെടുത്ത് ചെവിയിലും, വായിലും, മൂക്കിലും അടിച്ചു ഞാൻ ചോദിച്ച ചോദ്യങ്ങൾ തിരികെ ചോദിച്ചു എന്നെ ഞെട്ടിച്ചു.
എന്റെ ഡോക്ടർ കരിയറിലെ ആദ്യത്തെ സംഭവമാണിത്.
പിന്നീട് അയ്യാളെ ഞാൻ കാണാനിടയായത് ഒരു ഭ്രാന്താശുപത്രിയിലെ സെല്ലിൽ വെച്ചായിരുന്നു. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment